Saturday, February 13, 2016

മക്കള്‍ക്കായ്‌ (ലേഖനം)

      

13//02///20016


           നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് നമ്മുടെ കുഞ്ഞുങ്ങള്, അപ്പോള് അവരുടെ വളര്ച്ചയിലും നമ്മള് അത്രക്കും ശ്രദ്ധയുള്ളവര് ആയിരിക്കണം ഒരു കുട്ടിയുടെ  വളര്ച്ചയില് അവന്റെ അമ്മയുടെശ്രദ്ധ,അദ്ധ്വാനം വളരെയേറെ വലുതാണ്. അതിന്‍റെ  ഏറ്റക്കുറച്ചിലുകള് ഒരാള്ക്കും വിലയിരുത്താന്  ആവില്ല. അതിന് എന്ത് പ്രതിഫലം നല്കിയാലും തികയുകയുമില്ല .

 അമ്മയെന്നത് സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകങ്ങള്  ആണ്, ആദരവിന്റെയും കരുണയുടെയും സ്പന്ദനങ്ങളാണ്നമ്മുടെ   മുഴുവന് പ്രതീക്ഷകളും ആശങ്കകളും  നമ്മുടെ  മക്കളില് ആണ് എന്നിരിക്കെ നമ്മള്‍ അവരെ വളര്ത്തി വലുതാക്കുമ്പോള് അവരുടെ ഓരോ ചലനങ്ങളിലും അമ്മയുടെ  വെക്തമായ ശ്രദ്ധ  ആവശ്യവുമാണ്.


 

തെറ്റുകള്‍ കാണുമ്പോള്‍ അത്എത്ര വലുതോ ചെറുതോയെന്നുവേര്‍തിരിക്കാതെ അതിന്‍റെ ദൂഷ്യവശങ്ങള്‍ അവരെ ബോധ്യപ്പെടുത്തികൊണ്ടാണ് അവരെ തിരുത്തേണ്ടത്  അല്ലാതെ ക്രൂരമായ  ശിക്ഷാവിധികളോ അസഭ്യ വര്‍ഷങ്ങളോ കൊണ്ടല്ല എന്ന് നാം  തിരിച്ചറിയാന്‍  വൈകിക്കൂടാ .ചില കുട്ടികള്‍ നമ്മുടെ ഉപദേശത്തിനൊന്നും വഴങ്ങുകയില്ല. അപ്പോളവരെ  വളരെയധികം നീചമായും മാനസികമായും വളരെയധികം വേദനിപ്പിക്കും
, അതുകൊണ്ട്  അവര്‍  വീണ്ടും  ആ തെറ്റ്  ആവര്‍ത്തിക്കാതിരിക്കുമോ ? ഒരിക്കലുമില്ല   ഇതിന്നു  നമ്മുടെ  ഇടയില്‍ കണ്ടു വരുന്ന ഒരു സോഭാവിക പ്രവണതയാണ്.
കുഞ്ഞുന്നാളില്‍ തന്‍റെ കുഞ്ഞു വാശി പിടിച്ചു കരയുമ്പോള്‍ അവനെ നമ്മള്‍  ആശ്വസിപ്പിക്കാന്‍  ആയി  അവന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സാധിച്ചു കൊടുക്കുന്നു, അതിലൂടെ  നമ്മള്‍ അവനെമോശമായഒരുപ്രവണതയിലേക്കാണ് നയിക്കുന്നത് .തന്‍റെ എന്ത് ആവശ്യവും തന്‍റെ ഇഷ്ടത്തിന് നടത്തിത്തരുന്നവര്‍ ആണ് എന്‍റെ മാതാപിതാക്കള്‍ എന്ന ചിന്താഗതി അവന്‍റെ കുഞ്ഞുമനസ്സില്‍ അടിഞ്ഞുകൂടുന്നു .

