സ്ത്രീ സമത്വം (ലേഖനം)

              ലോകത്തിലെ ജനാധിപത്യ മതേതര രാജ്യങ്ങളില്‍ എറ്റവും മുന്നില്‍നില്‍ക്കുന്ന രാജ്യമാണ് നമ്മുടെ മാതൃരാജ്യമായ ഇന്ത്യ. വൈവിധ്യമാര്‍ന്ന മതങ്ങളുടെയും വര്‍ണ്ണങ്ങളുടെയും ഭാഷകളുടെയും വിശ്വാസങ്ങളുടെയും  ആചാരങ്ങളുടെയും  സംഗമ ഭൂമി. ഇവിടെ  നമ്മള്‍ ഓരോ കാര്യങ്ങളും അറിയുന്നതും   പഠിക്കുന്നതും ചില  ആത്മീയവും  ശാസ്ത്രീയവുമായ  ചരിത്ര   ഗ്രന്ഥങ്ങളുടെ സഹായത്താല്‍   ആണ്,പാശ്ചാത്യദർശനശാസ്ത്രത്തിൽ, വാസ്തവികതയുടെ പൊതുപ്രശ്നങ്ങളാണ്‌ മനുഷ്യൻ, പ്രപഞ്ചം, ദൈവം  തുടങ്ങിയവഎന്ന് പഠിക്കുന്നതിനായി നമ്മള്‍ പ്രധാനമായും ആശ്രയിക്കുന്നത്  (Metaphysics)കേവലമീമാംസയാണ്  അതുപോലെ , എങ്ങനെ നമുക്ക്    യഥാർത്ഥവിജ്ഞാനം നേടാം എന്ന് അന്വേഷിക്കുന്നതാണ്  വിഞ്ജാനസിദ്ധാന്തം (Epistemology), കാര്യകാരണബന്ധങ്ങൾ എങ്ങനെ ശരിയായി നിർണയിക്കാം എന്നു പരിശോധിക്കുന്ന തർക്കശാസ്ത്രം (Logic), ധർമ്മാധർമ്മങ്ങൾ എങ്ങനെയാവണം എന്നു പഠിക്കുന്ന ധർമ്മശാസ്ത്രം (Ethics) , സൌന്ദര്യം, കല എന്നിവ പ്രതിപാദിക്കുന്ന സൌന്ദര്യശാസ്ത്രം (Aesthetics) എന്നിങ്ങനെ പല ശാഖകളുണ്ട്,അതിലൂടെ  എഴുതപ്പെട്ട വിജ്ഞാനശകലങ്ങളിലൂടെ പകര്‍ന്നു  കിട്ടുന്ന ചെറുതും വലുതുമായ അറിവുകള്‍ സാഹചര്യങ്ങളോട്  ചേര്‍ത്തുവച്ചു കൊണ്ട് നാം മുന്നേറുന്നത്, ആസ്തികവും നാസ്തികവുമായ ധാരകളായി, പൊതുവേ ഇന്ത്യന്‍ തത്ത്വചിന്തയെ വിഭജിച്ചിരിക്കുന്നു. ദൈവം, വേദങ്ങള്‍ എന്നിവയോടുള്ള സമീപനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനമെന്നും നമുക്ക് കാണാന്‍ കഴിയും .ഇതിവിടെ പറയാന്‍  കാരണം സാംസ്കാരികമായും സംസ്കൃതിപരവും ആത്മീയവും അദര്‍ശപരമായും അചാരാനുഷ്ടാനങ്ങളുടെയും പേരില്‍ നമ്മുടെ ഇടയില്‍ അരങ്ങേറുന്നസമകാലീനസംഭവങ്ങളുടെ പശ്ചാത്തലത്തില്‍  നമ്മുടെ മാതൃ രാജ്യം ഇന്നു എങ്ങോട്ട്  സഞ്ചരിക്കുന്നു  എന്നറിയാന്‍ കഴിയാത്തവിധം ജാതീയവും വിശ്വാസവും  ആചാരവും രാഷ്ട്രീയവും  ഇടകലര്‍ത്തി വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ അനുദിനം കണ്ടുകൊണ്ടിരിക്കുന്നത് ,അപ്പോള്‍ ആ വിഷയത്തില്‍  ഗഗനമായ ഒരു ചിന്താവിഷയം ആകാം  എന്ന്  കുറെ  ദിവസങ്ങളായി  ആലോചിക്കുന്നു .പൈതൃകവും പൌരാണികവുമായ മിത്തുകളുടെ തിരുശേഷിപ്പുകള്‍ ആണ്  നമ്മുടെ  നാടിന്‍റെ ഐശ്വര്യവും അഭിവൃദ്ധിയും അഭിമാനവും  എന്ന് വിശ്വസിക്കുന്നതിനാല്‍ അങ്ങനെയേ എനിക്കീവിഷയത്തെ  വിലയിരുത്താന്‍  ആഗ്രഹമുള്ളൂ. 

