"ആൾ ഈസ്‌ നോട്‌ വെൽ" (ലേഖനം)




          ലോകാടിസ്ഥാനത്തില്‍ തന്നെ ബഹുസ്വര സമൂഹത്തിന്റെ അംഗീകാരവും പിന്തുണയും നേടിയ മികച്ച ഭരണ സംവിധാനമാണ് ജനാധിപത്യമെന്നാണ് പൊതുവേ നമ്മളെല്ലാം   പഠിച്ചതും ധരിക്കാറുള്ളത്.ജനങ്ങള്‍ ഭരിക്കുന്ന അല്ലെങ്കില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്ന ഒരു ഭരണ രീതി എന്ന നിലക്ക് ഈ സംവിധാനത്തിന്റെ പ്രാധാന്യവും പ്രസക്തിയും കുറച്ചു കാണാനാവില്ലെങ്കിലും ഭരണ രംഗത്തും വികസന പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലും , രാഷ്ട്രീയപരമായി  ഒരുപാട്   വിത്യസ്ഥകള്‍  ഉണ്ട് ,   രാഷ്ട്രീയത്തില്‍ ഇരുപക്ഷത്തേയും ജനപ്രിയരായ നേതാക്കള്‍  ഒരു നിശ്ചിത വിജയം നേടുന്നവരാണെന്നത്  പൊതു കാഴ്ചപ്പാടാണ് എന്നിരുന്നാലും പലരും പല  കാരണങ്ങളാല്‍  തെരഞ്ഞെടുപ്പ് വിജയത്തിന്റെ പടിയില്‍ തട്ടി വീഴുകയും ചെയ്യും. അതിനൊരു കാരണംജനങ്ങള്‍ എന്നതിന് അവരുടെ നിര്‍വ്വചനം വളരെ അവ്യക്തമാണ്  അതായിരിക്കാം ,അല്ലെങ്കില്‍  ദേശീയവും  പ്രാദേശികവുമായ അടിയൊഴുക്കുകള്‍ , നിലപാടുകള്‍  സാമൂഹിക പ്രസക്തമാണോ എന്നൊക്കെയുള്ള   വീഷണ ചിന്താഗതിയിലെ  വെതിയാനങ്ങള്‍ എന്നോക്കൊയാണ്  വിലയിരുത്തപ്പെടുന്നത് നേതാക്കളോടുള്ള  അമര്‍ഷവും അന്യത്വവും കൊണ്ട് ഐക്യപ്പെട്ട ആ ജനക്കൂട്ടത്തിനെ ആദ്യം ഒന്നിച്ചുകൂട്ടാന്‍ എളുപ്പമാണെങ്കിലും നിലനിര്‍ത്താന്‍ പ്രയാസമാണെന്ന  സത്യം  പലരും  മറന്നു പോവുന്നതിനാലാണതെന്നും  നമുക്ക്  വ്യാഖ്യാനിക്കാം.

                 എന്നിരുന്നാലും      ഭൂരിപക്ഷതാല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുമ്പോള്‍  ഒട്ടേറെ ചോദ്യങ്ങളാണ്   നമ്മുടെ  ചുറ്റുപാടുകളില്‍ നിന്നും ഉയര്ന്നുവരുന്നത്  എന്ന്  നമുക്ക്   കാണാന്‍  കഴിയും. സമൂഹത്തിലെ വ്യത്യസ്ഥ  തുറകളിലുള്ള ജനസഞ്ചയത്തിന്റെയും വ്യത്യസ്ഥ സാമ്പത്തിക അര്‍ത്ഥശാസ്ത്രങ്ങളുടെയും പ്രാദേശിക ദേശീയ ഉപദേശീയ രാഷ്ട്രീയ ബഹുജന മുന്നേറ്റങ്ങളോടുമുള്ള സഹിഷ്ണുതയും അവയെ സാംശീകരിക്കുന്നതിലെ പ്രായോഗികതയും അവയോടൊത്തുള്ള സഹകരണ വിട്ടുവീഴ്ചാ നിലപാടുകളും. ജനാധിപത്യ സംവിധാനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നത്  പ്രത്യേകം  ചിന്തിക്കേണ്ട  കാര്യമാണ്.  സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ബഹുസ്വരതയാണ് ജനാധിപത്യമെന്നൊക്കെ എടുത്തു  പറയാമെങ്കിലും പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടനയെന്നാണ്  ചരിത്രം  രേഖപ്പെടുത്തുന്നത് ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്നത് ഇന്നിപ്പോള്‍ മാറ്റിയെഴുതേണ്ട  സമയം  അതിക്രമിച്ചിരിക്കുന്നു. കേവലമൊരു രാഷ്ട്രീയ പ്രത്യയശാസ്ത്ര ശക്തി പരീക്ഷണ നിയന്ത്രണ നിയമ സംവിധാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു നിയമങ്ങള്‍.  


