മഞ്ഞുപോലെ പ്രണയം




ഒരൊളിയമ്പായി ആദ്യ ദര്‍ശനത്തില്‍ 
ഹൃദയത്തിലേക്ക് അടര്‍ന്നു വീണു നീ 
പ്രണയമെന്ന മൂന്നക്ഷരത്തില്‍ കോര്‍ത്തിടാന്‍
ഒരു സ്നേഹച്ചരടായി വന്നു ചേര്‍ന്നു നീ
ഞാന്‍ കാത്തിരുന്നതാണോ നിന്നെ അറിയില്ല
നിന്‍റെ ദര്‍ശനം നിന്‍റെ സ്പര്‍ശനം നിന്‍റെയീ
സാമീപ്യവും ഇഴുകിച്ചേരുന്നു എന്നിലേക്ക്‌
കുളിരുള്ള സുപ്രഭാതത്തില്‍ ,തുറക്കാന്‍
മടിച്ചു നില്‍ക്കുന്ന കണ്പോളകള്‍
മഴത്തുള്ളികള്‍ കോടമഞ്ഞില്‍ കുളിച്ചൊരുങ്ങി
മൌനമായ് പെയ്തിറങ്ങാന്‍ മടിച്ചു നിന്നു ,
കാര്‍മേഘ പാളിയില്‍ ഈറനായ് നില്‍ക്കുന്ന
സപ്തവര്‍ണ്ണങ്ങളാം ഈ മുകുളങ്ങളും
ഇലകളില്‍ വീണൊരാ മഴത്തുള്ളിപോലെ
മൃദുലമായിരുന്നു നിന്‍ മിഴിയിണകള്‍
പ്രണയാദ്രമായെന്നിലേക്ക് അറിയാതെ
ആഴ്ന്നിറങ്ങിയപ്പോള്‍ എന്‍റെ ചൊടികളില്‍
വിരിയാന്‍ കൊതിച്ചു നിന്നതും പ്രണയം
ഓരോ പ്രഭാതവും സന്ധ്യയിലേക്ക്‌ നടന്നടുത്ത
പോലെ സന്ധ്യകളും പ്രഭാതത്തിനെ കാത്തിരുന്നു
അതുപോലെ നിനക്കായി ഞാനും
എന്‍റെ വരവിനായി നീയും കാത്തിരുന്നിരിക്കാം
പ്രഭാതത്തിലെ സുന്ദരിയായ മഞ്ഞുതുള്ളി
സൂര്യകിരണമവളെ തഴുകിയുറക്കുന്നു
ആദ്യ പ്രണയവും മഞ്ഞുതുള്ളിപോലെ
അതീവ സുന്ദരമായ എന്‍ തലോടലേറ്റ്
മിഴികള്‍ പൂഴ്ത്തി നില്‍ക്കുമെന്‍ മുന്നില്‍
അവസാനം നിന്‍റെ പ്രണയവും അലിഞ്ഞലിഞ്ഞ്
ഇല്ലാതെയാവും മഞ്ഞുതുള്ളിപോലെ
ചങ്കില്‍ തറച്ച വിഷാംശമുള്ള അമ്പുപോലെ
ചിന്തകള്‍ ആവുന്ന മുള്ളാണി കൊണ്ട് കോറി
സന്ധ്യ പ്രഭാതത്തിനു വഴി മാറിയ പോലെ നീയും
പ്രണയം എന്ന മരീചികയില്‍ അടര്‍ന്നു അടര്‍ന്നു തീരും ,.,.,.,


ആസിഫ് വയനാട്

Comments