ഫിറോസ്‌ കുന്നം പറമ്പിലിനോപ്പം

         കുറച്ചു  ദിവസ്സമായി കേരളത്തില്‍  നടക്കുന്ന  ഒരു ചര്‍ച്ചാ വിഷയം  ശ്രദ്ധിക്കുക  ആയിരുന്നു.ഫിറോസ്‌  കുന്നം പറമ്പില്‍ എന്ന  ഒരു  ചെറുപ്പക്കാരന്‍ സമൂഹത്തില്‍ ആര്‍ക്കും  യാതൊരുവിധ ഉപദ്രവമോ പ്രശ്നങ്ങളോ ഇല്ലാതെ  രോഗങ്ങള്‍ മൂലം  വേദന അനുഭവിക്കുന്ന സാധാരണക്കാരായ  ജനങ്ങള്‍ക്കായി അതിനു  ജാതിയോ  മതമോ രാഷ്ട്രീയമോ ലിംഗവിത്യസമോ ഇല്ലാതെ അര്‍ഹരായ  ആളുകളെ  അടുത്തറിഞ്ഞ്‌ ചെയ്യുന്ന  ഒരു  നന്മയെ  കേന്ദ്രീകരിച്ചു  നടക്കുന്ന  അനാവശ്യ  ചര്‍ച്ചകള്‍.

         ശരിക്കും  എന്താണ്  പ്രശ്നം ?  ആര്‍ക്കാണ്  പ്രശ്നം,?
സമൂഹത്തില്‍  നന്മകള്‍  കാണാന്‍  ആഗ്രഹിക്കാത്ത ഒരു വിഭാഗം മനുഷ്യര്‍ മറ്റുള്ളവരുടെ  വേദനയില്‍ ആര്‍ത്തുചിരിക്കാന്‍ വെമ്പല്‍ കൊണ്ട്  നടക്കുന്ന  നികൃഷ്ട ജന്മങ്ങള്‍  അവര്‍ക്ക്  മാത്രമാണ്  പ്രശ്നം,

ഇനി  കാര്യത്തിലേക്ക്  കടക്കാം നമ്മളെല്ലാവരും ദിവസത്തില്‍ എന്ത്  തിരക്കുകള്‍ക്കിടയില്‍ ആയാലും ഫേസ് ബുക്ക്‌  വാട്സ്പ്പ് ഗൂഗുല്‍ യൂറ്റൂബ് തുടങ്ങിയ സോഷ്യല്‍  മീഡിയ  ഒരുതരത്തിലല്ലെങ്കില്‍  മറ്റൊരു  തരത്തില്‍  ഉപയോഹിക്കുന്നവരാണ്  അതില്‍  ആര്‍ക്കും  യാതൊരുവിധ തര്‍ക്കവുമില്ല .അത് നമ്മുടെ  ദൈന്യം ദിന ജീവിതത്തിന്‍റെ ഒഴിച്ചുകൂടാന്‍ കഴിയാത്തൊരു ഭാഗമായി  മാറിക്കഴിഞ്ഞിരിക്കുന്നയീയവസരത്തില്‍  അതിനെ സമൂഹത്തിലെ  ഒരു  നന്മക്കായി ഉപയോഹിക്കുന്നതില്‍  എന്താണ്  തെറ്റ് ?ഈ ഫ്ലാറ്റ്  ഫോമുകള്‍ എഴുത്തിനും  ട്രോളിനും പരസ്പ്പരം  ചളിവാരിയെറിയാനും  മാത്രമേ ഉപയോഹിക്കാവൂ  എന്നാര്‍ക്കാണി  ത്ര  വാശി, രണ്ടായിരം മുതല്‍  ഓര്‍ക്കൂട്ട് എന്ന സോഷ്യല്‍  മീഡിയയിലൂടെ  ഈ  സൈബര്‍  ഇടത്തില്‍ ഉള്ള  ആളാണ്‌  ഞാന്‍,മനസ്സില്‍ തോന്നുന്ന എന്തക്കയോ  അന്നുമുതല്‍ എഴുതിയിടുക,കുറെയധികം കൂട്ടുകാര്‍  ഉണ്ട്  