Thursday, July 11, 2013

മനുഷ്യ ദൈവങ്ങള്‍ (ചെറു കഥ)     
ആത്മീയബ്രോക്കര്‍ ആണ് അയമു,ആവശ്യക്കാര്‍ക്ക് അത് ഏത് മതസ്ഥര്‍ ആയാലും അവര്‍ക്ക് വേണ്ട സഹായം ചെയ്യല്‍ ആണ് തൊഴില്‍,ഒരു സ്വയം തൊഴില്‍ കണ്ടെത്തല്‍ എന്ന് വേണമെങ്കില്‍ പറയാം.ദൈവത്തിന്‍റെ ആവശ്യം അത്യാവശ്യം ഉള്ള ആളുകളെ അയമു തന്നെ തെരഞ്ഞ് കണ്ടു പിടിക്കും,എന്നിട്ട് അവരുടെ കൃത്യമായ വിവരങ്ങള്‍ അയമു തന്നെ ദൈവ വേഷധാരികളെ അറിയിക്കും.പിന്നെ കാര്യങ്ങള്‍ കുശാല്‍ വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിച്ചതും  പാല്‍ എന്ന അവസ്ഥ.ഇന്നു അയമ്മൂനു കിട്ടിയത് സുബേര്‍ എന്ന ചെറുപ്പക്കാരനെയാണ്.


എന്‍റെ സുബൈറേ  ഒന്ന് വേഗം നടക്കു ചീട്ട് തീര്‍ന്നാല്‍ പിന്നെ ഓല്  നോക്കൂല കേട്ടോ. പിന്നെ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കേട്ടോ?ഓല് മഷിമ്മല്‍ എഴുതി ആ വെള്ളം ഇജ്ജു കുടിച്ചാല്‍ അന്‍റെ സൂക്കേട്‌ പമ്പ കടക്കും.ഇങ്ങള് എറങ്ങീപ്പം തൊട്ട് പറയതാണല്ലോ  ഈ മഷികൊണ്ടെഴുതിയ വെള്ളന്നു. മഷി പള്ളേല്‍ ചെന്നാല്‍ കേടല്ലേ കാക്ക ? എന്‍റെ ഇബലീസേ അതൊക്കെ വിശ്വാസം ഇല്ലാത്ത പഹയന്മാര്‍ പറഞ്ഞുപരത്തണതല്ലേ.അന്തരീക്ഷത്തില്‍നിന്നും വിഭൂതി സൃഷ്ടിക്കുന്ന സ്വാമിമാരെ ഇജ്ജ് കണ്ടിക്ക്ണാ അതൊക്കെ ഉള്ളതാണോ ? വെറൂം  തട്ടിപ്പല്ലെ?എന്‍റെ പഹയാ ഇജ്ജ് വെറുതെ മനുഷ്യന്‍ മാരെ കൊണ്ട് തല്ലു കൊള്ളിക്കല്ല ,ഞമ്മള് പോണിടം ഭയങ്കര ശക്തിയാ എത്രണ്ണം നേരിട്ട് കണ്ടിക്ക് അനക്ക് അന്‍റെ സൂക്കേട്‌ മാറ്റിത്തന്നാല്‍ പോരെ .ഇജ്ജു മുണ്ടാണ്ടേ നടക്ക്.അല്ല കാക്ക ഈ മോലിയാക്കന്മാര്‍  മാജിക്ക് പടിക്കുണ്ടോ? അല്ല കൊയിമുട്ടെല്‍ ഒക്കെ എയുതി കൊടുക്കും എന്ന് കേട്ടിക്ക് .ഇജ്ജ് ഒന്ന് ചെലക്കാണ്ട് വാ ഹമുക്കെ ഇങ്ങട്ട്.സുബെറിന്‍റെ  സംശയം എന്നിട്ടും തീര്‍ന്നില്ല.


