Thursday, June 11, 2015

ഹൃദയബന്ധങ്ങൾ (ചെറുകഥ)

ഫിലിപ്പ് ഏരിയല്‍ സാറിന്‍റെ ബ്ലോഗ്ഗില്‍  ഞാന്‍  എഴുതിയ  കഥയാണ്‌ 


"അല്ല മൊയ്തുക്ക ഇന്നലത്തെ ഒരു കുറ്റി ഒണക്ക പുട്ടും ഒരു ചുറ്റികേം ഇങ്ങട് തരി'”
പൊയ്ക്കോ ബലാലെ ആട്ന്നു ,.,
ബീരാന്‍ കയ്യിലിരുന്ന പാലും പാത്രം മൊയ്തുക്കാന്‍റെ നേരെ നീട്ടി .
മൊയ്തുക്ക പാത്രത്തിന്‍റെ മൂടി തുറന്നു പിറുപിറുത്തു.
“അല്ല ബലാലെ അന്‍റെ പയ്യ് വെറും വെള്ളം മാത്രാണോ തരണത് ഇതുമ്മല്‍ പാല് കാണിണില്ലല്ലോ ?
ഇങ്ങള് ഒന്ന് പതുക്കെ ബിളിച്ചു കൂവീന്നു ആരെങ്കിലും കേട്ടാല്‍ എന്താ ഞമ്മളെപ്പറ്റി പറയ്.
അത് മോള് പത്രം മോറീട്ടു അയിന്‍റെ അടീമ്മല്‍ ലേശമ്മിണി ബെള്ളം കിടന്നതാ അയിനിപ്പോള്‍!
അത് പോട്ടെ എന്നാല്‍ പിന്നെ പിന്നെ അനക്ക് കുറച്ചു ഒയിച്ചാല്‍ പോരെ ?
അനക്ക് അന്‍റ കുട്ടീന്‍റെ കയ്യില്‍ കൊടുത്ത് വിട്ടാല്‍ പോരേ ബീരാനെ ഈ പൊലച്ചക്ക് ഇങ്ങനെ എടങ്ങേറ് ആവണോ ?
ഓളിപ്പോള്‍ ചെറിയ കുട്ട്യാണോ ബല്യ കുട്ടി ആയില്ലേ ഇക്കായിയെ .,.,.പൊലച്ചക്ക് ഒറ്റക്ക് എങ്ങനാ ഓളെ പറഞ്ഞ് ബിടണത് ,ഒര്‍ മനുസ്സന്‍ കുട്ടി പോലും കാണില്ല ആ ബയിക്ക്.
ങ്ങ
ആ പുട്ട് ഇങ്ങട് തരീന്ന് മൊയ്തുക്ക രണ്ടു കഷ്ണം പുട്ടും സ്ട്രോങ്ങ്‌ ചായയും ബീരാന്‍റെ മുന്നില്‍ വച്ചു .
"അല്ല ഈ പുട്ട് മുറിക്കണങ്കില്‍ വെറക് ബട്ടണ കോടാലി മാണ്ടി ബരും ഇങ്ങള് ഇതിന്‍റെ മേലെ ഇന്നലത്തെ അയിലന്‍റെ വെള്ളം എങ്കിലും ബീത്തിക്കാണി ".
“അനക്ക് പൊലച്ചക്ക് ഈ മാണ്ടാത്ത വര്‍ത്താനെ അന്‍റെ തൊള്ളമ്മന്നു ബരൂ
ഹമുക്കെ”
മൊയ്തുക്കയുടെയും മീന്‍കാരന്‍ ബീരാന്‍റെയും ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ് .
രണ്ടുപേരും നല്ലസുഹൃത്തുകള് ‍കളിതമാശകള്‍ അവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്,
“അല്ല ഇങ്ങള് ഇന്ന് മീന്‍ പുടിക്കാന്‍ ബരണ, കുന്തി ദേവി കയത്തില്‍ നല്ല മൊയി ബരാല് മീന്‍ ഉണ്ട് ഞമ്മക്ക് ഒന്ന് രണ്ടു തോട്ട പൊട്ടിച്ചു നോക്കാം കറിക്കുള്ളത് കിട്ടിയാല്‍ .,,.പിന്നെ കുട്ടികള്‍ക്ക് ഇസ്ക്കൂള് തൊറക്കല്ലേ ,ഓലുക്ക് കൊടേം പുസ്തകോ സഞ്ചീം ഒക്കെ മാങ്ങണം കായോന്നുമില്ല കയ്യില് !,,,
"അല്ല ഇജ്ജു ഈ നാട്ടില് മുയുമ്മന്‍ വെള്ളം കൊടുക്കണ കായ് എടെയാ ബക്കണത് പഹയാ?
