സ്ത്രീ പീഡനം അന്തര്‍നാടകങ്ങള്‍

ഇന്ത്യകണ്ട ഏറ്റവും വലിയ ഒരു പ്രതിഷേധം അടുത്തിടെ മഹാനഗരം ആയ ഡല്‍ഹിയില്‍ നടക്കുകയുണ്ടായി .സത്യത്തില്‍ എന്താണവിടെ സംഭവിച്ചത്.ഇത് കാണുമ്പോള്‍ സഹതാപത്തോടൊപ്പം ലജ്ജയും തോന്നുന്നു കാരണം ഇന്ത്യയില്‍ അനുദിനം നിരവധി പീഡന കഥകള്‍ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഇന്നീ വിഷയം സോഷ്യല്‍ മീഡിയകളിലും പത്ര മാധ്യമങ്ങളിലും ഇന്നൊരു ചാകരയാണ്.ഇതൊക്കെ കാണുമ്പോള്‍ തോന്നും ഇന്ത്യയില്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ആദ്യമായാണ്‌ പീഡനം നടക്കുന്നത് ഒരു ദിവസം പത്തും ഇരുപതും പീഡന കഥകള്‍ പുറത്തു വരുന്നുണ്ട് ഇന്ത്യയില്‍.എന്തെ അവരൊന്നും സ്ത്രീകളില്‍ പെട്ടവര്‍ അല്ലെ? ഒരു സാധാരണക്കാരന്‍റെ സംശയമാണിത്.നടക്കുന്ന ഇത്തരം ക്രൂരതകള്‍ സത്യത്തില്‍ പലരും പുറത്തുപറയാന്‍ ദൈര്യപ്പെടാറില്ല കാരണം നാണക്കെട് ഒരു വശത്ത്‌ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന ഭയം.നീതി തേടി നിയമ പാലകരുടെ അടുത്തു ചെന്നാലോ അവിടെയും ചൂഷണം.

പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സ്വഭാവം രാഷ്ട്രീയക്കാരനും ചാനലുകാരനും.പേപ്പറുകാരാണേല്‍ ഇങ്ങനെ പത്തു പീഡനം നടന്നുകിട്ടിയാല്‍ കൊളായി എന്ന ഭാവത്തില്‍ പരക്കം പായുന്നു പൊടിപ്പും തേങ്ങലും വച്ച് വാര്‍ത്തകള്‍ പടച്ചു വിടുന്നു.
ഇതിലും രസം മതം കച്ചോടം ചെയ്യുന്നവരാണ് അവര് പെണ്ണ് തുണിയുടുക്കാത്തതിനാല്‍ ആണ് പീഡനം നടക്കുന്നത് എന്നും.പെണ്ണുങ്ങളെയും ആണുങ്ങളെയും ഒന്നിച്ചു ഒരു സ്കൂളില്‍പഠിക്കുന്നത് വരെ തടയണം എന്നും  പറഞ്ഞലയുന്നു.ഒരു സാമിയുടെ അഭിപ്രായത്തില്‍ എല്ലാരും പര്‍ധയിടണം  എന്ന്.,മറ്റൊരു കൂട്ടര്‍ പീഡിപ്പിക്കുന്നവരെ തൂക്കി കൊല്ലണം ഷണ്ഡന്‍ ആക്കണം എന്നും എവിടെ നോക്കിയാലും ഇത് മാത്രം വിഷയം.ഒരു ചോദ്യം അവസരോചിതം ആണ് എത്ര ദിവസം കാണും ഈ പ്രഹസനം.?എത്രയാളുകളെ ഈ വിഷയത്തില്‍ ശിക്ഷിക്കും.പത്തുപേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ ആ പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ എത്തുന്നതും ഒരു പെണ്ണായിരിക്കും.സ്ത്രീകളുടെ മാനം തൂക്കി വില്‍ക്കപ്പെടുകയല്ലേ ?അപ്പോള്‍ ഈ വിഷയത്തില്‍ എത്ര ആളുകള്‍ക്ക് ആത്മാര്‍ത്ഥതയുണ്ട്‌..,

