ചെറ്റക്കുടിലിലെ ദൈവ ദൂതൻ (കഥ )



 ചെറ്റക്കുടിലിലെ ദൈവ ദൂതൻ (കഥ )
///////////////////////////////

"ഇരുട്ട് നന്നായി കനത്തിരിക്കുന്നു പതിവിലും നേരം പോയല്ലോ പാവം അമ്മ ഒറ്റക്കാണവിടെ,
സുകു ഓരോന്ന് ചിന്തിച്ച് ബസ്സ്റ്റാന്റിനെ ലഷ്യമാക്കി വേഗംനടന്നു. പെട്ടെന്ന് ഇരുളിന്റെ മറവിൽ നിന്നും ഒരു കുഞ്ഞിന്റെ ചിലമ്പിച്ച തേങ്ങൽ അവന് കാതോർത്തു ഇവിടെ അടുത്ത് എവിടേയോ നിന്നാണല്ലോ?

അവൻ ചുറ്റും നോക്കി ഒന്നും കാണാൻ വയ്യാത്ത ഇരുട്ട് അവൻ ചെവി വട്ടം പിടിച്ചു .ആ കുറ്റിക്കാടിന്റെ മറവിൽ നിന്നാണല്ലോ?
അവൻ പതിയെ കരച്ചിൽ കേട്ട ഇടത്തേക്ക് നടന്നു. ഈശ്വരാ അതാ ഒരു കുഞ്ഞു കീറത്തുണിയിൽക്കിടന്ന് ഞെരുങ്ങിക്കരയുന്നു . അവനെ കണ്ടപാടെ ആ കുഞ്ഞ് പേടിയോടെ വീണ്ടും ഉറക്കെ കരഞ്ഞു, സഹതാപം തോന്നിയ അവൻ ആ കുഞ്ഞിനെ എടുക്കാനായി കൈകൾ നീട്ടി പെട്ടെന്നാണ് ഇരുളിന്റെ മറവിൽ നിന്നും ബലഹീനമായ ഒരടി അയാളുടെ പുറത്തു വീണത്. കൂട്ടത്തിൽ കാതിനെ കീറി മുറിക്കുന്ന അറപ്പുളവാക്കുന്ന വാക്കുകളും.

"ആര്ക്കാടാ എന്റെ കുഞ്ഞിനെ വേണ്ടത് ഓരോരുത്തർ ഇറങ്ങിക്കോളും ഇരുട്ടിന്റെ മറപറ്റി,

ഞെട്ടിത്തിരിഞ്ഞ അയാൾ പകച്ചുപോയി ഇരുട്ടിൽ ഒരു സ്ത്രീ രൂപം, ആ രൂപത്തെ സഹതാപത്തോടെ നോക്കി അവൻ മുരണ്ടു ഞാൻ, കുഞ്ഞ്‌, കരച്ചിൽ വാക്കുകൾ മുറിഞ്ഞു .

അപ്പോൾ തൊട്ടപ്പുറത്ത് നിന്നും ഒരു പുരുഷ ശബ്ദം നാശം നീയോന്നിങ്ങോട്ട് വാടി കാശും വാങ്ങീട്ട് നീയവിടെ എന്തെടുക്കുവാ?

"അതവിടെങ്ങാനും കിടക്കട്ടെ നാശം.

തല താഴ്ത്തി തിരിച്ചു നടക്കുമ്പോൾ അയാൾ ഒരു വട്ടം കൂടി ആ കുഞ്ഞിനെ പാളി നോക്കി നല്ല ഓമനത്തം തുളുമ്പുന്ന മുഖം കരഞ്ഞു വീർത്ത കണ്ണുകൾ അയാളുടെ ഹൃദയം പൊടിഞ്ഞു .