 
         ഈ സ്ത്രീ എന്ന വിഷയം പറഞ്ഞു വരുമ്പോള്‍ ചിലതുകൂടി പറയേണ്ടിയിരിക്കുന്നു സ്ത്രീകളും ഈ സമൂഹവ്യവസ്ഥിതിയെ കുറച്ചൊക്കെ ആദരിക്കുകയും മുതലെടുക്കുകയും ചെയ്യുന്നു എന്നു പറയാതെ വയ്യ. കൊടികുത്തിയ സ്ത്രീസ്വാതന്ത്ര്യവാദികള്‍ പോലും ബുദ്ധിമുട്ടുള്ള ജോലികള്‍ പുരുഷന്മാരെ ഏല്‍പ്പിക്കുന്നത്‌ ദൈന്യം ദിന ജീവിത സമസ്യയില്‍ നമ്മള്‍ നേരിട്ട് കാണുന്നതാണ് -വീട്ടിലായാലും കോളജ് പ്രോജക്റ്റുകളിലായാലും ജോലിസ്ഥലത്തായാലും-സാധാരണ കാണാവുന്നതല്ലെ.സമത്വം വേണം എന്ന് നാം  അന്ഗീകരിക്കുമ്പോള്‍ തന്നെ  നമ്മുടെ ബലഹീനതകളും അവര്‍  സ്വയം തിരിച്ചറിയണം എന്നാണ്  എനിക്കീ വിഷയത്തില്‍ പറയുവാനുള്ളത് .ഒരു തമാശയില്‍ പറഞ്ഞാല്‍ വീട്ടില്‍  ഒരു  മരക്കഷണം ഉണ്ടെന്നിരിക്കട്ടെ  അത്  കോടാലി കൊണ്ട് കീറി  ചെറിയ  കഷ്ണങ്ങള്‍  ആക്കാന്‍ ഗൃഹനാഥനെയാണ് ഏല്‍പ്പിക്കുക കാരണം അവിടെ ചില ആരോഗ്യപരമായ  പരിമിതികള്‍ ഉണ്ട് സ്ത്രീയ്ക്കുള്ള ശാരീരികാസ്വാസ്ഥ്യങ്ങളെയും സമൂഹത്തിന്റെ വികലമായ സദാചാരപ്രവണതകളെയുമാണു പലപ്പോഴും പഴി ചാരുന്നത് എന്നു മാത്രംപറയാതെ  വയ്യ. സ്ത്രീത്വം എന്നത് ആപേക്ഷികമാണ്. അത് ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്‍റെയും പൈതൃകത്തില്‍ അധിഷ്ഠിതമാണ്. സ്ത്രീത്വമെന്നത് ആര്‍ദ്രത, സ്‌നേഹം, ദയ എന്നിവയുടെ സന്തുലനമായി കാണുന്ന, ജീവിതത്തില്‍ മാതൃത്വം എത്രയും ഉല്‍കൃഷ്ടമാണെന്ന് തിരിച്ചറിവുള്ള ഒരു ജനത പടിഞ്ഞാറന്‍ നാടുകളിലെ സംസ്‌കാരം കടംകൊള്ളുമ്പോള്‍ ഉണ്ടാകുന്ന വൈക്ലബ്യമാണ്  ഇന്നത്തെ നമ്മുടെ ഇടയിലെ പുരോഗമന വാദികളായ സ്ത്രീ ജനങ്ങളുടെ പ്രധാന പ്രശ്‌നം .