മഴതുള്ളി (കവിത)
ഒരു മഴതുള്ളിയായ് പൊഴിയാന്‍ കൊതിച്ചു ഞാന്‍
ഉമ്മറപ്പടിയില്‍ ഇരുന്ന നേരം
മഴ വന്നു ചെരുമെന് മനസിന്റെ പൂന്തോപ്പില്‍
ഒരു ചിത്ര ശലഭമായ് നീ വന്നു ചെരൂ .
ഒരു കുളിര് തെന്നലിന് നനവോടെ നീയെന്റെ
കണ് പീലി തന്നില്‍ പതിച്ച നേരം
കൂമ്പി അടഞ്ഞോരെന്‍ മിഴികളില്‍ നാണത്തിന്
ഒരു സ്മൃത്സ്പര്ശനം ഞാനറിഞ്ഞു .
മുറ്റത്തെ മുല്ലതന്‍ ചില്ലയില്‍ വീണൊരാ
കണ്ണുനീര് മുകുളങ്ങള്‍ കണ്ടുഞാനും
നാണത്തോടീറനായ് ആ മാടത്ത പെണ്ണും
ഉമ്മറ പ്പടിയിന്മേല് വന്നിരുന്നു .
തൊടിയിലെ ചെത്തിയില്‍ തേന്‍ നുകരാന്‍ വന്ന
വണ്ണാത്തിക്കിളിപ്പെണ്ണ് പാളി നോക്കി
വാഴക്കുലപ്പൂവിന് പുതപ്പോരു കുടയായ്
ചൂടി നിന്നന്നാര കണ്ണനും പുഞ്ചിരിച്ചു .
പാടവരമ്പിലെ പുല്‍നാമ്പുകള്‍ ഈറനായി
മഴ തുള്ളി പെണ്ണിനെ വാരി പ്പുണരുമ്പോള്‍
തവളകള്‍ ഈണത്തില്‍ ശ്രുതി ചേര്‍ത്ത് പാടി
ഒരു പുതു മഴ സംഗീതം .
മനസില്‍ സന്തോഷത്തിന് പൂത്തിരി
വിതറി കൊണ്ട് ഒരു ഇളം തെന്നല്‍
പടികള്‍ കയറി വന്നു എന്‍
മുടിയിഴകളെ തഴുകി കടന്നുപോയി .
കോരിച്ചൊരിയുന്ന മഴയിലാ കാര്‍മെഘങ്ങള്‍
ആലസ്യ മോടെ അകന്നു പോവുന്നതും
പുഞ്ചിരി തൂകികോണ്ടാമാഴത്തുള്ളികള്
ലാഘവത്തോടെ തഴുകുന്നതും.
നോക്കിയിരുന്നു ഞാന്‍ ഏറെ നേരം
ആ ഉമ്മറപ്പടിയിന്‍ മേല്‍ ഏകനായി
കുളിരെന്റെ മിഴികളെ തഴുകിയപ്പോള്‍
ഞാന്‍ പതിയെ എഴുന്നേറ്റു ഉള് വലിഞ്ഞു ,.
ആസിഫ് വയനാട്
തൊടിയിലെ ചെത്തിയില്‍ തേന്‍ നുകരാന്‍ വന്ന
ReplyDeleteവണ്ണാത്തിക്കിളിപ്പെണ്ണ് പാളി നോക്കി
വാഴക്കുലപ്പൂവിന് പുതപ്പോരു കുടയായ്
ചൂടി നിന്നന്നാര കണ്ണനും പുഞ്ചിരിച്ചു .
നന്നായിരിക്കുന്നു വരികള്‍ ആശംസകള്‍ നേരുന്നു ..ആസിഫ്
താങ്ക്സ് ഇത്ത ഓരോരോ ചിന്തകള്‍ ആണ് ,.,.,.,
ReplyDeleteമഴ സ്വപ്നങ്ങള്‍ ...
ReplyDeleteനനവിന്റെ ഗന്ധമുള്ള നല്ല സ്വപ്നങ്ങൾ, നല്ല വരികൾ..
ReplyDeleteചെറിയ അക്ഷരതെറ്റുകൾ ശ്രദ്ധിക്കുമല്ലോ..
ഗൃഹാതുര ചിന്തകള്‍ ഉണര്‍ത്തുന്ന കവിത കൊള്ളാം.
ReplyDeleteവായന വൈകി ..
മനസില്‍ സന്തോഷത്തിന് പൂത്തിരി
ReplyDeleteവിതറി കൊണ്ട് ഒരു ഇളം തെന്നല്‍
പടികള്‍ കയറി വന്നു എന്‍
മുടിയിഴകളെ തഴുകി കടന്നുപോയി .