Saturday, September 14, 2013

ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല,ചില ചരിത്ര ഏടുകളിലൂടെ ഒരു യാത്ര (ലേഖനം)


     ഇതു ഒരിക്കലും സത്യമാവണം എന്നില്ല ചില ചരിത്ര ഏടുകളിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ട ചില വിവരങ്ങള്‍ ഒന്ന് കോര്‍ത്തിണക്കി എന്നുമാത്രംപല സ്ഥലത്ത് നിന്നും വായിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ആണ് .,.,ആരും തെറ്റിദ്ധരിക്കണ്ട .,.,ഇതെന്‍റെ അഭിപ്രായം അല്ല .,.പലരും പടിച്ചെഴുതിയ കാര്യങ്ങള്‍.,.,.എന്റേതായ രീതിയില്‍ ഒന്ന് പുതുക്കിയെഴുതി എന്ന് മാത്രം   ഇതൊരിക്കലും ഓണം എന്ന ആഘോഷം  ഒരു പ്രഹസനം മാത്രമാണ് എന്ന് സൂചിപ്പിക്കുന്നില്ല സ്നേഹത്തോടെ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട്(.കടപ്പാട് വിക്കി മുതല്‍ കുറെയെറെപ്പേര്‍ക്ക്) 

  കേരള ചരിത്ര കർത്താവ്‌ കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബിസഞ്ചാരി അൽബി റൂണിയും 1154ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159ൽ ഫ്രഞ്ച്‌ സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്‌. മലബാർ മാന്വലിന്‍റെ കർത്താവ് ലോഗൻ സായ്പിന്‍റെ അഭിപ്രായത്തിൽ എ.ഡി. 825 മുതലാണ്‌ ഓണം ആഘോഷിച്ചു തുടങ്ങിയത്‌. പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരത്തിന്‍റെ  തുടക്കം എന്ന് ചില ചരിത്ര പുസ്തകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മന്ഥരാജാവ്., ചേരമാൻ പെരുമാൾ. ശ്രീബുദ്ധൻ, പരശുരാമൻ, മഹാബലി., സമുദ്രഗുപതമൌര്യന്‍ ഇങ്ങനെ നീളുന്നു ഓണവുമായി ബന്ധപ്പെട്ട ചരിത്ര പുരുഷന്മാരുടെ കഥകള്‍.,

  
ഓണം എന്ന് കേള്‍ക്കുമ്പോള്‍   അത് സമ്പല്‍സമൃദ്ധിയുടെ ഒരു പര്യായം ആയാണ് എല്ലാവരും  കാണുന്നത് അറിയുന്നത് മനസ്സിലാക്കുന്നത്. "ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങൾഇവിടുത്തെജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനുംസഹായിക്കുന്നുണ്ട്‌".അത് മറ്റൊരു വശം.
ചരിത്രത്തിലെ ആര്യ- ദ്രാവിഡ സംഘർഷം ആണ് പുരാണത്തിലേയും ഐതിഹ്യങ്ങളിലേയും ദേവാസുര യുദ്ധമായി ചിത്രീകരിച്ചത് എന്നു വേണം അനുമാനിക്കാൻ. ഈ നിഗമനം വച്ച് നോക്കുമ്പോൾ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം. ഓണക്കഥയിലും അങ്ങനെതന്നെയാവണം സംഭവിച്ചിരിക്കുക . ആര്യന്മാർ ദ്രാവിഡരെ ആക്രമിച്ച് കീഴ്പ്പെടുത്തിയതാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട കഥയായി പുരാണങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ആചാരം. അസുരന്മാരായ അസറിയക്കാരാണ് ദ്രാവിഡന്മാരായി മാറിയത്.. അസിറിയയിൽ നിന്ന്  ഭാരതത്തിലെത്തി തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും ക്ഷേത്രങ്ങളുടെ മാതൃസംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുൾപ്പെടുന്ന 'മധുരൈ കാഞ്ചി'യിലും ഓണത്തെക്കുറിച്ച്‌ പരാമർശമണ്ട്.

 ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന 'മാങ്കുടി മരുതനാർ' എന്ന പാണ്ഡ്യരാജാവിന്‍റെ  തലസ്ഥാന നഗരിയായിരുന്ന മധുരയിൽ ഓണം ആഘോഷിച്ചിരുന്നതായി അതിൽ വർണ്ണനയുണ്ട്‌. ശ്രാവണ പൗർണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്‍റെ  സ്മരണയിലായിരുന്നു അവിടെ ഓണം കൊണ്ടാടിയിരുന്നത് .അങ്ങനെ വരുമ്പോള്‍ മഹാവിഷ്ണു ഈശ്വര സങ്കല്‍പ്പമാണ് മഹാബലി മനുഷ്യനും ,അപ്പോള്‍ ഈശ്വരനെ  മാറ്റിനിര്‍ത്തി മനുഷ്യനെ ബഹുമാനിക്കുന്ന തലത്തിലേക്ക് ഓണം മാറുന്നു .,.,.അവിടെ പൊരുത്തക്കേടുകള്‍ ഇല്ലെ ? മധുരയിലെ ഓണാഘോഷത്തിൽ 'ഓണസദ്യയും' പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്‍റെ  ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. ചേരന്മാരിൽ നിന്ന് കടം എടുത്ത അല്ലെങ്കിൽ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാൽ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്.

തമിഴ് നാട്ടിലെ മരുതം തിണയിൽ  ആണ് കൂടുതൽ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്. അപ്പോള്‍ കൃഷിയുമായിബന്ധപ്പെടുത്തിയാണ്  നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും മഹാബലിയുടെ ഓർമ്മക്കായി ഭാസ്കര രവിവർമ്മയാണിത്‌ ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു.മധ്യ ഇന്ത്യയും- ഭൂമിയും , പിന്നീട് ഉത്തരേന്ത്യയും - സ്വർഗവും- , തെക്കേ ഇന്ത്യയും -പാതാളവും - ആക്രമിച്ച് കീഴടക്കി ഭരിച്ചു. ഇന്ത്യ അവരുടെ നാടായി മാറി ആദിമദ്രാവിഡർ വന്നുകയറിയ ആര്യൻമാർക്കെതിരെ യുദ്ധം ചെയ്തത് സ്വാഭാവികം. പക്ഷെ ക്രമേണ ആര്യന്മാർ ശക്തന്മാരായി. ദ്രാവിഡ രാജാവിനെ തോൽപ്പിച്ച്  രാജ്യം കയ്യടക്കി . വിട്മൂന്നടി കൊണ്ട് സ്വർഗവും ഭൂമിയും പാതാളവും വാമനൻ സ്വന്തമാക്കിയത് ആര്യന്മാരുടെ അധിനിവേശത്തെ സൂചിപ്പിക്കുന്നു. ദ്രാവിഡ രാജാവ് (അസുര രാജാവ്) അഭയം പ്രാപിച്ച പാതാളം കേരളമാണെന്ന് ചിലർ കരുതുന്നു. വാമനൻ വിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമാണ്. ഇന്നു കാണുന്ന കേരളം എന്നൊരു പ്രദേശം അന്നു ഉണ്ടായിരുന്നിരിക്കില്ല.കാരണം , ആറാമത്തെ അവതാരമായ പരശുരാമനാണല്ലോ കേരളം മഴുവെറിഞ്ഞ് കടലിൽ നിന്ന് വീണ്ടെടുത്തത്.


'നീരാഴിപ്പെരുമാള്‍, തിരക്കുതിരകള്‍ തുള്ളുന്ന തേരേറി വന്നീ രാമന്‍റെ  പരശ്വധത്തിനരുളീ കാണിക്കയായ് കേരളം; പാരാവാര വിമുക്തയെ, സ്സുഭഗയാമീ യൂഴിയെ പിന്നെ വന്നാ രാണക്ഷയ പാത്രമാക്കിയിവിടെ ജ്ജീവിച്ചതിന്നേ വരെ.
 വാമനനായ ആര്യ നായകൻ , ദ്രാവിഡ രാജാവായ ബലിയെ തോൽപിച്ച്, ഇന്ന് കേരളം ഉള്ളയിടത്ത് അന്നുണ്ടായിരുന്ന പാതാളക്കടലിലേക്ക് താഴ്ത്തിയിരിക്കണംഅസിറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് 2000 വർഷം മുന്‍പ് പത്താം  നൂറ്റാണ്ടിൽത്തന്നെ സ്ഥാണു രവികുലശേഖരൻ എന്ന രാജാവിന്‍റെ  തിരുവാറ്റ്‌ ലിഖിതത്തിലും ഓണത്തെ പരാമർശിക്കുന്നുണ്ട്‌. വിദേശനിർമ്മിത വസ്‌തുക്കൾ ഓണക്കാഴ്ച നൽകി പന്ത്രണ്ടുവർഷത്തെ ദേശീയോത്സവത്തിന്‍റെ  മേൽനോട്ടം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിലെ രാജാക്കൻമാരെല്ലാം ആ പള്ളി ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ്‌ ഐതിഹ്യം.


: തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വയോ
ആർപ്പേ.... റ്വോ റ്വോ റ്വോ  ,


 കാലക്രമത്തിൽ ഇത് കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിവരുകയും പിന്നീട് കേരളസർക്കാർ ഇത് ഏറ്റെടുക്കുകയും ആണുണ്ടായത് എന്ന് വേണം കരുതാന്‍. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ഉണ്ണുനൂലി സന്ദേശ'ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട്‌. 1286ൽ മതപ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോറിക്കും 1347ൽ കോഴിക്കോട്‌ താമസിച്ചിരുന്ന റീഗ്‌ നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്‌. എ.ഡി. 1200ൽ കേരളം സന്ദർശിച്ച അഡീറിയക്കാരൻ 'പിനോർ ജോൺ' തന്റെ കൃതിയായ 'ഓർമ്മകളിൽ' ഇപ്രകാരം എഴുതുന്നു. "ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്‌. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ്‌ അതിൽ നിറഞ്ഞു നിൽക്കുന്നത്‌. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ്‌ ഈ നാളുകളിൽ കഴിയുന്നത്‌. പല കളികളും കാണിച്ച്‌ അവർ ആഹ്ലാദം പങ്കിടുന്നു."ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത് നമ്മുടെ മഹാബലിയെ ആണ് എന്ന് നമുക്ക് ഊഹിക്കാം.


 മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല. 


.ഇത് നാം കേട്ടു പഠിച്ച വരികളാണ്  ആ വലിയ മനുഷ്യനെക്കുറിച്ച് അന്നും ഇന്നും ജനങ്ങള്‍ പാടുന്നതാണ്. ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്ന് നമുക്കറിയില്ല.ഒന്നറിയാം ഇന്നു  നമ്മുടെ നാട് കള്ളവും ചതിയും കള്ളപ്പറയും  ചെറുനാഴിയും മാത്രമുള്ള ഒരു നാടാണ് എന്ന് അസ്സുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്‍റെ  പുത്രനായിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്‍റെ  സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്‍റെ  കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്‍റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു.

 മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്‍റെ  പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്‍റെ  പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം. വാമനനാൽ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട് വർഷത്തിലൊരിക്കൽ ഓണക്കാലത്ത് ഭൂമിയിൽ വന്നു പോകുന്ന മാവേലി മണ്ണിനടിയിൽ ആഴ്ന്ന് കിടന്ന് വർഷത്തിലൊരിക്കൽ മുളയ്ക്കുന്ന വിത്തിന്‍റെ  ദേവതാരൂപത്തിലുള്ള സാമാന്യവൽകരണമാണെന്ന് ഒരു അഭിപ്രായം ഉണ്ട് .

അങ്ങനെ വരുമ്പോള്‍ തമിഴ് നാട്ടിലെയും തൃക്കാക്കരയിലെയും ആചാരങ്ങള്‍ ഓണത്തിനെ അതിന്‍റെ ആചാരങ്ങളെ കോര്‍ത്തിണക്കുന്നു .കൃഷി സ്ഥലത്തു നിന്നു തന്നെ എടുക്കുന്ന ചുടാത്ത മണ്ണിലാന്‌ ചതുഷ്കോൺ ആകൃതിയിൽ തീർക്കുന്ന തൃക്കാക്കരയപ്പന്‍റെ രൂപം എന്നത് കൃഷിയുമായി ഓണത്തിനു ബന്ധമുണ്ട് എന്നതിന് അടിവരയിടുന്നു - മഹാവിഷ്ണു ആദ്യം മത്സ്യമായാണവതരിച്ചത്. പിന്നീട് ആമയായി. പിന്നെ പന്നിയായി. അതിനുശേഷം നരസിംഹമായി. പിന്നെ വാമനനായി. അതിനും ശേഷമാണല്ലൊ പരശുരാമനായി അവതരിക്കുന്നത്. ഏതു സങ്കല്‍പവും അറിവിന്റെ അടിസ്ഥാനത്തിലേ സാധ്യമാവുകയുള്ളു. വിവിധ ദേശങ്ങളിലെ മനുഷ്യര്‍ അവരുടെ സങ്കല്‍പശേഷി അനുസരിച്ചുണ്ടാക്കുന്ന കഥകളില്‍ പൊരുത്തക്കേടുണ്ടാവുക സ്വാഭാവികമാണ്. ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ.


ആസിഫ് വയനാട്