തമാശ റിവ്യൂ

അടുത്തിടെ  റിലീസ്  ആയ  തമാശയെന്ന സിനിമ അതിലെ  നായകനായ  വിനയ്  ഫോര്ട്ടിനൊപ്പം  ആസ്വദിച്ചു  കണ്ടു നമുക്കുചുറ്റുമുള്ള  യഥാര്‍ത്ഥ  ജീവിത  സാഹചര്യങ്ങളെ  പച്ചയായി  അഭ്രപാളികളില്‍ ചേര്‍ത്തുവച്ച  മനോഹരമായ  ഒരു  ചിത്രം  ചുറ്റുപാടുകളില്‍  നിന്നും  ഉയര്‍ന്നുകേള്‍ക്കുന്ന  പല തമാശകളും  മറ്റൊരാളുടെ  നൊമ്പരങ്ങളാണ്  എന്ന യാഥാര്‍ത്ഥ്യം നമ്മുടെ  ഹൃദയത്തിലേക്ക്   കുത്തിയിറക്കിയ  മനോഹര ചിത്രമെന്ന്  നിസംശയം  പറയാം. ഈ അടുത്തകാലത്ത് മലയാള സിനിമയിൽ എത്തിയ ഏറ്റവും മികച്ച റിയലിസ്റ്റിക് എന്റെർറ്റൈനെറുകളിൽ ഒന്നെന്ന് ഉറപ്പിച്ചു  പറയാം. കലാമൂല്യവും ജനപ്രിയമായ ഘടകങ്ങളും ഒരുപോലെ ചേർന്ന ഈ ചിത്രം എന്തുകൊണ്ടും ആസ്വാദ്യകരമായ ഒരു സിനിമാനുഭവമാണ് ഓരോ പ്രേക്ഷകനും നൽകുന്നത്. കഷണ്ടിയുള്ള യുവാവിനും തടിയുള്ള പെൺകുട്ടിക്കും നിരന്തരം നേരിടേണ്ടിവരുന്ന പരിഹാസങ്ങൾക്കും ഒഴിവാക്കലുകൾക്കും ഇടയിലുടെയുള്ള സഞ്ചാരമാണ്‌ തമാശ,ചുറ്റുപാടുകളിലെ പല ഇടപെടലുകളും ഒരു നോട്ടവും  ചിരിയും  പോലും സ്നേഹമെന്ന് തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തിലെ നേര്‍ക്കാഴ്ചകള്‍,  പൊന്നാനിയുടെ ഭൂമികയില്‍ നിന്ന് ഒരു ചാറ്റല്‍മഴ നനഞ്ഞ സുഖം പകരുകയാണ് തമാശയെന്ന ചിത്രം,  നിത്യജീവിതത്തിലെ പരിചിതമായ കഥാപാത്രങ്ങളില്‍ നിന്നും കടന്നുപോകുന്ന നിമിഷങ്ങളില്‍ നിന്നും അതിവിദഗ്ധമായി നെയ്‌തെടുത്തൊരു മനോഹരമായ കഥാ  തന്തു അതിന് ജീവന്‍ പകരുന്ന മികച്ച അഭിനേതാക്കളും കഥയുടെ താളത്തിനൊത്ത് കൈപിടിച്ചുകൊണ്ടുപോകുന്ന സംഗീതവും തമാശയെ 2 മണിക്കൂര്‍ 10 മിനിറ്റ് നീളുന്ന സുഖമുള്ള അനുഭവമാക്കി മാറ്റുന്നു.ചിത്രത്തിലെ  നായകനും  നായികയും അതുപോലെ രണ്ടാം  പാദത്തില്‍ എത്തുന്ന  തടിയുള്ള  മിടുക്കിക്കുട്ടിയുമാണ്  ഇപ്പോളും പ്രേഷക  മനസ്സു  കീഴടക്കി  നില്‍ക്കുന്നത് തമാശയിൽ തമാശ കൈകാര്യം ചെയ്യുന്നത് വിനയ്യും  നവാസ് വള്ളിക്കുന്നും ചേർന്നാണ്. സുഡാനിയിലെ ഓട്ടോ ഡ്രൈവർ.തമാശയിലെ റഹീം ഒന്നിനൊന്നു കിഡിലന്‍.. വളരെ ലളിതവും രസകരവുമായ സംഭവ വികാസങ്ങൾ കൂട്ടിയിണക്കി, പ്രേക്ഷകരെ കൂടി കഥക്കും കഥാപാത്രങ്ങൾക്കും ഒപ്പം സഞ്ചരിപ്പിച്ചു കൊണ്ടുള്ള ഒരു അവതരണ രീതി തന്നെയാണ് തമാശയെന്ന ചിത്രം  സത്യത്തില്‍ സിനിമയില്‍  തമാശയില്ല നമ്മുടെ  ജീവിതമാണ് . പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കാൻ  നവാസ് വള്ളിക്കുന്നിനു സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ വിജയ ഘടകം. ഓരോ അഭിനേതാക്കളുടെയും അതി ഗംഭീരമായ പ്രകടനമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്  തമാശ എന്ന ഈ ചിത്രം 

Comments