Tuesday, April 7, 2015

സ്വപ്നം




സ്വപ്നമെന്ന ചങ്ങലകൊണ്ടു ബന്ധനത്തിലായിരിക്കുന്നു ഞാന്‍
ജീവിതവും സ്വപ്നവും ഒന്നു പോലെ തന്നെയെന്നറിഞ്ഞ നാള്‍
ആകാശത്തിലെ മേഘങ്ങൾ സ്വപ്നത്തിൽ ഇറങ്ങിയെന്നരുകില്‍
ആകാംക്ഷയോടെ വീണ്ടുംവീണ്ടും സ്വപ്നത്തിലേക്ക് ഊളിയിട്ട്
ജീവിതമാവുന്ന യാത്രയിലെ അനുഗ്രഹമാവുന്നു  സ്വപ്‌നങ്ങള്‍ 
ഇനിയും കാണണമെനിക്ക് നിത്യവും രാത്രിയുടെ യാമങ്ങളില്‍
നിന്നരുകിലേക്ക് സ്വപ്നച്ചിറകില്‍ പതിയപ്പതിയെ അറിയാതെ
ഒറ്റചിലമ്പില്‍ കോര്‍ത്തിട്ട പാദങ്ങളെ  വിരലുകള്‍ ലോലമായ്‌
തഴുകി തഴുകി നിന്നിലേക്ക്‌ അലിഞ്ഞു ചേരണം ശാന്തമായി
നിന്‍റെ കൈവിരലുകള്‍ എന്നില്‍ ഞെരിഞ്ഞമരുന്ന നിമിഷങ്ങള്‍
നിന്നില്‍നിന്നും നിര്‍ഗളിക്കുന്ന ചുടു നിശ്വാസങ്ങള്‍ വീണ്ടും
നിന്‍റെ നിശ്വാസങ്ങളില്‍ സ്നേഹമായ് പ്രണയമായ് വീണ്ടും
അവസാനം തളര്‍ന്നുറങ്ങുവാന്‍ നിന്‍റെ മാറില്‍ തലയാഴ്ത്തി 
നിന്‍റെ വിരല്‍ത്തുമ്പിന്റെ  തലോടലില്‍ മൂകമായ് ശാന്തമായ് 
നിര്‍വൃതിയുടെ നിമിഷങ്ങളില്‍ അലിഞ്ഞലിഞ്ഞു നിന്നിലേക്ക്‌ 
അടര്‍ന്നു വീഴണമെനിക്ക്  അടര്‍ന്നു വീഴണമെനിക്ക് 




ആസിഫ് വയനാട്