 

 പിന്നീട് അവന്‍ വളരുമ്പോള്‍ അവന്‍റെ കൊച്ചു കൊച്ചു  ആവശ്യങ്ങളും ആഗ്രഹങ്ങളും വളരുന്നു, ഒരു പക്ഷെ സാഹചര്യങ്ങള്‍ നമ്മളെ അവന്‍റെ ആവശ്യങ്ങള്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍  ആക്കിയേക്കാം എങ്കിലും കുട്ടികള്‍ അത് ഉള്‍ക്കൊള്ളണം എന്ന് നിര്‍ബന്ധമില്ല , അവന്‍റെ  മനസ്സില്‍  തന്‍റെ മാതാപിതാക്കള്‍ഒന്നിനും കൊള്ളാത്തവര്‍ എന്ന ചിന്താഗതി കടന്നു വരാന്‍ ഇടയാക്കിയേക്കാം .
ഇതൊരു അകല്‍ച്ചയാണ് കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നും  മാതാപിതാക്കള്‍ കുട്ടികളില്‍നിന്നും.
 ഈ അവസ്ഥക്ക്  നമ്മള്‍  പൂര്‍ണ്ണമായും  ഉത്തരവാദികള്‍  ആണ്,കാരണം കുട്ടികളോടുള്ള അമിതമായ സ്നേഹം  അല്ലെങ്കില്‍  അവരിലുള്ള അമിത വിശ്വാസം  ആണ് നമ്മളെ  ഈ ഒരു  അവസ്ഥയിലേക്ക് എത്തിച്ചത്.വളര്‍ന്നു വരുമ്പോള്‍ താന്‍ എല്ലാം  തികഞ്ഞവന്‍  ആണ്തനിക്കാരുടെയും സഹായം  ആവശ്യമില്ല തുടങ്ങിയ ചിന്താഗതികള്‍ കുട്ടികളെ  വീണ്ടും വഴിതെറ്റിക്കുകയാണ് അതിനൊരു മുഖ്യ കാരണം അനാവശ്യമായി  യാതൊരുവിധ നിയന്ത്രണവുമില്ലാതെ  നമ്മള്‍ നമ്മുടെ കുട്ടികള്‍ക്ക് നെല്കുന്ന അമിത സ്വാതന്ത്ര്യമാണ്,നമ്മുടെ കുഞ്ഞുമക്കളെ  നമ്മള്‍  വളര്‍ത്തി  കൊണ്ട്  വരുമ്പോള്‍   ആദ്യമായി  അവര്‍ക്ക്  നമ്മളില്‍  ഒരു വെക്തമായ  സ്വതന്ത്രമായ ഇടപെടലുകള്‍ക്കുള്ള  അവകാശമാണ് നമ്മള്‍ അവരെ  ശീലിപ്പിക്കേണ്ടത്,
കുട്ടികളുടെ കര്‍മ്മങ്ങളെ നിരീക്ഷിക്കുക. അപാകതകള്‍ ചെയ്യുമ്പോള്‍ അതിന്‍റെ  ദോഷഫലങ്ങള്‍ പറഞ്ഞു ഉപദേശിക്കുക. ശകാരിക്കുന്ന രീതിയോ കാര്‍ക്കശ്യമോ പാടില്ല.എന്ന് വച്ചാല്‍  അവരെ പ്രോത്സാഹിപ്പിക്കണം  എന്നല്ല , അത് വിപരീത ഫലം ചെയ്യും. വസ്ത്രം എങ്ങനെ ധരിക്കണം സാധനങ്ങള്‍ എങ്ങനെ സൂക്ഷിക്കണം മറ്റുള്ളവരോട് എങ്ങനെ പെരുമാറണം മോശപ്പെട്ട സ്വഭാവങ്ങളെന്ത് ചീത്തയായവ എന്ത് നല്ലതെന്തൊക്കെ സ്വഭാവത്തിലും പെരുമാറ്റത്തിലും ആരെ അനുകരിക്കാം ആരെ അനുകരിക്കരുത് തെറ്റുകളോടുള്ളസമീപനമെന്തായിരിക്കണം നല്ലതിനോടുള്ള സമീപനമെന്തായിരിക്കണം എന്ത് കാണണം എന്ത് കാണരുത് തുടങ്ങി മിക്ക വിഷയങ്ങളിലും അവര്‍ക്ക് ഗൈഡ്‌ലൈന്‍ നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.എന്ന് വച്ചാല്‍  അവരെ ഭൂതക്കണ്ണാടി കൊണ്ട് നിരീക്ഷിക്കണം എന്നല്ല കര്‍ശനമായ  ഒരു ചട്ടക്കൂടില്‍ വളര്‍ത്തണം എന്നുമല്ല  ഉദ്ധേശിക്കുന്നത്  ഒരു ശ്രദ്ധ ഇടപെടല്‍ മൃത് സമീപനം  സ്നേഹം എല്ലാം  അവര്‍ക്ക് വേണ്ടവിധം  അനുവദിക്കണം  എന്ന്  സാരം.ചില കുടുംബത്തില്‍ മാതാവും പിതാവും പരസ്പ്പരം പോരടിക്കുന്നവര്‍  ആയിരിക്കും  ഇതു കുട്ടിയുടെ മനസിനെ എത്രമാത്രം വേദനിപ്പിക്കുന്നു എന്ന്  നാം  തിരിച്ചറിയണം ,.,.,അവരുടെ മുന്നില്‍ എങ്കിലും  ചീത്തവാക്കുകളും  വഴക്കും  ഒഴിവാക്കാന്‍ നമ്മള്‍  ശ്രദ്ധിക്കണം .

