( മഴതുള്ളി )

                               
                                           )




ഒരു മഴതുള്ളിയായ്‌ പൊഴിയാന്‍ കൊതിച്ചു ഞാന്‍
ഉമ്മറപ്പടിയില്‍ ഇരുന്ന നേരം
മഴ വന്നു ചെരുമെന്‍ മനസിന്‍റെ പൂന്തോപ്പില്‍
ഒരു ചിത്ര ശലഭമായ് നീ വന്നു ചെരൂ .

ഒരു കുളിര്‍ തെന്നലിന്‍ നനവോടെ നീയെന്‍റെ
കണ്‍ പീലി തന്നില്‍ പതിച്ച നേരം
കൂമ്പി അടഞ്ഞോരെന്‍ മിഴികളില്‍ നാണത്തിന്‍
ഒരു സ്മൃത്സ്പര്ശനം ഞാനറിഞ്ഞു .

മുറ്റത്തെ മുല്ലതന്‍ ചില്ലയില്‍ വീണൊരാ
കണ്ണുനീര്‍ മുകുളങ്ങള്‍ കണ്ടുഞാനും
നാണത്തോടീറനായ് ആ മാടത്ത പെണ്ണും
ഉമ്മറ പ്പടിയിന്മേല്‍ വന്നിരുന്നു .

തൊടിയിലെ ചെത്തിയില്‍ തേന്‍ നുകരാന്‍ വന്ന
വണ്ണാത്തിക്കിളിപ്പെണ്ണ് പാളി നോക്കി
വാഴക്കുലപ്പൂവിന്‍ പുതപ്പോരു കുടയായ്‌
ചൂടി നിന്നന്നാര കണ്ണനും പുഞ്ചിരിച്ചു .

പാടവരമ്പിലെ പുല്‍നാമ്പുകള്‍ ഈറനായി
മഴ തുള്ളി പെണ്ണിനെ വാരി പ്പുണരുമ്പോള്‍
തവളകള്‍ ഈണത്തില്‍ ശ്രുതി ചേര്‍ത്ത് പാടി
ഒരു പുതു മഴ സംഗീതം .

മനസില്‍ സന്തോഷത്തിന്‍ പൂത്തിരി
വിതറി കൊണ്ട് ഒരു ഇളം തെന്നല്‍
പടികള്‍ കയറി വന്നു എന്‍
മുടിയിഴകളെ തഴുകി കടന്നുപോയി .

കോരിച്ചൊരിയുന്ന മഴയിലാ കാര്‍മെഘങ്ങള്‍
ആലസ്യ മോടെ അകന്നു പോവുന്നതും
പുഞ്ചിരി തൂകികോണ്ടാമാഴത്തുള്ളികള്‍
ലാഘവത്തോടെ തഴുകുന്നതും.

നോക്കിയിരുന്നു ഞാന്‍ ഏറെ നേരം
ആ ഉമ്മറപ്പടിയിന്‍ മേല്‍ ഏകനായി
കുളിരെന്റെ മിഴികളെ തഴുകിയപ്പോള്‍
ഞാന്‍ പതിയെ എഴുന്നേറ്റു ഉള് വലിഞ്ഞു ,.





ആസിഫ് വയനാട്

Comments

  1. ചൊല്ലാന്‍ സുഖമുള്ള വരികള്‍.

    ReplyDelete
  2. കവിത നന്നായിട്ടുണ്ട് ,
    ആശംസകള്‍

    ReplyDelete
  3. നന്ദി അക്ബര്‍ ഭായ് & സലിംഭായ്

    ReplyDelete

Post a Comment