പയ്യിന് പാല് കൊറവാണ് പക്ഷെ ആ നാട്ടില്‍ മിക്കവാറും എല്ലാര്‍ക്കും ബീരാന്‍ പാല് കൊടുക്കുന്നുണ്ട് അത് ബീരാനും പടച്ചോനും മാത്രം അറിയുന്ന രഹസ്യം ആണ് .
ഇങ്ങളോന്ന് പൊയ്ക്കാണി.,.,.
“ങ്ങാ ഇജ്ജ് ഇത് പറഞ്ഞപ്പോള്‍ ആണ് ഞമ്മളും അത് ഓര്‍ത്തത് ഇന്‍റെ കുട്ടിക്കും മാങ്ങണം ..,ഓളിപ്പോള്‍ പത്തിക്ക് ജയിച്ചിക്കി .അന്‍റെ കുണ്ടന്‍ ഇപ്പോള്‍ എബടെത്തി ,.,.ബീരാനെ ?
ഓന്‍റെ കാര്യോന്നും പറയണ്ട നാലില്‍ എപ്പ്രവശ്യോം തോറ്റിക്കി ഒരച്ഛരം പടിക്കൂലന്നാ ടീച്ചര്‍മ്മാര് പറയണത് .,.,.തെത്താ കാട്ടാന്‍,,"ഇപ്പളത്തെ കുട്ട്യോളൊന്നും തച്ചാലും നന്നാവില്ല.
പിന്നെച്ചാല്‍ പൊരേല്‍ എത്തിയാല്‍ ഓന്‍ അടുത്ത കണ്ടത്തിക്ക് മണ്ടും ...,.പന്ത് കളിച്ചാന്‍ .,.,.പിന്നെ ഇരുട്ടുമ്പളാന്ന് പൊരെക്ക് ബര്യ ,,ഒന്നല്ലേ ഉള്ളൂ തച്ചു കൊല്ലാന്‍ കയ്യൂലല്ലോ . ബീരാന്‍ വിഷമത്തോടെ പറയുന്നത് കേട്ട് ..,.,.മൊയ്തുക്കയും വിഷണ്ണനായി നില്‍ക്കുകയാണ് .
ഏതായാലും ഇങ്ങള് മോന്തിക്ക്‌ പീടിക ചാര്‍ത്തിട്ട് പൊരെക്ക് ബന്നാളി.,.,.ഞമ്മള് ആടെ ഉണ്ടാവും ,,.
“ഇക്കായിയെ ഇതുമ്പാടെ ആട്ട് കുറിച്ചാളി” .,.,.
ഇജ്ജൊന്നു പൊയ്ക്കാടന്നു .,.മൊയ്തുക്ക ദേഷ്യപ്പെട്ടു! അന്‍റെ ഈ പാല് കൊണ്ടാ ഞമ്മള് ജീവിതം തൊടങ്ങിയതു ,,,.എന്നിട്ട് ഇജ്ജു തിന്നുണ കണക്കു എയുതി വച്ച് എനക്ക് ബല്യ മണിമാളിക പണിയാന്‍ അല്ലെ .,
ഇതൊക്കെ ബീരാന്റെയും മൊയ്തു ഇക്കയുടെയും സ്ഥിരം ഡയലോഗാണ്
"ഞാന്‍ ഇറങ്ങുകാ ഇങ്ങള് മോന്തിക്ക്‌ ആട്ട് ബരിട്ടാ !ബീരാന്‍ കടയില്‍ നിന്നും പതുക്കെ പുറത്തിറങ്ങി നേരെ പോയത് അയമുന്‍റെ പീടികേക്കാണ്,
ബീരാന്ക്കാനെ കണ്ടപടി അയമു തിടുക്കത്തില്‍ കടയുടെ ഉള്ളില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു എന്നിട്ട് രഹസ്യം പറയുമ്പോലെ കാതില്‍ മന്ത്രിച്ചു.
