Saturday, July 8, 2017

മഴയോര്‍മ്മകള്‍

    Image may contain: mountain, sky, cloud, outdoor and natureഖരിതമാനോഹരിയായ  ഭൂമീ  ദേവിയുടെ മടിത്തട്ടില്‍,  ഒറ്റപ്ലാക്കല്‍ എന്ന ഒരു  കുന്നിന്‍ ചെരുവുണ്ട് ഞാന്‍  വളര്‍ന്ന കൊച്ചു   ഗ്രാമത്തില്‍ സാധാരണക്കാരായ കുറച്ചു കൃഷിക്കാരായ താമസക്കാരും , കാനന  ഭംഗിയില്‍  പൊതിഞ്ഞുകെട്ടിയ ചെങ്കുത്തായ ഉടുമ്പുപാറയുടെ നെറുകയില്‍ വിശ്വാസികളില്‍  ചിലര്‍ കുരിശു വരെ  നാട്ടി  വച്ചിട്ടുണ്ട് മലമുകളില്‍ നിന്നും  മഴക്കാലമായാല്‍ ഒലിച്ചിറങ്ങുന്ന കുഞ്ഞു കുഞ്ഞു  തോടുകള്‍  വെള്ളി  വരപോലെ തോന്നിക്കും  ഇവിടെയൊരു  കൊച്ചു കുടിലില്‍  ആണ്  ഞാനും ഉപ്പയും  ഉമ്മയും  ജേഷ്ടത്തിയും  കഴിഞ്ഞിരുന്നത്,,റബ്ബര്‍  വെട്ടു  തൊഴിലാളിയായ ഉപ്പ  രാവിലെ  നാലുമണിക്കൊക്കെ എഴുന്നേറ്റു  പോവുന്നത്  കണ്ടിട്ടുണ്ട്,മഴക്കാലമായാല്‍ പാറപ്പുല്ലുകൊണ്ട് മേഞ്ഞ വീട്  ചോര്‍ന്നോലിക്കും,അപ്പോള്‍  ഞങ്ങളെ  രണ്ടു  മക്കളെയും ചോരാത്ത  മൂലയിലേക്ക്  ചേര്‍ത്തുവച്ച് ഉമ്മ തലയില്‍ പാളയോ  മറ്റോ  കൊണ്ട് നനയാതെ  സംരക്ഷിക്കുന്നത്  ഓര്‍മ്മയില്‍  നിന്നും ഇതുവരെ  മാഞ്ഞുപോയിട്ടില്ല.  നേരം വെളുത്താല്‍  പ്ലാസ്റ്റിക്കും  പാളക്കഷ്ണവും  കൊണ്ട്  ചോരുന്ന  ഇടം ഉമ്മ  അടക്കും, മലയില്‍  നിന്നും  ഒലിച്ചിറങ്ങുന്ന മഴവെള്ളം  മണ്ഭിത്തിയില്‍ തട്ടി  പകുതിയോളം  നനഞ്ഞു കുതിര്‍ന്നിട്ടുണ്ടാവും,ഓലച്ചാത്തന്‍  കൊഴിപ്പെന്‍  എന്നിവയുടെ  മുഴുക്കടി  കൊണ്ട്  വളര്‍ന്ന  കുട്ടിക്കാലം ,ചിലപ്പോള്‍  ഒക്കെ  മുഴുപ്പട്ടിണിയും,ബിരിയാണി ഞാന്‍  ആദ്യമായി  കാണുന്നതും കഴിക്കുന്നതും  എന്‍റെ പത്താം  വയസ്സില്‍ നാട്ടില്‍  ഒരു ഉപ്പ പണിയെടുക്കുന്ന  വീട്ടിലെ  ചേച്ചിയുടെ  കല്യാണത്തിനു  ആയിരുന്നു അന്ന്  കിട്ടിയ  കോഴിക്കാലിന്റെ  രുചി  ഇതുവരെ  എന്‍റെ നാവില്‍ നിന്നും  പോയിട്ടില്ല, പിന്നെ  ഓണത്തിനു  ഗോപാലേട്ടന്റെ ,ചെറുണ്ണി ഏട്ടന്‍റെ വീട്ടില്‍  നിന്നും  കിട്ടുന്ന  സാമ്പാറും  ചോറും  മറക്കാന്‍  ആവാത്ത  ഓര്‍മ്മകള്‍ .  പലപ്പളും വിറകുകള്‍ നനഞ്ഞു പോകുന്നതിനാല്‍  കത്താറില്ല ,,മണ്ണെണ്ണ  വിളക്കില്‍  നിന്നും  മണ്ണെണ്ണ  അടുപ്പിലേക്ക്  ഒഴിക്കുമ്പോള്‍ ഉള്ള ചൂര്  മൂക്കില്‍  നിന്നും  ഇപ്പോളും വിട്ടുപോയിട്ടില്ല,,പിന്നെ  കൊതുകുകള്‍ ,,ചീവീടുകളുടെ  ഇരമ്പല്‍ മഴപ്പുള്ള്കള്‍ മൂളിപ്പായുന്ന ശബ്ദം,,മഴനനയാതെ കിളികൂട്ടം ഇലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നതും  അമ്മക്കിളി  മക്കളെ  ചിറകിനിടയില്‍ ഒളിപ്പിച്ചു  വക്കുന്നതും  കൌതുകത്തോടെ നോക്കി നിന്ന  കുട്ടിക്കാലം.