കേരളം (കവിത)





ഹരിത  ഭംഗിയില്‍   മുങ്ങി   നില്‍ക്കുമീ
 പ്രണയ    സുന്ദരി   കേരളം
 കേര വൃക്ഷവും  കായലോരവും
 ചാരുതയെകുമെന്‍ കേരളം.
 ആല്‍ത്തറകളും  അമ്പലങ്ങളും
നിറഞ്ഞു നില്‍ക്കുമെന്‍ കേരളം
വര്‍ണ്ണ ഭംഗിതന്‍ രുചി നുകരുവാന്‍ 
എത്തിടുന്നു ലോകരും.
ചാലിയാറും പമ്പ യാറും 
സസ്യ ശ്യാമള പൂരിതം
ഹരിത ഭംഗിയില്‍ മുങ്ങി നില്‍ക്കുമീ

 എന്‍റെ സുന്ദര കേരളം.
വഞ്ചിപ്പാട്ടിന്‍റെ തുഴകള്‍ എറിയുമാ

 കായലിന്‍റെ മാറിടം
തുമ്പയും ചെത്തിയും മലരണി വിതറുന്ന
പൊന്‍ പ്രഭ തൂകും പുലരിയും.
കോടമഞ്ഞ്‌ മൂടും മലനിരകള്‍ നിറയെ 
വരി വരിയായി നില്ക്കും ഹരിത നിരകളാലെ 
ഹരിത പുളകിതയാം എന്‍റെ കേരളം .
വഞ്ചിപ്പാട്ട് നിറയും ഹരിതഭംഗിയോഴുകും
കളകളമായ് തുഴയും കൊതുമ്പു വള്ളവും
നിറയെ തുഴകളെറിയും കായലോരവും
വന്‍ മരങ്ങളും പുല്‍ മലകളും
തിങ്ങി വാഴുമീ കേരളം.
തണുപ്പുള്ള രാത്രിയില്‍ നീയെന്റെമ
മനസ്സില്‍ ഒരു പാരിജാതമായ് വിരിയുന്ന നേരവും
ദൂരെ നിന്നു ഞാന്‍ നിറമിഴികളാല്‍
നോക്കികാണുമെന്‍ കേരളം.
അമ്പല കുളങ്ങളും അരയാല്ത്തരറയും
ഭംഗിയെകി നില്ക്കുമെന്‍റെ   കൊച്ചുകേരളം
മകര സന്ധ്യയില്‍ കുളിരണിഞ്ഞോരെന്‍
ചിരികള്‍ തൂകുമെന്‍ കേരളം.
പുതു മഴ നനയുന്ന നേരമെന്‍ മനസ്സിലെ
പുതു മണ്ണിന്‍ ഗന്ദമായി നീ പടര്ന്നീടുമ്പോള്‍
തുമ്പയും തുളസിയും മുടികളില്‍
ചാര്ത്തിയ സുന്ദരിയായ കേരളം.
,.,.,.,,,.,

ആസിഫ് വയനാട്



Comments

  1. ദൂരെ നിന്നു ഞാന്‍ നിറമിഴികളാല്‍
    നോക്കികാണുമെന്‍ കേരളം


    നന്നായിരിക്കുന്നു വരികള്‍ ഞാനും ദൂരെ നിന്ന് തുളുമ്പും മിഴിയലേ നോക്കി കാണുകയാണ് ആശംസകള്‍ ..

    ReplyDelete
  2. എന്തു ചെയ്യാം നമ്മള്‍ പ്രവാസികള്‍ ഇങ്ങനെയോക്കെയല്ലേ ജന്മ നാടിനെ ഓര്‍ക്കാന്‍ ആവൂ .,.,താങ്ക്സ് ഇത്ത,.,

    ReplyDelete

Post a Comment