“ബീരാനെ ഇജ്ജ് അറിഞ്ഞോ ഞമ്മടെ കരീമിന്‍റെ മോളെ കാണാന്‍ ഇല്ല ഇന്നലെ മുതല്‍ ,.ആരെ സൂറാനെയോ? ബീരാന്‍ ഒന്ന് ഞെട്ടി ,.എബടെ ആണെന്ന് ഒരു പുടീം ഇല്ല ,.,.,ഓല് പുറത്ത് ആരോടും പറഞ്ഞില്ല ഓന് ഇന്നലെ മോന്തിക്ക്‌ പൊരേക്ക് മണ്ടി കിതച്ചു ബന്ന് പറഞ്ഞതാ.,,”
“അയിന്‍റെ ഇടക്ക് ബേറെ ചിലതും കേട്ടിക്കി വടക്കേലെ സലാമിന്‍റെ കമറൂനേം കാണുന്നില്ലാന്നു”
ഹേയ് ഇങ്ങള് ഒന്ന് മുണ്ടാണ്ടേ ഇരിക്കീന്നു ഓള് നല്ല അടക്കോം ഒതുക്കോം ഒക്കെയുള്ള നല്ലൊരു മൊഞ്ചത്തി കുട്ടിയാ .,.,ഓള്‍ അങ്ങനത്തെ മണ്ടത്തരം ഒന്നും കാട്ടൂല,.,.,കേട്ടതൊന്നും സത്യം അല്ലാണ്ടെ ഇരിക്കട്ടെ എന്നാണു ഞമ്മന്റെം പൂതി.
കൂടുതല്‍ വര്‍ത്താനം പറഞ്ഞു നില്‍ക്കാന്‍ ബീരാന് മനസ്സ് വന്നില്ല നെഞ്ചില്‍ ഒരു പിടച്ചില്‍ .,.,ആടെ ബരെ ഒന്ന് പോണം തെത്താണ് കാര്യം അറിയാലോ ബീരാന്റെ മനസ്സ് മന്ത്രിച്ചു .
"അയമുവോ ഇജ്ജ് ഒരു രണ്ടു കിലോ കടല പുണ്ണക്ക് ഇങ്ങട് കാട്ടിക്കാണി ഓള് രണ്ടീസ്സായി ഒന്നും തിന്നിണില്ല ഇനി കുറച്ചു നാള് ഓള്‍ക്ക് ഇതൊന്നു കൊട്ത്ത് നോക്കാം .,.,.ഓള്‍ക്ക് പള്ളക്ക് ബല്ല ഇടങ്ങേറും ഉണ്ടോന്നു അറിഞ്ഞൂടാ."
“അല്ല ബീരാനെ അനക്കിത് നിര്‍ത്താന്‍ ആയില്ലേ ഇതിപ്പോള്‍ കുറെ ആയില്ലേ ,,.,
ഇതിപ്പോ എത്രാ മാസം ?
"ഹമുക്കെ ഇതെന്‍റെ ബീടത്തിക്ക് അല്ല പൈക്ക് ആണ് !
അയമു പൊട്ടിച്ചിരിച്ചു .,.,.ഹ ഹ ഹ ഞാന്‍ കരുതി പൊരക്കാരീനെ ഇജ്ജു വീണ്ടും എടങ്ങേറ് ആക്കീന്നു .,.,.,.,ഹിഹി ഹിഹി ഇച്ച് ബയ്യ പഹയാ എന്നാല് ഇജ്ജു അതൊന്നു തെളിച്ചു പറയണ്ടേ.,,
"ഒരു കെട്ടു അമീര്‍ ബീഡീം എടുത്താളീട്ടാ"
ബീരാന്‍ വേഗം വീട്ടിലേക്ക് നടന്നു ,,കാലുകള്‍ കുഴയുന്നതുപോലെ മനസ്സ് വല്ലാതെ മിടിക്കുന്നുണ്ട്‌ കേട്ടതൊന്നും സത്യം അകല്ലെയെന്നു ഉള്ളുരുകി പടച്ചറബ്ബിനോട് കേഴുന്നുണ്ടായിരുന്നു അപ്പളും .
