Tuesday, December 25, 2012

സ്ത്രീ പീഡനം ( ലേഖനം)


ഫോട്ടോകടപ്പാട് സമീര്‍ഖാന്‍))
(ന്യൂഡെല്‍ഹി: ബലാത്സംഗക്കേസിലെ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. ആവശ്യപ്പെട്ടു.)ഈ ഒരു വാര്‍ത്തയാണു എന്നെ ഈ ലേഖനത്തിനു പ്രേരിപ്പിച്ചത്.ഇക്കാര്യത്തില്‍ ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയ്യില്‍ നൂറു ശതമാനം പിന്തുണയ്ക്കുന്നു.


 ഇന്ത്യ എന്ന മഹാരാജ്യം വലിയൊരു നാണക്കേടിന്‍റെ വക്കിലാണ് സ്ത്രീ പീഡനം എന്ന വൃത്തിഹീനമായ പ്രവണത അനുദിനം വര്‍ദ്ധിച്ചുവരുന്നു.എന്താണ് ഇതിനു പിന്നിലുള്ള രഹസ്യം,  പഴയകാല സമൂഹം സൃഷ്ടിച്ച നിയമങ്ങളും അന്ധവിശ്വാസങ്ങളും സ്ത്രീക്കെതിരെ ഇന്നും അടിച്ചമര്‍ത്താനും ചൂഷണം ചെയ്യാനും പുരുഷന്‍മാര്‍ കെട്ടിച്ചമച്ച പ്രാകൃതമായ സമ്പ്രദായങ്ങളും. അതുപോലെ നിയമ വെവസ്ഥയിലുള്ള പഴുതുകള്‍,പണമുണ്ടെങ്കില്‍ ഏത് കുറ്റകൃത്യവും ചെയ്യാം എന്നത് മറുവശത്ത്‌,നീധി എന്നത് പല തട്ടില്‍ തരംതിരിച്ചിരിക്കുന്നു.പാവപ്പെട്ടവനും പണക്കാരനും രാഷ്ട്രീയക്കാരനും,വെവ്വേറെ നീധി,എന്ത് തെറ്റുകള്‍ക്കും പിന്തുണയുമായി അവരെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു വിഭാഗം അതാണ്‌ ഇന്ത്യയിലെ പ്രധാന പ്രശ്നം.ഈ പ്രവണത മാറണം,തെറ്റ് ചെയ്യുന്നവനെ ആരായിരുന്നാലും മുഖം നോക്കാതെ ശിക്ഷിക്കാന്‍ ചങ്കുറപ്പുള്ള ഒരു നീധിന്യായ വെവസ്ഥയുണ്ടാവണം.അതിനു അറബ് രാഷ്ട്രങ്ങളെ മാതൃകയാക്കണം,അവിടെ ഇത്തരം തെറ്റുകള്‍ നടക്കുന്നില്ല എന്നൊന്നും പറയുന്നില്ല ഇന്ത്യയെക്കാളും തൊണ്ണൂറു ശതമാനം കുറവാണ് എന്നത് അവിടത്തെ നീധിന്യായ വെവസ്ഥ അംഗീകരിക്കാം എന്നതിന് അടിവരയിടുന്നു.