കാമപൂര്‍ത്തിക്കുളള ഉപകരണമല്ല ഭാര്യയെന്നും ഗാര്‍ഹ്യസ്ഥ്യത്തിന്റെ പവിത്രതയും മാതൃത്വത്തിന്റെ മഹത്വവും സമ്മേളിക്കുന്ന ഉദാത്തമായൊരു സങ്കല്‍പമാന്നെന്നും  സമൂഹത്തിലെ ചുരുക്കം ചിലര്‍ കൂടി മനസ്സിലാക്കാന്‍ തയ്യാറായാല്‍ തീര്‍ന്നുപോകാവുന്ന  പരിഭവങ്ങെ സ്ത്രീ വിഷയത്തില്‍ ഉള്ളൂ  എന്നാണു  എന്‍റെ വിശ്വാസം സ്ത്രീകള്‍  സമൂഹത്തില്‍  ഒരുപാട്  ചൂഷണങ്ങള്‍ വിവേജനങ്ങള്‍   അറിഞ്ഞുമറിയാതെയും നേരിടുന്നുണ്ട് എന്ന്  സമ്മതിച്ചുകൊണ്ട് തന്നെ തുറന്നു  പറയട്ടെ  നമ്മുടെ  നാടിനെ ഈ സമത്വത്തിന്റെ പേരുപറഞ്ഞ്  മുതലെടുപ്പ്  നടത്തുന്ന  മത രാഷ്ട്രീയ കാപാലികരുടെ  കൈകളിലേക്ക്  നമ്മുടെ  നാടിനെ  കൊണ്ടെത്തിക്കരുത്. 
       
     
             ഇന്നെവിടേയും ചര്‍ച്ചാവിഷയമായി തിളങ്ങുന്നത് സ്ത്രീയാണ് (എല്ലാവരുമല്ല)   അവരിലൂടെയാണ്‌ അനാവശ്യമായ  സംഭവങ്ങളുടെ സംഘര്‍ഷങ്ങളുടെ തുടക്കം എന്ന്  വീഷിക്കാന്‍ നമുക്കാവും അപ്പോള്‍ നമ്മള്‍  അതിനുള്ള കാര്യ  കാരണങ്ങളിലേക്ക് നമ്മളുടെ എളിയ ചിന്തയെ  ഒന്ന്  തിരിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്,  കാരണം  ഈ പോക്ക്  അപകടകരമാണ് എന്ന്  തന്നെ  എടുത്തു  പറയേണ്ടിയിരിക്കുന്നുഅതൊരിക്കലും പുരുഷമേധാവിത്വം പ്രോത്സഹിപ്പിക്കല്‍ അല്ല  അതാണ്‌ യാഥാര്‍ത്യവും.

      ഭാരതീയ സംസ്‌കൃതിയുടെ ആദിമൂലം വേദങ്ങളാണ്.ഈ വേദങ്ങളുടെയും ചരിത്രങ്ങളുടെയും അതിലുണ്ടായ വിമ്മര്‍ശനങ്ങളുടെയും അടിസ്ഥാനത്തില്‍  ആണ്  നമ്മള്‍ ഓരോ വിഷയത്തെയും വിലയിരുത്തുന്നത് സ്ത്രീ എന്ന ഒരു ഗുരുതരമായ നാടിന്‍റെ  അഭിമാനമായ  ഒരു വിഷയത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ അതിനേറ്റവും അനുയോജ്യം മനുസ്മൃതി ആണെന്ന് ഞാന്‍  കരുതുന്നു കാരണം ഇന്നത്തെ നമ്മുടെ ഇന്ത്യന്‍ മഹാരാജ്യത്തെ ഏതൊരു വിഷയം എടുത്തു നോക്കിയാലും മനുസ്മൃതിയുടെ ഒരു സ്പസര്‍ശനമതിലുണ്ട്, വര്‍ണാശ്രമധര്‍മ്മങ്ങള്‍, വ്യക്തി-സമുദായം എന്നിവ തമ്മിലും ഒറ്റയ്ക്കുമുള്ള ബന്ധങ്ങള്‍, അവരുടെ ഉത്തരവാദിത്വങ്ങള്‍, രാജ്യഭരണം,ഭരണഘടന ആദ്ധ്യാത്മികമായ ഉപദേശങ്ങള്‍ തുടങ്ങിയവയെല്ലാം മനുസ്മൃതിയുടെ വിശാലമായ പരിധിയില്‍ വന്നുചേരുന്നു.