എന്ന്  മേനി  നടിക്കുക അതുമാത്രമായിരുന്നു  ലക്ഷ്യം  സത്യത്തില്‍  അന്നും  ഇന്നും  സോഷ്യല്‍  മീഡിയയില്‍  ലോകത്തിലെ  വിവിധ  രാജ്യങ്ങളിലെ ആളുകള്‍  ആണും  പെണ്ണും  എന്‍റെ  സുഹൃത്ത്  വലയം  എന്ന്  നമ്മള്‍  വെറുതെ മേനി  നടിക്കുന്നവര്‍ ഉണ്ട് ..എന്ത് കാര്യം  അവിടെയാണ്  ഫിറോസ്‌ കുന്നം പറമ്പില്‍ എന്ന മനുഷ്യനിലേക്ക്  നമ്മുടെ  ശ്രദ്ധയും കണ്ണുകളും എത്തേണ്ടത് നമ്മുടെ നാട്ടില്‍  മതപരമായും   രാഷ്ട്രീയപരമായും ജീവകാരുണ്യ പ്രവര്‍ത്തനമേഘലയിലും   ഒരുപാടുപേര്‍ തങ്ങളുടെ  വിലപ്പെട്ട സമയം  ജനനന്മാ പരമായ ചെറുതും  വലുതുമായ ഒരായിരം  കാര്യങ്ങള്‍  സമൂഹത്തിനായി  ചെയ്യുന്നുമുണ്ട്.എല്ലാവരും  വിമ്മര്‍ശനങ്ങള്‍ക്ക്  വിധേയരുമാണ്.എന്‍റെ കൂട്ടുകരിലും ആയിരത്തില്‍   അധികം നേരില്‍ അടുത്തറിയുന്ന   ആളുകള്‍ ഉണ്ട്  ഇതുപോലെ  തങ്ങളാല്‍  കഴിയുന്ന  കാര്യങ്ങള്‍ സമൂഹത്തിനായി  ചെയ്യുന്നവര്‍.
             അപ്പോള്‍  എന്താണ്  ശരിക്കുള്ള  നമ്മുടെ  പ്രശ്നം ? ഒരൊറ്റ കാര്യമേ മനസ്സിലായുള്ളൂ., കടുത്ത അസൂയ. അവര്  ചെയ്യുന്നപോലെ  എനിക്ക്  ചെയ്യാന്‍  കഴിയുന്നില്ലല്ലോ  ആവരെ  യാളുകള്‍ വിശ്വസിക്കുന്നപോലെ  എന്നെയും  എന്താണ് ആളുകള്‍  കാണാത്തത്  എന്ന അന്തരികമായ് ഒരുതരംഅമര്‍ഷം, ലോകത്തിന്‍റെ മുക്കിലും  മൂലയിലും  ഇരുന്നു സോഷ്യല്‍ മീഡിയയിലൂടെ ലൈവ് വിടുന്നതു പോലെയല്ലല്ലോ ജീവകാരുണ്യ പ്രവർത്തനം.അതിന്  ആദ്യം  വേണ്ടത്  നല്ലൊരു  മനുഷ്യന്‍  ആവുകയെന്നതാണ്.അതിന് മറ്റാരെക്കാളും  നമ്മള്‍  സ്വയം  അഹം  എന്ന ഭാവം  വെടിഞ്ഞ്  സ്വയം  തയ്യാറാവാണം, പണ്ടൊരു പഴഞ്ചൊല്ലുണ്ട്  പട്ടിയൊട്ടു പുല്ലു  തിന്നുകയുമില്ല  പശുവിനെക്കൊണ്ട്  പുല്ല്തീറ്റിക്കുകയുമില്ലന്ന്,