                 ഇന്നത്തെ  സമകാലീനസംഭവങ്ങളുടെ നിരീഷണത്തില്‍   സാര്‍വ്വദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ് എങ്കിലും മുമ്പൊക്കെ മുതലാളിത്തത്തിനെതിരെ സോഷ്യലിസം തെരെഞ്ഞെടുക്കുവാന്‍ മനുഷ്യരാശിക്കുകഴിയുമായിരുന്നു. എന്നാല്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് പരിഗണിക്കാന്‍ കഴിയാതിരുന്ന മതപരവും വംശീയവും ഭാഷാപരവുമായ വൈവിധ്യങ്ങള്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയെ തന്നെ തകര്‍ച്ചയിലേക്ക് നയിച്ചിരിക്കുകയാണ്  ഇന്ത്യയിലിപ്പോള്‍
       
        അഭിമാനത്തോടെ നാമോരുത്തരും ചങ്കില്‍ ചേര്‍ത്തുപിടിച്ചിരുന്ന  നമ്മുടെ  ജന്മനാടിന്‍റെ ഗതിയെന്ത്  എന്ന്  ഓരോ  പൌരനും ചിന്തിക്കേണ്ടത്  അവന്‍റെ ബാധ്യത ആണെന്ന്  സ്വയം  തിരിച്ചറിയണം അതിനായി  ശബ്ദമുയര്‍ത്താന്‍ അവന്‍  തന്റേടം  കാണിക്കുകയും  വേണം .തെറ്റിനെതിരെ ഒരു വെക്തി ശബ്ദം ഉയര്‍ത്താന്‍  ശ്രമിക്കുമ്പോള്‍  രാഷ്ട്രീയ മത അടിമത്ത വിഷസര്‍പ്പങ്ങള്‍  അവരെ  തീവ്രവാദി, രാജ്യദ്രോഹി, അല്ലെങ്കില്‍   സന്ഘി ,കമ്മി  കൊങ്ങി മൂരി ,അങ്ങനെ  തങ്ങളുടെ  മനസ്സിനുള്ളിലെ   യഥാര്‍ത്ഥ  വൈകല്യത്തെ  വിസ്സര്‍ജ്ജിക്കുന്നത്  സോഷ്യല്‍ മീഡിയകളില്‍  ഇന്ന്   സ്ഥിരം   കാഴ്ചയാണ് .
ഒരു  ചൊല്ലുണ്ട് ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആനഎന്നിട്ടും ഓടാൻശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.ഈ ചൊല്ല് പറഞ്ഞുവക്കുന്നരാഷ്ട്രീയം കാപട്യങ്ങള്‍ക്ക് എതിരെ  ശബ്ധിക്കുമ്പോള്‍  അവര്‍  നിശബ്ദരാക്കപ്പെട്ടെക്കാം എന്ന്  കരുതി  ഭയന്നു  മാറി  നില്‍ക്കണം എന്നല്ല ആരോപണ പ്രത്യാക്രമണഘട്ടങ്ങളില്‍ തിന്മയെ കുറച്ചു കാലം തങ്ങളുടെ കയ്യിലെ നിയത്രണത്തില്‍  നിന്നും അവരുടെനിയന്ത്രണത്തിലേക്ക് വിട്ടുനെല്‍കുകഅപ്പോള്‍  ഇരുട്ടിന്‍റെമറവിലിരുന്നു  അവന്‍  ചെയ്യാന്‍  ശ്രമിച്ചത്‌  വെളിച്ചത്തില്‍  അവനു  ചെയ്യാന്‍  ധൈര്യം  കിട്ടുകയും  നിയമത്തിന്‍റെ  കൈകളില്‍  അവനെ  തളക്കാന്‍  നമുക്ക്  കഴിയുകയും 