ഇന്ത്യന്‍ ഭരണഘടന രൂപവല്‍ക്കരിക്കുന്നതിന് ആശ്രയിച്ച പ്രധാന ഗ്രന്ഥങ്ങളില്‍ ഒന്ന് മനുസ്മൃതിയാണ്. ഭൗതികവും ആദ്ധ്യത്മികവുമായ വിചാരധാരകളെ പരസ്പരം സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നതാണ് ഭാരതീയമായ തത്ത്വദര്‍ശനം. ആ ദര്‍ശനത്തിനെ സഫലീകരിക്കുന്നതിന് ഉതകുന്ന നിരവധി ഉപദേശങ്ങളുടെ സമൂഹമാണ് മനുവിന്റെ സ്മൃതി എന്നുപറയാം.അവിടെയാണ് സമീപകാലത്ത് നമ്മുടെ നാട്ടില്‍ ഉരുത്തിരിയുന്ന ഗുരുതരമായ  ചില വിഷയങ്ങളില്‍ സ്ത്രീയുടെ ഇടപെടലുകള്‍ വരുത്തി വച്ചേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങളിലേക്ക്  വിരല്‍ചൂണ്ടുന്നത്, സാമൂഹിക സാമ്പത്തിക രാഷ്ട്രീയപരമായ അരികുവത്കരണത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ എല്ലാ മതങ്ങളും  രാഷ്ട്രീയപരവും  വിശ്വാസപരമായും  സഞ്ചരിക്കുന്നത്  ഒരേ പാതയിലാണ്  എന്ന്  കാണാം  ചരിത്രപരമായ പാഠങ്ങളാലും സമ്പന്നമായ സാമൂഹിക അനുഭവങ്ങളാലും കൃത്യമായ രാഷ്ട്രീയ- സാമുദായിക സാംസ്കാരിക കാഴ്ചപ്പാടുകളില്‍ വിലയിരുത്തുമ്പോള്‍ വെളിവാകുന്ന ഒരു നഗ്നമായ തിരിച്ചറിവുണ്ട് സ്ത്രീയെ ദേവതാതുല്യം ആരാധിച്ചിരുന്ന പാരമ്പര്യവും സംസ്‌കാരവുമുളള നാടാണ് നമ്മുടേത്‌ .

               ശരിതെറ്റുകളെയും ധര്‍മ്മാധര്‍മ്മങ്ങളെയും നന്മതിന്മകളെയും തിരിച്ചറിയുന്നതിനുള്ള അറിവാണ് വിവേകം,പലവിഷയങ്ങളും വിവേകപരമായി വിലയിരുത്തിയാല്‍ ഇത്രയധികം കോലാഹലങ്ങള്‍ ഉണ്ടാക്കെണ്ടാവയല്ല എന്ന് മനസ്സിലാക്കാനാവും അതിനു വേണ്ടത് ഇരുഭാഗത്തും വിവേകപരമായ ചിന്താശേഷിയിലധിഷ്ടിതമായ പ്രവര്‍ത്തനങ്ങളാണ് പ്രശ്നപരിഹാരത്തിന് ഉത്തമമായിട്ടുള്ളത് എന്നും  കാണാന്‍  കഴിയും .