   

         പിന്നെ  കുട്ടികള്‍ വളര്‍ന്നുവരുന്ന  സാഹചര്യം  അവന്‍റെ ജീവിതത്തിലും  ശക്തമായ  സ്വാധീനം  ആണ്  ചൊലുത്തുക എന്നത് നമ്മുടെ  ചുറ്റുപാടുകളില്‍ നിന്നും  വെക്തമായി പ്രപഞ്ചം  നമ്മെ  എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്ന ഒന്നാണ് ,. മക്കള്‍ ഏത് പ്രായക്കാരായാലും അഗാതമായി സ്‌നേഹിക്കുക.
കുട്ടികള്‍ മൂന്ന്-നാല് വയസ്സാകുന്നതോടെ പല രക്ഷിതാക്കളും അവരെ ലാളിക്കുന്നതിലും സ്‌നേഹിക്കുന്നതിലും അല്‍പം കുറവ് വരുത്തും. അവന്‍റെ/അവളുടെ താഴെയുള്ള കുഞ്ഞിനായിരിക്കും അതത്രയും നല്‍കുക. മനുഷ്യപ്രകൃതിയാണത്. ചില കുട്ടികളിലെങ്കിലും ഈ സമീപനം ദുര്‍വാശിയുണ്ടാക്കും. ചെറിയ കുട്ടിയോട് ഒരുതരം അസംതൃപ്തി അവന്‍ അപൂര്‍വമായി പ്രകടിപ്പച്ചെന്നും വരാം. ഈ സമീപനത്തെ  നമ്മള്‍ ഒരിക്കലും  നിസ്സാരമായി തള്ളിക്കളയരുത്. മുതിര്‍ന്നാലും അവന്‍റെ മനസ്സില്‍  അത്  അടിഞ്ഞുകൂടും  എന്നത്  നാം അറിയണം.എത്ര ജോലിത്തിരക്കുള്ളവര്‍   ആയിരുന്നാലും നമ്മുടെ   കുട്ടികള്‍ക്കായി കുറച്ച് ഫ്രീസമയം ഉണ്ടാക്കിയെടുക്കാന്‍  നാം ശ്രദ്ധിക്കണം അവരുടെ പ്രായ വിത്യാസത്തിനു അനുസരിച്ച് .അവരെ നാം സമീപ്പിക്കേണ്ടത്. അവരെത്ര തന്നെ  വളര്‍ന്നാലും അവരെ  സ്നേഹിക്കുന്നതില്‍  നാം പിശുക്ക് കാണിക്കാന്‍  പാടില്ല .