ഇത്തരം സമാന സംഭവങ്ങള്‍ കേരളത്തില്‍ നടന്നത് എടുത്തുപറയുകയാണങ്കില്‍ സൂരനെല്ലിമുതല്‍ഇരിട്ടിവരെ നീണ്ടു കിടക്കുന്നു പീഡന കഥകള്‍ ഇവരൊന്നും പെണ്‍കുട്ടികള്‍ അല്ലെ ? ഇവര്‍ക്കൊന്നും നീതി ആവശ്യമില്ലേ? ഈ സംശയങ്ങള്‍ക്ക് കാരണം ഗള്‍ഫില്‍ വരെ പെണ്ണുങ്ങള്‍ മൈക്ക് കെട്ടി വാതോരാതെ പ്രസംഗിക്കുന്നു പെണ്ണിന്‍റെ ചാരിത്ര്യം സംരക്ഷിക്കാന്‍ എന്നാല്‍ വല്ലതും നടക്കുമോ?എന്നാല്‍ ഈ പീഡനത്തിന് വല്ല കുറവും ഉണ്ടോ?ഡല്‍ഹിയിലെ ഈ സംഭവത്തിനു ശേഷം എത്ര പീഡനങ്ങള്‍ നടന്നു ഡല്‍ഹിയിലും കല്‍ക്കട്ടയിലും  കേരളത്തിലും.ലേഖനങ്ങള്‍ക്കോ  കഥകള്‍ക്കോ  പ്രസ്ഥാവനകള്‍ക്കോ  പ്രതിഷേധത്തിനോ ഒരു പഞ്ഞവും ഇല്ല. ഒരാള്‍ തെറ്റ് ചെയ്‌താല്‍ അത് സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മുഖം നോക്കാതെ നീധി നടപ്പാക്കാന്‍ ഇന്ത്യക്ക് ചങ്കുറപ്പുണ്ടോ? ഇല്ല എന്ന് നൂറു ശതമാനവും ഉറപ്പിച്ചു പറയാം.ഒരു കുറ്റവാളി പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ അവനെ സഹായിക്കാന്‍  ന്യായീകരിക്കാന്‍  രാഷ്ട്രീ ക്കാരും നിയമപാലകരും സമൂഹവും.അവസരത്തിനായി കാത്തുനില്‍ക്കും.ക്രൂരമായകുറ്റമാണെങ്കില്‍പ്പോലും വക്കീലന്മാരും റെഡി അവനെ നിരപരാധിയാക്കാന്.പിന്നെങ്ങനെ ഇത്തരം ക്രൂരതകള്‍ ഇല്ലാതെയാവും.ഡല്‍ഹിയിലെ സംഭവത്തില്‍ പെട്ട ഒരു ക്രിമിനലിന് വയസ്സ് പതിനേഴ് ഇന്ത്യാ ശിക്ഷാവിധിപ്പ്രകാരം അവനെ ശിക്ഷിക്കാവുന്നത് മൂന്നു കൊല്ലം അപ്പോള്‍ വയസായില്ലെങ്കില്‍ മൂന്നുകൊല്ലം ജയിലില്‍ കിടക്കാന്‍ തയ്യാറായാല്‍ ആരെയും പീഡിപ്പിക്കാം.