സമത്വം പലപ്പോഴും ഒരു മിഥ്യമാത്രമാണേന്ന  തിരിച്ചറിവാണാദ്യം  നമുക്ക്  ഓരോരുത്തര്‍ക്കും വേണ്ടത് ,ഉദാഹരണമായി ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്‌ ചിലയവസരങ്ങളില്‍  മറ്റേയാള്‍ക്ക്    ചെയ്യാന്‍ കഴിയാത്തിടത്തോളം കാലം ഡോക്ടറും എഞ്ചിനീയറും ബാര്‍ബറും കുഴിവെട്ടുകാരനും സമന്മാരാകാന്‍ കഴിയില്ലയെന്നത് മനസ്സിലാക്കുന്നിടത്താണ് ഇതിനുള്ള ഉത്തരം  നാം  സ്വയം  കണ്ടെത്തുന്നത്  എല്ലാവരും  സമൂഹത്തിനു വേണ്ടപെട്ടവരാണ്  ഒന്നും ഒന്നിനെക്കാളും മെച്ചമല്ല എന്ന ചിന്തയാണു വേണ്ടത്. അതേ ചിന്തയാണ് സ്ത്രീപുരുഷസമത്വത്തെപ്പറ്റി പറയുമ്പോഴും വേണ്ടതെന്നുഞാന്‍  വിലയിരുത്തുന്നു .

               ഇന്ത്യയുടെ പൗരാണിക കാഴ്ചപ്പാട് പ്രകാരം പ്രധാനമായും നാല് തരം സ്ത്രീകളെയാണ് ശ്രേഷ്ഠയായി കണക്കാക്കപ്പെടുന്നത് എന്നുനമുക്ക്  ദര്‍ശക്കാനാവും സ്ത്രീയെ പുരുഷപ്രകൃതിയായും അമ്മയായും, ഭാര്യയായും യോഗിനിയായും  നമ്മളെല്ലാം  ആചരിച്ചുപോരുന്നുവെന്നത് ഒരിക്കലും വിസ്മരിച്ചുകൂടാ  ഇവിടെയാണ് സമകാലീനസംഭവങ്ങളുടെ പ്രസക്തിയും വിവരണവും അനിവാര്യമാവുന്നത്  .സമത്വം ആണ് നമ്മുടെ പ്രശ്നമെന്നിരിക്കെ   അര്‍ദ്ധനാരീശ്വര സങ്കല്‍പവീക്ഷണത്തില്‍  സ്ത്രീ പുരുഷ ഐക്യത്തെ രേഖപ്പെടുത്തുമ്പോള്‍ അമ്മയെന്നവളെ മഹത്വവത്കരിക്കുകയും, ശാന്തിയുടെ ദേവതയായ സരസ്വതിയായും രൗദ്ര രൂപിയായ കാളിയായും ഐശ്വര്യ ദേവതയായ ലക്ഷ്മിയായും ഇന്ത്യന്‍ സമൂഹം സ്ത്രീക്ക് ഒരിടത്തും ലഭിക്കാത്തശ്രേഷടമായ്  സ്ഥാനമാണ് നെല്‍കിയിരിക്കുന്നത്  എന്ന്  കാണാം . മീരാ ഭായിയെയും വിഷ്ണുപ്രിയയെയും പോലെ തേജസ്വിനികളായിത്തീര്‍ന്ന സ്ത്രീകളെ നാടോടി കഥകളിലൂടെയും പുരാണ കഥകളിലൂടെയും പൗരാണിക ഇന്ത്യ മനസ്സിലേറ്റുന്നുണ്ട് എന്ന്  നാം തിരിച്ചറിയണം . "യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ "മനുസ്മൃതിയില്‍ സ്ത്രീയെ വര്‍ണ്ണിച്ചിരിക്കുന്നത്‌ എത്ര മനോഹരമായാണ്. ലഭ്യമായിട്ടുള്ള കോപ്പികളില്‍ ഒരുപാട് ഇടപെടലുകള്‍ നടത്തിയിട്ടുള്ളതായി നമുക്ക്  കാണാന്‍  കഴിയും ഉദാഹരണമായി സമൂഹത്തില്‍  കാലാകാലങ്ങളായി  ഏറ്റവും അധികം വിമ്മര്‍ശനം  ഏറ്റുവാങ്ങിയ സ്ത്രീവിഷയസംബന്ധിയായ  ഈ വരികള്‍ തന്നെയെടുക്കാം സ്ത്രീക്ക് സ്വതന്ത്രമായ ഒരു അസ്തിത്വമുണ്ടെന്നും അവള്‍ക്ക് മാന്യമായ അവകാശങ്ങളുണ്ടെന്നും പ്രഖ്യാപിക്കുകയും വീടിന്റെ വിളക്കും സമൂഹത്തിന്റെ മാതാവുമായി അവളെ കാണണം എന്നും സൂചിപ്പിക്കുന്ന  ഈ വരികളെ ആശയപരമായി  പലരും വിലയിരുത്തുന്നത്  കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്‌.