      എനിക്കീ ചെറുപ്പക്കാരനെ ഈ സോഷ്യല്‍ മീഡിയയില്‍ കൂടെ അവന്‍റെ നല്ല  പ്രവര്‍ത്തികളില്‍ക്കൂടി  അല്ലാതെ ഒരുവിധത്തിലും നേരിട്ടറിയില്ല,ഒരുപാട്  വട്ടം  പല സദസ്സിലും നേരിട്ട്  കണ്ടിട്ടുണ്ട്  എങ്കിലും കൂടെ  നിന്ന്  ഒരു ഫോട്ടോ  പോലും  എടുക്കാനും  തോന്നിയിട്ടില്ല കാരണം  ഞാന്‍  സ്നേഹിക്കുന്നത്  ബഹുമാനിക്കുന്നത്‌  ഫിറോസ്‌  എന്ന വെക്തിയെ  അല്ല  അവന്‍  ചെയ്യുന്ന  നല്ല  പ്രവര്‍ത്തികളെയാണ്  എന്നത്  തന്നെ. ഒരു മൊബൈൽ ഫോണും കൊണ്ട് ലോകത്ത് അത്ഭുതങ്ങൾ കാണിക്കുകയാണ് ഈ യുവാവ്. നാട്ടിൽ അതികഠിനവും ദയനീയവുമായ നിലയിൽ രോഗവും ദാരിദ്യവും ദു:ഖ ദുരിതങ്ങളും അനുഭവിക്കുന്നവരുടെ അവസ്ഥ ഫേസ്ബുക്ക് ലൈവിലൂടെ സമൂഹത്തെ അറിയിക്കുകയും അവർക്ക് സുമനസ്സുകളുടെ സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഇതുപോലെ ഒരുപാട്  പേര്‍  ചെയ്യുന്നുമുണ്ട് അവര്‍ക്കൊന്നുമില്ലാത്ത അത്ഭുതപ്പെടുത്തുന്ന  സപ്പോര്‍ട്ടാണീ  യുവാവിനു  കിട്ടുന്നതും എന്തുകൊണ്ട്?

              അവിടെയാണ് ഈ വെക്തിയുടെ പ്രവര്‍ത്തനങ്ങളുടെ  വിശ്വാസ്യത,എന്തുകൊണ്ട്  ജനങ്ങള്‍  ഇവരുടെ  വാക്കിനെ  വിശ്വസിച്ചു ചോദിക്കുന്നതിലും കൂടുതല്‍  പണം  ലോകത്തിന്‍റെ മുക്കിലും  മൂലയിലും  നിന്ന്  അയച്ചുകൊടുത്ത്‌ സമൂഹനന്മക്കായി അവരോട് ചേര്‍ന്ന്  നില്‍ക്കുന്നു.
എനിക്ക്  മനസ്സിലായ  കാര്യം,,അര്‍ഹതയുള്ളവെക്തികളെ  ആണ്  അവര്‍  സുഹൃത്തുക്കളിലൂടെ  കണ്ടെത്തുന്നത്  അവര്‍ക്കായി  മാത്രമാണ് നമ്മുടെ  മുന്നില്‍ കൈകള്‍  നീട്ടുന്നത്,സത്യത്തില്‍  അവരിടുന്ന  ലൈവ് വീഡിയോകള്‍ കാണുമ്പോള്‍  നമ്മള്‍ എന്തെങ്കിലും  അയച്ചു കൊടുക്കാറുണ്ടോ  അതുമല്ല  നിങ്ങള്‍  ഇത്രതുക  അയക്കണം എന്ന എന്തെങ്കിലും ഒരു  വാക്ക്  അവരില്‍  നിന്നും  നിങ്ങള്‍  കേള്‍ക്കാറുണ്ടോ ?  