ഇപ്പോള്‍ തിരക്കിട്ട് നിയമം പോളിച്ചെഴുതാനുള്ള തിരക്കില്‍ ആണത്രെ. അപ്പോള്‍ ഇത് വരെ പീഡിപ്പിക്കപ്പെട്ടതോന്നും സ്ത്രീകള്‍ അല്ല എന്ന് സാരം.ഇത് വരെ ഉണ്ടായിരുന്ന നിയമങ്ങള്‍ വെറും നേരംപോക്ക് മാത്രം.ഒരു ദിവസം പുലരുമ്പോള്‍ കേള്‍ക്കുന്നത് ഇത്തരം ക്രൂര കൃത്യങ്ങള്‍ മാത്രമാണ്.കര്‍ശനമായ നടപ്പാക്കപ്പെടുന്ന ശിക്ഷകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ക്ക് തടയിടാനാവൂ.അല്ലാതെ ഈ പ്രഹസനങ്ങല്കൊണ്ടോന്നും ഒരു പ്രയോജനവും ഇല്ല.ഈ വിഷയത്തില്‍ ഇപ്പോള്‍ മനസ്സിലാവുന്ന ഒരു കാര്യം പേരിനും പ്രശസ്തിക്കും വേണ്ടിപോലും പലരും ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നു എന്നതാണ്.ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ കുറ്റവാളികളെ ഉടനെതന്നെ ശിക്ഷക്ക് വിധെയരാക്കണം  അല്ലാതെ കുറെ നാള്‍ ജയിലിലിട്ടു തീറ്റിപ്പോറ്റി,.ആസമയവും കൂട നഷ്ടപ്പെടുത്തരുത് .,അങ്ങനെയാവുമ്പോള്‍ മറ്റുള്ളവരുടെ മനസ്സിലും അതൊരു ഭയമായി ഒരു പരിധിവരെ നിലനില്‍ക്കും.,

  ഇത്തരം കാര്യങ്ങളെ കുറിച്ച് ശ്രീ ജസ്റ്റിസ് ശ്രീദേവി പറഞ്ഞത് കേട്ടില്ലേ .    അവകാശ സംരക്ഷണം   ഉറപ്പു വരുത്താനും അവരുടെ സാമൂഹിക നിലമെച്ചപ്പെടുത്താനും ചുമതലയുള്ള ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ടാണ്ഒരു മാന്യ സ്ത്രീ ഇപ്രകാരം പറയുന്നത്  സ്ത്രീകള്‍ പുറത്തിറങ്ങരുത് പോലും . തനിച്ചോ കൂട്ടായോ ഇഷ്ടമുള്ളതുപോലെ സഞ്ചരിക്കാനുള സ്വാതന്ത്ര്യം സ്ത്രീയുടെയും പുരുഷന്റെയും മൗലികാവകാശമാണ്. ആ അവകാശത്തെയാണ്, ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നു മുന്‍ ന്യായാധിപ കൂടിയായ ശ്രീദേവി ചോദ്യം ചെയ്യുന്നത്.

ജസ്റ്റിസ് ശ്രീദേവി ഇതുപോലെയുള്ള അഭിപ്രായങ്ങള്‍ പറയുന്നത് ആദ്യമല്ല. സ്ത്രീകള്‍ ബലാല്‍സംഗത്തിനും മറ്റു പീഡനങ്ങള്‍ക്കും ഇരയാകുന്നത്, അവരുടെ പ്രകോപനപരമായ പെരുമാറ്റവും വസ്ത്രധാരണവും കാരണമാണെന്നും മൊബൈല്‍ ഫോണ്‍ ആണ് പെണ്‍കുട്ടികളെ പീഡനത്തിലേക്ക് നയിക്കുന്നത് എന്നുമൊക്കെ അവരിതിനുമുന്‍പും പറഞ്ഞിട്ടുണ്ട് ..,ഈ കോലാഹലങ്ങള്‍ ഒക്കെ നടക്കുന്നതിനിടക്കും  കേരളത്തില്‍ പല പദ്ധതികള്‍ക്കും ഗവണ്മെന്റ് തുടയ്ക്കും കുറിക്കുന്നു എന്ന ത് നല്ല കാര്യമാണ് ,നിര്‍ഭയ തുടങ്ങിയ പദ്ധതികള്‍ നല്ലത് തന്നെ നടന്നു കിട്ടിയാല്‍ .,ഇപ്പോള്‍ എല്ലാവരും ഇതിനു പിന്നാലെയാണ്  വല്ലതും നടക്കുമോ ഇല്ല  എന്നുറപ്പും ഉണ്ട് ,.തൂറാന്‍ നേരം പറമ്പു തെടുന്ന  പരിപാടി .,