             സ്നേഹത്തോടെ  ശിരസ്സില്‍  ഒരു തലോടല്‍  നെറുകയില്‍ ഒരു മുത്തം എന്നിവ  ഏതൊരു കുഞ്ഞിന്‍റെയും  ആഗ്രഹമാണ്. അതവരുടെ അവകാശമാണ്. പിന്നെ  കുഞ്ഞുങ്ങളെ നമ്മള്‍ എത്രയധികം  സ്നേഹിക്കുന്നുവോ സംരക്ഷിക്കുന്നുവോ  അത്രയും  അവര്‍ നമ്മളെയും  സ്നേഹിക്കുകയും ബഹുമാനിക്കുകയും  ചെയ്യും  എന്ന് നാം  തിരിച്ചറിയണം  ചെറിയ കുട്ടികളാണെങ്കില്‍ അവരുടെ കളിയിലും തമാശയിലും പങ്ക് ചേരുകയും .അവരോടു  നല്ല  നല്ല  കഥകളും  കവിതകളും  മാഹാന്മാരുടെ  ജീവിത രീതികളും  പറഞ്ഞു  കേള്‍പ്പിക്കാനും നാം  മടിക്കരുത്, അതോടു കൂടെ കൊച്ചു കൊച്ചു  നിര്‍ദേശങ്ങളും അവരിലേക്ക്‌ പകര്‍ന്നു നെല്‍കുകയും കൂടി ചെയ്യണം ശൈശവം  കഴിഞ്ഞാല്‍ അവന്‍ തിരിച്ചറിവിലേക്ക്  പ്രവേശിക്കുന്നു അപ്പോള്‍ അവന്‍റെ ശരീരത്തോടൊപ്പം  തന്നെ  മനസ്സും വളര്‍ച്ചയുടെ പടവുകളിലൂടെ  നീങ്ങുകയാണ്, ഇവിടെയാണ് ഒരു പിതാവിന്‍റെ മാതാവിന്‍റെ ഇടപെടലുകള്‍ വളരെയധികം അനിവാര്യമായ ഘട്ടം. കാരണം അവന്‍ ഏര്‍പ്പെടുന്ന  ഏതു പ്രവര്‍ത്തിയിലും  നാം ശ്രദ്ധാലുക്കള്‍ ആയിരിക്കണം.ഈ സമയത്താണ്  അവന്‍ ചുറ്റുപാടുകളെ പഠിക്കുന്നതും  വിലയിരുത്തുന്നതും ,അവിടെ നിന്നും  കിട്ടുന്ന അറിവുകള്‍  അല്ലെങ്കില്‍ അനുഭവങ്ങള്‍ അവന്‍റെ മനസ്സില്‍ ഉറക്കുന്നവയാണ്  അപ്പോള്‍  അവന്‍റെ കൂട്ടുകാരെക്കുറിച്ചും  നമ്മള്‍ അറിഞ്ഞിരിക്കണം .,.,ചില കുട്ടികള്‍ വീട്ടിലെ  മുഴുക്കുടിയനായ അച്ഛന്‍റെ അല്ലെങ്കില്‍  അവിഹിത ബന്ധമുള്ള അമ്മയുടെ നിയന്ത്രണത്തില്‍ അസഹിഷ്ണുതയുള്ളവര്‍  ആയിരിക്കും  അവന്‍റെ കുഞ്ഞു മനസ്സില്‍  സമൂഹത്തോട്  സ്നേഹത്തെക്കാള്‍ വെറുപ്പാവും കൂടുതല്‍ ഉണ്ടാവുക അപ്പോള്‍  അത്തരംകുട്ടികളുമായുള്ള സൌഹാര്‍ദ്ധം  അവരെയും  മറ്റൊരു  വഴിയിലേക്ക്  നയിച്ചേക്കാം  അപ്പോള്‍  അതില്‍ നിന്നും നാം  അവരെ വിലക്കണം നിയന്ത്രിക്കണം  എങ്ങനെ എവിടെ എന്നത്   പ്രസക്തമാണ് കര്‍ശനമായല്ല അവരെ നിയന്ത്രിക്കേണ്ടത്.
 

