ഇന്ത്യയില്‍ നടക്കുന്ന  പൌരത്വസമരങ്ങളുടെ  മുന്‍പില്‍ ഉയര്‍ന്നു  കേള്‍ക്കുന്ന  ഒരുപാടു  സ്ത്രീ  ശബ്ദം  അത്  അഭിമാനത്തോടെയാണ്  നെഞ്ചില്‍  ഏത്തുന്നത്  കാരണം,സ്ത്രീ  എന്താണ്   ആരാണ്  അവരുടെ കഴിവുകള്‍  ആഗ്രഹങ്ങള്‍ അവരുടെ  സഹിഷ്ണുതയുടെയും  ത്യാഗത്തിന്റെയും മള്‍ട്ടിപ്പിള്‍  പെര്സണാലിറ്റിയുടെയും  മൂര്‍ത്ത  ഭാവങ്ങള്‍  ആണ്  നമ്മുടെ  മുന്നിലിന്നു  തലയുയര്‍ത്തിപ്പിടിച്ച്  അഭിമാനത്തോടെ  നിലകൊള്ളുന്നത് ,,ചെറിയ  ഒരു  ഉദാഹരണം  സഹിതം  ആരംഭിക്കാം  എന്ന്  കരുതുന്നു  ,,നമ്മുടെ  വീടുകളില്‍  നിന്നും  തുടങ്ങാം  അതാവും  ഭംഗി എന്ന്  കരുതുന്നു .ഒട്ടുമിക്ക  വീടുകളിലും  സ്ത്രീകള്‍  രാവിലെ  നാലിനും  അഞ്ചിനും  ഇടയില്‍  ആണ്  എഴുന്നേല്‍ക്കുന്നത്‌ ,അതാരുമാവട്ടെ  അമ്മയോ പെങ്ങളോ മകളോ  മരുമകളോ മക്കളോ,എന്നതവിടെ ഒരു വിഷയമല്ല. വീട്ടമ്മയായവരും   ,ജോലിക്കാരിയായവരും .രണ്ടു വിഭാഗത്തിലേക്ക്  അവരെ ചുരുക്കിയെടുക്കട്ടെ ,മറ്റൊന്നിനുമല്ല  വിവരിക്കാന്‍ അവരിലേക്ക്‌  ആഴ്നിറങ്ങാന്‍ അതാവും  എളുപ്പം ,,ഞാനിത്  എഴുതുന്നത്‌ എന്‍റെ കുടുംബത്തെപ്പറ്റിയാണ്‌ നിങ്ങളുടെ  കുടുംബത്തെപ്പറ്റിയാണ് സമൂഹത്തിലെ  ലോകത്തെ   ഓരോ  കുടുംബത്തെയും പറ്റിയാണ് ,വായിക്കുമ്പോള്‍ നിങ്ങളുടെ  കുടുംബമായി ചിന്തിക്കണം എന്നൊരു  അഭ്യര്‍ത്ഥനയുണ്ട്   ,എന്താണ്  പറഞ്ഞു  വരുന്നത്  എന്ന്  വച്ചാല്‍  ,സ്ത്രീ  അതൊരു  അത്ഭുതമല്ലേ ?ഒരു നിമിഷം  അവരിലേക്ക്‌ ശ്രദ്ധ  ക്ഷണിക്കുകയാണ് ,  
നാരീസ്വര സങ്കല്‍പ്പം നമ്മുടെ നാടിന്‍റെ  മാത്രം പ്രത്യേകതയാണ്‌.എന്നാല്‍ അതിന്ന്നമ്മുടെ ഭാരതത്തില്‍ ഉണ്ടോ നാം ചിന്തിക്കേണ്ടിയിരിക്കുന്നു   ഇന്റര്‍ നാഷണല്‍ മെന്‍ ആന്‍ഡ് ജെന്‍ഡര്‍ ഇക്വാലിറ്റി സര്‍വെനാല് ഭൂഖണ്ഡങ്ങളിലുള്ള ആറ് വികസ്വര രാജ്യങ്ങളില്‍ നടത്തിയ സര്‍വെയില്‍ ഇന്ത്യയില്‍ സ്ത്രീ പുരുഷ സമത്വം വളരെ ശോചനീയമായ സ്ഥിതിയില്‍ ആണത്രേ, മറ്റൊരു  ശാപം പൊതുജനവും മാധ്യമങ്ങളെപ്പോലെ ചിന്തിക്കുന്നു എന്നതാണ്, ഒരു പ്രശ്നം ഉണ്ടാവുമ്പോള്‍ മാത്രം അതിനെ ഉയര്‍ത്തിപ്പിടിച്ചു കൊട്ടിഘോഷിക്കും.അത് രണ്ടു ദിവസം കൊണ്ട് തണുത്തുറയും.ഈ ഒച്ചയും ബഹളവും ഉണ്ടാക്കിയവര്‍ പിന്നെ മാളത്തില്‍ ഒളിക്കും.ഒരു വശത്ത്‌ ഒരു പ്രശ്നവുമായി നിയമ പാലകരെ സമീപിച്ചാല്‍ അവരുടെ പ്രതികരണം വളരെ മോശമായിട്ടാണ്.അത് മാറണം,ഓരോ ദിനവും പിറവികൊള്ളുന്നത് പൈശാചികമായ വാര്‍ത്തയുമായിട്ടാണ്‌, അച്ഛന്‍ മകളെ പീഡിപ്പിച്ചു,പത്തുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു രണ്ടു വയസുള്ള കുട്ടിയെ പീഡിപ്പിച്ചു മദ്രസയില്‍ ആധ്യാപകന്‍  പീഡിപ്പിച്ചു ,കാമുകനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചു,നിത്യവും ഇതെ നമുക്ക് ഇന്നു  കേള്‍ക്കാനുള്ളൂ.എന്തുകൊണ്ടാണിത് സംഭവിക്കുന്നത്‌ ഒരിക്കലെങ്കിലും നിങ്ങള്‍ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടഞ്ഞ് അവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനുള്ള സുരക്ഷിതമായ സാഹചര്യം സൃഷ്ടിക്കേണ്ടത് സ്ത്രീകളുടെ മാത്രമല്ല, സര്‍ക്കാരിന്‍റെയും പൊതുസമൂഹത്തിന്‍റെയും കടമയാണ്.


സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അറുതി വരുത്തുവാന്‍ ധാരാളം നിയമവ്യവസ്ഥകള്‍ ഉണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ 14, 15, 21, 42 എന്നീ വകുപ്പുകള്‍ സ്ത്രീകളോട്  യാതൊരു തരത്തിലുള്ള വിവേചനവും പാടില്ല എന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  1860ല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 509 എന്നീ വകുപ്പുകള്‍ സ്ത്രീകള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് നല്‍കുന്നു. 354- വകുപ്പനുസരിച്ച് ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയോ, അങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞുകൊണ്ടോ അവരുടെ നേര്‍ക്ക് ബലപ്രയോഗമോ, കയ്യേറ്റമോ ചെയ്താല്‍ രണ്ടുവര്‍ഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷയായി പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതിയ ചില വകുപ്പുകള്‍ സ്ത്രീ സംരക്ഷണത്തിനായി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 1983 ല്‍ 498 എ എന്ന വകുപ്പും 1986ല്‍ 304 ബി എന്ന വകുപ്പും  ഇപ്രകാരം നിയമം ഭേദഗതി ചെയ്ത് കൂട്ടിച്ചേര്‍ത്തതാണ്.ഇങ്ങനെ വകുപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ല
എന്നിട്ടും പീഡന വാര്‍ത്തകള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നു.



304 ബി വകുപ്പ് സ്ത്രീധന മരണം നിര്‍വചിക്കുകയും അതിനുള്ള ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. 498 എ വകുപ്പ് പ്രകാരം ഭര്‍ത്താവോ ഭര്‍ത്താവിന്‍റെ ഏതെങ്കിലും ബന്ധുക്കളോ ഭാര്യയായ സ്ത്രീയോട് ക്രൂരതകാണിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ശിക്ഷയായി പറഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 498 എ വകുപ്പാണ് ഒരു സ്ത്രീസംരക്ഷണനിയമം ,., പീഡനങ്ങള്‍ തടയാന്‍ ഇന്ന് പ്രത്യേക നിയമം  (The Protection Of Women From Domestic Violence Act-2005) തന്നെയുണ്ട്. സാംസ്കാരിക ജീര്‍ണ്ണതയുടെയും സദാചാര തകര്‍ച്ചയുടെയും മൂല്യനിരാസത്തിന്‍റെയും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിവസവും. പെറ്റമ്മയെപ്പോലും മാനഭംഗപ്പെടുത്താന്‍ മടിയില്ലാത്ത മക്കളും സ്വന്തം രക്തത്തില്‍ പിറന്ന മകളെ ബലാത്സംഗം ചെയ്യുന്ന പിതാക്കളും........... എവിടെയാണ് അവള്‍ക്ക് സുരക്ഷയുള്ളത്?. വീട്ടിലും നാട്ടിലും പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലുമെല്ലാം സ്ത്രീക്കു നേരെ പീഡനങ്ങള്‍ നടക്കുന്നുണ്ട്. മദ്യവും മയക്കുമരുന്നും ഇതിന് കൊഴുപ്പുകൂട്ടുകയും ചെയ്യുന്നു. അമ്മയും സഹോദരിയുമായി കാണേണ്ട സ്ത്രീയെ ഏറ്റവും അധികം പീഡനത്തിനും അപമാനത്തിനും ഇരയാക്കുന്നു.

Comments