Friday, October 26, 2012

വേദനയുടെ വലിയ പെരുന്നാള്‍ (നേര്‍കാഴ്ച)

                               വേദനയുടെ വലിയ പെരുന്നാള്‍

അതി ഭയങ്കരമായ ശബ്ദം കേട്ട് വിളമ്പി വച്ച ചോറിനു മുന്നില്‍ നിന്നും പിടഞ്ഞെണീക്കുമ്പോള്‍ ഒരു വലിയ ദുരന്തത്തിനു സാക്ഷിയാവാന്‍ പോവുകയാണന്നു ഒരിക്കലും അറിയില്ലായിരുന്നു .ഒരു നോട്ടമെ അവിടേക്കു നോക്കാനായുള്ളൂ രണ്ടു വണ്ടികള്‍ മറിഞ്ഞുരുളുന്ന  ദയനീയ കാഴ്ച ഓടുകയായിരുന്നു അങ്ങോട്ട്‌ ,നാല് ഭാഗത്തു നിന്നും ആളുകള്‍ ഓടി അടുക്കുന്നുണ്ടായിരുന്നു . വണ്ടിയുടെ അരുകില്‍ എത്തുമ്പോള്‍ പിടയുന്ന നാല് മനുഷ്യ ജീവനുകള്‍ ഒരു വണ്ടിയിലുള്ള ആള്‍ ഇതിനകം മരിച്ചുകഴിഞ്ഞിരുന്നു ,ആര്‍ക്കും ഒന്നും ചെയ്യാനാവില്ല ഇവിടെ നോക്കി നില്‍ക്കനല്ലാതെ .അതിനിടയില്‍ ആരക്കയോ കലിമത് തൌഗീത് ചൊല്ലികൊടുക്കന്നത്  അവ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നു  നീറിയ മനസ്സില്‍ കാരുണ്യത്തിന്റെ  അലകള്‍ ഉള്ളതിനാല്‍ ആവാം കൂടി നിന്നവരോട് പതുക്കെ ചോദിച്ചു കുറച്ചു വെള്ളം കൊടുക്കട്ടെ ,ഇല്ല പാടില്ല ഇവിടത്തെ നിയമപ്രകാരം പബ്ളിക്കിന് ഒന്നും ചെയ്യാന്‍ പാടില്ല ഒന്ന് തോടുക പോലും .കണ്മുന്നില്‍ രണ്ടു മൂന്നു ജീവനുകള്‍ പിടഞ്ഞു തീരുന്നത് കണ്ട് നിസ്സഹായനായി ഇന്നത്തെ പെരുന്നാള്‍ ദിനം ,.,മുറിയുടെ മുന്നിലിപ്പോള്‍ നടന്ന ഒരു വലിയ അപകടത്തിന്റെ ഞെട്ടലില്‍ നിന്നും മോചിതന്‍ ആവാതെ ഞാന്‍ തളര്‍ന്നിരിക്കുന്നു ,.,.ഗള്‍ഫിലെ നിയമങ്ങള്‍ .,.ഒന്നും ചെയ്യാനാവാതെ മരണം മുന്നില്‍ കണ്ട് ഒന്നും ചെയ്യാനാവാതെ നില്‍ക്കുക .,.,.മനസ് തകര്‍ന്നുപോയ നിമിഷങ്ങള്‍. 