 മാജിക്കുകാരനായ ആള്‍ ദൈവങ്ങളെയും, പ്രാര്‍ഥിച്ചും, ജപിച്ചൂതിയും രോഗശാന്തിവരുത്തുന്ന കപട മന്ത്രവാദികളെയും ആരാധിക്കുവാനും വിശ്വസിക്കുവാനും ആധുനിക യുഗത്തില്‍പ്പോലും ആളുകളുണ്ടെങ്കില്‍...മനുഷ്യ ദൈവങ്ങള്‍ക്ക് കുശാല്‍ അല്ലെ ?ഈ പഹയന്‍ ഞമ്മടെ വെള്ളം കുടി മുട്ടിക്കുമല്ലോ ? ഇവന്‍ എടങ്ങേറ് ഉണ്ടാക്കുമോ? അയമ്മൂനു വേജാറായി.
ഒരാളെ കൊണ്ട് കൊടുത്താല്‍ മോലിയാരു തരുണത് ആയിമ്പത് ഉറുപ്പിക ആണ് ഇതിപ്പോള്‍ പുലിവാല്‍ ആകുമോ ? പഹയനു ഒടുക്കത്തെ ബുദ്ധിയാണ്. എന്‍റെ പഹയാ അനക്ക്  വിശ്വാസം എന്നൊന്ന് ഉണ്ടോ ?ഇല്ലെങ്കില്‍ ആടെ പോയിട്ട് ഒരു കാര്യോം ഇല്ല .പിന്നെ എന്നോട് കായ് പോയി എന്നും പറഞ്ഞുങ്ങാണ്ട് മേപ്പട്ടു കേറരുത്.അയമുക്ക ഇച്ച്  വിശ്വാസം ഒക്കെ ഉണ്ട് അത് പടച്ച റബ്ബില്‍ മാത്രാ അല്ലാണ്ടെ മനുഷ്യ ദൈവങ്ങളില്‍ അല്ല . പിന്നെ ഞാന്‍ ഇങ്ങടെ കൂടെ പോന്നത് എങ്ങനെങ്കിലും തലവേദന ഒന്ന് മാറിയാല്‍ പരീക്ഷക്ക്‌ നന്നായി പഠിക്കാലോ എന്ന് നിരീച്ചിട്ടാ.ഇവന്‍ എടങ്ങേറ് ഉണ്ടാക്കും ദേത്താ  ഇപ്പം കാട്ടണത്,ഈ പഹയനെ ഇങ്ങട്ട് കൂട്ടണ്ടി ഇല്ലേനി, അവിടെ ചെന്ന് എന്തേലും പണാ  കോണ പറഞ്ഞാല് എടങ്ങേറ് ആവും അല്ലോ? അയമു ആകെ വിയര്‍ത്ത്  കുളിച്ച്, സത്യത്തില്‍ മനുസ്സന്മാര്‍ക്ക് ബുദ്ധിയില്ല,മൊലിയാരോ,സ്വാമിയോ ,പളളിലച്ചനോ ഉയിഞ്ഞിട്ടൊന്നും അല്ല ചില രോഗങ്ങള്‍ മാറണത്,ചെല്ലുന്നോന്‍റെ  ഉള്ളില് കൊറച്ച്  വിശ്വാസം കാണും ഇവിടെന്നു  മാറും എന്ന് അപ്പോള്‍ വായൂന്നു പൊടീം മന്ത്രിച്ച മൊട്ടേം ഒക്കെ ഭലിക്കും.പിന്നെ ഈറ്റങ്ങളും ഞമ്മളും ഇങ്ങനെ മനുസ്സന്മാര്‍ വിശ്വസിക്കണോണ്ട് പയിപ്പു അടക്കുന്നു,എന്‍റെ പഹയാ ഇജ്ജു ആടെ ചെന്നിട്ട് മാണ്ടാത്തെ കുലുമാലോന്നും കാട്ടല്ല് കെട്ടാ,അല്ല അയമുക്കാ ഇങ്ങള് അന്ജേയവാദം എന്ന് കേട്ടുക്ക്ണാ.,അതെത്താപ്പ്ത് ഇമ്മള് അമ്മാതിരി വാദം ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല,എന്നാല്‍ ആടെ പോയിട്ട് തിരിച്ചു വരുമ്പം  ഞമ്മള് പറഞ്ഞ് തരാം.