ഏകദേശം  നല്ല  വികൃതിയായ എനിക്ക്  വാങ്ങിത്തരുന്ന  കുടകള്‍ക്കു പലപ്പളും മുഴുവന്‍  കമ്പി  ഉണ്ടാകാറില്ല കാരണം  മറ്റൊന്നുമല്ല,,മഴവരുമ്പോള്‍ കാറ്റില്‍  കുടഞാന്‍  അഞ്ചു വീശും  മലക്കം  മറിയാന്‍  ആയി ,അതുപോലെ  ഒരു  തോട്  തന്നെ  മൂന്നുവട്ടം  മുറിച്ചു  കടക്കണം  വീട്ടില്‍  എത്താന്‍ പലപ്പളും  മഴവെള്ളപ്പാച്ചിലില്‍ മണിക്കൂറുകള്‍  കാത്തുനിന്നിട്ടുണ്ട്,അപ്പോളും വികൃതി  ഞാന്‍  വിടാറില്ല,ഒഴുക്കില്‍  കുടഞ്ഞാന്‍  നിവര്‍ത്തിപ്പിടിച്ചും വെള്ളത്തില്‍  കുടകൊണ്ട്‌  അടിച്ചു  എന്‍റെ  കുറുമ്പുകള്‍  ഞാന്‍ ആവര്‍ത്തിക്കും ചിലപ്പോള്‍  ഇത്തയും  കൂടും  കൂട്ടിന് ,രെഘുവും പ്രിയനും  സേതുവും (സെതുവിന്നില്ല)  സുബ്രമണ്യനും കൃഷ്ണനും ഒക്കെയുണ്ടാവും ,,ഒരു ദിവസം  വെള്ളത്തില്‍  കളിക്കുന്ന  സമയത്താണ് കുട നിവര്‍ത്തി  വെള്ളത്തിന്‍റെ ഒഴുക്കില്‍  പിടിച്ചപ്പോള്‍  പെട്ടെന്ന്  വെള്ളം കുടയില്‍  നിറഞ്ഞ് താഴെയുള്ള  വലിയ കുഴിയിലേക്ക്  ഞാന്‍ മറിഞ്ഞു  വീണു ശരിക്കും  ആയുസ്സിന്‍റെ  ബലം കൊണ്ടുള്ള  രക്ഷപെടല്‍  ജെഷ്ടത്തിയും  കൃഷ്ണനും  കൂടെ ചാടി  വെള്ളത്തിലേക്ക്‌  അല്ലെങ്കില്‍  ഞാന്‍  അതിനു താഴെയുള്ള മറ്റൊരു  കുഴിയുണ്ട്‌  പാറക്കെട്ടുകള്‍ക്കിടയിലെക്കാണത് പോവുന്നത്  ഒരിക്കലും  രക്ഷപെടാന്‍  കഴിയില്ല  ,,,ഭാഗ്യം  മാത്രം  രക്ഷിച്ച  അപകടം  ഒറ്റക്കെയുള്ളൂവെങ്കില്‍  ഇന്നുഞ്ഞാനില്ല  ഇവിടെയിങ്ങനെ  കുറിക്കാന്‍  അത്രക്കും  ഒഴുക്കുണ്ട്  വീണ  കുഴിയില്‍  നിന്നും  അടുത്ത  കുഴിയിലേക്ക്   സര്‍വേശ്വരന്  ഒരായിരം  നന്ദി,, മഴക്കാലം മണ്ണില്‍  പൂഴ്ത്തിവച്ചു ഉമ്മ  കാത്തുവക്കുന്ന ചക്കക്കുരുവറുത്ത് ശര്‍ക്കരയും തേങ്ങയും  കൂട്ടി  ഉമ്മ ഉണ്ടാക്കുന്ന  രുചികരമായ പൊടി മുപ്പത്തി  അഞ്ചു  വര്‍ഷമായി എനിക്ക്  നഷ്ടമായിട്ട് .പതിഞ്ചാം  വയസ്സില്‍  ആണ്  ആകുന്നിറങ്ങുന്നത്,,ഇപ്പോള്‍ സമൃദ്ധിയുടെയും ജീവിത ത്തിരക്കുകളുടെയും  നടുവില്‍ അലഞ്ഞുതിരിഞ്ഞു ജീവിതത്തിന്‍റെ ഏതോ  ഒരു കോണില്‍ എത്തിനില്‍ക്കുമ്പോള്‍,,അന്ന്  നനഞ്ഞ  ആ പെരുമഴയില്‍  ഞാന്‍  അറിയാതെ  അറിയാതെ  അലിഞ്ഞുചേര്‍ന്നില്ലാതെയാവുന്നു  എന്‍റെ നെഞ്ചിലെ  ഒരു പിടച്ചില്‍  കണ്കോണിലേക്ക് നനവിനെ  പടര്‍ത്തുന്നുണ്ട്..


ആസിഫ്  വയനാട് .