ദനാരീസ്വര സങ്കല്‍പ്പം നമ്മുടെ നാടിന്‍റെ  മാത്രം പ്രത്യേകതയാണ്‌.എന്നാല്‍ അതിന്ന്നമ്മുടെ ഭാരതത്തില്‍ ഉണ്ടോ നാം ചിന്തിക്കേണ്ടിയിരിക്കുന്നു   ഇന്റര്‍ നാഷണല്‍ മെന്‍ ആന്‍ഡ് ജെന്‍ഡര്‍ ഇക്വാലിറ്റി സര്‍വെനാല് ഭൂഖണ്ഡങ്ങളിലുള്ള ആറ് വികസ്വര രാജ്യങ്ങളില്‍ നടത്തിയ സര്‍വെയില്‍ ഇന്ത്യയില്‍ സ്ത്രീ പുരുഷ സമത്വം വളരെ ശോചനീയമായ സ്ഥിതിയില്‍ ആണത്രേ, മറ്റൊരു  ശാപം പൊതുജനവും മാധ്യമങ്ങളെപ്പോലെ ചിന്തിക്കുന്നു എന്നതാണ്, ഒരു പ്രശ്നം ഉണ്ടാവുമ്പോള്‍ മാത്രം അതിനെ ഉയര്‍ത്തിപ്പിടിച്ചു കൊട്ടിഘോഷിക്കും.അത് രണ്ടു ദിവസം കൊണ്ട് തണുത്തുറയും.ഈ ഒച്ചയും ബഹളവും ഉണ്ടാക്കിയവര്‍ പിന്നെ മാളത്തില്‍ ഒളിക്കും.ഒരു വശത്ത്‌ ഒരു പ്രശ്നവുമായി നിയമ പാലകരെ സമീപിച്ചാല്‍ അവരുടെ പ്രതികരണം വളരെ മോശമായിട്ടാണ്.അത് മാറണം,ഓരോ ദിനവും പിറവികൊള്ളുന്നത് പൈശാചികമായ വാര്‍ത്തയുമായിട്ടാണ്‌, അച്ഛന്‍ മകളെ പീഡിപ്പിച്ചു,പത്തുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു രണ്ടു വയസുള്ള കുട്ടിയെ പീഡിപ്പിച്ചു മദ്രസയില്‍ ആധ്യാപകന്‍  പീഡിപ്പിച്ചു ,കാമുകനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചു,നിത്യവും ഇതെ നമുക്ക് ഇന്നു  കേള്‍ക്കാനുള്ളൂ.എന്തുകൊണ്ടാണിത് സംഭവിക്കുന്നത്‌ ഒരിക്കലെങ്കിലും നിങ്ങള്‍ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടഞ്ഞ് അവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനുള്ള സുരക്ഷിതമായ സാഹചര്യം സൃഷ്ടിക്കേണ്ടത് സ്ത്രീകളുടെ മാത്രമല്ല, സര്‍ക്കാരിന്‍റെയും പൊതുസമൂഹത്തിന്‍റെയും കടമയാണ്.


സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അറുതി വരുത്തുവാന്‍ ധാരാളം നിയമവ്യവസ്ഥകള്‍ ഉണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ 14, 15, 21, 42 എന്നീ വകുപ്പുകള്‍ സ്ത്രീകളോട്  യാതൊരു തരത്തിലുള്ള വിവേചനവും പാടില്ല എന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  1860ല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 509 എന്നീ വകുപ്പുകള്‍ സ്ത്രീകള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് നല്‍കുന്നു. 354- വകുപ്പനുസരിച്ച് ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയോ, അങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞുകൊണ്ടോ അവരുടെ നേര്‍ക്ക് ബലപ്രയോഗമോ, കയ്യേറ്റമോ ചെയ്താല്‍ രണ്ടുവര്‍ഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷയായി പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതിയ ചില വകുപ്പുകള്‍ സ്ത്രീ സംരക്ഷണത്തിനായി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 1983 ല്‍ 498 എ എന്ന വകുപ്പും 1986ല്‍ 304 ബി എന്ന വകുപ്പും  ഇപ്രകാരം നിയമം ഭേദഗതി ചെയ്ത് കൂട്ടിച്ചേര്‍ത്തതാണ്.ഇങ്ങനെ വകുപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ല
എന്നിട്ടും പീഡന വാര്‍ത്തകള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നു.304 ബി വകുപ്പ് സ്ത്രീധന മരണം നിര്‍വചിക്കുകയും അതിനുള്ള ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. 498 എ വകുപ്പ് പ്രകാരം ഭര്‍ത്താവോ ഭര്‍ത്താവിന്‍റെ ഏതെങ്കിലും ബന്ധുക്കളോ ഭാര്യയായ സ്ത്രീയോട് ക്രൂരതകാണിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ശിക്ഷയായി പറഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 498 എ വകുപ്പാണ് ഒരു സ്ത്രീസംരക്ഷണനിയമം ,., പീഡനങ്ങള്‍ തടയാന്‍ ഇന്ന് പ്രത്യേക നിയമം  (The Protection Of Women From Domestic Violence Act-2005) തന്നെയുണ്ട്. സാംസ്കാരിക ജീര്‍ണ്ണതയുടെയും സദാചാര തകര്‍ച്ചയുടെയും മൂല്യനിരാസത്തിന്‍റെയും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിവസവും. പെറ്റമ്മയെപ്പോലും മാനഭംഗപ്പെടുത്താന്‍ മടിയില്ലാത്ത മക്കളും സ്വന്തം രക്തത്തില്‍ പിറന്ന മകളെ ബലാത്സംഗം ചെയ്യുന്ന പിതാക്കളും........... എവിടെയാണ് അവള്‍ക്ക് സുരക്ഷയുള്ളത്?. വീട്ടിലും നാട്ടിലും പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലുമെല്ലാം സ്ത്രീക്കു നേരെ പീഡനങ്ങള്‍ നടക്കുന്നുണ്ട്. മദ്യവും മയക്കുമരുന്നും ഇതിന് കൊഴുപ്പുകൂട്ടുകയും ചെയ്യുന്നു. അമ്മയും സഹോദരിയുമായി കാണേണ്ട സ്ത്രീയെ ഏറ്റവും അധികം പീഡനത്തിനും അപമാനത്തിനും ഇരയാക്കുന്നു.