ചിന്തകള്‍ക്കിടയില്‍ വീടെത്തിയത് അറിഞ്ഞില്ല ,.,.ചെന്നപടി ഉമ്മറത്തെ ചാരുകസേരയില്‍ തളര്‍ന്നിരുന്നു .,.,പിന്നെ അകത്തേക്ക് നോക്കി പതുക്കെ വിളിച്ചു,
"സഫിയാ ഇജ്ജ് ഒരു ഗ്ലാസ്‌ വെള്ളം ഇങ്ങട് കാട്ടിക്കാ"
മോളെ റംല ഈ പാലും പാത്രം അങ്ങട്ട് .....എടുത്താളാ ....ഉമ്മാനോട് കാടീന്‍റെ കൂട്ടത്തില്‍ ഇതുമ്പാടി കുറച്ച് കൂട്ടി കൊടുത്താളാന്‍ പറയ്‌ട്ടാ ,.,
എങ്ങട്ടാ ഇജ്ജ് മണ്ടണത്. നിക്കാടെ ഞാന്‍ എടുത്തോളാം പാത്രം . ഇജ്ജാടെ കുത്തിയിരിക്ക് ..അകത്ത് നിന്നും സഫിയ മോളോട് ഒച്ചെടുക്കുന്നത് കേട്ടപ്പോള്‍ എന്തോ പന്തികേട്‌ തോന്നി .,,.
പതുക്കെ എഴുന്നേറ്റ് അകത്തേക്ക് നടന്നു അടുക്കളയിലേക്കു ചെന്നപോള്‍ സഫിയ പുറകോട്ടു തള്ളിമാറ്റിക്കൊണ്ട് ദേഷ്യപ്പെട്ടു ഇങ്ങളൊന്നു ആടെ നിക്കി മനുഷ്യ ,.,.,.ഇങ്ങട്ട് മണ്ടിക്കേറാതെ.
ശരിക്കും പകച്ചുപോയി കാരണം ഇബളെ നിക്കാഖു കയിച്ചിട്ട് പതിമൂന്നു പതിനാലു കൊല്ലായി ഇന്നു വരെ ഓള് ഇങ്ങനെ കാട്ടീട്ടില്ല.
മോളെ റംല ഇജ്ജു ആ പയ്യിന് ഇച്ചിരി പുല്ലു കൊടിക്കി ...അവള്‍ ദയനീയമായി തന്നെ നോക്കുന്നത് വാതില്‍ പഴുതിലൂടെ ബീരാന്‍ കണ്ടു.
ഇജ്ജ് ഇങ്ങനെ പൊര മറിക്കാണ്ട് ഓളോട് പയ്യിന് കാടി കൊടുക്കാന്‍ പറ അല്ലെങ്കില്‍ മോന്തിക്ക്‌ ഓളെ പിഴിയാന്‍ നേരം മോന്ത കറുപ്പിച്ചു നിക്കണ കാണാന്‍ ഇച്ച് വയ്യ.,.,.
ഇങ്ങളൊന്നു പുടക്കാതെ ആടെ നിക്കി മനുസ്സാ .,.,.ഞാന്‍ ആട്ട് ബരാ സഫിയ ദേഷ്യപ്പെട്ടു കൊണ്ട് പുറത്തേക്ക് വന്നു തന്‍റെ കയ്യില്‍ പിടിച്ചു പുറത്തേക്ക് വലിച്ചു കൊണ്ട് പോയി .,.,.,ബീരാന്‍റെ പ്രരിഭ്രമം ഇരട്ടിച്ചു എന്‍റെ പടച്ചോനെ എന്ത് എടങ്ങേറ് ആണിവിടെ ഉണ്ടായത് .
“മന്‍സാ ഇങ്ങള് ഇനി പെണ്ണിന്‍റെ അടുത്ത് വല്യ കിന്നാരം ഒന്നും മാണ്ട.,.,മനസ്സിലായാ പത്തിലേക്ക് കയറിട്ടെ ഉള്ളൂ എബള് വയസ്സറിയിച്ചു”.
ഇനി ഓളെ പൊറത്തൊന്നും ബിടാന്‍ കജ്ജൂല ,,ഇജ്ജു എന്ത് പിരാന്ത് ആണ് ഈ പറയുന്നത് സഫിയ. കുട്ടി ബല്യ കുട്ടി ആയീന്ന അയിനിപ്പം തെത്താ ഇജ്ജും ബല്യ കുട്ടി ആയീനല്ലോ അതൊക്കെ പടച്ചോന്‍ വിചാരിച്ച കാര്യങ്ങളാണ് പടപ്പുകള്‍ക്ക് മാണ്ടി ..കുറച്ചീസം കയിഞ്ഞാല്‍ ഓള്‍ക്ക് ക്ലാസ്സ്‌ തുടങ്ങും അത് മുടക്കാന്‍ ഞാന്‍ സമ്മയിക്കൂല്ല.