,.എന്തെ ഇപ്പോള്‍ മാത്രം ഈ പരക്കം പാച്ചില്‍ സൂര്യ നെല്ലിയിലും ഇരുട്ടിയിലും വിധുരയിലും മറ്റിടങ്ങളില്‍ ഒന്നും നടന്നത് പീഡനമല്ലേ  അതില്‍ ഇടപെട്ടാല്‍ ജനശ്രദ്ധ കിട്ടില്ലായിരുന്നു .,പിന്നെ അന്നത്തെ പെണ്‍കുട്ടികള്‍ എല്ലാം പാവപ്പെട്ട കുട്ടികള്‍ ആയിരുന്നു  അത് മറ്റൊരു വശം ,.ഡല്‍ഹിയില്‍ കുട്ടികള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍  കാര്യങ്ങള്‍ക്ക് ചൂട്  ഇടപെട്ടാല്‍ അഭിപ്രായം പറഞ്ഞാല്‍ ഫോട്ടോ പേപ്പറില്‍ വരും ടി വിയില്‍ വരും എന്തൊരു ഉഷാറ് എല്ലാവര്‍ക്കും. വനിതകള്‍ ഇപ്പോള്‍ തന്നെ പീഡനം നിര്‍ത്തിച്ചേ  അടങ്ങൂ എന്നും മന്ത്രിമാര്‍ ഇപ്പോള്‍ തന്നെ എല്ലാറ്റിനും പരിഹാരം കാണും എന്നും ,.,.ജഗ പോക കാര്യങ്ങള്‍ .,,.എത്രനാള് ഉണ്ടാവും ഈ പ്രഹസനം ,.,.ഒരു കാര്യം ഈ പ്രഹസനം നടത്തുന്നവര്‍ തിരിച്ചറിയുക .

,.,ഇന്ത്യന്‍ നീധിന്യായ വെവസ്ഥ എന്ന് സത്യാസന്തമായി നടപ്പാക്കാന്‍ ചങ്കുറപ്പ് കാണിക്കുന്നുവോ ? കുറ്റവാളികളെ മുഖം നോക്കാതെ സാമ്പത്തിക എറ്റകുറച്ചിലിനു  അടിമപ്പെടാതെ ശിക്ഷിക്കാന്‍ തയ്യാറാവുന്നുവോ അന്ന് നമ്മുടെ ഇന്ത്യ നന്നാവും പീഡനങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനാവും  ഇത്തരം വൃത്തികെട്ട  കുറ്റങ്ങള്‍ക്ക് മരണശിക്ഷ  എന്ന് കര്‍ശനമാക്കുന്നുവോ അന്ന് നന്നാവും നാട് .,.,അല്ലാതെ ഇങ്ങനെയുള്ളവരെ പിടിച്ചു വിജാരണ എന്ന നാടകം നടത്തി ജയിലില്‍ ഇട്ട്തീറ്റിപ്പോറ്റി ,.പീഡിപ്പിക്ക പ്പെടുന്ന പാവം സ്ത്രീയുടെ കൈയ്യില്‍നിന്നും കൂടി ടാക്സ് പിരിച്ചു കുറ്റവാളിയെ സംരക്ഷിക്കുമ്പോള്‍ ആര്‍ക്കു നീധി കിട്ടും ,.,.,.ആസിഫ് വയനാട് 

Comments

  1. രാജ്യത്ത് ഇന്ന് നടക്കുന്നത് വെറും പൊറോട്ട് നാടങ്ങളാണ്, രാഷ്ട്രീയ കോമരങ്ങൾ തുള്ളുന്നതിന്ന് അനുസരിച്ച് തുള്ളുന്ന ഒരു കൂട്ടർ അവർ ജനങ്ങലെ വിണ്ഡിക്കളാക്കുന്നു

    പിന്നെ ഈ ഫേസ്ബുക്കും നെറ്റും ഒക്കെ ചുമ്മ സമരം വിളിക്കാ അത് വളരെ കുറച്ചെ വിജയിക്കുനുള്ളൊ

    ReplyDelete
  2. ഇന്ത്യയില്‍ നിയമങ്ങളുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും. അതുകൊണ്ട് ഉപയോഗമോ ഉപദ്രവമോ ഉണ്ടോ.നഹി നഹി..പറയുമ്പോള്‍ കര്‍ശന നിയമങ്ങള്‍..പക്ഷേ..നീതിദേവതയുടെ കണ്ണുകള്‍ കറുത്തതുണിയാല്‍ കെട്ടപ്പെട്ടത് എന്തായാലും നന്നായി. ഇല്ലെങ്കില്‍ ഈ കോപ്രായങ്ങള്‍ കണ്ട് അവര്‍ നാണിച്ചുലജ്ജിച്ച് കണ്ണടച്ചുപോയേനേ..