സ്ത്രീശരീരത്തെ വില്‍പന ചരക്കാക്കി പണം കൊയ്യുന്ന മാധ്യമങ്ങളും സ്ത്രീയെ ഒരു ചരക്കായി കാണുന്ന പാശ്ചാത്യന്‍ സംസ്കാരവും ടൂറിസം നയവുമൊക്കെ ഈ പീഡനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. സ്ത്രീധന ആത്മഹത്യകളും പെണ്‍ഭ്രൂണഹത്യകളും പെണ്‍വാണിഭങ്ങളും ഇന്ത്യന്‍ മനസ്സിന്‍റെ നൊമ്പരങ്ങളായി അവശേഷിക്കുന്നു. ന്യൂഡല്‍ഹി: സാക്ഷരതയില്‍ മാത്രമല്ല സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും മുന്‍പന്തിയിലാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് കേരളത്തിന്‍റെ സ്ഥാനം. ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം പോലും ഇന്നു കാമഭ്രാന്തന്മാരുടെ വിളനിലയമായി അധപധിച്ചു. മലയാളി പുരുഷന്മാര്‍ കാമഭ്രാന്തരായി മാറുന്നതിന്‍റെ തെളിവാണ്‌ കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ-ബാല പീഡനങ്ങള്‍.


  വിവിധ സ്ത്രീപീഡനങ്ങളുടെയും തട്ടിക്കൊണ്ടു പോകലിന്‍റെയുംഎണ്ണം വര്‍ധിക്കുകയാണ്‌ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനത്താണ് കേരളം.ഇതിനൊരുമാറ്റം അനിവാര്യമാണ് തിന്മയുടെ തീവ്രത ലോകത്തിന്‍ നെറുകയില്‍ മനുഷ്യന്‍റെ ക്രൂരത മനസ്സിന്‍റെ മടിത്തട്ടിലും.വീണ്ടും വീണ്ടും ഉയര്‍ന്നുകേള്‍ക്കുന്ന പീഡന കഥകള്‍ സ്നേഹത്തിന്‍റെയും  നന്മയുടെയും വര്ണ്ണപ്പൂക്കളെ അറുത്തുമാറ്റാന്‍ പിറവിയെടുക്കുന്ന തീഷ്ണമാം  രോഗാണു പോലെ ഓരോരോ ഭാഗങ്ങളായി ഇന്ന് ലോകത്തെ കീഴടക്കുന്നു.

