പ്രണയ സാഫല്യം കവിത







പുലരിയില്‍ ഒരു മഞ്ഞു തുള്ളിയായ്
പൊഴിയുമീ സ്നേഹത്തിന്‍ നറുതേന്‍ മണം
ഒരു കോടമഞ്ഞിന്‍റെ മൂക ഭാവം
ഒഴുകിയെത്തി എന്‍റെ നെഞ്ചി നുള്ളില്‍

ദിന രാത്ര മങ്ങനെ തഴുകി ത്തലോടിഞ്ഞാന്‍
എത്രയോ നാളുകള്‍ ഏകനായി ക്കഴിഞ്ഞു
അനുരാഗപുഷ്പ്പത്തിന്‍ തേന്‍ നുകരാനായി
ഞാനൊരു വണ്ടായി ചുറ്റിപ്പറന്നു

പ്രണയം കൊതിക്കുന്ന ഒരു മഴ ത്തുള്ളിയായ്
ഞാന്‍ നിന്‍റെ മാ റി ല്‍ പടര്‍ന്നിടട്ടെ
കുമിളകള്‍ ആകുമാ ഒരു സ്പടിക മണികള്‍ പോല്‍
ഞാന്‍ നിന്നിലാകെ അലിഞ്ഞിടട്ടെ.

മധുര മനോഹര പുഷ്പ്പമായി നീയും
എന്നുള്ളില്‍ പതിയെ വളര്‍ന്നു
നിന്‍റെ കടമിഴി ക്കോണിലെ നാണത്തിന്‍
സ്പന്ദനം പതിയെ പ്പതിയെ ഞാനുമറിഞ്ഞു

അറിയാതെന്‍ മിഴികള്‍ നിന്‍
മിഴികളില്‍ വീണപ്പോള്‍
തേനൂറും അരുവിപോല്‍
നിന്നനുരാഗം എന്നിലെക്കലിഞ്ഞു .

സ്നേഹം കൊതിക്കുന്ന പ്രിയ തോഴി ഞാന്‍
നിന്നിലാലോലമായി പടര്‍ന്നിടട്ടെ ,
മൂകം നിറയുന്ന നിന്‍ നീല മിഴികളില്‍
ഒരു കുഞ്ഞു പൂവായ് വിരിഞ്ഞിടട്ടെ .


ആസിഫ് വയനാട്

Comments

  1. അക്ഷരത്തെറ്റുകള്‍ കണ്ടു... കടമിഴിക്ക് പകരം കടമിഷി എന്ന് ഉപയോഗിച്ച് കണ്ടു.... അതേപോലെ പലയിടങ്ങളിലും പടതാളലയങ്ങള്‍ നഷ്ടപ്പെട്ട പോലെ.... കവിത വായനയാണ് നല്ല കവിത എഴുതുന്നതിനുള്ള കൈമുതല്‍..... നല്ല കവിതകള്‍ ധാരാളം വായിക്കുക, അങ്ങനെ നല്ല കവിത എഴുതാനുള്ള പദസമ്പത്തും സാഹിത്യ സമ്പത്തും ധാരാളം കൈമുതലാകും.... ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. താങ്ക്യൂ സൊ മച്ച്‌ ഈ വരവിനും വായനക്കും വിലയേറിയ അഭിപ്രായത്തിനും തിരുത്തിയിട്ടുണ്ട് .,.,.,.

      Delete
  2. പ്രണയം പോലുള്ള നിര്‍മ്മല വികാരങ്ങളുടെ അര്‍ത്ഥവും,വ്യാപ്തിയും ഇനിയും ഞാന്‍ മനസ്സിലാക്കിയിട്ടില്ല......

    ReplyDelete
    Replies
    1. താങ്ക്സ് പ്രദീപ്‌ സര്‍ ഈ വരവിനും വായനക്കും

      Delete

Post a Comment