നമ്മള്‍ രക്ഷിതാക്കള്‍ കുട്ടികളുടെ ഗുണകാംക്ഷികളാകണമെന്നത് വളരെയധികം പ്രാധാന്യ മേറിയ കാര്യമാണ്,അതെങ്ങനെ  തന്‍റെ മാതാപിതാക്കള്‍  തന്നെ ഏറെ സ്‌നേഹിക്കുന്നുണ്ടെന്നും തന്‍റെ ഓരോ പ്രവര്‍ത്തിയും  അവരെ  സന്തോഷിപ്പിക്കുകയും വേദനിപ്പിക്കുയും ചെയ്യുന്നവയുമാണെന്ന്, നമ്മുടെ സമീപ്യത്തിലൂടെ അവര്‍ക്ക് ബോധ്യമാകണം.മാതാപിതാക്കളുടെ സ്‌നേഹം ഏറെ ആവശ്യമുള്ള  ഒരുഘട്ടമാണ് കൗമാരം. ആ സമയത്ത് അത് നിഷേധിച്ചാലോ അവരെ  കര്‍ശനമായി നിയന്ത്രിച്ചാലോ  സ്‌നേഹം നടിക്കുന്ന പുറത്തുള്ളവരോട് കുട്ടികള്‍ കൂട്ടുകൂടും. അതെത്തരക്കാര്‍ എന്നതിനെ അപേക്ഷിച്ച് ആ ബന്ധം പലവിധ സാഹചര്യങ്ങളില്‍ വലിച്ചിഴക്കപ്പെടും പിന്നീടോരിക്കലും തിരുത്താന്‍ കഴിയാനാവാത്ത വിധമുള്ള ജീവിതശീലങ്ങളിലേക്ക് അവര്‍ വഴുതി  വീഴുകയും ചെയ്യും.
പ്രായോഗിക ജീവിതത്തിലൂടെയുള്ള  ദിശാബോധം ഇവിടെയാണ് നാം പഠിപ്പിക്കേണ്ടത് ജീവിതത്തില്‍ എത്രയധികം തിരക്കുള്ളവര്‍ ആയിരുന്നാലും ദിവസ്സവും  കുറച്ചു നേരമെങ്കിലും നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ കേള്‍ക്കാനും അവരോടൊപ്പം ഇടപഴുകാനും സമയം കണ്ടെത്തണം. സംസാരത്തിലും ജോലിയിലുമൊക്കെ അവരുടെ  നിര്‍ദേശങ്ങള്‍ അഭിപ്രായങ്ങള്‍ ചോദിക്കുക.അപ്പോള്‍  തങ്ങളും ഈ കുടുംബത്തിന്‍റെ ഭാഗമാണ് എനിക്കും ഇവിടെ ഒരു സ്ഥാനമുണ്ട് എന്ന തോന്നലും  ഉത്തരവാദിത്തബോധവും അവരിലേക്ക്‌  അറിയാതെ കടന്നുവരുകയാണ് ചെന്നുന്നത്.
  