  ഇതാണോ  മൊലിയാരുടെ  വീട് അടിപൊളിയാണല്ലോ അയമുക്ക,ഒരു കൊയിമോട്ടക്ക് കടേല്‍ രണ്ട്  ഉറുപ്പിക മോലിയാരുഅത് ആയിമ്പതും  നൂറും ഒക്കെ ഉരുപ്പികക്ക് വിക്കുമ്പം  ഈലും വലിയ പൊരക്കെ ഉണ്ടാക്കാലോ അല്ലെ?എന്‍റെ ഇബിലീസെ  ഇജ്ജോന്നു മുണ്ടാണ്ട് ബരീന്നു.ഇജ്ജു ആടെ ചെന്ന് ആ ജനാലീക്കൂടെ ആയിമ്പത് ഉറുപ്പികാന്‍റെ ചീട്ടു എടിക്കി. ഞാന്‍ ഒന്ന് പാത്തിക്കാളട്ടെ.സുബൈര്‍  ചീട്ട്  എടുക്കാന്‍ പോയ തക്കത്തിന്  അയമ്മു സ്ഥിരം സ്ഥലത്ത് ചെന്ന് ചെക്കന് തലവേദനയാണ്,നല്ല പടിപ്പുണ്ട്, ഒന്ന് ശ്രദ്ധിച്ചാളി എന്നെഴുതി വച്ച്‌ തന്‍റെ കമ്മിഷന്‍ കാശ് പോക്കറ്റിലാക്കി.


അല്ല അയമുക്ക നല്ല തെരക്കാണല്ല,ഇതിപ്പോ എപ്പളാ തീരുക,ഇജ്ജു ഒന്ന് പെടക്കാണ്ട് ഇരിക്കാടെ.ഉള്ളില്‍ ഉള്ള ആള് ചില്ലറക്കാരന്‍ അല്ല മൂപ്പര് സമയം ആവുമ്പം  വിളിക്കും.അല്ല ഇതില്‍ ആരാണ് തലവേദന ഉള്ള കുട്ടി.ഉസ്താദിന് ഒലെ ആദ്യം കാണണത്രെ.ഇതു കേട്ട് അവിടെ കൂടിയ എല്ലാരും എഴുന്നേറ്റു നിന്ന് ,കണ്ടോ കണ്ടോ മൂപ്പല് ഉള്ളില്‍ നിന്ന് അറിഞ്ഞത് ഇബടെ  അച്ചട്ടാ കാര്യങ്ങള് . അയമ്മു ഉള്ളില്‍ ചിരിച്ചു. ഒലക്കന്‍റെ മൂട് .,സുബേറിന് അത്ഭുതം  കൂടി ഇതെങ്ങനെ ഓല് അറിഞ്ഞ്,അവന്‍ വേഗം ഉള്ളിലേക്ക് ചെന്ന് അവിടെ പച്ച ഷാള്‍ ഒക്കെ പുതച്ചു താടി ഒക്കെ നീട്ടിയ ഒരാള്‍ ഇരിക്കുന്നു.പടച്ചോനില്‍വിശ്വാസം കുറവാണല്ലോ ?പഠിപ്പ് കൂടുമ്പോള്‍ അങ്ങനെ ചില ദുഷ് സ്വഭാവങ്ങള്‍ ഉണ്ടാവും.തല വേദനയാണല്ലേ?മാറും പേടിക്കണ്ട ഉസ്താദു കൊടുത്ത പൊടിവാങ്ങി കൈയ്യില്‍ വച്ചു.ഇയാള് കൊയപ്പം ഇല്ല ഒന്നും പറയാതെ തന്നെ കാര്യങ്ങള്‍ ഒക്കെ അറിഞ്ഞത് കണ്ടില്ലേ,പിന്നെ അപ്പുറത്തുന്നുഒരു ചട്ടി മാങ്ങി ബരീ,ആയിമ്പത് ഉറുപ്പികന്‍റെ രണ്ടു മുട്ടേം,(ഇവനെ ഇന്ന് തന്നെ പിഴിഞ്ഞില്ലേല്‍ ചിലപ്പോള്‍ ഇനി കിട്ടി എന്ന് വരില്ല ഉസ്താദിന്‍റെ ആത്മഗതം)സുബേറിന്‍റെ മനസ്സിലും ചില ചലനങ്ങള്‍ ഒക്കെ ഉണ്ടായി.അപ്പുറത്തുനിന്നും  മുട്ടേം ചട്ടീം വാങ്ങി കൊടുത്തു.എന്നാല്‍ ഇങ്ങള് പൊയ്ക്കോളി ഇനി തലവേദനയുണ്ടാവില്ല.അവന്‍റെ  തലവേദന അതിന്  മുന്‍പേ മാറിയിരുന്നു.


