(മഴത്തുള്ളി (കവിത )



"ആകാശച്ചെരുവിലൊരുവിലൊരു കാര്മേഘ
മുകിലിന്നീണം തേങ്ങുമൊരു മഴനാമ്പുപോലെ,
പെയ്തൊഴിഞ്ഞീടുവാന്‍ ഈറനായ് വന്നു നീ
രാവിന്‍റെ ഓര്‍മ്മയില്‍ ഒരു സ്വപ്നമായ്"

"കുളിര്മിഞ്ഞിന്‍ ചേലൊത്ത താളങ്ങളായ്
ഹൃദയത്തില്‍ ആദ്രം നിറയുന്നുവെന്‍ സഖി,
ചന്ദനക്കുറിയിട്ട നെറ്റിയില്‍ ആദ്യമായ്
പ്രണയാദ്രമാംചുംബനം നെല്‍കിടട്ടെ പ്രിയേ"

"പരിഭവം ചൊല്ലാതെ പകലന്തിയോളം ഞാന്‍
പലനാളിലും കാത്തു കാത്തിരുന്നു സഖി,
ഋതു ദേവതയായെൻ അരുകില്‍ വരൂ നീ
സ്വപ്നമാം തേരിലൊരീണമായ് മുന്നിലായ് "
"
"നിന്‍ മുടിത്തുമ്പിലൂടീറനായ് അന്നാദ്യം
ചാഞ്ചക്കം ആടിയൊരീത്തുളസ്സിക്കതിര്‍,
എന്‍റെ നിശ്വാസങ്ങളില്‍ പറന്നിറങ്ങിയന്നു
ഒരു ചാറ്റല്‍മഴപോല്‍ അടര്‍ന്നു വീണു"


ആസിഫ് വയനാട്

Comments

Popular Posts