ഒരു കുടുംബം എന്നത് എത്രയോ നന്മ തിന്മകളുടെ കലവറയാണ് ഇതിവിടെ അനുവര്‍ത്തിക്കുന്നതും നമ്മളിലൂടെയാണ്  അവരുടെ ഭാവി അവരുടെ തന്നെ കൈകളിലാണെന്ന ഒരു ചിന്ത അവരിലേക്ക്‌ നാം  പകര്‍ന്നു നെല്‍കണം.ഇന്നത്തെ  നവമാധ്യമങ്ങള്‍ കുട്ടികളുടെ ജീവിതത്തെ  കൂടുതല്‍  ബാധിക്കുന്ന  തരത്തില്‍  നന്മകളും  തിന്മകളും  കുത്തിനിറച്ചതാണ്  കുട്ടികളുടെ മുന്നില്‍ ടി വി പോലുള്ള  മാധ്യമങ്ങള്‍ തുറക്കാന്‍  കഴിയാത്ത അവസ്ഥയാണിന്നു  .വെഭിചാരത്തിന്റെയും കൂട്ടിക്കൊടുപ്പിന്റെയും കൊലപാതകത്തിന്റെയും  കഥകളും  ചര്‍ച്ചകളും .,,കുട്ടികള്‍ക്ക്  കഴിവുകള്‍ പലവിധമാണ് മറ്റു കുട്ടികളുമായി നമ്മുടെ കുട്ടികളെ ഒരിക്കലും  താരതമ്യം ചെയ്യരുത്,കാരണം സര്‍വേശ്വരന്‍ എല്ലാവര്‍ക്കും ഓരോന്നും കൊടുത്തിരിക്കുന്നത് പല അളവില്‍  ആണ് ചിലര്‍ക്ക്  ബുദ്ധിശക്തി കൂടുതല്‍ ആവാം ചിലര്‍ക്ക് കുറവാകാം, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയേണ്ടത് മാതാപിതാക്കളായ നമ്മളാണ്  കുട്ടികള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ രക്ഷിതാക്കളുടെ അവഗണനയും എതിര്‍പ്പും കുട്ടികളെ  നിരാശരാക്കും. നമ്മുടെ കുട്ടികളുടെ ആവശ്യത്തെ  അല്ലെങ്കില്‍ ആഗ്രഹത്തെ ആരോഗ്യകരമായ താല്‍പര്യങ്ങളെ മാനിക്കുകയും . തെറ്റായ താല്‍പര്യങ്ങളെ ഗുണകാംക്ഷയോടെ അവരെ ബോധ്യപ്പെടുത്തിക്കൊണ്ട് തിരുത്തുകയും ചെയ്യുമ്പോള്‍ അവരുടെ മനസ്സില്‍ കുടിയേറുമായിരുന്ന വാശിയോ വൈരാഗ്യമോ ഇല്ലതെയവുകയാണ് ചെയ്യുന്നത്. നമ്മുടെ താല്‍പര്യത്തെ  ഏകപക്ഷീയമായി കുട്ടികളിലേക്ക് ഒരിക്കലും  അടിച്ചേല്‍പ്പിക്കാന്‍ നാം തുനിയരുത്.അങ്ങനെ  ചെയ്യുമ്പോള്‍ അവരുടെ ലക്ഷ്യബോധത്തെ  നശിപ്പിക്കാന്‍ മാത്രമേ അതുപകരിക്കൂ. ലാളിച്ചു വഷളാക്കാതെ സ്നേഹിച്ചു സംസ്കരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.കുട്ടികളുടെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലൂടെയാണ് അവരുടെ കഴിവുകള്‍ നാം തിരിച്ചറിയുന്നത്‌ അപ്പോള്‍ആസമയംവളരെയധികംപ്രാധാന്യമേറിയതാണ്.,.ഓരോ കുഞ്ഞിന്‍റെയും ജീവിതത്തില്‍ ബൗദ്ധികവും ആത്മീയവുമായ വിഷയങ്ങള്‍ അതിന്‍റെ തോതില്‍ അവനെ ബോധ്യപ്പെടുത്തണം    ധാര്‍മിക വിദ്യാഭ്യാസവും പ്രായോഗിക ജീവിതവും അഭ്യസിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം മാനുഷികമായ എല്ലാ നന്മതിന്മകളെയും വേര്‍തിരിച്ചു  നമ്മള്‍ അവനിലേക്ക്‌ അതിന്‍റേതായ കാര്യ കാരണങ്ങളിലൂടെ പകര്‍ന്നു നെല്‍കാന്‍ ശ്രമിക്കണം. കള്ളത്തരങ്ങളും മോശമായ വാക്കുകളും മോഷണം കപടത  സമൂഹത്തോടുള്ള പെരുമാറ്റരീതികള്‍ ബഹുമാനം മാതാപിതാക്കളുടെ സ്ഥാനം വീട്ടില്‍ കുഞ്ഞുങ്ങളുടെ  സ്ഥാനം  ബാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ അവര്‍ക്ക് ഉയര്‍ന്ന കാഴ്ചപാട് നല്‍കാനുതകുന്ന പാഠങ്ങള്‍ നല്‍കണം. മാര്‍ഗദര്‍ശനത്തോടുകൂടി അവരെ നയിക്കുകയും . അവര്‍ക്കും നിങ്ങള്‍ക്കും വേണ്ടി അവരെ സജ്ജരാക്കുകയും  വാര്‍ധക്യത്തില്‍ സ്വാസ്ഥ്യം കെടുത്താത്ത,  സമൂഹത്തിനും തങ്ങള്‍ക്കു തന്നെയും ഉപകാരപ്പെടുന്ന മക്കളായി അവരെ വളര്‍ത്തിയെടുക്കാന്‍ നാം ശ്രമിക്കണം അധര്‍മികമായി ജീവിക്കുന്ന  രക്ഷിതാക്കള്‍ ആണ് നമ്മളെങ്കില്‍ കുട്ടികളിലും  ആ സ്വഭാവം കടന്നുവരും എന്നത് സ്വോഭാവികമാണ് ,,നമ്മള്‍  തിന്മകള്‍ പ്രവര്‍ത്തിച്ചുകൊണ്ട്‌  നിങ്ങള്‍ അത് ചെയ്യരുത് എന്നുപദേശിച്ചാല്‍ അതെത്രമാത്രം പ്രവര്‍ത്തികമാവും എന്നത്  ആ കുഞ്ഞിനെ മാത്രം  ആശ്രയിച്ചിരിക്കുന്ന  സംഗതിയാണ്.പുകവലിയും  മദ്യപാനവും   പുകവലിയും ധാര്‍മികവിഷയവുമായുള്ള അകല്‍ച്ചയും  രക്ഷിതാക്കളുടെ ഭാഗത്ത് ഉണ്ട് എങ്കില്‍  അത്  തന്‍റെ മക്കളിലേക്കും  പടരും എന്ന് നാം  തിരിച്ചറിഞ്ഞേ മതിയാകൂ.