ആ കുഞ്ഞിനെ അവിടെ ഒറ്റക്കിട്ടു പോവാൻ അവന്റെ മനസ്സ് അനുവദിച്ചില്ല നിങ്ങൾ പോയിക്കോള് ഞാൻ ഇവിടെ നിന്നോളാം നിങ്ങൾ വരുന്നത് വരെ .
ഓ പിന്നേ പണ്ട് കുറേ ആളുകൾ എന്നേ സ്നേഹിച്ചതിന്റെ കൂലിയാ ആ കിടക്കുന്ന നാശം അതവിടെയെങ്ങാനും കിടന്നോളും ഇയാൾ ഇയാളുടെ പാട് നോക്കി പോയെ അവൾ ചീറി,

അവൻ പതിയെ തിരിഞ്ഞു നടന്നു എന്നിട്ടും ആ കുഞ്ഞിന്റെ ചിന്തകള് വല്ലതെ വേട്ടയാടി ഒരു നീറ്റലായി മനസ്സിനെ കീറിമുറിക്കുന്നു. അവൻ കുറച്ചു മാറി നിന്നു അവൾ തിരിച്ചു വരുന്നതും കാത്ത് .
കുറേ കഴിഞ്ഞപ്പോൾ കാടിന്റെ മറവിൽ നിന്നും എഴുന്നേറ്റു വരുന്ന ആ രൂപത്തെ അവൻ സഹതാപത്തോടെ നോക്കി നിന്നു .അവൾ എന്തക്കയോ പിറുപിറുക്കുന്നു.
വാരിപ്പിടിച്ച സാരിയും പാറിപ്പറന്ന മുടിയിഴകളും അവളെ ഒരു ഭ്രാന്തിയെപ്പോലെ തോന്നിച്ചു .അയാളെ അവൾ പറഞ്ഞു താൻ കുറച്ചു വാ ആ നായിന്റെ മോൻ എന്നെ കടിച്ചുകീറി മേലാകെ വേദനിക്കുന്നു.
" അയ്യോ ഞാൻ അതിനൊന്നും വന്നതല്ല എന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നു. പക്ഷെ പറഞ്ഞില്ല അതവളെ കൂടുതൽ പ്രകോപിത ആക്കിയാലോ?

പാവം മനസ്സും ശരീരവും ജീവിതവും നശിച്ച ലക്ഷോപലക്ഷം സ്ത്രീകളിൽ ഇവളും.പുരുഷന്റെ കാമവെറിപൂണ്ട കണ്ണുകൾ നിത്യേന കൊത്തി വലിക്കുന്ന സ്ത്രീ ജന്മങ്ങളിൽ ചിലത് മാത്രം, ഇവരുടെ വേദനകളും നൊമ്പരങ്ങളും ആശകളും ആഗ്രഹങ്ങളും ഒരിക്കലും തിരിച്ചറിയാൻ ആരും മെനക്കെടാറില്ല അവന്റെ മനസ്സ് ശാന്തമായി തേങ്ങി .
"എടൊ താൻ ഇനിയും പോയില്ലേ എന്നാൽ താൻ വാ കാശെടുക്ക് ഇനിയും ഇവളോട്‌ കാര്യം പറഞ്ഞില്ലെങ്കിൽ അറിയാതെ തന്നെയും ഇവളൊരു കാമഭ്രാന്തനായി കാണും.

വെറുതെ ഒരു തുടക്കത്തിനായി അവൻ പതറി

"എന്താണ് നിങ്ങടെ പേര്?
എവിടെയാണ് സ്ഥലം?

"എടൊ താൻ നിന്ന് താളം ചവിട്ടാതെ പൈസയെടുക്ക് കൂടുതൽ ഭാരിച്ച കാര്യങ്ങൾ ഒന്നും തിരക്കണ്ട അവൾ ഒച്ചയെടുത്തു< ഓരോരോ നാറികൾ പേരും മറ്റും ചോദിച്ചിട്ടാണോ വെഭിചരീക്കാൻ ഇറങ്ങുന്നത്.
അവൾ ഒച്ചയെടുക്കുന്നു എന്ന് കണ്ടപ്പോൾ അയാൾക്ക്‌ ഭയം തോന്നി .