 പാവം പഠിപ്പും വിവരോം ഉള്ള അവനും ആത്മീയ കച്ചവടത്തില്‍ വിശ്വസിച്ചു.അല്ല പഹയാ അന്‍റെ തലവേദന ഇപ്പോള്‍ എങ്ങനുണ്ട് ഇജ്ജു പോരുമ്പോള്‍ ബാല്യ ബഡായി വിട്ടല്ലോ അതെന്താ പറയ്യ്‌ ,പടച്ചോനെ പറ്റിയോ ഈ ദുനിയാവിലുള്ള മുഴുവന്‍ കാര്യങ്ങളോമനുഷ്യന് അവന്‍റെ  പരിമിതി കൊണ്ട് അറിയാന്‍ കഴിയില്ല എന്നാണ് ഞമ്മളെ പഠിപ്പിക്കണത്.ഹൈന്ദവ പുരാണങ്ങളില്‍ ആയിന്‍റെ പേരാണ് ആജ്ഞയവാദം. ഇന്നു ആടെ ഇതൊക്കെ കണ്ടപ്പോള്‍ ഇച്ചും കൊറച്ചൊക്കെ  വിശ്വാസം വന്നു അയമുക്ക.അയമു ഉള്ളില്‍ പൊട്ടിച്ചിരിച്ചു ഇമ്മാതിരി മണ്ടകുണോസന്‍മാര്‍ ഉണ്ടെങ്കിലെ എനിക്ക് അരി വാങ്ങാന്‍ കയ്യൂ.വേട്ടയാടി അന്നന്നത്തെ ആഹാരം കണ്ടെത്തിയിരുന്ന പുരാതന മനുഷ്യന്‍ ഗഗന സഞ്ചാരികള്‍ ആയി കരുതി അന്യഗ്രഹജീവികളെ ലോകത്തിന്‍റെ സൃഷ്ടാക്കളായി കണ്ട് ആരാധിക്കുകയും പുരാണങ്ങള്‍ രചിക്കുകയും ചെയ്തെങ്കില്‍ എന്താണ് തെറ്റ്? അയമ്മു മനസ്സില്‍ പറഞ്ഞു.ഇമ്മാതിരി വിഡ്ഢിക്കോമരങ്ങള്‍ ഉള്ള കാലം വരേയ്ക്കും വല്യ തടിയെളകാതെ അരി മാങ്ങാം,ചെക്കന്‍ എടങ്ങേറ് ഉണ്ടാക്കും എന്ന് കരുതി ഉസ്താത് ഓനെ മാണ്ടപോലെ  കൈകാര്യം ചെയ്തു.ഇഞ്ഞിപ്പം നാളത്തെ കായിക്കുള്ള ബക നോക്കണം.ഈ ദുനിയാവ് ഇങ്ങനെ പരന്നുകെടക്കല്ലേ  എവിടേലും  കാണും ഇമ്മാതിരി സൈത്താന്മാര്‍,ഇഞ്ഞിപ്പം ഈ പഹയന്‍റെ കൂട്ടുകാര് പറഞ്ഞുകേട്ട്  ബരും.ഹ ഹ അയമ്മൂനു ചിരി അടക്കാന്‍ കയിഞ്ഞില്ല.