നിറഞ്ഞു  തുളുമ്പിയ കണ്ണുകള്‍ ആരും കാണാതെ തുടക്കുമ്പോള്‍ ആളുകള്‍ പിറുപിറുക്കുണ്ടായിരുന്നു ഒരു ഇരുനൂറു കിലോമീറ്റര്‍ സ്പീഡ് എങ്കിലും കാണും അതാണ്‌ ഇങ്ങനെ ഇത്രയും ഗുരുതരമാവാന്‍ കാരണം .പലരും എന്നോട് പലപ്പളും  ഉപദേശിക്കാറുണ്ട്  ആസിഫ് നിനക്ക് സ്പീഡ് വളരെ കൂടുതല്‍ ആണ് ,എന്ത് ചെയ്യാം ഖത്തറില്‍ നിന്നും ലബനാനിലെക്ക് രണ്ടായിരത്തി അഞ്ഞൂറ് കിലോമീറ്റര്‍ ഉണ്ട് എങ്ങനെ പോയാലും ഇരുനൂറു ഇരുനൂറ്റി ഇരുപതു നാല്‍പ്പത്‌  സ്പീഡില്‍ പോയാല്‍ മാത്രമെ  അവിടെ പറയുന്ന സമയത്ത് എത്തിചെരുകയുള്ളൂ,

ചോര ഒലിപ്പിച്ചു പിടയുന്ന മറ്റുള്ളവരില്‍ ഒരാളെ പോലീസ് എത്തുന്നതിനു മുന്‍പ് സ്വദേശികളായ ചില ചെറുപ്പക്കാര്‍ വലിച്ചു പുറത്തെടുത്തു അയാള്‍ ഉറക്കെ അല്ഹമ്ദുലില്ലഹ് അല്ഹമ്ദുലില്ലഹ്  ഇന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു മരണത്തിന്റെ കൈകളില്‍ നിന്നും അത്ഭുതകരമായിരക്ഷപ്പെട്ടവന്റെ നന്ദി വാക്കുകള്‍ .കാരണം തളര്‍ന്നു പോയെങ്കിലും അയാള്‍ക്ക്‌ നിസ്സാരമായ  പരിക്കുകളെ പറ്റിയിരുന്നുള്ളൂ ,അതാ സൗദി പോലീസെത്തി കൂടെ ഫയര്‍ ഫോര്‍സ്  വാഹനങ്ങളും അവര്‍ എത്തിയിട്ടും ആര്‍ക്കും യാതൊരു ധൃതിയും ഇല്ല പറയാതിരിക്കാന്‍ വയ്യ അവരില്‍ രണ്ടു ചെറുപ്പക്കാര്‍ ഊര്‍ജ്ജസ്വലരായി  പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു .ഡോക്ടര്‍മാര്‍ ആദ്യമേ മരിച്ചു ഇന്നു ആളുകള്‍ പറഞ്ഞ ആളെ വീണ്ടും വീണ്ടും പരിശോധിക്കുന്നു മരണം ഉറപ്പിച്ചു .എന്നിട്ടും അതിലൊരു ചെറുപ്പക്കാരന്‍ വീണ്ടും  ഒന്നുകൂടിനോക്കി നാഡിയിടിപ്പുകള്‍ .അപ്പോളേക്കും അടുത്ത ആളെയും പോലീസുകാര്‍ പുറത്തെടുത്തു ചെറിയരീതിയില്‍ പിടയുന്നുണ്ട്‌ അവര്‍ യാതൊരു വിധ ഫസ്റ്റ് ഐടുകളും  കൊടുക്കുന്നില്ല അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും സമയം കൊല്ലുന്നു ,അപ്പോളതാ കണ്മുന്നില്‍ ആചെറുപ്പക്കാരനും മരണത്തിന്റെ കൈകളില്‍  അമര്‍ന്നിരിക്കുന്നു.

