സ്നേഹമോടമ്മ ( കവിത )



അന്നു വിദ്യാലയ വാതിലില്‍ അമ്മ തന്‍
കൈകളില്‍ തൂങ്ങിഞ്ഞാന്‍ ചെന്ന നേരം
കൊച്ചുവിദ്യാലയപ്പടിവാതിലില്‍ നിന്ന്
ചുമ്മാതെ യേങ്ങിക്കരഞ്ഞു ഞാനും
എന്തിനാപ്പൊന്നുമോന്‍ കരയുന്നതെന്നോതി
ടീച്ചറെന്‍ അരുകിലായ് വന്ന നേരം
വിറയലോടമ്മതന്‍ വിരലിലില്‍ പിടിച്ചു ഞാന്‍ ,
പെടിയോടേങ്ങിക്കരഞ്ഞു വീണ്ടും
സ്നേഹത്തലോടലില്‍ അമ്മതന്‍ കൈവിരല്‍
എന്‍ മേനിയെ ചുറ്റി വരിഞ്ഞ നേരം
ഇനിയെന്തു വന്നാലും അമ്മയെ വിട്ടു
ഞാനോറ്റക്കിരിക്കില്ല എന്ന് ശാട്യം
എന്തിനാണുണ്ണി പരിഭവിക്കുന്നത്
അമ്മ പടിവാതിലില്‍ ഉണ്ട് മോനെ
അന്നമ്മ നെല്കിയ സാന്ത്വനം.,ഊര്ര്‍ജ്ജമായ്
ഇന്നുമെന്‍ പാതയില്‍ കൂട്ടിനുണ്ട്
ദൂരെയാണെങ്കിലും അമ്മതന്‍ ചുംബനം
ഒരു സ്നേഹമായി യെന്‍ കൂട്ടിനുണ്ട്
അന്ന് നീ തന്നൊരാ സ്നേഹ വായ്പ്പെങ്ങനെ
തിരികെ ഞാന്‍ തന്നീടുമെന്‍റെ അമ്മെ
ഈ ജീവിതം മൊത്തം ഞാന്‍ തിരികെ ഞാന്‍
തന്നാലും ആസ്നേഹത്തിനു പകരമല്ല

(ചിത്രം കടപ്പാട് ഗൂഗിള്‍)
ആസിഫ് വയനാട്

Comments

  1. നല്ല വരികള്‍ ആസിഫ് , പറഞ്ഞാലും പറഞ്ഞാലും തീരാത്ത അമ്മ സ്നേഹത്തിനു ഒരു ചെറിയ സമ്മാനം,

    ReplyDelete
  2. വളരെ നന്ദി ഈ വരവിനും വായനക്കും ഫൈസല്‍ ഭായ് .,.,.

    ReplyDelete
  3. അമ്മ.. അതിനു പകരം വെയ്ക്കാന്‍ ആരുണ്ട്‌.

    ReplyDelete
  4. ഈ ഭൂവില്‍ അമ്മയുടെ പകരം വക്കാന്‍ ആരുമില്ല താങ്ക്സ് ശ്രീ ഈ വരവിനും വായനക്കും

    ReplyDelete

Post a Comment