വ്രതവിശുദ്ധി കവിത



ഇഷ്ട മോഹങ്ങളെ മാറ്റിവക്കാം
വാചാല ശ്രവണവും നിയന്ത്രിച്ചിടാം
ആഹാര പാനീയങ്ങള്‍ വെടിയാം
സഹജീവികള്‍ക്കായ് പ്രാര്‍ഥിച്ചിടാം
ആത്മാവിനുള്ളിലെ ആത്മ 
പരിശോധനക്കായി
നമുക്കീ ദിനങ്ങളെ  മാറ്റി വക്കാം
പുണ്യ കര്‍മ്മങ്ങളെ ഓരോ ദിനത്തിലും
അധികരിപ്പിച്ചു മുന്നേറിടാം
അന്യന്‍റെ കഷ്ട്ടത കണ്ടു നീ കണ്കള്‍ നിറക്കണം
നിന്നാലാവും വിധം നന്മകള്‍ ചെയ്യണം
പാരിതില്‍ സ്നേഹത്തിനായ് നീ കൊതിക്കണം
നിന്‍ ഹൃത്തിനുള്ളിലെ നന്മകള്‍ പാരില്‍
വാരി വിതറി നീ ശ്രേഷ്ടനാവൂ.
അത്തറു പൂശാതെ മിഴികള്‍ നീ എഴുതാതെ
നീ നിന്‍റെ ഹൃത്തിലും പ്രഭ ചൊരിയൂ
ധനവാനും ദരിദ്രനും വിശപ്പിന്‍റെ കാഠിന്യം
ഒരുപോലറിയുന്ന ഈ ദിനങ്ങള്‍
എത്രയോ ധന്യമാണെന്നറിയാന്‍
നിന്‍ ചീത്ത പ്രവര്‍ത്തികള്‍ മാറ്റി വക്കൂ
ഇഹ പരജീവിതം ധന്യമാക്കൂ.,.


ആസിഫ്വയനാട്

Comments

  1. നോമ്പ്കവിത കൊള്ളാം.
    എല്ലാവര്ക്കും കണ്ണൂരാന്‍ കുടുംബത്തിന്റെ റംസാന്‍ ആശംസകള്‍

    ReplyDelete
  2. താങ്ക്സ് ഷാജു ഭായ് @ബഷീര്‍ഭായ് റംസാന്‍ ആശംസകള്‍ രണ്ടാള്‍ക്കും കുടുംബത്തിനും

    ReplyDelete
  3. ആശംസകള്‍ ആസിഫ്

    ReplyDelete
    Replies
    1. താങ്ക്സ് അജിത്തേട്ടാ റമദാന്‍ ആശംസകള്‍ അജിത്തേട്ടനും കുടുംബത്തിനും

      Delete

Post a Comment