സ്വപ്നത്തേരില്‍

വിരഹമാം  നൊമ്പരത്തിന്‍റെ തീച്ചൂളയില്‍.,.
പെട്ടുഴലുന്നു ഞാനും അതുപോലെ തന്നെ നീയും .
സ്വപ്നമാം തോണിയില്‍ എത്തിഞാന്‍ നിന്‍ ചാരെ
സ്നേഹക്കടലൊന്നു നീന്തിക്കടന്നെത്തി.

കോരിയെടുത്തൊരു  മുത്തമങ്ങേകി ഞാന്‍
നാണമോടീറന്‍ മിഴികളാല്‍ നീയെന്‍റെ
മാറോടു വദനങ്ങള്‍ ചേര്‍ത്തു വിതുമ്പിയോ
കൈകളെന്‍ ദേഹിയെ ചുറ്റിപ്പടര്‍ന്നുവോ ?

സ്വരമൊന്നിടറിയാല്‍ പൊടിയുന്ന നെഞ്ചകം
കണ്ണുകള്‍ ഈറനായ് തൂകുന്നതറിഞ്ഞു ഞാന്‍
ചുടു നിശ്വാസത്തിന്‍റെ താളമെന്‍  നെഞ്ചിലായ്
ഒരു കൊടുംങ്കാറ്റായി വന്നു പതിച്ചപോല്‍.

അറിയാതെ ഞെട്ടിയുണര്‍ന്നിരുന്നു പോയ്‌ ഞാനുമേ
ചുറ്റും പരതിയോ ഈറനാം കണ്ങ്കളാല്‍
സ്വപ്നമാണെന്നറിഞ്ഞീടുന്ന വേളയില്‍
തെല്ലു നാണത്തോടെ ഞാനങ്ങിരുന്നുപോയ് .,.,


ആസിഫ് വയനാട്

Comments

  1. വിരഹ വേദന ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് പ്രവാസികള്‍ തന്നെയാണ് ,പ്രിയപെട്ടവരെ വേര്‍പിരിഞ്ഞു ജീവിക്കുന്നവന്‍റെ വേദന അനുഭവിച്ചു അറിയുന്നവനെ അറിയൂ .ഒരു പ്രവാസിയുടെ ദുഃഖം വളരെ മനോഹരമായി ഏതാനും വരികളില്‍ ആസിഫിന് പറയുവാന്‍ കഴിഞ്ഞു .ആശംസകള്‍

    ReplyDelete
  2. വളരെയധികം നന്ദി റഷീദ് ഭായ് ഈ വരവിനും വായനക്കും അഭിപ്രായത്തിനും

    ReplyDelete

Post a Comment