പിന്നെ  എന്താണ്  പ്രശ്നം ? ആര്‍ക്ക്‌  ആണ്  പ്രശ്നം ? നമ്മളാല്‍ ഒന്നും  ചെയ്യാന്‍  കഴിയില്ല  എങ്കില്‍ മറ്റൊരാള്‍  ചെയ്യുന്ന  സത്കര്‍മ്മങ്ങളെ  പരിഹസിക്കാതെ  എങ്കിലും  ഇരുന്നുകൂടെ  നമുക്ക്, കാരണം  ഒരാള്‍ക്കും  യാതൊരുവിധ പ്രയാസങ്ങളും  ഫിറോസ്‌  എന്ന വെക്തിയുടെ  അല്ലെങ്കില്‍  ഇതുപോലെ സമൂഹത്തില്‍  നന്മകള്‍  ചെയ്യാന്‍  ആഗ്രഹിക്കുന്നവരുടെ പ്രവര്‍ത്തികള്‍  കൊണ്ട്  ഉണ്ടാവുന്നില്ലല്ലോ പിന്നെന്തിന് ?  ഇതിനോടകം ഇവരുടെ  പ്രവര്‍ത്തനത്തില്‍  പൂര്‍ണ്ണമായി   വിശ്വാസമർപ്പിച്ചു കഴിഞ്ഞ പതിനായിരങ്ങൾ ഈ സാധുക്കളെ മനസ്സറിഞ്ഞ് സഹായിക്കുന്നു.എല്ലാവര്‍ക്കും കൊടുക്കാന്‍  മനസ്സുണ്ട്  അത്  അര്‍ഹരായവര്‍ക്ക്  കിട്ടുമോ  എന്നതാണ്  എല്ലാവരുടെയും  പ്രശ്നം ,അത്  ഫിറോസ്‌  പറയുമ്പോള്‍  കൊടുക്കാന്‍  കാരണവും  അവര്‍ക്കത്‌  ഒരു രൂപ  കുറയാതെ  കൃത്യമായി  കിട്ടുന്നു  എന്നത്  തന്നെയാണ്  പ്രത്യക്ഷത്തിൽപ്പറഞ്ഞാല്‍ ആർക്കും യാതൊരുവിധ ഉപദ്രവവുമില്ലാത്ത ഒരു സൽക്കർമ്മം.വിമർശിക്കുന്നവർ പറയുന്നത് ഇതിന്റെ മറവിൽ ഇയാൾ വാഹനം സ്വന്തമാക്കി ... വീടു നിർമ്മിക്കുന്നു എന്നൊക്കെയാണ്. ഇങ്ങനെ പലകാര്യങ്ങളും അടിത്തറ മാന്തി കൃത്യമായി ഓഡിറ്റു ചെയ്തിരുന്നേൽ നമ്മുടെ ഇടയിലെ പല കൊമ്പന്മാരും രമ്യഹർമ്മ്യത്തിനു പകരം തകരഷീറ്റിട്ട വീട്ടിൽ കഴിഞ്ഞേനെ.കൂടുതല്‍  കാട്  കയറണ്ട അടുത്തിട നടന്ന പ്രളയ ദുരിതത്തില്‍ ലോകത്തിന്‍റെ പല കോണില്‍നിന്നും എല്ലാ വിഭാഗം  മനുഷ്യനും അയച്ചുകൊടുത്ത പണവും  സഹായവും  മാത്രം നോക്കിയാല്‍  മതി സമൂഹത്തിലെ നമ്മുടെ  ചുറ്റിലുമുള്ള എത്ര  മാന്യന്മാര്‍ അത്  മുതലെടുത്തു  എന്ന്  കഴിഞ്ഞ  ദിവസം  കാനഡയില്‍  ഇരുന്നു  വലിയവായില്‍ അലമുറയിടുന്ന ഒരു യുവതിയും നമ്മുടെ  നാട്ടിലെ  രാഷ്ട്രീയയത്തിലേയും  മതത്തിലേയും ചാരിറ്റി സംഘടനകളിലേയും അടക്കം എത്ര പേര്‍  എത്ര   പിരിച്ചെടുത്തു  സ്വന്തം  അക്കൌണ്ടില്‍  ഇട്ടിട്ടുണ്ട്  എന്ന് സര്‍വേശ്വരന്  മാത്രമേ  അറിയുകയുള്ളൂ.  

