ജൂതന്മാരോടുള്ള അന്ധമായ വിരോധം, വെറുപ്പ്. ഇതൊന്നും ഹിറ്റ്‍ലർ കണ്ടുപിടിച്ചതല്ല. മധ്യകാലം തൊട്ടുതന്നെ ജ...

 1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു അഡോൾഫ് ഹിറ്റ്‌ലർ (ഏപ്രിൽ 20, 1889 – ഏപ്രിൽ 30, 1945). 1934 മുതൽ 1945 വരെ ഹിറ്റ്‌ലർ ഫ്യൂറർ എന്ന് അറിയപ്പെട്ടു. ഓസ്ട്രിയയിൽ ജനിച്ച ജർമൻ രാഷ്ട്രീയപ്രവർത്തകനും നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ (നാഷണാത്സോഷ്യലിസ്റ്റീഷ് ഡോയിഷ് ആർബീറ്റെർപാർട്ടി ചുരുക്കെഴുത്ത് എൻ.എസ്.ഡി.എ.പി അല്ലെങ്കിൽ നാസി പാർട്ടി) തലവനും ആയിരുന്ന ഹിറ്റ്‌ലർ ആയിരുന്നു നാസി ജെർമ്മനിയുടേയും രണ്ടാം ലോകമഹായുദ്ധത്തിലെ യൂറോപ്പിന്റേയും ഹോളോകാസ്റ്റിന്റേയും കേന്ദ്രം. നാസിസത്തിന്റെ ഉപജ്ഞാതാവായി ഹിറ്റ്‌ലർ കരുതപ്പെടുന്നു.

ഒന്നാം ലോകമഹായുദ്ധത്തിൽ സൈനികനായി ഹിറ്റ്‌ലർ പങ്കെടുത്തിട്ടുണ്ട്. പിന്നീട് എൻ.എസ്.ഡി.എ.പിയുടെ മുൻരൂപമായിരുന്ന ജെർമൻ വർക്കേഴ്സ് പാർട്ടിയിൽ 1919ൽ ഹിറ്റ്‌ലർ അംഗമായി. 1921ൽ എൻ.എസ്.ഡി.എ.പിയുടെ തലവനുമായി. 1923 -ൽ ഹിറ്റ്‌ലർ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചു. ബീർ ഹാൾ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു. പിടിയിലായ ഹിറ്റ്‌ലർ ജയിലിലടക്കപ്പെട്ടു. ജയിലിൽ വെച്ചാണ് ഹിറ്റ്‌ലർ തന്റെ ആത്മകഥയായ മെയ്ൻ കാംഫ് (എന്റെ പോരാട്ടം) എഴുതുന്നത്. 1924ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഹിറ്റ്‌ലറുടെ ജനപിന്തുണ വർദ്ധിച്ചു. ഊർജ്ജിത പ്രഭാവത്തോടെയുള്ള പ്രസംഗങ്ങളിലൂടെ വേഴ്സായി ഉടമ്പടിയെ ആക്രമിച്ചും ജെർമ്മൻ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ചുമാണ് ഹിറ്റ്‌ലർ ജനപ്രീതി വർദ്ധിപ്പിച്ചത്. ഇതിലൂടെ ഹിറ്റ്‌ലർ നാസി പ്രചാരണം ശക്തിപ്പെടുത്തി. 1933 -ൽ ചാൻസലറായി അവരോധിക്കപ്പെട്ട ശേഷം ഹിറ്റ്‌ലർ വെയ്മർ റിപ്പബ്ലിക്കിനെ (പുരാതന ജർമ്മനി) മൂന്നാം സാമ്രാജ്യമായി മാറ്റി. നാസിസത്തിന്റെ ആശയസംഹിത പ്രകാരമായിരുന്നു ഹിറ്റ്‌ലർ ഇത് നടപ്പിലാക്കിയത്

പ്രാചീനസംസ്കാരങ്ങളിൽ പൗരോഹിത്യം നിർവഹിച്ചിരുന്ന പങ്കിനെക്കുറിച്ച് ഡുറാന്റിന്റെ നിരീക്ഷണം ഇതാണ്:-

Comments