"ഈ കുഞ്ഞിനെ കണ്ടപ്പോൾ പാവം തോന്നി അല്ലാതെ നിന്നെ വിലപേശി വാങ്ങാൻ വന്നതൊന്നുമല്ല ഞാൻ.
അതിന്റെ കരച്ചില് കേട്ടപ്പോൾ ഇട്ടേച്ചു പോകാൻ തോന്നിയില്ല, നിങ്ങള്ക്ക് വേണ്ടങ്കിൽ ഇങ്ങു തന്നേക്ക്‌ ഞാൻ നോക്കിക്കോളാം ഇവനെ,
അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു. അവൾ ആ കുഞ്ഞിന്റെ മുന്നില് ചടഞ്ഞിരുന്നു. മുഖം മുട്ടുകളിൽ അമർത്തി ഏങ്ങിയേങ്ങി കരഞ്ഞു.

നിങ്ങൾ കരയണ്ട നിങ്ങളും എന്റെ കൂടെ പോര് ഈ നശിച്ച പണിക്കിറങ്ങാണ്ടിരുന്നാൽ മതി . അവൾ ആട്ടിയോടിക്കും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല . അവൾ കുഞ്ഞിനെയെടുത്തു മടിയില് കിടത്തി. അവൻ പ്രതീക്ഷയോടെ അവളെ നോക്കി അവളുടെ കണ്ണുകളിൽ ഒരു യാചനയുടെ പ്രതിഭലനം അവൻ കണ്ടു .

"പേടിക്കണ്ട ഞാൻ ഒരു സാധാരണ കൂലിപ്പണിക്കാരൻ ആണ് അടുത്ത ഗ്രാമത്തിൽ ആണ് താമസം ഒരമ്മയും ഞാനും മാത്രമേയുള്ളൂ വീട്ടില് . തനിക്കു വിരോധമില്ലെങ്കിൽ എന്റെ അമ്മയോടൊപ്പം കഴിയാം എന്തിനാ എങ്ങനെ ജീവിതം നശിപ്പിക്കുന്നത്?

അവൾ ഒന്നും പറഞ്ഞില്ല അവൻ മോന് നേരേ കൈകൾ നീട്ടി ആ കുഞ്ഞു അവനിലേക്ക്‌ ചാടാൻ വെമ്പൽ പൂണ്ട പോലെ കൈ കാലുകള് ഇളക്കി അവൻ കുഞ്ഞിനെയെടുത്തു .
അവൾ പിടഞ്ഞെണീറ്റു .തന്റെ പാണ്ട കെട്ടില് നിന്നും ഒരു ബ്ലൌസ് എടുത്തു . അവിടെ വച്ച് തന്നെ കീറിപ്പറിഞ്ഞ ബ്ലൌസ് അവൾ ഊരിയെറിഞ്ഞു മുടി വാരിക്കെട്ടി നേരയാക്കി ഉടുത്തു അനുസരണയുള്ള ഒരാട്ടിന്കുട്ടിയെപ്പോലെ അവന്റെ പിന്നാലെ നടന്നു . രണ്ടുപേരും ഒന്നും പരസ്പരം മിണ്ടിയില്ല അയാളുടെ നെഞ്ചിൽ ആ കുഞ്ഞും സ്നേഹത്തോടെ പറ്റികിടന്നു .ഒരാവേശത്തിനു ഇങ്ങനെയൊക്കെ ചെയ്തെങ്കിലും അമ്മയോട് എന്ത് പറയും എന്നതായിരുന്നു അവന്റെ മനസ്സ് മുഴുവൻ.എങ്ങോട്ടാണ് ഇയാൾ തങ്ങളെ കൊണ്ട് പോവുന്നത് വല്ല ചതിക്കുഴിയും ആവുമോ? അവൾ ഭയപ്പെട്ടു വെങ്കിലും ചോദിച്ചില്ല.

