അത്മ്നൊമ്പരം

പ്രണയിനിയുടെ ആല്മ നൊമ്പരം രാഗമായ്
പ്രമദവനിയിലൊരു സ്മൃദ് നാദമായ്‌ പെയ്യുന്നു
കാതോര്‍ത്തു നില്‍ക്കുമീ ഞാനും വിരഗവും
തീരാത്ത നോവിന്റെ ഗദ്ഗദപ്പൂക്കളായ് .



മാറുന്ന ഋതുഭേതങ്ങള്‍ക്കപ്പുറം,
കൊഴിയുന്ന നിഴല്‍ നിലാവിന്നുമിപ്പുറം
അറിയാതെ നിറയുമീ കണ്ണും മനസും
നിറമേഘമായവള്‍ ഓര്‍മ്മയില്‍.



ഒരു കുളിര്‍ തെന്നലായി വന്നവള്‍
മുടിയിഴചുരുളില്‍ തലോടി കടന്നുപോയ്
പൊഴിയാന്‍ വിതുമ്പുമീ ഒരു കാര്‍മെഘ
പാളിയില്‍ അലിയാന്‍ കൊതിച്ചുപോയി.



കണ്ണുനീര്‍ ചാലുകള്‍ കവിളില്‍ നിന്നലസമായ്
ദൃതി പൂണ്ടോഴുകവേ ,തടയാന്‍ കൊതിച്ചു ഞാന്‍
എന്‍ വിരല്‍ തുമ്പിനാല്‍ ,അറിയാതെ അറിയാതെ
തേങ്ങി കരഞ്ഞു ഞാന്‍ .



ഒരു ദിവാ സോപ്നം പോലെയവള്‍
എന്നോര്‍മയില്‍ നിറയവെ
വിരഹത്തിന്‍ നൊമ്പരം അറിയാതെ
അറിവുഞാന്‍,.,.



നീറുന്ന ഓര്‍മ്മകള്‍ എങ്കിലും എന്‍ ഓമലെ
എത്ര മധുരമാ നിന്‍ വിരഹത്തിന്‍ നൊമ്പരം
പെറുമീ യാമത്തിന്‍ വീചിയില്‍,.,

തുന്നി ചെര്‍ക്കുമീ പ്രണയ ലേഖനം പോലെ       ആസിഫ് വയനാട്

Comments

  1. vallatha aathamanombarangal thanne.. avidavide chila akshara pishaachukkale kandu tto..

    ReplyDelete
  2. ഒന്ന് കൂടി നന്നായി എഴുതിയാൽ ഇത് ഒരു അടിപൊളി ആയിരിക്കും

    ReplyDelete
  3. തീര്‍ച്ചയായും അക്ഷരതെറ്റുകള്‍ തിരുത്തും .,.,നന്ദി എല്ലാവര്‍ക്കും

    ReplyDelete
  4. കൊള്ളാം നന്നായിരിക്ക്കുന്നു ആശംസകള്‍ ,വീണ്ടും എഴുതി തെളിയുക

    ReplyDelete

Post a Comment