    രചനയുടെ ആത്മാവ് ചോര്‍ത്തിക്കളയുന്ന അക്ഷരതെറ്റുകള്‍..സഹിക്കില്ലിത്..

    ReplyDelete
  3. ഇന്ത്യന്‍ നീധിന്യായ വെവസ്ഥ എന്ന് സത്യാസന്തമായി നടപ്പാക്കാന്‍ ചങ്കുറപ്പ് കാണിക്കുന്നുവോ ? കുറ്റവാളികളെ മുഖം നോക്കാതെ സാമ്പത്തിക എറ്റകുറച്ചിലിനു അടിമപ്പെടാതെ ശിക്ഷിക്കാന്‍ തയ്യാറാവുന്നുവോ അന്ന് നമ്മുടെ ഇന്ത്യ നന്നാവും പീഡനങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനാവും ഇത്തരം വൃത്തികെട്ട കുറ്റങ്ങള്‍ക്ക് മരണശിക്ഷ എന്ന് കര്‍ഷനമാക്കുന്നുവോ അന്ന് നന്നാവും നാട്....

    ReplyDelete
  4. എന്ത് ചെയ്യാം നിയമങ്ങള്‍ കുറേയുണ്ട് അത് പണക്കാര്‍ക്കും സ്വാധീനം ഉള്ളവര്‍ക്കും ഗുണം ചെയ്യുന്നു ,.ഇത്തരം കുറ്റക്കാരെ ഉടനെ മരണ ശിക്ഷക്ക് വിധേയര്‍ ആക്കിയാല്‍ പേടി ഉണ്ടാവും സമൂഹത്തിനു നിയമത്തിന്റെ പഴുതുകള്‍ അടച്ചു അത് പ്രാവര്‍ത്തികം ആക്കട്ടെ ,.,..,.,നന്ദി എല്ലാവരോടും അഭിപ്രായത്തിന് .,,.

    ReplyDelete
  5. ഗ്രഹനിലയും നക്ഷത്രങ്ങളുടെ സ്ഥാനവുമാണ് പീഢനങ്ങള്‍ക്ക് കാരണമെന്ന് ഇന്നൊരു മന്ത്രി. ഹഹഹ

    ReplyDelete
  6. ഹ ഹ ഹ അത് കലക്കി ശരിയാണ് ചില ഗ്രഹങ്ങള്‍ സ്ഥാനം തെറ്റി നടക്കുമ്പോള്‍ തന്നെയാണ് പീഡനം നടക്കുന്നത് കണിയാന്‍ മന്ത്രി മാക്രിയയാല്‍ ഇതിലും വലുത് കേള്‍ക്കേണ്ടി വരും അജിത്തെട്ടാ .,ഇന്നലെ ഒരു സ്വാമിജി പറഞ്ഞതുകേട്ടില്ലേ പെണ്ണ് എന്നെ ഒന്നും ചെയ്യല്ലെയെന്നു പറഞ്ഞുകരയാഞ്ഞിട്ടാണ് പീഡനം നടന്നത് അപ്പോള്‍ പെണ്ണും തെറ്റുകാരിയാണ് എന്ന് ഹിഹി

    ReplyDelete
  7. സമകാലികങ്ങള്‍ ചൂട് ചോരാതെ കാര്യഗൌരവമായിത്തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
    പലയിടത്തും കാണുന്ന അക്ഷരപ്പിശാച് കൂടി ശ്രദ്ധിക്കണം.

    ReplyDelete
  8. താങ്ക്സ് ജോസെലെറ്റ് അച്ചായോ തീര്‍ച്ചയായും ശ്രദ്ധിക്കും

    ReplyDelete

Post a Comment