സ്നേഹ നൊമ്പരം



ഹൃദയം തൊട്ടുണര്‍ത്തുന്നു നിന്‍ ഓര്‍മ്മകള്‍ 
മനസ്സില്‍ ഉണരും വിരഹം ഒരു നൊമ്പരം 
അറിയാതെ അകലേക്ക്‌ നീളുന്ന മിഴികളില്‍ 
ചെറു നനവായ് നിന്‍ ഓര്‍മ്മകള്‍
ചേര്‍ത്തൊന്നു പുല്‍കുവാനായി ഞാന്‍
അണയുവാന്‍ സ്നേഹിതേ ഇനിയെത്ര കാലം
നിന്‍ കിളികൊഞ്ചലില്‍ പ്രണയം പകര്‍ന്നു
ഞാന്‍ നിന്‍ മടിയില്‍ ഉറങ്ങുന്ന നേരം
കണ്ണുകള്‍ തമ്മില്‍ കഥകള്‍ പറയുന്നു
കൈവിരല്‍ തുമ്പുകള്‍ മുടിയില്‍ പരതുന്നു
ഒരു നറു പുഞ്ചിരി നിന്‍ ചുണ്ടില്‍ വിരിയുന്നു
ഇനിയെത്രകാലം ഞാന്‍ കാത്തിരിക്കേണം
സ്നേഹമേ നീയെന്‍ അരുകില്‍ എത്താന്‍
എന്‍ മനസ്സില്‍ വിരിയുന്ന ഈ സ്നേഹ
വരികളില്‍ നിന്നോര്‍മ്മ മാത്രം നിറച്ചു ഞാനും
ജീവിതം നീ തന്ന ഈ വിരഹ ദുഖ:വും
ഇടനെഞ്ചില്‍ ഏറ്റി കഴിയുന്നു ഞാന്‍.
നിന്‍ സ്നേഹ തീരത്തണയുവാന്‍ കൊതിയോടെ
ഈ മരുഭൂവില്‍ കഴിയുന്നു ഞാന്‍
പുലരിയില്‍ കുളിര്‍മഞ്ഞു തൂകും നിന്‍
മിഴികളില്‍ സ്പടിക മണികള്‍
നിറയുന്നതും ഞാനറിഞ്ഞു .




ആസിഫ് വയനാട്

Comments

Popular Posts