നാളെ ആ ജമീലാനെ ആ സുബ്രന്‍ സാമിയുടെ  അടുത്ത് കൊണ്ടോകാന്‍ പറഞ്ഞ ദിവസമാണ്, അബടെ കൊറച്ച് കായ്യ്  കൂടുതല്‍ കിട്ടും അഞ്ഞൂറ് ഉറുപ്പിക ആണ് ചീട്ട് ആളിന്‍റെ കീശ നോക്കി സ്വാമി ഓരോ തുക ആട്ട്  പറയും കുറച്ച് പശ കൂടുതല്‍ ഉള്ള ഇനം ആണെങ്കില്‍ മൂപ്പലുക്ക്  അറിയാം,ഏതായാലും ഈ ആത്മീയ കച്ചോടം തന്നെയാണ് സുഖം.ഓക്കു പിന്നെ അബടെ ചെന്നാല്‍ ദീനില്‍ ഇസ്ലാമില്‍ ആണ് എന്നൊന്നും ബേജാര്‍ ഇല്ല ഓള് സ്വാമി പറയണ പാറന്‍റെ മുന്‍പില്‍ ഒക്കെ ഓള് കുമ്പിടും അതോണ്ട് ഞമ്മക്ക് ബല്യ എടങ്ങേറ് ഇല്ല.മൂപ്പല് പിന്നെ തേങ്ങമ്മല്‍ ആണ് കളി.തേങ്ങാ വെട്ടി മൂപ്പല് തെത്തെലും ആട്ട് പറയും, പോണ മണ്‌ങ്ങൂസ്സുകള്‍ അതെപടി ആട്ട് മിണുങ്ങും.സംഗതി കുശാല്‍ കെട്ടിക്കാറായ പെണ്‍കുട്ടികളെ ഒക്കെ മൂപ്പല് നന്നായി ഒന്ന് ഉയിയും.
കൂട്തലും ബാപ്പ ഗള്ഫില് ചോര നീരാക്കി ഉണ്ടാക്കണ  കായ്യ് മൂപ്പല് തേങ്ങാ വെട്ടീം ഉയിഞ്ഞും മാങ്ങി പോക്കറ്റില്‍ ആക്കും.കാളി ആണ് മൂപ്പലാന്‍റെ  മേല് കേറണത് ഓര്‍ത്തപ്പോള്‍ അയമ്മൂനു കുളിര് കോരി.ഏത് ഇബലിസ്സു മണ്ടമ്മല്‍ കേറിയാലും മാണ്ടില്ല ഞമ്മക്ക് കമ്മിഷന്‍ കായ്യ്‌ കിട്ടണം.എത്ര ആളുകളാണ് ദിവസവും ആടെ പോയി കാര്യം നേടി വരനണത്.


ഏതായാലും ഇങ്ങനെ ഉള്ളോല്  മനുസ്സന്മ്മാരെ പറ്റിക്കണോണ്ട്  ഞമ്മള് ജീവിച്ചു പോണു.അല്ല പിന്നെ.അടുത്ത ആഴ്ച ആ കുഞ്ഞോതീനെ  കള്ളുകുടിനിറുത്താന്‍  അങ്ങ് കൊണ്ടോണം അപ്പം പിന്നെ അടുത്ത ആഴ്ചത്തെ കാര്യോം കുശാലായി. പഹയനെ കയിഞ്ഞ മാസം ആടെ കൊണ്ടോയി പച്ചേങ്കില് ഓന്  കള്ളു പള്ളേല്‍  ചെന്നില്ലെങ്കില്‍ പള്ളേന്ന്‍  പോവൂലാന്നു,ഹ ഹ ഞമ്മക്കും അതല്ലേ മാണ്ടത്  ഓനിങ്ങനെ ഇടക്കിടക്ക്  പോയി മന്നാല്‍ കായ് കുറച്ച്  കിട്ടും,ആടെ പോയി വന്നോല്  ഒരു മാസം കുടിച്ചില്ലേല്‍  പിന്നെ അത് ചേര്‍ത്തു മിണുങ്ങും എന്നാണറിവ്.പടച്ചോന്‍റെ  ഓരോരോ മാണ്ടാത്ത കളികള്‍.ഇങ്ങനെ ഇബലീസ്സിനെ  പിടിക്കാന്‍ ഇബലീസ്സിനെ  ഇറക്കിയുള്ള കളി.