പടിപ്പോന്നും പഠിക്കണ്ട ....പൊരെലു അടങ്ങി ഒതുങ്ങി ഇരുന്നാള .....സഫിയയുടെ ഉഗ്രശാസനം !!
അകത്ത് നിന്നും റംലയുടെ കരച്ചില്‍ ഉയര്‍ന്നു
"റംല കരഞ്ഞു പറഞ്ഞു ....ഇക്ക് പഠിക്കണം .....മാണ്ട ....ഓത്തും ...നിസ്ക്കാരോം ഒക്കെ മദ്രസ്സെന്നു പഠിച്ചില്ലേ ....അത് മതി ....ഇജ്ജു ഇപ്പൊ പഠിച്ചിട്ടു ബല്ല്യ കലട്ടെർ ഒന്നും ആവണ്ടാ ...
ഒരു പൊരേല്‍ ചെന്നാല്‍ കുറച്ചു കഞ്ഞീം കറീം ബക്കണം അതാ പെങ്കുട്ടികള്‍ പഠിക്കണ്ട പഠിപ്പ് ,.അത് ഇജ്ജ് പഠിച്ചിക്ക് ,.,.,ഈ പൊരെന്നു ഇജ്ജ് ഏട്ടും പോവൂലാ മനസ്സിലായാ .,.,സഫിയ ദേഷ്യപ്പെട്ടു.
ഉപ്പാന്‍റെ കുട്ടി വിശമിക്കണ്ട ഇച്ചീസം കയ്യുമ്പം ഇജ്ജ് ഇസ്കൂളില്‍ പൊയ്ക്കോളി.മൊയ്തു അവളെ സമാശ്വസിപ്പിച്ചു.
“ബ്ലെ ഇജ്ജ് ഇങ്ങട് ബന്നാ ,,.ഇജ്ജ് ഒരു വിവരം അറിഞ്ഞാ ഇമ്പടെ കരീമിന്‍റെ സൂറാനെ കാണുന്നില്ലാന്നു,.”
ഇന്‍റെ ബദരീങ്ങളെ ഞാന്‍ തെത്താ ഇക്കേക്കണത്
ഓള് ഏടക്കാ കീഞ്ഞത് .,.,പെണ്‍കുട്ടികള്‍ ആയാല്‍ കൊറച്ചു അടക്കോ ഒതുക്കോ ഒക്കെ മാണ്ടേ..
അന്‍റെ നാവൊന്നു അടക്ക് ,ഞാന്‍ അത്തടം വരെ ഒന്ന് പോയിട്ട് ബരാ തെത്താ ഉണ്ടായേന്നു അറിയാലോ?
ബീരാന്‍ പതുക്കെ വീട്ടില്‍ നിന്നിറങ്ങി നടന്നു .മഴപ്പുള്ള്കള്‍ തലങ്ങും വിലങ്ങും വട്ടമിട്ടു പറക്കുന്നു ,കൂമന്റെ മൂളിച്ചയും കാതില്‍ വന്നിരമ്പിയകലുന്നു ,.,യാന്ത്രികമായി കാലുകള്‍ മനസ്സിന്‍റെ ചങ്ങലയില്‍ പിടിയമര്‍ത്തി നിരങ്ങി നീങ്ങുന്നതുപോലെ.
പോകുന്ന ഇടവഴികളില്‍ ആളുകള്‍ പരസ്പ്പരം എന്തക്കയോ പറയുന്നുണ്ട് ,ബീരാന്‍ ഒന്നും ശ്രദ്ധിക്കാതെ നേരെ കരീമിന്‍റെ വീടിനെ ലക്ഷ്യമാക്കി നടന്നു.
മുറ്റത്ത് ആളുകള്‍ കൂടി നില്‍ക്കുന്നുണ്ട് .കരീം ഉമ്മറത്ത് തളര്‍ന്നിരിക്കുന്നു ,..ചുറ്റിലും ആളുകള്‍ പിറുപിറുക്കുന്നു .,.ബീരന്ക്കാനെ കണ്ട ഉടെന്‍ കരീം നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ചുമലില്‍ കിടന്ന കള്ളിത്തോര്‍ത്തുകൊണ്ട് തുടച്ചു ,.,.ബീരാന്‍ക്ക പോയി ബീരാന്‍ക്ക ഇന്‍റെ മോള് പോയി വിങ്ങിപ്പൊട്ടിക്കൊണ്ട് പതിയെ എഴുന്നേറ്റുനിന്നു.
