പ്രണയം


ചില്ലു ജാലക വാതിലില്
മഞ്ഞു മഴയുടെ ചുംബനം
പ്രണയമര്മ്മരതാഴ്വരയില്
കാത്തുനിന്നു ഞാന് കാലമേറെ.
ഋതുക്കളായ് ജനിമൃതികളില്
പുനര്ജ്ജനി തേടും പഥികനായ്
വിടരാന് വിതുമ്പിയ തേന്കണം പോലെ
ഞാനൊരു പ്രണയാദ്ര ചിത്രം വരച്ചു
സ്വപ്നനിലാവില് മരുഭൂവിതളില്
സംഗീത സാമന്ത തീരങ്ങളില്
മഴ മഞ്ഞുതിരും യാമങ്ങളില്
കഥകള് പറയാന് കാത്തിരുന്നു
മിന്നാമിനുങ്ങുകള് ചിത്രം വരക്കുമീ
സ്വര്ഗ്ഗീയ ലാവണ്യപര്വ്വങ്ങളില്‍‍
ഒരുമിക്കാന് കഴിയാതെ ഒടുങ്ങുമീ
ജന്മത്തില്
ഒരിക്കലും മറക്കാത്ത ഓര്മ്മകളില്.
ഒരായിരം വട്ടം ഞാന് ഓര്ത്തുവക്കും
ഒന്നായിരുന്നെന്ന മൂക സത്യം
/////



  1. ആസിഫ് വയനാട്

Comments