(സ്വന്തം തൂലികയില്‍ നിന്നും ഒരു ഗസല്‍ )പോരായ്മകള്‍ ക്ഷമിക്കുമല്ലോ തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി.,.,അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞാല്‍ അത് തിരുത്തി മുന്നോട്ടു പോകാന്‍ ആവും എന്ന വിശ്വാസത്തോടെ

പൊന്നു കാറ്റായ് വന്നു ഊയലാടി എന്‍റെ നെഞ്ചിനുള്ളില്‍ നിന്‍റെ സ്നേഹമന്ത്രം 
കുളിര്‍മഞ്ഞുതൂകുന്ന മലയില്‍നിന്നൊഴുകുന്ന കുളിരണിഞ്ഞുള്ളോരാ
പുഴകള്‍ പോലെ 
ഒരു സ്വപ്നമായി ഇങ്ങു നീന്തിയെത്തിയെന്‍റെ ഹൃത്തിനുള്ളില്‍ നീ 
സ്നേഹമോടെ 
സപ്ത വര്‍ണ്ണം ചാര്‍ത്തുമീമഴച്ചാര്‍ത്തിലെ സ്നേഹത്തളിര്മഴ ത്തുള്ളിപോലെ
പൊന്നുകാറ്റായ് വന്നു ഊയലാടി എന്‍റെ നെഞ്ചിനുള്ളില്‍ നിന്‍റെ 
സ്നേഹമ ന്ത്രം 
ഇളങ്കാറ്റില്‍ മൂളുന്ന മുളന്തണ്ട് പോലെയെന്‍ ഹൃദയത്തെ തഴുകുന്നു
മൂകസ്പര്‍ശം.,
മൂകമായ് പെയ്യുമീ ചാറ്റല്‍ മഴയിലെ കുളിരണിഞ്ഞുള്ളോരാ
മഞ്ഞുപോലെ
വര്‍ണ്ണ ചിത്രം തീര്‍ക്കും ആ മഴ വില്ലിലെ സപ്തവര്‍ണ്ണങ്ങള്‍ തന്‍
ശേലുപോലെ
കളകളം പാടിയൊഴുകുന്ന ഒരരുവിയില്‍ തെന്നിത്തെറിക്കുന്ന
ശീലുപോലെ
പൊന്നുകാറ്റായ് വന്നു ഊയലാടി എന്‍റെ നെഞ്ചിനുള്ളില്‍ നിന്‍റെ
സ്നേഹമന്ത്രം
കുഞ്ഞിളം തെന്നലായ് തഴുകിയുണര്‍ത്തിയെന്‍ വിരഹം വിതുമ്പുന്ന
ശോക ഹൃത്തെ
പ്രിയതെ മനസ്സിലെ മഞ്ഞിന്‍ മലയില്‍ നീ പൊന്നുഷസ്സായി വിടര്‍ന്നു
നിന്നു .,
ഈറന്‍മുടിയില്‍ ചാഞ്ചക്കമാടുന്ന തുളസ്സിക്കതിര്മണിത്തണ്ട്പോലെ
പൊന്നുകാറ്റായ് വന്നു ഊയലാടി എന്‍റെ നെഞ്ചിനുള്ളില്‍ നിന്‍റെ
സ്നേഹമന്ത്രം

////////////////////////////////////////

ആസിഫ് വയനാട്

Comments

  1. വളരെ മനോഹരമായിട്ടുണ്ട്. പാടിക്കേട്ടാല്‍ ഇതിലധികം മനോഹരമായിരിക്കും

    ReplyDelete
  2. ഇതെപ്പോള്‍ പാടി കേള്‍ക്കാന്‍ പറ്റും.. ?

    ReplyDelete
  3. ഇത് പുതിയ ആല്‍ബത്തില്‍ ഉണ്ടാവും തീര്‍ച്ചയായും ,.,താങ്ക്സ് അജിത്തെട്ടാ &സംഗീത് ഈ വരവിനും വായനക്കും .,.,.

    ReplyDelete
  4. നജീം അര്‍ഷാദ് അല്ലെങ്കില്‍ വേണുഗോപാല്‍ സര്‍ ആയിരിക്കും ഇത് പാടുക .,.ടുനിംഗ് നടക്കുന്നു ,..,.

    ReplyDelete

Post a Comment