Sunday, June 2, 2013

( കവിത ) ആഗ്രഹംഅടര്‍ന്നു വീഴുന്ന ഇലകളും 
തഴച്ചു വളരാന്‍ കൊതിച്ചു കാണും 
തളര്‍ന്നു വീഴുന്ന ജീവനും 
കൊതിച്ചുപോകുമൊരു ജീവിതം .

വിശന്നു കേഴുന്ന വയറുമേ
കൊതിച്ചു വയര്‍ നിറച്ചോന്നുണ്ണ്‍വാന്‍
കത്രിച്ചു വീഴുന്ന മുടിയിഴ നാരുകള്‍
വീണ്ടും വളരാന്‍ കൊതിച്ചു കാണും .

ഒരറവുമാടിന്‍റെ നിറയുന്ന കണ്‍കളില്‍
അരുതെയെന്നു കേഴുന്ന പോലെ
ആയിരം സ്വപ്‌നങ്ങള്‍ ബാക്കിയാക്കി
ഗതഭാഗ്യര്‍ അകലുന്നു നിത്യവും ചുറ്റിലും

ചിന്നിത്തെറിക്കുന്ന ചോരതുള്ളികള്‍
കണ്ടിട്ട് പോലുമേ മനസ്സോന്നു കരയാതെ
മാനവര്‍ കാട്ടുന്നു ക്രൂരത പാരിതില്‍
പൂമ്പാറ്റ പോലെ പാറിക്കളിക്കേണ്ട
പൈതങ്ങളെപ്പോലും വിടുന്നില്ല ക്രൂരന്മാര്‍.

.കാമവെറി പൂണ്ട കണ്കളാല്‍
പിച്ചിപ്പറിച്ചെറിഞ്ഞീടുന്നു പൂക്കളും
ശാന്തമായൊരു സ്വപ്നം കണ്ടൊന്നുറങ്ങുവാന്‍
നിത്യം കൊതിപ്പുഞാന്‍ മൂകമാം നിദ്രയില്‍ ,..,,.


ആസിഫ് വയനാട്