കുളിര്‍തെന്നല്‍ ( കവിത)



എഴുതാന്‍ കൊതിക്കുന്നു എത്രയോ കവിതകള്‍ 
എന്‍ഹരിത നാടിന്‍റെ ഭംഗി തന്‍ ഓര്‍മ്മയില്‍ 
വിടരുന്നു ദൂരെയാ കണിക്കൊന്ന പൂക്കളും 
കുന്നിന്‍ മുകളിലെ മഞ്ഞിന്‍ കണങ്ങളും 
എത്രയോ കാലമായ് പൊള്ളും മരുഭൂവില്‍ 
ഒറ്റക്കലയുന്നു വിരഹവും പെറിഞാന്‍
അന്നാ പുഴവക്കില്‍ലിരുന്നെറ്റ കുളിര്‍തെന്നല്‍ 
അറിയാതെ തഴുകുന്നുവോ ഇന്നെന്‍ മനസ്സിനെ 
പച്ച പുതപ്പിട്ട കുന്നിന്‍ മലകളും
കളകളം പാടിയോഴുകുന്നൊരരുവിയും
ചാറ്റല്‍ മഴയുള്ള നേരമാ മുറ്റത്ത്
ഓടി കളിച്ചതു മോര്‍മ്മയില്‍ വന്നിതെ
മലതന്‍ മറവില്‍ നിന്നുയരുന്ന സൂര്യന്‍റെ
തേനൂറും മിഴികളില്‍ നോക്കിയിരിക്കവെ
മലയാള നാടിന്‍റെ മധുവൂറും ഓര്‍മ്മകള്‍
അറിയാതെ മനതാരില്‍ ഓടിയെത്തി .
അകലെയാ പാടവരമ്പില്‍ നിന്നുയരുന്ന
ഒരു കൊയ്ത്തു പാട്ടിന്‍റെ താളമെന്‍ കാതിലും.
അറിയാതെ വന്നണഞ്ഞീടുന്ന നേരവും
പതിയെ നനഞ്ഞുവോ അറിയാതെന്‍ മിഴികളും.
ഒരു ഗസല്‍ നാദത്തിന്‍ ശേലുള്ള ശ്രുതികളായ്
ഒരു സ്നേഹ സംഗീതം പൂവായ് വിരിയവെ.
അതി ഗാഡമായെന്നെ ചേര്ത്തൊന്നു പുല്കുവാന്‍
പ്രിയ തോഴി ഓര്‍മ്മയില്‍ പതിയെ അണയവെ.
മനസ്സില്‍ വിരിയുന്ന വിരഹത്തിന്‍ നൊമ്പരം
ആരോടും ചൊല്ലാതെ ഒളിപ്പിച്ചു വച്ചുഞാന്‍.

ആസിഫ് വയനാട്

Comments