               നാലാളറിയുന്നതിനും പൊങ്ങച്ചത്തിനും വേണ്ടിയാണ് ഒരുവൻ വിശക്കുന്നവന് ആഹാരം കൊടുന്നതെങ്കിൽപ്പോലും കഴിക്കുന്നവന്‍റെ വിശപ്പു മാറുന്നു വെന്ന നന്മയുണ്ടതിൽ .എന്ന്  മാത്രം നമ്മള്‍  മനസ്സിലാക്കിയാല്‍ മതി.   ആദര്‍ശം  മണ്ണാങ്കട്ട  നിയമം  എന്നൊക്കെ വീമ്പിളക്കിനടക്കുന്ന നമ്മളില്‍ എത്ര പേര്‍ക്ക്  അതില്‍  ആത്മാര്‍ത്ഥതയുണ്ട്,വെറുതെ സ്വന്തം  ജീവിതത്തിലേക്കൊന്ന് കണ്ണോടിക്കുമ്പോള്‍  മനസ്സിലാവുമത്.നിത്യജീവിതത്തില്‍   നമ്മളൊരു  സ്വർണക്കടയിലോ സ്റ്റേഷനറിക്കടയിലോ ഹാര്‍ഡ്‌വെയര്‍ ഷോപ്പിലോ തുണിക്കടയിലോ കേറിക്കഴിഞ്ഞ് ബില്ലു തരുമ്പോള്‍ ഒറിജിനല്‍ വേണ്ട  ഡ്യൂപ്ലിക്കെറ്റ് മതി എന്ന് പറയുന്ന  മാന്യരാ നമ്മളില്‍  പലരും കാരണം      ടാക്സ് കൊടുക്കേണ്ടി വരുമെന്നതു തന്നെ.നമ്മുടെ  ഒരു കാര്യസാധ്യത്തിന് ഗെവര്‍മെന്റ്റ് സ്ഥാപനങ്ങളില്‍ ചെന്നാല്‍  കാര്യം കാണാൻ ആർക്കും കൈക്കൂലി കൊടുക്കാൻ ഒരുളുപ്പുമില്ലാത്തവരാണ് ഇവിടെ ഞാനടക്കം ഭൂരിപക്ഷം പേരും.ആ നമ്മളാണ് ആദർശംനിയമം പാന്‍  കാര്‍ഡ് ആധാര്‍  കാര്‍ഡ് എന്നൊക്കെപ്പറഞ്ഞു കൊണ്ട് പ്രഹസനം നടത്തുന്നത്, കാർഷികവൃത്തി, അഭിഭാഷകവൃത്തി , രാഷ്ട്രീയ വൃത്തി, പുരോഹിത വൃത്തി എന്നിങ്ങനെ നിരവധി വൃത്തികളുണ്ട് നമ്മുടെ സമൂഹത്തില്‍ എന്നുവച്ചാല്‍ എല്ലാം  സ്വന്തം  കുടുംബം നോക്കാനുള്ള തൊഴില്‍ മാത്രമാണത് .ഒരു കുഞ്ഞു കുട്ടിക്ക് സ്കൂളില്‍ ചേരാന്‍ നിങ്ങള്‍ എത്ര  രൂപ ടോനെശന്‍ കൊടുക്കുന്നുണ്ട് നിങ്ങള്‍  ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളുടെ  സ്വന്തം  സ്ഥലത്തിന്‍റെ നികുതി ച്ചീട്ടിനു വരി നില്‍ക്കുമ്പോള്‍ നിങ്ങള്‍  എത്ര പേര്‍ക്ക് കൈമടക്ക്‌ കൊടുത്തിണ്ട്‌ ?   അതുപോലെ  ജീവകാരുണ്യ മേഘലയിലും ചിലയിടങ്ങളില്‍ പലതും നടക്കുന്നുമുണ്ട് ,
എന്നാല്‍  ഫിറോസ്സിനെപ്പോലുള്ളവരുടെ  പ്രവര്‍ത്തനത്തില്‍ ഈയൊരു വിത്യാസമുണ്ട് .നേരായ  മാര്‍ഗ്ഗത്തില്‍ നന്മയുടെ  ഒരു  ജീവകാരുണ്യ പ്രവര്‍ത്തനം 

