എവിടെ സിനിമ റിവ്യൂ

               കെ  കെ രാജീവ്  എന്ന മികവുറ്റ  സംവിധായകനും  ബോബി  സഞ്ജയ്‌  എന്ന തിരക്കഥാകൃത്തും സമൂഹത്തിലെ  ചില  വലിയ  സത്യങ്ങളുടെ  പിന്നാമ്പുറത്തേക്ക്  നമ്മളെ  കൊണ്ടുപോവുന്ന മികച്ചൊരു  കുടുംബ ചിത്രമാണ്   എവിടെ  എന്ന  കൊച്ചു  മലയാള  ചിത്രം ,

      മിസ്റ്ററിയും,  സസ്പെന്‍സും,  പ്രണയവും,  സമകാലിക  സമൂഹത്തിന്‍റെ   മറ്റൊരു  ദൃശ്യ  വിസ്മയം  തീര്‍ക്കുകയാണ്  എവിടെ  എന്ന   ഒരു കൊച്ചു  കുടുംബ  ചിത്രത്തിലൂടെ   കെ കെ രാജീവും   കൂട്ടുകാരും
കട്ടപ്പനയുടെമനോഹരമായ വര്‍ണ്ണക്കാഴ്ചകള്‍  കോര്‍ത്തിണക്കി  നിര്‍മ്മിച്ച ഈ  മനോഹര ചിത്രത്തിലൂടെ   സാക്ഷരതയിലും  സംസ്കാരത്തിലും   ജീവിത നിലവാരത്തിലും ഏറെ മുന്നിൽ എന്ന് അവകാശപ്പെടുന്ന മലയാളി സമൂഹം ഇന്ന് എവിടെ എത്തി നിൽക്കുന്നുവെന്നു കൂടിയാണ്  ചിത്രത്തിലൂടെ സംവിധായകന്‍   വരച്ചു കാട്ടാന്‍ ശ്രമിക്കുന്നത് ,
          പാട്ടും നൃത്തവും കവിതയുമുണ്ടിതില്‍  കലയുടെ മേളപ്പെരുക്കമാണ്..ഒരു അമ്മയും മകനും തമ്മിലുള്ള ആന്മബന്ധത്തിൻ്റെ ആഴം കൃത്യമായി വരച്ചുകാട്ടാൻ ആശാ ശരത്തിനും മകനായി വേഷമിട്ട സുഹൃത്തിന്‍റെ  മകന്  ഷെബിൻ ബെൻസണും സാധിച്ചുവെന്നത്  അഭിമാനത്തോടെ കാണുന്നു.  ചിത്രത്തിന്റെ ആകാംക്ഷ നിലനിർത്തുന്നതിൽ ഷെബിൻ ബെൻസൺ അവതരിപ്പിച്ച മകൻ കഥാപാത്രം വളരെയധികം പ്രധാന പങ്ക് വഹിക്കുന്നുണ്ട്...അനായാസലളിതമായ പതിവ് അഭിനയശൈലിയും  ഒരുപാട് വര്‍ഷത്തെ  അഭിനയപാരമ്പര്യം  കൊണ്ട് ബൈജുവും ,സക്കറിയയുടെ  പിതാവായി പ്രേം പ്രകാശും തങ്ങളുടെ കഥാപാത്രങ്ങളെ  മികവുറ്റതാക്കി..
ഇരുവരുടെയും പ്രകടനം അത്രമേൽ പ്രശംസനീയമാണ്. അതേസമയം ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിച്ച അനശ്വര രാജൻ  വീണ്ടും  വീണ്ടും  മലയാളക്കരയെ  വിസ്മയിപ്പിക്കുകയാണ് , സുരാജ് വെഞ്ഞാറമ്മൂട്, കുഞ്ചൻ, ബൈജു എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. സിംഫണി സക്കറിയയായെത്തിയ മനോജ് കെ ജയന് സ്ക്രീൻ സ്പേസ് അധികം ഇല്ലായിരുന്നെങ്കിലും ചിത്രത്തിലുടനീളം കഥാപാത്രത്തിൻ്റെ സാന്നിധ്യമുണ്ട്. കൈവിട്ടുപോകാൻ സാധ്യതയേറെയുള്ള കഥാപാത്രമായിരുന്നു എങ്കിൽ കൂടി മിതത്വം പാലിച്ച് കൃത്യമായി അവതരിപ്പിക്കാൻ മനോജ് കെ ജയനും കഴിഞ്ഞു.    കുടുംബ സദസ്സുകളെ      വിസ്മയിപ്പിക്കുകയാണീ  കൊച്ചു  സിനിമ , 

               ഇഷ്ടനായികയായ ആശാ ശരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും എവിടെ?കാണാതായ ഭർത്താവിനു വേണ്ടിയുള്ള തിരച്ചിലിനിടയിൽ കോളജിൽ പഠിക്കുന്ന മകനെ കുറിച്ചുളള ഞെട്ടിക്കുന്ന വിവരം അറിയുന്നിടം തൊട്ട് ആശാ ശരത് പകരുന്ന ഭാവാവിഷ്കാരം ശ്രദ്ധാർഹമാണ്.ആദ്യപകുതിയില്‍ ഒരു കുടുംബചിത്രമെന്ന് തോന്നിക്കുന്ന 'എവിടെ' രണ്ടാംപകുതിയിലാണ് ത്രില്ലര്‍ മൂഡിലേക്ക് നീങ്ങുന്നത്   ബോബി സഞ്ചയ് ടീമിൻ്റെ കഥയിലെ കെട്ടുറപ്പ് തിരക്കഥയിൽ അതേ പ്രഭാവത്തിൽ പ്രതിഫലിച്ചോ എന്ന കാര്യത്തിൽ  ചെറിയൊരു സംശയമുണ്ട്. കൃഷ്ണന്‍ സി ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മികച്ച ദൃശ്യാനുഭവം തന്നെയാണ് 'എവിടെ' പ്രേക്ഷക‍ര്‍ക്ക് സമ്മാനിക്കുന്നത്.   മലയാള സിനിമക്ക് അനിവാര്യമായ  നായികാ  നായകന്മാര്‍  ആണ്  ഷെബിനും  അനശ്വര രാജനും എല്ലാവരും   കാണണം  ഈ കൊച്ചു  ചിത്രം  പ്രോത്സാഹിപ്പിക്കണം  ഷെബിന്‍  ബെന്‍സനെയും, അനശ്വരയേയും   പോലുള്ള  കഴിവുള്ള  കൊച്ചു  കലാകാരന്മാരെ
Image result for എവിടെ പോസ്റ്റര്‍

///////////////////////


ആസിഫ്  വയനാട് 









Comments