എന്തോ ഒരു ശക്തി പിടിച്ചു വലിക്കുന്ന പോലെ അവൾ അവന്റെ പിന്നാലേ നടന്നു.സ്റ്റാന്ഡില് പലരും അവളെ പാളിനോക്കുന്നത് കണ്ടു വെങ്കിലും അവനതു മൈൻഡ് ചെയ്തില്ല .തന്റെ ഗ്രാമത്തില ഉള്ളവർ ആരും ഉണ്ടാവരുതെയെന്നായിരുന്നു അവന്റെ പ്രാര്ത്ഥന മുഴുവൻ ബസ്സിൽ കയറും മുൻപ് അവൻ അവളോട്‌ പറഞ്ഞു ഞാനും മോനും പുറകില് ഇരിക്കാം അവസാന സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി അവൾ തലയാട്ടി .
അടിവാരം അടിവാരം ക്ലീനറുടെ വിളികേട്ടു സുകു മയക്കത്തിൽ നിന്നുണർന്നു. ബസ്സിൽ ആരും ഇല്ല കുഞ്ഞും താനും മാത്രം അവൻ വേഗം പുറത്തിറങ്ങി . കുറച്ചുമാറി ആവളതാ നില്ക്കുന്നു . വേഗം തന്നെയവളെയും കൂട്ടി നടന്നു ഇവിടേ നിന്നും രണ്ടു കിലോമീറ്റർ കുന്നു കയറണം. പതുക്കെ നടന്നാൽ മതി. പിന്നെ അമ്മയോട് സ്നേഹിതന്റെ ഭാര്യയും കുട്ടിയുമാണെന്ന് പറഞ്ഞാല് മതി ദൂരെയോരിടത്ത് പണിക്കു പോയത് കൊണ്ട് ഞാൻ ഇങ്ങു കൂട്ടിയതാണെന്നും.കൂടുതല് ഒന്നും അമ്മയോട് പറയണ്ട .ദൂരെയൊരു വെട്ടം ചൂണ്ടി കാട്ടി സുകു അവളോട്‌ പറഞ്ഞു ആ കാണുന്നതാണ് വീട് മടുത്തെങ്കിൽ കുറച്ചിരുന്നോള്.
അത് കേൾക്കാൻ കൊതിച്ചപോലെ അവൾ നിലത്തിരുന്നു.


അവനും അടുത്ത് കണ്ട ഒരു പാറയിൽ ഇരുന്നു.

"ഇനിയെങ്കിലും ഇയാൾക്ക്‌ പേര് പറഞ്ഞൂടേ ഇല്ലങ്കിൽ ഞാൻ അമ്മയോട് എന്ത് പറയും.

"എന്റെ പേര് സീതാന്നാ അവൾ വിക്കി വിക്കി പറഞ്ഞു അത് പറയുമ്പോൾ അവളുടെ തൊണ്ടയിടറിയിരുന്നത് സുകു ശ്രദ്ധിച്ചു.

എന്നാൽ എഴുന്നേൽക്ക്, രണ്ടാളും എഴുന്നേറ്റ് പതുക്കെ മലകയറി. മലയിലെ വീടുകളില് നിന്നും റാന്തൽ വിളക്കിന്റെ പ്രകാശം മിന്നി മിന്നി കത്തുന്നുണ്ടായിരുന്നു.

"ഇതാണ് നമ്മുടെ വീട് ഉമ്മറത്ത്‌ തൂക്കിയിട്ട റാന്തല് വിളക്കിന്റെ വെളിച്ചത്തിൽ ഉമ്മറത്തിരിക്കുന്ന പ്രായം ചെന്ന സ്ത്രീയെ അവൾ കണ്ടു.

"എന്താടാ ഇത്രയും നേരം പോയത് കുറച്ചു നേരത്തും കാലത്തും ഇങ്ങു പോന്നുടെ?

