ആത്മവിശ്വാസം

        ആത്മവിശ്വാസം എന്നത് ഒരാളെ  സർഗ്ഗാത്മകചിന്തകളിലേക്ക് ഉയർത്തുന്നതും വിജയബോധം വളർത്തുന്നതുമായ ശക്തിസ്രോതസ്സാണ്. ജീവിതത്തിന്‍റെ ഏതു സാഹചര്യത്തിലും ഒരുവന് ശക്തിയും ധൈര്യവും വിജയവും നല്കുന്നത് ആത്മവിശ്വാസമാണ്. എങ്ങനെ ജീവിതത്തില്‍  വിജയിക്കാം  എന്ന്  നമ്മളെല്ലാം  ഒരുപാട്  തവണ ചിന്തിച്ചിട്ടുണ്ടാവാം  .നമ്മുടെ ചിന്തകളാണ് നമ്മളെ നയിക്കുന്നത്. വിജയകരമായ ജീവിതത്തിന് വസ്തുനിഷ്ഠമായ ചിന്താസമ്പ്രദായം ആത്യാവശ്യമാണ്. പലപ്പോഴും നമ്മുടെ ചിന്തയും ഭാവനയും  സ്വപ്നങ്ങളും ഒന്നിച്ചു  ചേരുമ്പോള്‍  നമ്മുടെ മുന്നില്‍  ചില  വിജയത്തിലേക്കുള്ള ചവിട്ടു  പടികള്‍ തെളിഞ്ഞു  വരും  ചിലപ്പോള്‍  അത്  സമൂഹത്തില്‍ നിന്നും  ആവാം  സുഹൃത്തുക്കളിലൂടെയാവാം , നല്ല നല്ല വികാരവിചാരങ്ങളും, ചിന്തകളും, ഭാവനകളും, ജീവിതത്തെക്കുറിച്ച് പോസിറ്റീവായ മനോഭാവവും ആ  പടികളിലൂടെ ആത്മവിശ്വാസത്തോടെ  പരാജയ ഭീതിയില്ലാതെ നടന്നു  കയറാന്‍  അവനു  ആത്മവിശ്വാസം  നെല്‍കും. അപകർഷതാബോധവും, സംശയവും, നിരാശതയും, തന്നിൽത്തന്നെയുള്ള ആത്മവിശ്വാസക്കുറവും ജീവിതത്തെ അതിന്റെ പടുകുഴിയിലേയ്ക്കും നിരാശതയിലേക്കും നയിക്കും. ആത്മവിശ്വാസത്തെ തളർത്തുന്ന ഒരു ഘടകമാണ് ഭീതിയും സംശയവും. ഭീതിയും സംശയവും ഉള്ളവർക്ക് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുക എളുപ്പമല്ല. സംശയപ്രകൃതരിൽ ആത്മവിശ്വാസം കുറയുന്നു. ഇങ്ങനെയുള്ളവർക്ക് എല്ലാ കാര്യങ്ങളിലും സംശയം, എല്ലാവരെയും സംശയം, ഇത്തരക്കാർക്ക് മറ്റാരിലും വിശ്വാസമർപ്പിക്കുവാനും സാധ്യമല്ല. ബിസ്സിനസ് എന്നത്  പലവിധമുണ്ട്  ഒരുപാട്  പണം  വാരിയെറിയേണ്ടത്, ചിലത്  ചെറിയ  മുതല്‍ മുടക്കില്‍  വലിയ  അദ്ധ്വാനമുള്ളത് ഏതായാലും അതിനാദ്യം  വേണ്ടത്  ആത്മവിശ്വാസം  ആണ് പഴയകാലജീവിത  സാഹചര്യങ്ങള്‍  അല്ലിന്നുള്ളത് എല്ലാവരുടെയും  കൈകളില്‍  വിലക്കൊടിയ  സ്മാര്‍ട്ട്‌  ഫോണുകള്‍  ലാപ്ടോപ് ,,അറിയാത്ത ഒരായിരം സുഹൃത്തുക്കള്‍. എന്നാല്‍   ജീവിതം  എന്നതും  സ്വയം  സമ്പാദ്യം  എന്നതും  ഇവിടെയൊന്നും  ഒതുങ്ങി  നില്‍ക്കില്ല ,,അതിനു നമ്മള്‍  സ്വയം   തയ്യാറാവണം ,,  സുഹൃത്തുക്കളെ   ജീവിത വിജയത്തില്‍ ചേര്‍ത്തു നിര്‍ത്തണം  നൂറു  ശതമാനം  ഉറപ്പുള്ള  വിജയ  രഹസ്യങ്ങള്‍  പങ്കുവക്കണം, നമ്മുടെ ഉള്ളിലുള്ള വിഷമതകളും ബുദ്ധിമുട്ടുകളും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനോ  മാത്രമാവരുത് സുഹൃത്ത്‌ബന്ധങ്ങള്‍  കാലത്തിനസുരിച്ച് മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും    എന്തുകൊണ്ട്  നമ്മുക്ക്   ജീവിത  പരാജയം   ഉണ്ടാവുന്നു ,,ചിന്തിക്കണം  വീട്ടിൽ തെറ്റില്ലാത്ത സാമ്പത്തിക സാഹചര്യമുണ്ടെങ്കിൽ വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ആരും താത്പര്യം കാണിക്കില്ല...എന്തുകൊണ്ടാണ് കാരണം  അവര്‍ക്ക്  ഉണ്ടായിരുന്ന  പണം ചിലവഴിക്കാന്‍  ആണ് ആഗ്രഹം     സ്വന്തം കഴിവുകളിൽ, തന്നോടുതന്നെയുള്ള പൂർണ്ണവിശ്വാസമാണ്  ആത്മവിശ്വാസം  മനക്കരുത്തിന്റെ ഉറവിടവും വിജയത്തിന്റെ രഹസ്യവും ആത്മഹർത്തിന്‍റെ ഖനിയുമാണ്‌    ആത്മവിശ്വാസം. ജീവിതവിജയത്തിന്റെ മൂലക്കല്ലാണ് ആത്മവിശ്വാസം. ഒരുവന് എത്രമാത്രം കഴിവുണ്ടെങ്കിലും കായികബലമുണ്ടെങ്കിലും എത്രമാത്രം ബലവാനാണെങ്കിലും എത്രമാത്രം ബുദ്ധിമാനാണെങ്കിലും ആത്മവിശ്വാസമില്ലെങ്കിൽ പരാജയം ഉറപ്പാണ്.
പരാജയഭീതി ഒരുവന്റെ ആത്മവിശ്വാസത്തെ തളർത്തുന്നു. പരാജയങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ നമ്മുടെ പരാജയങ്ങളിൽ നാം നിരാശരാകാതെ എനിക്ക് വിജയിക്കുവാൻ സാധിക്കുംഎന്ന വിശ്വാസം ഹൃദയത്തിൽ ഉണ്ടാക്കുക. പരാജയങ്ങളുടെ നടുവിലൂടെ, പരാജയങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആത്മവിശ്വാസത്തിലൂടെ വിജയിച്ച എബ്രഹാം ലിങ്കൻ നമുക്ക് മാതൃകയാണ്.

