അമ്മ ( കവിത)


സ്നേഹം തുളുമ്പുന്ന മിഴികളാലെ
വാൽസല്യമൂറുന്ന തലോടലോടെ
എന്‍റെ വരവിനായി കാത്തു നില്ക്കും
എൻ അമ്മയെ ഞാനിന്നോർത്തുപോയി .

എൻ അയൽ വീട്ടിലെ തോട്ടങ്ങളിൽ
പുല്ലറുക്കാൻ അമ്മ പോയ കാലം
ഉച്ചക്ക് കിട്ടുന്നോരാ കഞ്ഞിയും
എനിക്കായി അമ്മ കാത്തു വച്ച കാലം.

സ്കൂൾ വിട്ടെത്തുന്ന എന്നെ അമ്മ
സ്നേഹമോടയതൂട്ടിയതും
ഒരു വേള വെറുതെ ഞാനിന്നോര്‍ത്ത് പോയി
നിൻ കൈവിരൽ തുമ്പിൽ തൂങ്ങി നിത്യം
പല തൊടികളിൽ ചുറ്റി നടന്ന കാലം.

കപ്പ ചെടി തന്‍റെ കാടെടുക്കാൻ
നിൻ കൂടെ ഞാനും വന്ന കാലം
കുസൃതിയാൽ കപ്പ തൻ കൈയ്യോടിച്ചും
നിന്നെ ചൊടിപ്പിച്ചു തല്ലു വാങ്ങി
ഏങ്ങിക്കരഞ്ഞതും ഓര്ത്തുപോയ് ഞാൻ.

 
കുസൃതി നിറഞ്ഞൊരെൻ ബാല്യത്തിനെ
ഏറെ കഷ്ടതയാൽ നീ നടത്തി
തൊട്ടാവാടി തന്‍റെ  കുഞ്ഞു മുള്ള്
എൻ കുഞ്ഞിളം കൈകളിൽ കുത്തി നോവിച്ചപ്പോൾ
അന്ന് നിൻ കണ്കൾ  നിറഞ്ഞതും
വെറുതേ ഞാൻ ചിന്തിച്ചിരുന്നുപോയി.

മനസ്സിന്‍റെ  മാറാപ്പിൽ കാത്തുവക്കാൻ
കുഞ്ഞിലെ നീ തന്ന സ്നേഹ വായ്പ്പും
തുല്യമായ് സ്നേഹമീ ഭൂവിൽ ഇല്ല
നീ തന്ന സ്നേഹത്തിനു പകരാമേകാൻ
എൻ കൈകളിൽ ഇന്നൊന്നും ബാക്കിയില്ല .,.,.,.,


ആസിഫ് വയനാട്

Comments

  1. അമ്മ തൻ സ്നേഹാർദ്രമാം വാക്കുകളും, ചെയ്തികളും
    അറിയാതെ ഞാനിന്നു ഓർത്തുപോയ്.
    കൊള്ളാം ആസിഫ് നന്നായിപ്പറഞ്ഞു പക്ഷെ
    അവിടവിടെ ചില അക്ഷരപ്പിശകുകൾ കണ്ടു
    കുസൃതിയാണ് ശരി തിരുത്തുക.
    ഇരിപ്പിടത്തിൽ വന്നു എന്നെപ്പറ്റി ഫൈസൽ ബാബു
    എഴുതിയ കുറിപ്പിൽ ഇട്ട കമന്റു വായിച്ചു ഇവിടെത്തി
    നന്ദി വീണ്ടും കാണാം

    ReplyDelete
  2. അമ്മയ്ക്കൊരു ഗീതം നന്നായി

    ReplyDelete
  3. താങ്ക്സ് ഫിലിപ്പ് സര്‍ ,വളരെ സന്തോഷം തോന്നുന്നു .,.,.എന്റേത് പോലുള്ള കൊച്ചു ബ്ലോഗ്ഗില്‍ വന്നതിനും വിലയേറിയ അഭിപ്രായത്തിനും .,.,.താങ്ക്സ് അജിത്തെട്ടാ .,.,വരവിനും വായനക്കും

    ReplyDelete
  4. Replies
    1. താങ്ക്സ് ജാസി ആദ്യമായുള്ള ഈ വരവിനും വായനക്കും

      Delete

Post a Comment