 മറ്റുള്ളവരെയും പുറത്തെടുത്തു കഴിഞ്ഞു.ഇത്തരം കുത്തഴിഞ്ഞ നിയമം മരിക്കുന്നവന് ഒരു തുള്ളി വെള്ളം ചുണ്ടില്‍ നെല്കാന്‍ അനുവാദമില്ല. ഒന്ന് തൊടാന്‍ ആവില്ല പിടഞ്ഞു മരിക്കുന്ന മനുഷ്യ ജീവനുകള്‍ കൊതിയോടെ നോക്കിനില്‍ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യ ജന്മമായി ഞാനും ആക്കൂട്ടത്തില്‍ ഒരുവനായി ജീവശവം  പോലെ നിന്നു  പിടഞ്ഞു മരിക്കുന്ന ആളുടെ വായില്‍ അപ്പോളും ഒരു മിസ്‌ വാക്ക് കടിച്ചുപിടിച്ചിരുന്നു  മരണത്തിലും മുത്ത്‌ ഹബിബിന്റെ സുന്നത് ,മനുഷ്യന്റെ ജീവന് ഒരു കൊതുകിന്റെ ജീവന്റെ വിലപോലും കല്‍പ്പിക്കാത്ത നാട് ,വെറുപ്പ്‌ തോന്നിപ്പോയി ,നൂറു കോടി ജനങ്ങള്‍ ഉള്ള നമ്മുടെ നാട്ടില്‍  ജീവന് എത്രയോ വിലകല്‍പ്പിക്കുന്നു എന്ന് കാണുക .അങ്ങനെ രണ്ടു മണിക്കൂര്‍ രണ്ടു ശരീരങ്ങള്‍ റോഡില്‍ എന്റെ കണ്മുന്നില്‍ അനാഥമായിക്കിടക്കുന്നു,.,പോലീസ് നടപടികള്‍ കഴിഞ്ഞു ഇനി ബലദിധിയ വരണം പോലും .വീണ്ടും മണിക്കൂറുകള്‍ അതിനിടയില്‍ മറ്റു രണ്ടുപേരും ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് മരണപ്പെട്ടു എന്നാണറിഞ്ഞത് (ഇന്നാ ലില്ലാഹി വ ഇന്നൈലാഹി രാജിവൂന്‍.,.,)സ്നേഹ സുന്ദരമായൊരു  വലിയ പെരുന്നാളിന്റെ വേദനിപ്പിക്കുന്ന ഒരു ദിനം മനസ്സില്‍ ആ പിടഞ്ഞു മരിക്കുന്ന ജീവനുകള്‍ മായാതെ ഹൃദയത്തെ വേദനിപ്പിക്കുന്നു,

മനുഷ്യ ജീവന് എന്ത് വിലയാണ് ഉള്ളത് പെരുന്നാള്‍ ദിനത്തില്‍ കൂട്ടുകാരോടൊപ്പം സന്തോഷമായി വന്നവര്‍ ഒരു നിമിഷം കാലത്തിന്റെ യവനികക്കുള്ളില്‍ മറയുന്നു .എന്തെല്ലാം പ്രതീഷകള്‍ അവരുടെ ഉള്ളില്‍ ഉണ്ടാവും എല്ലാം ബാക്കിയാക്കി അവര്‍ പോയി പരാധികളോ പരിഭവങ്ങളോ ഇല്ലാത്ത ലോകത്തേക്ക് ഇന്നെന്റെ  കണ്മുന്നില്‍ നിന്നും .നിറകാന്നുകളോടെ നോക്കി നിന്നു ഞാന്‍ ആ കാഴ്ച രണ്ടര മണിക്കൂര്‍ ,

 ഇപ്പോളും  ,.,മരണം എങ്ങനെ എപ്പോള്‍ എവിടെ ഏതു രൂപത്തില്‍ വരും എന്ന് നമുക്ക് പറയാന്‍ ആവില്ല അതിനാല്‍ ഉള്ള ജീവിതം സന്തോഷ കരവും ആലത്മീയവും ആക്കുക അത് ഏതു മതത്തില്‍ ആയാലും ..സര്‍വേശ്വരന്‍ എല്ലാവിധത്തിലുമുള്ള അപകടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും പെട്ടെന്നുള്ള അപകട മരണത്തില്‍ നിന്നും  നമ്മെയും നമ്മുടെ കൂട്ടുകാരെയും അവരുടെയും നമ്മുടെയും കുടുംബാങ്ങങ്ങളെയും കാത്തുരഷിക്കട്ടേ ,പ്രാര്‍ഥനയോടെ ,.


ആസിഫ് വയനാട് ,.