     എല്ലാ  തൊഴിലും  പോലെ അത്തരമൊരു  വൃത്തിയാണ് ജീവകാരുണ്യവൃത്തി   എന്നാല്‍ അതിന്  മനസ്സില്‍  നന്മയുടെ  സഹജീവികളോട്  ചെറിയൊരു മാനുഷികമായ കാഴ്ചപാട് ഉണ്ടാവണം എന്നതാണതിന്റെ  യഥാര്‍ത്ഥ  യോഗ്യത.പിന്നെ  ഇത്തരം  കാര്യങ്ങളില്‍ ഇടപെടുന്നവര്‍ ആരായാലും  ഒരു  രാജ്യത്തെ  എല്ലാ  നീധിന്യായ വെവസ്ഥകള്‍ക്കും അതീതനാണ്, ബാങ്കില്‍  വന്ന  പണം കൊടുക്കാന്‍  ബാങ്കുകാര്‍  തടസ്സം  നിന്നത് സോഭാവികമായ ഒരു കര്യമായെ  കാണുന്നുള്ളൂ.ആ കാര്യം  വച്ച്  ചിലര്‍  നടത്തുന്ന  വഴിവിട്ട പരിഹാസങ്ങള്‍  അത്  ന്യായീകരിക്കാന്‍  മനസ്സില്ല .    അങ്ങനെ  ഒരാള്‍  തെറ്റുകള്‍ കാണിക്കുന്നുവെങ്കില്‍  അതിനാണ്   ഭരണകൂടം എന്നൊരു പ്രഹസന പ്രസ്ഥാനം  ഉള്ളത്,ആ വഴിക്ക്  അവരോടു പ്രതികരിക്കുക അല്ലാതെ അയാളുടെ മതവും രാഷ്ട്രീയവുമൊക്കെ നോക്കി   അയാളെ  ഒരു നിമിഷത്തേക്ക് എങ്കിലും  അവഹേളിക്കാന്‍ ശ്രമിക്കുകയല്ല  വേണ്ടത്  സാമൂഹ്യ പ്രവർത്തനം നടത്തുന്നവർ, ജനകീയ സമരം ചെയ്യുന്നവർ, പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടുന്നവർ, സർക്കാർ കോളേജിലും യൂണിവേഴ്സിറ്റികളിലും‍ സംഘടനാ പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥികള്‍ , സർവ്വീസ് സംഘടനാ പ്രവർത്തനം നടത്തുന്നവർ തുടങ്ങിയവരെല്ലാം  അത്  ചെയ്യുന്നതിന്  മുന്‍പ്  നോ ഒബ്ജക്ക്ഷന്‍ സർട്ടിഫിക്കറ്റ് വാങ്ങി വേണം ഇതൊക്കെ നടത്താന്‍ എന്നാണ് നമ്മുടെ  ഇടയില്‍ എന്തിനും  ഏതിനും  ലീബറല്‍ വേഷം കെട്ടി ‍നടക്കുന്ന ചില ഫാസിസ്റ്റ് സ്തുതിപാടകരുടെ നിലപാട്.ഒരാള്‍ക്ക്‌  ഒരു വണ്ടി  വാങ്ങാന്‍  പാടില്ല  വീടുവക്കാന്‍  പാടില്ല എന്നൊക്കെ  വീമ്പിളക്കുമ്പോള്‍ നമ്മളും  ഗള്‍ഫില്‍  ആണെലും  നാട്ടില്‍  ആണേലും  ഒരു പാട്  പേരുടെ  ഔദാര്യം  കൊണ്ട്  തന്നെയാണ് ജീവിക്കുന്നത്  എന്നത്  സ്വയം  ഓര്‍ക്കണം.  സ്ഥാനമാനങ്ങള്‍ക്കായി   സോഷ്യല്‍  മീഡിയകളില്‍  ലൈക്കും  കമന്റും  ഷയറും   ഫോളോവറും  സ്വപ്നം കണ്ടു   നാണം കെട്ടു നടക്കുന്ന കുറെ  വിഷ  വിത്തുകള്‍  ഉണ്ട്  നമുക്ക്  ചുറ്റും  അത്  തിരിച്ചറിഞ്ഞു  നമുക്ക്  മുന്നോട്ടു  പോവാന്‍  കഴിയട്ടെ. 
/
//////////////////////

ഫിറോസ് എന്ന  നല്ല  മനുഷ്യന്‍റെ  നന്മകള്‍ക്കൊപ്പം 
ആസിഫ്  വയനാട് 

Comments