പ്രണയം ( ഗസ്സല്‍)))



(ഫോട്ടോ കടപ്പാട് ആരോടോ) 
നിലാവുള്ള രാത്രിയില്‍ സുഖമുള്ള സ്വപ്നമായ്
പ്രിയ സഖി നീയെന്‍ അരുകില്‍ വരൂ,
വിഷാദം വിതുമ്പുമീ മനസ്സിന്‍റെ കോലായില്‍
നിശാ ഗന്ധി പോലെ നീ വന്നണയൂ,.

(നിലാവുള്ള രാത്രിയില്‍ )

നിന്‍ വിരല്‍ തുമ്പില്‍ ഞാന്‍ ആദ്യമായ് തൊട്ടപ്പോള്‍
കൂമ്പിയടഞ്ഞ നിന്‍ മിഴിയിണ പോല്‍
മനസ്സിന്‍റെ മണിച്ചെപ്പില്‍ കുറിക്കുന്നുഞാനൊരു
സ്പര്‍ശന സുഖത്തിന്‍റെ രാഗ ലീല.

സ്വരങ്ങളും ലയങ്ങളും ഇഴചേര്‍ന്നു തഴുകുമീ
ഒരു മധുര സ്വപ്നത്തിന് നൂലിഴപോല്‍
നിന്‍ മിഴികളില്‍ ഞാന്‍ കണ്ടു സുഖമുള്ള നോവിലും
ഒരാല്മാര്‍ത്ഥ പ്രണയത്തിന്‍ ലോലഭാവം .

(നിലാവുള്ള രാത്രിയില്‍))

ഒരു മഴക്കോളിന്‍റെ മുഖഭാവമോടെ
നിന്‍ ഓര്‍മ്മകള്‍ എന്നില്‍ പതിഞ്ഞ നേരം
മനസ്സും ശരീരവും ആനുരാഗ ഭാവത്താല്‍
നിന്നെ പുണരാന്‍ കൊതിച്ചു പോയി.

സൂര്യ തേജസ്സുപോല്‍ നിന്‍റെയാ നയനങ്ങള്‍
അറിയാതെ എന്നെ തഴുകിയപ്പോള്‍
അനുരാഗ വിവശനായ് മമ സഖി നിന്‍ തോഴന്‍
അറിയാതലിഞ്ഞു പോയി ,.

,(നിലാവുള്ള രാത്രിയില്‍ )

തുളസിക്കതിര്‍ ചൂടും നിന്‍ മുടിയിഴകളില്‍
തഴുകാന്‍ കൊതിക്കുന്നു ആര്‍ദ്രനായ് ഞാന്‍
മണി വീണ കമ്പികളില്‍ നിന്‍ വിരല്‍ സ്പര്‍ശനം
ഒരു തിരിനാളം പോല്‍ പടര്‍ന്നിടുമ്പോള്‍.

ഒരു പുഷ്പം പോലെയാ നിന്‍ മൃദു വദനങ്ങള്‍
നുകരാന്‍ കൊതിച്ചു പോയി
ഹൃദയ സ്വരങ്ങളെ പാടിയുണര്‍ത്തുവാന്‍
പാടെ മറന്നു പോയ് ഞാന്‍ .
പാടെ മറന്നു പോയ്‌ ഞാന്‍....,.,

(നിലാവുള്ള രാത്രിയില്‍ )

ആസിഫ് വയനാട്

Comments

  1. കൊള്ളാം.. ഇഷ്ടായി..

    ReplyDelete
  2. നന്ദി ഈ വരവിനും വായനക്കും

    ReplyDelete
  3. ഞാനും വായിച്ചുട്ടോ......ഹൃദ്യം...... ആദ്യത്തെ വരവാ....ഇനിയും വരും....

    ReplyDelete
  4. താങ്ക്സ് മോയ്തീന്‍ ഇക്ക ,.,.,ഈ വരവിനും അഭിപ്രായത്തിനും .,.,

    ReplyDelete

Post a Comment