അതിനൊരുനല്ല  ഇടമാണ്  സോഷ്യല്‍ മീഡിയ .കാരണം വെവസായ കേന്ദ്രീകൃതമായമാധ്യമങ്ങളോരിക്കലുംഭരിക്കുന്നപാര്‍ട്ടിയെ അല്ലെങ്കില്‍ഭരണത്തിലേക്കുവരുമെന്നുധാരണയുള്ള  പാര്‍ട്ടികളെക്കുറിച്ച്  ഒരിക്കലും  ക്രിയാത്മകമായ  വിവരങ്ങള്‍  പുറത്ത്  വിടുകയോ  അവരുടെ  തെറ്റുകള്‍  ബോധ്യമായാലോ   അത്  ജനങ്ങളിലേക്ക്  എത്തിക്കാനോ  ആത്മാര്‍ത്ഥത കാണിക്കില്ല കാരണം  ചരിത്രത്തെയും അതിന്റെ വൈരുദ്ധ്യങ്ങളെയും കുറിച്ചു ധാരണയുള്ളമാധ്യമപ്രവര്‍ത്തകര്‍ആഗോളീകൃത ഉപരിവര്‍ഗത്തിനെതിരായനമ്മുടെകാലത്തെവലിയ പ്രതിഷേധങ്ങളില്‍ഇടപെട്ട്തങ്ങള്‍ക്കുലഭിച്ചേക്കാവുന്ന പരിദോഷികങ്ങള്‍   നഷ്ടപ്പെടുത്താന്‍  ഒരുക്കമല്ല  എന്നര്‍ത്ഥം.
ജോണ്‍ ബി ജൂഡിസിന്റെ “The Populist Explosion: How the Great Recession Transformed American and European Politics,” എന്ന ചെറുപുസ്തകം ശക്തവും സ്വതന്ത്ര്യവുമായ മാധ്യമങ്ങള്‍ ജനാധിപത്യത്തെ എങ്ങനെ  താങ്ങി നിര്‍ത്തുന്നുവെന്ന് വെക്തമായി പറഞ്ഞു വെക്കുന്നുണ്ട്, കച്ചവട ലാഭത്തിന് വേണ്ടി എക്‌സ്‌ക്ലുസീവ് വാര്‍ത്തകളും ബ്രേക്കിംഗ് ന്യൂസുകളുംപടക്കുന്നപത്രടിവിവിഭാഗങ്ങള്‍ ഒരുപരിധിവരെ ഇതിനൊരപവാതമാണ്  മാധ്യമധര്‍മ്മത്തെയും ജനാധിപത്യത്തിന്റെയും  നിലനില്‍പ്പിനേയും  ചോദ്യം ചെയ്യും വിധം തകര്‍ന്നുപോവുന്നതിന്  നമ്മള്‍ നേര്‍ സാക്ഷികളാണ് സ്വകാര്യ ധനാർജ്ജനം. അവിടെ സത്യംനീതി ഇവയ്ക്കു സ്ഥാനമില്ല.എന്നതൊരു നഗ്ന സത്യമായി അവശേഷിക്കുമ്പോളും വികസനംസാങ്കേതികവിദഗ്ദ്ധരുടെ  മുതലാളിത്തത്തിലൂടെയും ഉദാര-ജനാധിപത്യസൂക്ഷിപ്പുകാരിലൂടെയും. 
ഭരണ സംവിധാനങ്ങളിലും നടപടിക്രമങ്ങളിലുമുണ്ടാകുന്ന അപചയങ്ങളും വെല്ലുവിളികളും ജനാധിപത്യ ക്രമത്തെ ചോദ്യം ചെയ്യുന്ന അവസ്ഥാവിശേഷം ഒഴിവാക്കുവാനും പൂര്‍ണ ജാഗ്രതയോടെ പൊതുജനപങ്കാളിത്തത്തിന്റെ പ്രതീകമായി ജനാധിപത്യം സ്ഥാപിക്കാനുമാണ് നമ്മള്‍  ശ്രമിക്കേണ്ടത്   ജനാധിപത്യമെന്നതൊരു . മനോഭാവവും സമീപനവുമാണ്. താനും ഭരണത്തിന്‌റേയും തീരുമാനങ്ങളുടേയും ഭാഗമാണെന്ന തോന്നല്‍ വമ്പിച്ച വിപ്ലവമാണ് വ്യക്തിയുടേയും സമൂഹത്തിന്റേയും ചിന്താമണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്നത്. മനുഷ്യ തുല്യതയാണ് അതിന്റെ അന്തസ്സത്തയായി കണക്കാക്കപ്പെടുന്നത് . ഫ്രഞ്ച് വിപ്ലവം  പോലുള്ള   സംഭവ വികാസങ്ങളുടെ  പശ്ചാത്തലത്തില്‍ വികാസം കൊണ്ട സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളെല്ലാം ജനാധിപത്യത്തില്‍ പൂവണിയുമ്പോള്‍ ക്ഷേമത്തിന്റേയും പുരോഗതിയുടേയും ജനപങ്കാളിത്തവും സാക്ഷാല്‍ക്കാരവുമാണ് നടക്കുക.ലോകശ്രദ്ധ  ആകര്‍ഷിച്ച  ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടനയെന്നും നമുക്ക്  സമാശ്വസിക്കേണ്ടി  വരും.

           രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ,മൗലികാവകാശങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നതില്‍ പ്രധാനപ്പെട്ടവയാണ് .  ഇത് നക്കറിയാം  എങ്കിലും  ചില  കപട മത രാഷ്ട്രീയ   നപുംസകങ്ങള്‍  ഇത്തരം  നീതിന്യായ സംവിധങ്ങളെയും തങ്ങളുടെ  പരിധിയില്‍ പെടുത്തിയിരിക്കുന്നു എന്നത്  വളരെയധികം  ആശങ്കാജനകമാണ്,     അപ്പോള്‍ അതിലേക്കുള്ള  ജനാധിപത്യ വിധി നിര്‍ണയങ്ങളും  വളരെയധികം  കാര്യക്ഷമവും  സുദാര്യവും  ആവേണ്ടതുണ്ട്‌, അത്  രാഷ്ട്രീയതാല്‍ക്കാലിക കാര്യലാഭ അട്ടിമറികളുടെ മ്ലെഴ്ചമായ  നിലവാരത്തിലേക്ക്  ഒരിക്കലും  താഴാന്‍  അനുവദിക്കരുത്.  കുറച്ച് ആളുകളെ എല്ലാ കാലവും വിഡ്ഢികളാക്കാം .എല്ലാ ആളുകളേയും കുറച്ച് കാലത്തേക്കും വിഡ്ഢികളാക്കാം . എന്നാൽ എല്ലരേയും എക്കാലത്തേക്കും വിഡ്ഢികളാക്കുക അസാധ്യമാണെന്ന  പ്രപഞ്ച സത്യം നമ്മള്‍  തിരിച്ചറിയുകതന്നെവേണം .   മാറി മാറി  വരുന്ന  ഭരണകൂടങ്ങള്‍ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ രാഷ്ട്രീയ ബോധമുള്ള , അന്തസ്സുള്ള ജനതയെ അല്ല സൃഷ്ടിക്കുന്നത്‌. കുറേ വിധേയരെയാണ്‌.ചേതന മന്ദീഭവിക്കാത്ത, ആദർശശുദ്ധിയും,വിശാലമായ സാമൂഹ്യ താൽപ്പര്യങ്ങൾ ഉൾ ക്കൊള്ളാനുള്ള മനസ്സും പ്രകൃതിയേയും മനുഷ്യരേയും ധ്വംസിക്കുന്നവരെ ചെറുക്കുന്ന വരേയുമാണ്‌, അത്‌ രാഷ്ട്രീയമാണ്‌. 