അപ്പോളാണ് അവന്റെ കൈയ്യിൽ ഒരു കുഞ്ഞും പിന്നിലായി ഒരു പെണ്ണിനേയും അവർ കണ്ടത് സുകുവിന്റെ കൂടെ ഒരു കുഞ്ഞും പെണ്ണും?

അമ്മ വെപ്രാളത്തോടെ ചോദിച്ചു.

"മോനെ ആരായിത്‌?

അമ്മെ ഇതെന്റെ സ്നേഹിതന്റെ ഭാര്യയും കുഞ്ഞുമാണ് അവൻ ദൂരെയോരിടത്ത് പണിക്കുപോയതാണ് ഇവളവിടെ ഒറ്റക്കാണ് അതുകൊണ്ട് ഞാനിവരെ ഇങ്ങു കൂട്ടി,
അമ്മക്കൊരു കൂട്ടും ആവുമല്ലൊയെന്നു കരുതി.
കുഞ്ഞിനെ അവളുടെ കൈയ്യിൽ കൊടുത്തിട്ട് അവൻ മുറ്റത്തിന്റെ അരുകിലായി കെട്ടിയ കുളിമുറിയെ ലക്ഷ്യമാക്കി നടന്നു.

"എടാ സുകുവേ അമ്മയുടെ വിളികേട്ടു അവൻ തിരിഞ്ഞു നിന്ന് എന്താ അമ്മെ? ഈ കട്ടൻ ചായയും കുടിച്ചു ഈ എണ്ണ തലയില് തേച്ചു വിയര്പ്പോന്നടങ്ങീട്ട് കുളിക്കെടാ.

പോത്തുപോലെ വളർന്നു എന്നിട്ടെന്താ കാര്യം എന്തേലും ചെയ്യണേൽ പുറകെ നടക്കണം.

" മോള് വാ അമ്മ ചായ തരാം അമ്മ അകത്തേക്ക് നടന്നെങ്കിലും അവൾ മരവിച്ചു നില്ല്ക്കുകയായിരുന്നു. ഇത്രനാളും നേരം ഇരുട്ടിയാൽ തന്നെ കൊത്തിപ്പറിച്ച മനുഷ്യർക്കിടയിൽ ഇങ്ങനെയുള്ളവരും ഉണ്ടോ?

" മോൾടെ പേരെന്താ?

"വന്ന കാലിൽ നില്ക്കാതെ അങ്ങോട്ട്‌ കയറി ഇരിക്കടി കൊച്ചെ,അമ്മ ഒരു കൊരണ്ടിപ്പലക അവളുടെ മുന്നിലേക്ക്‌ നീക്കിയിട്ടു, പെട്ടന്നവള് ചിന്തയില് നിന്നും ഞെട്ടിയുണർന്നു,

"ഇവന് കൊടുക്കാൻ ഇവിടെ പാലൊന്നും ഇല്ലല്ലോ മോളെ, നേരം വെളുക്കട്ടെ താഴത്തെ വീട്ടിലോരിടത്ത് പാലുണ്ട് നമുക്ക് വാങ്ങാം.

മോളെയെന്ന വിളി അവൾ കുറേ നാളുകൾക്ക് ശേഷം കേള്ക്കുകയായിരുന്നു അവൾ കോരിത്തരിച്ചുപോയി,

"എടീ പെണ്ണെ ഈ ചായ കുടിച്ചേച്ചു ആകുഞ്ഞിന് കുറച്ചു മുല കൊടുക്ക്‌!
അതിന്റെ വയറു വിശക്കുന്നുണ്ടാവും എന്നിട്ട് നീയും പോയൊന്നു കുളിക്ക് മല കയറിയപ്പോൾ ആകെ വിയര്ത്തിട്ടുണ്ടാകും ഞാൻ അപ്പോളേക്കും കുറച്ചു കറി ഉണ്ടാക്കട്ടെ. അവനു പ്രത്യേകിച്ച് നിര്ബന്ധം ഒന്നും ഇല്ലാത്തതിനാൽ ഞാൻ ഒന്നും വച്ചില്ലായിരുന്നു.