പിതാ രക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൌവനേപുത്രോ രക്ഷതി വാര്‍ദ്ധക്യേന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' 'യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ'സ്ത്രീകള്‍ പൂജിക്കപ്പെടുന്നിടത്ത് ദേവതകള്‍ രമിക്കുന്നുവെന്ന മനുവാക്യത്തെ അവര്‍ സൗകര്യപൂര്‍വം മറന്നു.മനപ്പൂര്‍വ്വം അവസാന വരികളിലേക്ക് പോവാതെ ഇരിക്കുകയാണ് വിവേകപരമായി ഒരു വിഷയം കാണുമ്പോള്‍ അതിനു  മുന്‍പും  പിന്‍പുമുള്ള കാര്യങ്ങള്‍ കൂടി ഗ്രഹിക്കാന്‍ നാം  തയ്യാറാവുമ്പോള്‍ ആണാവിഷയത്തിന്റെ യാഥാര്‍ത്ഥ്യം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍  കഴിയുകയുള്ളൂ എന്നതാണ് പരമമായ സത്യം .ഇതുപോലെയാണ് നമ്മുടെ  ഇടയിലെ വിസ്ഫോടനം തീര്‍ക്കുന്ന പല വിഷയങ്ങളും നമ്മുടെ  നാടിനെത്തന്നെ ഇല്ലാതെ  ആക്കിയേക്കാവുന്ന സംഭവ വികാസങ്ങളായി പരിണമിക്കുന്നത്  എന്ന്  കാണാം പുരുഷനും സ്ത്രീയും ഒരേ ചൈതന്യത്തിന്റെ ഭാവഭേദങ്ങള്‍ മാത്രമാണെന്ന് നമ്മളാണ്  തിരിച്ചറിവുള്ളവര്‍  ആവേണ്ടത്. 

                          
 നമ്മുടെ സമൂഹത്തില്‍ എവിടയാണ്  സ്ത്രീക്ക്  സ്വാതന്ത്ര്യമില്ലാത്തത്,എല്ലായിടത്തും  അവള്‍ക്ക്  ആവശ്യമായ എല്ലാ സ്വാതന്ത്ര്യവുമുണ്ട് ,എങ്ങനെ എന്ന്  നാം ചിന്തിക്കുമ്പോള്‍ ആണീ ആത്മീയ ഗ്രന്ഥങ്ങളുടെ വരികളിലേക്ക്  നമ്മെ കൊണ്ടെത്തിക്കുന്നത്, ആസ്താം താവദിയം പ്രസൂദിസമയേ ദുര്‍വാരശൂലവൃഥാ നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ എന്നുപറഞ്ഞാല്‍  സ്ത്രീ, ഭാര്യയും അമ്മയും അമ്മൂമ്മയുമായി വളരുന്നത് ആത്മീയമായ രൂപാന്തരമാണ്. ഭാര്യക്ക് (ഭര്‍ത്താവിനോട്) എന്തും ആവശ്യപ്പെടാം, സ്വീകരിക്കാം. എന്നാല്‍ അമ്മ മക്കള്‍ക്ക് വേണ്ടി എല്ലാ സുഖങ്ങളും ത്യജിക്കുകയാണ്.അവിടെ അമ്മ എന്‍റെ മകള്‍  മൂലം എനിക്കെന്‍റെ ജീവിതത്തില്‍ എല്ലാം നഷ്ടമായി എനിക്ക് എന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ നടത്താന്‍ സ്വാതന്ത്ര്യമില്ലാതായി എന്നൊരിക്കലും പരാതിപ്പെടുന്നില്ല.  ത്യജിക്കലും കൊടുക്കലും അത് സ്വമേധയാ സ്ത്രീ ഏറ്റെടുക്കുന്ന നന്മയുടെ ജീവിത പാഠങ്ങളാണ്,ഈ സാഹചര്യത്തില്‍ അമ്മക്ക് പിതാവിനോട്  അല്ലെങ്കില്‍  സമൂഹത്തോട് ദേഷ്യം തോന്നുന്നുണ്ടോ ഇല്ല, കാരണം  മക്കള്‍ എന്റെതാണെന്ന ഉത്തരവാദിത്വവും ഭാവമാണതിനു കാരണംവളരുമ്പോള്‍ അമ്മ, അമ്മുമ്മയും മുത്തശ്ശിയുമാകുന്നു. മക്കള്‍ക്ക് വേണ്ടി ചെയ്യുന്ന നിസ്വാര്‍ത്ഥസേവനവും വാത്സല്യവും അതിര്‍വരമ്പുകളില്ലാതെ ചുരത്തുമ്പോള്‍ അവര്‍ ജഗജ്ജനനിയും ജഗന്മാതാവുമായി മാറുന്നു.