പൊതു ഇടങ്ങള്‍, ബസ്സുകള്‍, ട്രെയിനുകള്‍, ഓട്ടോ, ടാക്സി ഒരിടത്തും സ്ത്രീകള്‍ സുരഷിതരല്ല.സ്വന്തം വീടുകള്‍ പോലും അവര്‍ക്ക് ഭയപ്പെടേണ്ട ഇടമായി മാറിയിരിക്കുന്നു.സ്ത്രീകള്‍ പുരുഷന്‍റെ ലൈംഗികാവയവം മാത്രമായി കരുതപ്പെടുന്ന അവസ്ഥ. പ്രസിദ്ധ മനശാസ്ത്ര വിദഗ്ധന്‍ ഡോ. ജോണിന്‍റെ അഭിപ്രായത്തില്‍  കേരളത്തില്‍ ഇന്ന്‌ ലൈംഗിക അതിപ്രസരമല്ല, ലൈംഗിക അരാജകത്വമാണ്‌ നടമാടുന്നത്‌. ആരോഗ്യകരമായ ലൈംഗിക കാഴ്ചപ്പാടല്ല, അശ്ലീല കാഴ്ചപ്പാടുകളാണ്‌ ഇന്ന്‌ പുരുഷ സമൂഹത്തിനുള്ളത്, കുടുംബസുഹൃത്തും അയല്‍വാസിയും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗം വര്‍ധിച്ചപ്പോള്‍ അമ്മപെങ്ങന്മാര്‍ എന്ന സങ്കല്‍പ്പം പോലും അപ്രത്യക്ഷമായി.


 അരാജകത്വത്തില്‍പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വം തീര്‍ത്തും അന്യമായി ലൈംഗിക 
ഒരു ലൈംഗിക കുറ്റവാളിക്കും രക്ഷപെടാന്‍ അവസരം ഉണ്ടാവരുത്.ഇന്നു സമൂഹത്തില്‍ പീഡനങ്ങള്‍ പുറത്തുപറയാന്‍ പേടിക്കുന്നു കാരണം ഒറ്റപ്പെടുമെന്നുള്ള പേടി,ആ പ്രവണത മാറണം.  നാം ഒരു കുടുംബം  ആണ് അതാവണം നമ്മുടെ നന്മയുടെ അടിത്തറ, നമ്മള്‍ ഓരോരുത്തരും നന്മയില്‍ വളരണം എന്ന് പ്രതിത്ഞ്ഞ  എടുത്താല്‍ തിന്മയെ ഒരു പരിധിവരെ മാറ്റിനിര്‍ത്താന്‍ ആവും.അതിനു ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്‌,അതിന്‍റെ തുടക്കം സ്വന്തം വീടുകളില്‍ നിന്നുമാവണം സ്കൂളില്‍  അധ്യാപകരും  വീട്ടില്‍ മാതാപിതാക്കളും. ഒരാള്‍ ഈ ദുഷ് പ്രവര്‍ത്തിക്കു മുതിരുമ്പോള്‍ സ്വന്തം അമ്മയെ, ഭാര്യയെ, സഹോദരിയെ, മകളെ ഒരു നിമിഷം മനസ്സില്‍ വിചാരിച്ചാല്‍ ഒരിക്കലും ഒരാള്‍ക്ക്‌ ഇത്തരം ക്രൂരതകള്‍ ചെയ്യാന്‍ ആവില്ല.ഒരിക്കലും ഈത്തരം ദുഷ്ടന്മാരെ വെറുതെ വിടരുത് .മരണ ശിക്ഷ തന്നെ കൊടുക്കണം ജാമ്യമോ മറ്റു യാതൊരു പഴുതുകളോ ലഭിക്കരുത്‌.,,..,മരണം മരണം മരണം മാത്രം ശിക്ഷ .,.,.,.,.,.,.,


ആസിഫ് വയനാട്