ഹേയ് കരീമേ എന്താടാ ഇത് ഇജ്ജു കരയല്ലേ ഞമ്മളൊക്കെ ഇല്ലേ ഇവിടെ ഞമ്മക്ക് തെരക്കാം .,.,.ഇജ്ജ് ഇങ്ങട് വന്നെ .,.,പിന്നെ ഞാന്‍ ഒന്ന് കേട്ട് കമറൂനേം കാണിണില്ലാന്നു ഓല് തമ്മില്‍ തെത്തേലും ?
ഇല്ലക്കായിയെ ഒരിക്കലുല്ല ന്‍റെ കുട്ടി അങ്ങനെ കാട്ടൂല .ഈ കരിങ്കല്ല് ചോന്നാ ഞാന്‍ ഓളെ പോറ്റണത്.ഓള്‍ക്ക് അങ്ങനെ ചെയ്യാന്‍ കജ്ജൂല .,.,.
സാരല്ല എമ്ബക്ക് നോക്കാടാ ഇജ്ജ് ബേജ്ജാറാവാതിരിക്ക്,.,
പോലിസ് സ്റ്റേഷനില്‍ ഒന്ന് പോയി ബിബരം പറയണ്ടേ
,.,.,മാണ്ടാക്കായിയെ അത് മാണ്ടാ. എന്നാ മാണ്ട .
“ഞാന്‍ നാളെ മാര്‍ക്കറ്റില്‍ പോവുണ്ട് ആടെ ഞമ്മടെ ചങ്ങായി മാര് കൊറെണ്ട്.അന്‍റെ കയ്യില്‍ കുട്ടീന്‍റെ ഫോട്ടം ഉണ്ടെങ്കില്‍ കാട്ടിക്കാ ഓല് ചിലപ്പോള്‍ ഓളെ ഏടെലും കണ്ടോ എന്ന് ചോദിക്കാലോ?
കരീം വേഗം അകത്തുന്നു സൂറാന്റെ ഒരു ഫോട്ടം എടുത്തു ബീരന്ക്കായ്ക്ക് കൊടുത്തു.അതുവാങ്ങുമ്പോള്‍ ബീരാന്റെ കൈകള്‍ വിറച്ചു.പടച്ച റബ്ബേ കുട്ടിക്ക് ഒന്നും ബരത്തല്ലേ റഹ്മാനെ മനസ് തേടിക്കൊണ്ടിരുന്നു.
വീട്ടില്‍ എത്തീട്ടും മനസ്സു ശാന്തമാവുന്നില്ല
ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു സഫിയ റാംമലയുടെ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി ഒരു കണ്ണ് അവളുടെ പിന്നാലെ എപ്പോളും ഉണ്ടാവും,
എല്ലാ കുട്ടികളും സ്കൂളിൽ പോവുന്നത് വേദനയോടെ വേലിക്കൽ നിന്ന് നോക്കി നെടുവീര്‍പ്പിടും റംല എന്ന പാവം പെണ്‍കൊടി ഇങ്ങള്ക്ക് ഒറ്റ മോളല്ലേന്നു ....അതിനെ ഇങ്ങനെ കെട്ടീടണതു ...പടച്ചോൻ പൊറുക്കൂലട്ടാ ....അയിന്‍റെ കണ്ണീരു തോർന്ന നേരണ്ടാ.?...അടുത്ത വീട്ടിലെ ബാപ്പുക്ക ഒരു ദിവസം പറഞ്ഞു. ബാപ്പുക്കയുടെ മോള് പഠിക്കുന്നുണ്ട്. ഇങ്ങളെ ചെങ്ങായിച്ചി പറഞ്ഞു വിട്ടതാവുല്ലേ? സഫിയക്ക് കലി ഇളകി.
"ഇന്‍റെ കുട്ടീനെ എനക്കറിയാം നോക്കാന് ""പഠിക്കാൻ എന്നും പറഞ്ഞു പോയിട്ട് ....പള്ളേല് ..ആയ ആരാ ഉത്തരം പറയാ?..