മാനവകുലത്തിന്റെ സൃഷ്ടിക്കും സംരക്ഷണത്തിനും കാരണഭൂതയായ ജഗത്മാതാവിന്റെ പ്രതിനിധിയാണ് സ്ത്രീയെന്നതിന് മറ്റെന്തു ഉദാഹരണമാണ്  വേണ്ടത്  നമുക്ക് . വൈദികവാങ്മയത്തിലെ ബ്രഹ്മരുപാ, ശൈവദര്‍ശനത്തിലെ ശക്തി, സാംഖ്യത്തിലെ പ്രകൃതി, പുരാണങ്ങളിലെ നവദുര്‍ഗാ, അഷ്ടമാതൃകാ, പഞ്ചകന്യക അറുപത്തിനാല് യോഗിനികള്‍ എന്നീ സങ്കല്‍പങ്ങളെല്ലാം ''സ്തിയാഃ സമസ്താഃ സകലാ ജഗത്സു-ത്വയൈകയാ പൂരിതമംബയേതത്'' എന്ന ദേവീമാഹാത്മ്യത്തിലെ പ്രസ്താവനയെ വെളിവാക്കുന്നതാണ്.ഇതാണ് ഭാരതീയ സ്ത്രീ സങ്കല്‍പ്പം.ചിലയിടങ്ങളില്‍ ഇതിനു വിപരീതമായി സംഭവിക്കാം അത് ചില മനുഷ്യരുടെ കാഴ്ചപ്പാടാണ്  എന്ന് വിവേകത്തോടെ  വിലയിരുത്താന്‍  നമ്മള്‍  ശ്രമിക്കണം എന്നെ പറയാനുള്ളൂ,സാന്ദര്‍ഭികമായി പറഞ്ഞാല്‍ സ്ത്രീപുരുഷ പാരസ്പര്യത്തിന്റെ മടിത്തട്ടിലാണ് മഹിതവും കുലീനവുമായ സംസ്‌കാരം പിറവിയെടുക്കുന്നത് എന്ന്  നമുക്ക് തിരിച്ചറിയാനാവും.


ദ്വിധാ കൃത്വാത്മനോ ദേഹമര്‍ദ്ധേന പുരുഷോഭവത് അര്‍ദ്ധേന നാരീ സ തസ്യാം വിരാജമസൃജത് പ്രഭുഃ (ഋക് - 8.5.8) ത്വം സ്തീ ത്വം പുമാനമസി ത്വം കുമാര ഉതവാ കുമാരീ (അഥ. 10.8.27) വേദങ്ങളും പ്രകീര്‍ത്തിക്കുന്നുണ്ട്. സ്ത്രീയില്‍ പുരുഷനും പുരുഷനില്‍ സ്ത്രീയുമുണ്ടെന്ന് പറയുന്നതിന് കാരണമിതാണ്.സ്ത്രീയും  പുരുഷനും ചില സ്വാര്‍ത്ഥയിടങ്ങളില്‍ നിലനില്‍ക്കുന്ന വിവേജനം മാത്രമാണ് സമൂഹത്തില്‍  ഉള്ളൂ എന്ന്  സാന്ദര്‍ഭികമായി  പറയട്ടെ 
///////////////////////////



സ്നേഹത്തോടെ
 ആസിഫ് വയനാട്

Comments