ഓര്‍മ്മകള്‍ (കവിത )




നിദ്രയില്ലാത്തൊരീ രാവിതില്‍ കൂട്ടിനായ് 
എത്തുമീ സുന്ദര സ്വപ്നങ്ങളും 
നറുമണം വിതറുമീ ചെറുചാറ്റല്‍ മഴയില്‍ നിന്‍
മധുരിക്കും ഓര്‍മ്മകള്‍ മനതാരിലും .

അകലെ പുഴ തന്‍റെ കരളില്‍ നിന്നുയരുന്ന
ഒരു സ്നേഹ സംഗീതത്തിന്‍ വരികളും
കുളിര്‍തെന്നല്‍ തഴുകുമീ മനസ്സിന്‍റെ കോലായില്‍
മിഴികളെ മെല്ലെത്തലോടുന്ന തെന്നലും .

ഹിമ കണം മൂടുമീ കുന്നിന്‍ചെരുവിലെ
ഈറനായ് നില്ക്കൂമാ കാപ്പിച്ചെടികളും
അത് പതിയെ നുള്ളുന്ന നാരിതന്‍ കൈകളും
ഓരോര്മ്മപ്പെടുത്തലായ് മനസ്സില്‍ തെളിയവെ

വിരഹമോ നൊമ്പരമാകുമെന്‍ മനസ്സിനെ
നിദ്ര തലോടാത്ത എന്‍റെയീ മിഴികളും
മൂകം ശയിപ്പാന്‍ കൊതിക്കുമെന്‍ ദേഹിയെ
പതിയെ തലോടുന്ന പാരിളം തെന്നലും.

ഏതോ നിലാപ്പക്ഷി നീട്ടി മൂളുന്നോരീ
സ്വപ്‌നങ്ങള്‍ ഇല്ലാത്ത നിദ്രതന്‍ വഴികളില്‍
പ്രണയമാം രാവിതില്‍ മൂകമാം നിദ്രയെ
പതിയെ പുണരാന്‍ കൊതിച്ചു കിടന്നു ഞാന്‍ .,.,.\



ആസിഫ് വയനാട്

Comments

  1. ഗാനം അസ്സലായിട്ടുണ്ട്.
    കഥ വായിയ്ക്കാന്‍ പിന്നെ വരാം

    ReplyDelete
    Replies
    1. താങ്ക്സ് അജിത്‌ ഏട്ടാ,.,.,.,.

      Delete

Post a Comment