        ജനാധിപത്യത്തില്‍ ജനങ്ങളാണ്പരമോന്നത വിധിതീര്‍പ്പുകാര്‍, അവരുടെ യുക്തി സംവാദങ്ങള്‍ നടത്തുന്നത്   തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ്. ദൈവങ്ങളും രാജാക്കന്മാരും അരങ്ങൊഴിയാന്‍ തുടങ്ങിയ കാലം മുതല്‍ ഈയൊരു നിഗമനത്തിലാണ് ആധുനിക ലോകം ചലിക്കുന്നത്. പിന്നീട് ജനങ്ങളുടെ യുക്തിക്ക് നില തെറ്റാന്‍ തുടങ്ങി. ഒന്നിന് പിറകെ ഒന്നായി ജനങ്ങള്‍ കപട വാചകവീരന്മാരെയും ചിലപ്പോഴൊക്കെ യാതൊരുവിധ  ജനസേവന മാനുഷിക  മൂല്യങ്ങളും  ഇല്ലാത്ത  വിടന്മാരെയും തെരഞ്ഞെടുത്തു. അവരുടെ   വളര്‍ച്ചക്കായി   മിക്ക മുഖ്യധാര മാധ്യമപ്രവര്‍ത്തകരും വാചകകസര്‍ത്തിന്റെ ഈ ആഗോള വളര്‍ച്ചയെ  പൊടിപ്പും  തേങ്ങലും വച്ച്  തേച്ചു മിനുക്കി അത്  നാടിന്‍റെ  അഭിമാനം  അല്ലെങ്കില്‍  നാട്   ആഗ്രഹിക്കുന്നത്  അതാണെന്ന്  ഊതിവീര്‍പ്പിച്ചെടുത്തു.  അവരൊരിക്കലും  സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കപ്പുറം നാടിന്‍റെ,  സമൂഹത്തിന്‍റെ നന്മയെ     പ്രതീക്ഷിക്കുകയോ അല്ലെങ്കില്‍ അതിനെ തൃപ്തികരമായി വിശദീകരിക്കുകയോ ഉണ്ടായില്ല എന്നതാണ് വാസ്തവം. ഈ തീവ്ര ജനാധിപത്യം എന്നുവിളിക്കാവുന്ന   അഭിനവപ്രതിഭാസമാകട്ടെ സാമ്പത്തിക ആഗോളീകരണത്തെ അട്ടിമറിക്കുകയും രാഷ്ട്രീയരംഗത്തെ തീവ്രവാദവത്കരിക്കുകയും ചെയ്യുന്നുവെന്നത്  മറ്റൊരു  നഗ്ന സത്യമാണ് .ഈ  കാലത്ത് ഏത് അധീശ പ്രത്യയശാസ്ത്രത്തില്‍ നിന്നാണ് അവര്‍ക്കിങ്ങനൊരു ലോകവീക്ഷണം രൂപപ്പെട്ടത്; മുകളില്‍പ്പറഞ്ഞ . ജൂഡിസിന്റെ വിശകലന വ്യാപ്തി വലുതാണ്; അത് സ്പെയിനിലെ പൊഡെമോസ്, ഗ്രീസിലെ സിറിസ, ഡെന്‍മാര്‍കിലെ പീപ്പിള്‍സ് പാര്‍ട്ടി, അമേരിക്കയിലെ ട്രംപിസം വരെയുണ്ട്. ഇനിയതില്‍  ഇന്ത്യയുടെ മോദിയും  ഉള്‍പ്പെടുത്തേണ്ട   അവസ്ഥയാണ്  പക്ഷേ തന്റെ വിഷയം അയാള്‍ കൃത്യമായി നിര്‍വ്വചിക്കുന്നു. പ്രത്യേകിച്ചും ജനപ്രിയരെന്ന്  സ്വയം   ആഘോഷിക്കപ്പെടുന്നവര്‍   ,,അതിനായി  ജനാധിപത്യം  പോലും  അട്ടിമറിച്ചു സ്വന്തം  കസേര നിലനിര്‍ത്താന്‍  കഷ്ടപ്പെടുന്നവര്‍ ജനാധിപത്യ വെവസ്ഥകളെ  കപടമായ അട്ടിമറികളിലൂടെ  കടുത്ത രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍. നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ജനപ്രിയരുടെ ശ്രമങ്ങള്‍  അവഗേളിക്കപ്പെടുമ്പോള്‍  എന്തായാലും വാചക്കസര്‍ത്ത് വീരന്മാര്‍ പ്രകടമാക്കിയ ജനങ്ങളുടെ യുക്തിക്ക് ആഗോള വിപണികളുടെ യുക്തിക്കൊപ്പവും ഏകപക്ഷീയമായിത്തന്നെ നീങ്ങേണ്ടിവരും. കടുത്ത ന്യൂനപക്ഷ,അല്ലെങ്കില്‍ ജനദ്രോഹ ജനാധിപത്യ   പേടികള്‍ക്കിടയില്‍ ഒരു  വലിയ  ജനവികാരം  ഉയര്‍ന്നുവരണമെന്നത്  ഉപേഷിക്കപ്പെടാവുന്ന  ചിന്താഗതിയല്ല .

/////////////////////////
ആസിഫ്  വയനാട് 

Comments