നാട്ടിലെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് കുറ്റം പറഞ്ഞിരുന്നാൽ ഒരു കാലത്തും  നമ്മള്‍  വിജയിക്കില്ല  അത്തരക്കാരുടെ  അഭിപ്രായങ്ങള്‍  ഒരിക്കലും നമ്മള്‍  ചോദിക്കരുത്,കാരണം  അവര്‍  ആരെയും പ്രോത്സഹിപ്പിക്കുന്ന്വര്‍  അല്ല ,,അവരോടുള്ള  ഇഴയടുപ്പം നമ്മള്‍ കുറക്കണം കാരണം  നമ്മുടെ  ആത്മവിശ്വാസം  കൂടി അവരുടെ  സംശയങ്ങളില്‍  കോട്ടം  തട്ടിക്കും   ഞാൻ കഠിനാധ്വാനിയാണ്  അത് നമുക്ക്  ഉറപ്പുണ്ടാവണം പത്തു പേർ വ്യവസായം തുടങ്ങിയാൽ അതിൽ രണ്ടു പേരാകും രക്ഷപ്പെടുക. ആ രണ്ടു പേരെ മാത്രമായിരിക്കും നാം മാതൃകയാക്കുക തോറ്റ എട്ടു പേരുടെയും അനുഭവങ്ങളും നാം പഠിക്കണം. വിജയിച്ച ഒരാളെ മാത്രം നാം മാതൃകയാക്കരുത്....
ഒരു വിഷയത്തിൽ മാത്രം വിജ്ഞാനമുള്ളതു കൊണ്ടു മാത്രം ഒരു കാര്യത്തില്‍  വിജയിക്കാൻ സാധിക്കില്ല. പരാജിതരുടെ അനുഭവങ്ങളെ സാക്ഷിയാക്കി വിജയികളുടെ ആത്മവിശ്വാസത്തെ നമ്മള്‍  മാതൃകയാക്കണം അപ്പോളാണ്  നമുക്ക് ജീവിതത്തില്‍   വിജയിക്കാന്‍  കഴിയുക 
/////////////////
ആസിഫ്   വയനാട് 



Comments