പടച്ചോനെ കൊഴക്കണ ചോദ്യം തന്നെ ....ബാപ്പു പിന്മാറി . അല്ലാ ഇപ്പഴത്തെ കാലം ഒരു ബല്ലാത്ത കാലം തന്നെ !! കത്ത് കൊടുക്കലും ..പോട്ടം പിടുത്തോം ...സിലുമക്കു പോക്കും ...ഒക്കെ പത്രത്തില് വെണ്ടയ്ക്ക പോലെ എയുതീട്ടുണ്ട് ..പിന്നെ ....ഈ കുട്ടികള് ...പൊരേന്നു അങ്ങട് ഇറങ്ങിയാ ..പിന്നെ തിരിച്ചു വരണ വരെ തീയാ ഞമ്മടെ ഖല്ബില് .....ഒലെ ...ബിസ്വയിച്ച് എങ്ങനാ പൊരേ കുത്തിരിക്കാ ....
കാണാൻ ഇത്തിരി മൊഞ്ച് ഇണ്ടായാൽ പിന്നെ .....ഈച്ച പൊതിയണ ചേലുക്കല്ലേ പഹയന്മാര് ...ചക്ക കണ്ട ഈച്ച പോലെ...
“മതി ....ഇജ്ജ് ഒന്ന് നിർത്തണ്ണ്ടാ ....ഇന്‍റെ മോളെ ബെജാറാക്കണ്ടാ”
ബീരാന്‍ തല വെളിയിൽ കാണിച്ചു. അയിനെ പഠിപ്പിച്ചു ....ആളാകാനും സമ്മതിക്കില്ല !എന്നാ പൊരേല് കുത്തിരിക്കാൻ ഇത്തിരി സ്വയിരം കൊടുക്ക്‌ അതുല്ലാ ......ഓരോ പെങ്കുട്ടികളുടെ ....തലയിൽ എഴുത്ത് !! കാലം മാറിക്ക് ....മനുഷ്യൻ പ്രാകൃതനല്ലിപ്പോള്‍ ....അതാണല്ലോ ഉമ്മത്തുകള്‍ ഇങ്ങനെ തീരുമാനം എടുക്കുന്നത് !
ദിവസങ്ങള്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും വഴിമാറിക്കൊടുത്തു, മഴ മേഘങ്ങള്‍ അര്‍ത്തലച്ചു പെയ്യാന്‍ കൊതിയോടെ കാത്തുനില്‍ക്കുന്ന ദിനരാത്രങ്ങളും, നീര്‍ത്തടങ്ങളില്‍ അരയന്നങ്ങള്‍ കൊക്കുരുമ്മി മധു വിധു ആഘോഷിക്കുന്നു. ബാപ്പയുടെ വാക്കുകള്‍ക്ക് ആരും വിലകൊടുക്കുന്നില്ല ഉമ്മയോട് അവള്‍ക്കു ദേഷ്യം തോന്നിയ സമയമായിരുന്നു ആ നാളുകള്‍.
മാര്‍ക്കറ്റിലേക്ക് കയറിയ ബീരാന്‍ മുന്നില്‍ കണ്ട ചന്ദ്രനോട് കാതില്‍ പതുക്കെ തിരക്കി കുട്യേ ഇജ്ജ് ഈ ഫോട്ടത്തില്‍ കാണുന്ന കുട്ടിയെ എബടെലും കണ്ടതായി ഓര്‍ക്കുന്നോ കുട്ട്യേ ,ഇന്‍റെ ചങ്ങായീന്റെമോളാ ,കുറച്ചീസം ആയി എബളെ കാണുന്നില്,.,.
ചന്ദ്രന്‍ കയ്യിലിരുന്ന ഫോട്ടം തിരിച്ചും മറിച്ചും നോക്കി എവിടേയോ കണ്ട നല്ല ഓര്‍മ്മ.,. ചന്ദ്രന്‍റെ ഭാവമാറ്റം ബീരാന്‍ക്കയ്ക്ക് അകാകാംഷകൂട്ടി ..,ഒന്ന് ആലോയ്ച്ച്ചു നോക്കി മാനെ ,.,ചന്ദ്രന്‍ ചിന്തയില്‍ മനസ്സിനെ കോര്‍ത്തു വലിച്ചു ,.കൈവിരലുകള്‍ ചേര്‍ത്തു ഞെരിച്ചു കൊണ്ടിരുന്നു
പെട്ടെന്ന് ആണ് ചന്ദ്രന് അതോര്‍മ്മ വന്നത് ,,ഇക്കായിയെ ഈ കുട്ടി എബടൊരു ഗവന്ര്‍മെന്‍റ് ആശുപത്രീല്‍ ഉണ്ട് ഏതോ വണ്ടിക്കാര് തട്ടിയിട്ടു പോയതാണ് ഓര്‍മ്മയില്ല പാവത്തിന് ,ഞാന്‍ കഴിഞ്ഞദിവസ്സം ആശുപത്രീലെ സുബൈര്‍ പറഞ്ഞാ അറിഞ്ഞത് ,,.ഇടിച്ചിട്ടവര്‍ കൊണ്ടാക്കി മുങ്ങി പക്ഷെ അവര് കൊടുത്ത അഡ്രെസ്സ് തെറ്റാണ് ,.,അതാ പുറത്തു അറിയിക്കാതെ ഇരുന്നത് ബെറുതെ എടങ്ങേറ് ആക്കണ്ടല്ലോ എന്ന് കരുതിക്കാണും.