 
 
കുടുംബത്തില്‍ അച്ഛനമ്മമാര്‍ തമ്മില്‍ പരസ്പരം സ്നേഹത്തോടെയാണ്  പെരുമാറെണ്ടത് എന്തെങ്കിലും പ്രശ്നങ്ങളോ പിണക്കങ്ങളോ ഉണ്ടെങ്കില്‍ തന്നെ  അത് കിടപ്പുമുറിയില്‍ അവസാനിക്കണം പരിഭവവും  പരാതിയുമെല്ലാം .കാരണം  തന്‍റെ വീടാണ് എല്ലാറ്റിന്റെയും ഉറവിടം അവിടെനിന്നാണ് അവന്‍ എല്ലാം പഠിച്ചെടുക്കുന്നത്. ആക്ഷേപവും ശകാരവും ശിക്ഷയും ആരെയും നന്നാക്കില്ല.ശിക്ഷ വേണം അത്  എന്തിനാണ്  അച്ഛന്‍ അമ്മ എന്നെ  ശിക്ഷിക്കുന്നത് എന്നത്  കുട്ടിക്ക്  ബോധ്യമാവുന്നതും  പിന്നീട്  അത് ചെയ്യരുത് എന്ന്  തീരുമാനം എടുക്കാന്‍  അവനെ ഓര്‍മ്മിപ്പിക്കുന്നതും  ആവണം  . സ്‌നേഹവും ഉത്തമ സഹവാസവുമാണ് മനസ്സുകളെ സംസ്‌കരിക്കുക.കുട്ടികള്‍ വളരുന്തോറും അവരുടെ സ്വഭാവവും വളരുന്നു  സ്വയം തിരഞ്ഞെടുപ്പിന്റെ ഘട്ടം വരുമ്പോള്‍ പലപ്പോളുംഅവര്‍ക്ക്  ഈ അറിവുകള്‍  തീരുമാനങ്ങള്‍ എടുക്കാന്‍  കുട്ടികള്‍ അതുമൂലംപ്രപ്തരാകും .
 