ഇങ്ങനെ പടച്ചോനെ വിറ്റ് കാശാക്കിയാല്‍ ഓനു  വല്ലതും പോവുവോ ,,ഈ ദുനിയാവ് മുയുക്കനെ  കെടക്കല്ലേ,പിന്നെ ആരക്കയോ അവരെയും സഹായിക്കുനുണണ്ട്. നമ്മെക്കാള്‍ സാങ്കേതികമായി വളര്‍ച്ചപ്രാപിച്ച ഒരു ജീവിസമൂഹം നമ്മെ നിരീക്ഷിച്ചുകൊണ്ട് ഒരു പക്ഷെ അദൃശ്യരായി സഹായങ്ങള്‍ നല്‍കിക്കൊണ്ട് നമുക്ക് ചുറ്റുമുണ്ട്.. അവര്‍ ഒരിക്കലും ആരാധനാലയങ്ങളില്‍ വസിക്കുന്ന ദൈവങ്ങളല്ല എന്ന് തീര്‍ച്ച. പിന്നെന്തിന് മതങ്ങളുടെയും ദൈവങ്ങളുടെയും പേരുപറഞ്ഞ് മനുഷ്യര്‍ പരസ്പരം കൊന്നൊടുക്കുന്നു.ഓല്  തല്ലു കൂടി ചാവട്ടന്നു,ഞമ്മക്ക് ഞമ്മന്റെ കുടീല് അരി മാങ്ങണം അതന്നെ.അയമു തന്‍റെ അടുത്ത ഇരയെത്തേടി യാത്ര തുടര്‍ന്ന് അവന്‍റെ ചൂണ്ടയില്‍ കുടുങ്ങാന്‍ തയ്യാറായി വായും തുറന്നു ആളുകള്‍ മനുഷ്യ ദൈവങ്ങളെത്തേടി വയി മുയുമ്മനും  കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.,.,..,.,രാമനും അയമുവും ജോസെഫും നമ്പൂതിരീം  മോലിയാരും അച്ഛനും ഒക്കെചെര്‍ന്നു പടച്ചോനെ മുറിച്ചു മുറിച്ചു വിറ്റ് തിന്നു തടിച്ചു കൊയുത്തു. ഇടക്കിടക്ക് പടച്ചോനും ഓലോട് സുനാമി ,കത്രീന ,എന്ന പെണ്ണുങ്ങടെ പേരില്‍ തമാശ കാട്ടി.പിന്നെ മൂപ്പല് ഇടക്കിടക്ക് ശ്വാസം വിടും അപ്പം കുറെ ജീവന്‍ പോവും പിന്നെ ഇടക്കിടക്ക് കണ്ടം  മുയുവനും കളച്ചു മറിക്കും  അപ്പളും ജീവന്‍ പോവും..ഹ ഹ  ഇച്ച് വയ്യ ഓല് ഈ കളി നിറുത്തിയാല് ഞമ്മള് പട്ടിണിയാവും.,.,.,.ഇന്നും ദുനിയാവില്‍ ഈ കുട്ടീം കോലും കളി നടന്നു കൊണ്ടിരിക്കുന്നു .,.,.,.


ആസിഫ്  വയനാട് ,.,