മിഴികള്‍


     

 

സെന്‍റെര്‍ ഗ്ലാസ്സിലൂടെ നിന്‍റെ മിഴികളില്‍

എന്‍റെ മിഴികള്‍ കൊരുത്തപ്പോള്‍

അറിയാതെ നിന്‍ നയനം പാദങ്ങളെ  

തഴുകുന്നതും മൂടുപടമിട്ട നിന്‍റെ ചൊടികളില്‍

പുഞ്ചിരി വിരിയുന്നതും.

മുന്നില്‍ വിലങ്ങിട്ട സിഗ്നലില്‍ സകടം

മൂകമായ് നില്‍ക്കവെ

ഒരു വേളകൂടി എന്‍റെ നയനങ്ങള്‍

നിന്നെ അറിയാതെ ഉഴിഞ്ഞുവോ ?

ചലിക്കുന്ന വണ്ടിയില്‍ ചിലമ്പുന്ന

നിന്‍ തേന്‍ മൊഴികള്‍ എന്‍റെ കാതുകളെ

പുളകമണിയിക്കുന്നു .

കുളിരുള്ള  പുലരിയില്‍ സുഖമുള്ള

പ്രണയമായ് അത് മാറുന്നതും.

അത്തര് മണക്കുന്ന നിന്‍റെ മുടിയിഴകളെ

എന്‍റെ അധരങ്ങള്‍ തഴുകുന്നതും

ഒരു സുഖമായ് ഞാന്‍ അറിയുന്നു 

നിന്‍റെ മിഴികളില്‍ മിഴിചെര്‍ത്തു കവിതകള്‍

ലോലമായ്‌ താഴുകുന്ന നിമിഷങ്ങളും

മറക്കുവാനാവില്ല പ്രിയ സഖി,.,.,

 

 

ആസിഫ് വയനാട്

Comments

  1. ത്തര് മണക്കുന്ന നിന്‍റെ മുടിയിഴകളെ

    എന്‍റെ അധരങ്ങള്‍ തഴുകുന്നതും

    ഒരു സുഖമായ് ഞാന്‍ അറിയുന്നു

    നിന്‍റെ മിഴികളില്‍ മിഴിചെര്‍ത്തു കവിതകള്‍
    വീണ്ടും പ്രണയം തുളുമ്പാന്‍ തുടങ്ങിയല്ലോ നാട്ടില്‍ പോയ വിരഹ മാണോ? ആസിഫ്‌ ..

    ReplyDelete
  2. അങ്ങനൊന്നുമില്ല ഷാഹിത്ത വെറുതേ ഓരോന്നും എഴുതിവിടുന്നു.,.,.,താങ്ക്സ്

    ReplyDelete

Post a Comment