അല്‍ഹംദുലില്ല എന്‍റെ റബ്ബേ എന്തൊക്ക്യാ ആ കുട്ടീനെപ്പറ്റി നാട്ടില് പറയുന്നത് എന്നറിയ്യോ ഒരു കുണ്ടാനേം ചേര്‍ത്ത്,
ഇജ്ജൊന്നു ബന്നാ എനക്ക് ആടെ പോണം അടുത്താണോ അത് .,.,.അല്ല ഇക്കായിയെ കുറച്ചു ദൂരെയാണ് എന്നാലും നമുക്ക് പോകാം
ചന്ദ്രന്‍ വേഗം തന്‍റെ തലേക്കെട്ടും തുണിയും മാറ്റി ബീരാന്റെ കൂടെ ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു ആ പൊരക്കാരുടെ ബേജ്ജാറു കാണാന്‍ കജ്ജൂല ഇബനെ ,.,അറിയാം എനിക്ക് ഊഹിക്കാം അത് ബീരാന്‍ക്ക ,
ബസ്സില്‍ ഇരിക്കുമ്പോള്‍ നാട്ടുകാരുടെ വൃത്തികെട്ട കഥകള്‍ ഓര്‍ത്ത്‌ ബീരാന്റെ മനസ്സ് കോപം കൊണ്ട് ഇളകിമറിഞ്ഞു .,,ഓളെ ഒന്ന് കണ്ടിട്ട് മാണം ആടെ ചെന്ന് രണ്ടു ചീത്ത വിളിക്കാന്‍ ബീരാന്‍ക്ക എന്ന പാവം മനുഷ്യന്‍ മനസ്സില്‍ ഉറപ്പിച്ചുകഴിഞ്ഞു,,
കാലം കുതിര്‍ത്തിയിട്ട കാപട്യമാണ് ഒരുകാര്യം ശരിക്കും അറിയുന്നതിന് മുന്‍പ് ചേര്‍ത്തു പിടിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയെന്നത്,
ഒരു ഗവെര്‍മെന്റ്റ് ആശുപത്രിയുടെ പടിക്കല്‍ ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ വാതില്‍ക്കല്‍നിന്നും ഒരു ആംബുലന്‍സിന്റെ ഇരമ്പല്‍ കേട്ടു കുറേപ്പേര്‍ ചേര്‍ന്ന് ഒരുവെള്ളത്തുണിക്കെട്ട് അതിലേക്കു കയറ്റുന്നു .,.,.
ആരാ അത് ചന്ദ്രന്‍ അവിടെ കണ്ട ഒരാളോട് ചോദിച്ചു ,അത് കമറു എന്നൊരു പയ്യനാ കുറെ ദിവസം മുന്‍പ് ആക്സിഡന്റ്റ് ആയതാരുന്നു .,.,.ആരും നോക്കാന്‍ ഇല്ലാതെ ബോധമില്ലാതെ കിടന്നതാ ഇന്നലെ മരിച്ചു
.,.,
ഒരു ഞെട്ടലോടെയാണ് അത് കേട്ടത് നാട്ടില്‍ ജനത്തിന്‍റെ മുന്നില്‍ ഒളിച്ചോടിയ രണ്ടു പേര്‍ ഹൃദയ ബന്ധങ്ങള്‍ ഇല്ലാതെ അപമാനിക്കപ്പെടാന്‍ വിധികണ്ടെത്തിയ ജന്മങ്ങള്‍ പടിയില്‍ തളര്‍ന്നിരിക്കുന്ന ബീരാനെ എങ്ങനെ സമാശ്വസിപ്പിക്കും എന്നറിയില്ലാരുന്നു ചന്ദ്രന് ,,,
....
                                        .......ശുഭം,.,.,.,,.
ആസിഫ് വയനാട്