കുഞ്ഞുങ്ങളെ   ചിത്രത്തില്‍  കാണും വിധം  തമാശക്ക് പോലും ചെയ്യരുത്  മറ്റൊരു പ്രധാനകാര്യമുള്ളത് നമ്മുടെ മക്കള്‍ക്ക്‌  ഭയമില്ലാതെ  നമ്മളോട് എന്തും തുറന്നു പറയാന്‍ ഉള്ള ധൈര്യമാണ് സ്വാതന്ത്ര്യമാണ് അതിലൂടെ അവര്‍നിര്‍ഭയത്വമുള്ളവരായി മാറും .അവരുടെ  ആവശ്യങ്ങള്‍  അമ്മയെതോണ്ടി അച്ഛനോട് പറയുന്ന ഒരു സ്ഥിതി വരരുത്,,അത് അമ്മയാണ് ശ്രദ്ധിക്കേണ്ടത്
കുട്ടികളുടെ പുസ്തകങ്ങളും ബാഗും കിടപ്പുമുറിയും അമ്മയുടെ നിയത്രണത്തില്‍ ആയിരിക്കണം  അവരുടെ പഠനനിലവാരവും വൃത്തിയും കൂട്ടുകാരുമായുള്ള ബന്ധങ്ങളും മനസ്സിലാക്കാന്‍ അത് നല്ലതാണ്. അവരുടെ സ്വഭാവദൗര്‍ബല്യങ്ങള്‍ പോലും പുസ്തകങ്ങളില്‍ കണ്ടെന്നുവരാം. അവരുടെ ജീവിതത്തില്‍ അച്ചടക്കവും അടുക്കും ചിട്ടയും സൃഷ്ടിക്കാന്‍ മാതാവിനാണ് സാധിക്കുക. തെറ്റ് എന്ന് തോന്നുന്ന വിഷയങ്ങള്‍  അച്ഛന്‍റെ മുന്നില്‍ എത്തുന്നതിനു മുന്‍പ് അമ്മക്ക് തിരുത്താന്‍  കഴിയണം.  എന്നിട്ടും  സാധിച്ചില്ലെങ്കില്‍ മാത്രമേ ആവിഷയം അച്ഛന്‍ അറിയാന്‍ പാടുള്ളൂ ,ആവശ്യമെന്ന് തോന്നുന്ന വിഷയങ്ങള്‍ മാത്രം പിതാവിനെ ഏല്‍പിക്കുക. എന്നാല്‍ അറിയിക്കേണ്ട കാര്യങ്ങള്‍ പിതാവില്‍നിന്ന് മറച്ചുവെക്കുന്ന മാതൃസമീപനവും ഉണ്ടാവരുത് അത്  വലിയ വലിയ വിപത്തുകളിലേക്ക് കുട്ടികളെ കൊണ്ടെത്തിക്കും

////////////////////////////////
 
 (ചിത്രങ്ങള്‍ക്കും ചില വാക്കുകള്‍ക്കും  സുഹൃത്തുക്കളോട്  കടപ്പാട് )
///////////////////////////////////////
ആസിഫ് വയനാട്