വിശപ്പ്



''ഒട്ടിയ വയറിനെ കെട്ടിപ്പിടിച്ചു ഞാന്‍,
നഷ്ടസ്വപ്നങ്ങളാല് തളര്ന്നുറങ്ങുംമ്പഴും
കീറപായയില്‍ കണ്ണീരില്‍ കുതിര്‍ന്നോരാ
തലയിണയില്‍ മുഖം ചേര്‍ത്ത് ഏങ്ങി കരയുമ്പഴും.

രാത്രിയുടെ ഏതോ വിദൂര യാമങ്ങളില്‍
കുളിരിന്‍റെ ഇളം തെന്നല്‍ ആര്‍ത്തിരച്ചെത്തുമ്പോള്‍
അറിയാതെന്‍ ദേഹിയും മഴവില്ലിന്‍ രൂപത്തില്‍
വര്‍ണ ചിത്രങ്ങള്‍ തീര്‍ക്കുന്നതും.

വിശപ്പിന്‍റെ ക്രൂരമാം കഠോര ഹസ്തങ്ങള്‍
എന്‍ ഉദരത്തെ കാര്‍ന്നു തിന്നുംമ്പഴും
അറിയാതെ നിറയുമെന്‍ കണ്ണുനീര്‍ തുള്ളികള്‍
കൈവിരല്‍ തുമ്പിനാല്‍ തുടച്ചു മാറ്റുമ്പഴും .
അറിയാതെ അറിയുന്നു വിശപ്പിന്‍റെ തീവ്രത.

എന്തിനു നഷ്ട ദു;ഖങ്ങള്‍ തന്നു നീ
കഷ്ടത്തില്‍ ആക്കുന്ന ഈ ദിനങ്ങളും
പൊട്ടിയ വീണ കമ്പിയില്‍ നിന്നുള്ള
ശ്രുതി ചെരാത്തോരാ സ്വര വര്‍ണങ്ങളും .

പ്രകൃതി തന്‍ വികൃതികള്‍ നിറയുമീ
ജീവിതം ശ്രുതി ചേര്‍ത്ത് പാടുവാന്‍
കൊതിയോടെ കഴിയുന്നു ഞാന്‍
ഈ യാമ വീഥിയില്‍ ഏകനായ്.

നാളത്തെ പുലരിയെ വാരിപ്പുണരാന്‍
ഇന്നീ രാവില്‍ തളര്‍ന്നുറങ്ങുന്നു ഞാന്‍ .
അണയുമൊരു പൊന്‍പുലരി എന്‍ ജീവിതത്തിലും
എന്നുള്ള വെര്‍ധാ മോഗത്താല്‍
പൊരിയുന്ന വയറിനെ കൈകളാല്‍ ചേര്‍ത്ത മര്‍ത്തി,

കൊതിച്ചു പോയി ഞാന്‍  ഒരു ദിന മെങ്കിലും
വയര് നിറച്ചോന്നുണ്ടുറങ്ങണം
ജീവനെന്‍  ദേഹിയെ വെടിയും മുന്പോരുനാള്‍‍
അതുമാത്രമാണെന്‍‍  ദുരാഗ്രഹം .


ആസിഫ്‌  വയനാട്‌

Comments

  1. വേദന നൽകുന്ന വരികൾ...ആശംസകൾ...!

    ReplyDelete
  2. വേദന നൽകുന്ന വരികൾ...ആശംസകൾ...!

    ReplyDelete
  3. വയറു നിറച്ച് ഉണ്ണാന്‍ ജീവിതത്തില്‍ ഒരിക്കെലെങ്കിലും കഴിയണേ എന്ന് പ്രതിക്കുന്നവന്റെ ലോകം. അതെ സമയം ബുര്‍ജ്‌ അല്‍ അറബ് ഹോട്ടലില്‍ വര്‍ഷം മുഴുവന്‍ തങ്ങുന്നവന്റെ ലോകം. ഈ അസമത്വം ഒരിക്കലും അവസാനിക്കില്ല എന്ന് തോന്നുന്നു.
    നല്ല കവിത, ആശംസകള്‍.

    ReplyDelete
  4. " വെര്‍ധാ മോഗത്താല്‍ "
    entha ithu??

    ReplyDelete
  5. നന്ദി വര്‍ഷ ,ശ്രീജിത്ത്‌ .സംഗീത്.,.,.,

    ReplyDelete
  6. ആഡംബര ജീവിതം നായിക്കുന്നവർക്ക് അറിയില്ല വിശപ്പിന്റെ വില എന്താണെന്ന് .കരഞ്ഞു തളർന്നു ഒരിറ്റു വെള്ളത്തിനു വെള്ളത്തിനു വേണ്ടി അലമുറ ഇട്ടു കരയുന്ന പിഞ്ചു ബാല്യവും പിച്ച എടുത്തു അമ്മയെ നോക്കുന്ന കൗമാരവും എന്നും പണത്തിനു മീതെ കിടന്നുറങ്ങുന്ന കൊച്ചമ്മമാർക്ക് അറിയില്ല .നാം കഴിക്കുമ്പോൾ മറ്റുള്ളവരെ പറ്റി ഒരു നേരമെങ്കിലും ആലോചിച്ചിച്ചു നോക്കാത്ത സമൂഹത്തെ എന്തിനു നമ്മൾ വളർത്തി വലുതാക്കുന്നു ...

    ReplyDelete

Post a Comment