കേരളം

  
ഹരിത ഭംഗിയില്‍ മുങ്ങി നില്ക്കുമീ

 എന്‍റെ സുന്ദര കേരളം
 കേര വൃക്ഷങ്ങള്‍ നിര നിരയായി
പുഞ്ചിരി തൂകുമെന്‍ കേരളം.


കൊച്ചരുവികള്‍ കളകളം പാടി
ചേര്‍ന്നൊഴുകുമെന്‍ കേരളം
മലനിരകള്‍ നിരകള്‍ നിറയെ കോടമഞ്ഞ്‌ മൂടും
ഹരിത നിരകളാലെ വരി വരിയായി നില്‍ക്കും
ഹരിത പുളകിതയാം എന്‍റെ കേരളം.
 
വഞ്ചിപ്പാട്ട് നിറയും ഹരിതഭംഗിയോഴുകും
കളകളമായ് തുഴയും കൊതുമ്പു വള്ളവും
നിറയെ തുഴകളെറിയും കായലോരവും
വന്‍ മരങ്ങളും പുല്‍ മലകളും തിങ്ങി വാഴുമീ കേരളം .
തണുപ്പുള്ള രാത്രിയില്‍ നീയെന്‍റെ
മനസ്സില്‍ ഒരുപാരിജാതമായ് വിരിയുന്ന നേരവും
ദൂരെ നിന്നു ഞാന്‍ നിറമിഴികളാല്‍
നോക്കികാണുമെന്‍ കേരളം .
അമ്പലങ്ങളും അരയാല്‍ത്തറകളും
ഭംഗിയെകി നില്‍ക്കുമെന്‍റെ കൊച്ചുകേരളം
മകര സന്ധ്യയില്‍ കുളിരണിഞ്ഞോരെന്‍
ചിരികള്‍ തൂകുമെന്‍ കേരളം.
പുതു മഴ നനയുന്ന നേരമെന്‍ മനസ്സിലെ
പുതു മണ്ണിന്‍ ഗന്ദമായി നീ പടര്‍ന്നീടുമ്പോള്‍
തുമ്പയും തുളസിയും മുടികളില്‍ ചാര്ത്തിയ സുന്ദരിയായ കേരളം.
അകലെയെന്‍ മുറ്റത്ത് വിരിയാന്‍ കൊതിക്കുന്ന
രോസാദളങ്ങളില്‍ എന്‍ മിഴികള്‍ അണയവെ
മൂടല്‍ മഞ്ഞിലായ് കുളിരണിഞ്ഞോരീ
വശ്യ സുന്ദരി കേരളം.
നെല്‍ വയലുകള്‍ അന്യമായ്ത്തീര്ന്ന ഫ്ലാറ്റ് നിറയുമെന്‍ കേരളം
ഹരിതഭംഗിയൂറും എന്‍റെ കൊച്ചു നാടിന്‍
നിനവുകള്‍ എന്നുള്ളില്‍
കോട മഞ്ഞിനാല്‍ മുഖപടം ചാര്ത്തും എന്‍റെ സുന്ദരിയായ കേരളം ,.,ഓര്‍മ്മയില്‍ വീണ്ടും കണ്കള്‍ നിറയുമീ
എന്‍റെ പ്രണയിനീ കേരളം .,.,.,
ആസിഫ് വയനാട്


Comments

  1. മണ്ണിൻ സ്നേഹം ശ്വസിക്കാം..ആശംസകൾ

    ഇച്ചിരി അക്ഷരത്തെറ്റുകൾ ഉണ്ട്‌ ട്ടൊ..തിരുത്തൂ..!

    ReplyDelete
  2. thirutthaam ketto malayaalam typaan aavunnilla .,.pazhayaezhuthu copy cheythu postiyathaanu thanks ,.,.for coming &

    ReplyDelete
  3. നെല്‍ വയലുകള്‍ അന്യമായ്ത്തീര്ന്ന ഫ്ലാറ്റ് നിറയുമെന്‍ കേരളം
    ഹരിതഭംഗിയൂറും എന്‍റെ കൊച്ചു നാടിന്‍
    നിനവുകള്‍ എന്നുള്ളില്‍
    കോട മഞ്ഞിനാല്‍ മുഖപടം ചാര്ത്തും എന്‍റെ സുന്ദരിയായ കേരളം ,.,ഓര്മെയില്‍ വീണ്ടും കണ്കള്‍ നിറയുമീ
    എന്‍റെ പ്രണയിനീ കേരളം .,.,
    ഇതൊരു വല്ലാത്ത വേതന

    ReplyDelete

Post a Comment