അവൾ ഏതോ സ്വപ്ന ലോകത്തായിരുന്നു അവളുടെ കണ്ണുകള് നിറഞ്ഞൊഴുകി. പോയ കാലത്തെ അവൾ ശപിച്ചു കഴുകന്മാര് കൊത്തിപ്പറിച്ച തന്റെ ശരീരത്തോട് അവൾക്കു വെറുപ്പുതോന്നി തന്നെ ഈ അവസ്ഥയിലേക്ക് വലിച്ചിഴച്ച സമൂഹത്തോട് അവൾക്കു അറപ്പ് തോന്നി ചളിക്കുണ്ടിൽ ആണ്ടുപോയിക്കൊണ്ടിരുന്ന തന്നെ കൈപിടിച്ചുയർത്തിയ ഈ മനുഷ്യൻ ആരാണ്?

"എടീ നീയിങ്ങനെ വായുംപൊളിച്ചിരിക്കാതെ ആ കുഞ്ഞിനു കൊറച്ചു പാല് കൊടുക്ക്‌ .

അവൾ കുഞ്ഞിനെയെടുത്തു മടിയില് കിടത്തി മുലക്കണ്ണ് അവന്റെ കഞ്ഞിളം ചുണ്ടില് തിരുകുമ്പോൾ ഏതാനും മണിക്കൂർ മുൻപ് ദുഷ്ടന്മാർ തന്റെ മാറിടം കുടിച്ചു വറ്റിച്ചത് അവളോർത്തു. അതിലൊരാൾ കടിച്ചു മുറിപ്പെടുത്തിയ മാറിടത്തിൽ അവൾ വേദനയോടെ മെല്ലെ തലോടി. ഇതൊന്നുമറിയാതെ ആ പൈതൽ അമ്മയുടെ സ്നേഹാമൃതം ഞൊട്ടിനുണയുകയായിരുന്നു. അവനറിയില്ലല്ലോ ആ സ്നേഹ കുംഭങ്ങളിൽ ഒന്നും ബാക്കിയില്ലെന്ന് ആ കുഞ്ഞിന്റെ നെറുകയിൽ അവൾ ആദ്യമായി ചുംബിച്ചു ആ കൈകൾ വാരിയെടുത്തവള് ഉമ്മകൾ കൊണ്ട് മൂടി അവളിലെ മാതൃത്തം അണ പൊട്ടിയൊഴുകി ആദ്യമായി അവൾ ആ കുഞ്ഞിനെ ആല്മാര്ത്തമായി പാലൂട്ടി.

ആ കുഞ്ഞിനെ അവള് ആദ്യമായി സ്നേഹിച്ചു ഉമ്മകള് കൊണ്ട് മൂടി അവളിലെ മാതൃത്വം അണപൊട്ടിയൊഴുകി അവളുടെ സ്നേഹം ആദ്യമായി അവനിലേക്ക്‌ ഒഴുകുകയായിരുന്നു. ആ കുഞ്ഞിളം മനസ്സിലും ആ സ്നേഹം തിരിച്ചറിഞ്ഞിട്ടാവണം അവനും കൈകാലുകള് ഇളക്കി കുണുങ്ങി കുണുങ്ങിച്ചിരിച്ചു. അവളുടെ മനസ്സും ഒരു സാഗരമായി നിറഞ്ഞൊഴുകി അഴുക്കു ചാലിലെ നോവിന്റെ നൊമ്പരം അവള് മറന്നു ഏതാനും മിനിട്ടുകള് കൊണ്ട് അവളും ഒരു യഥാര്ത്ഥ അമ്മയായി മാറുകയായിരുന്നു.

തനിക്കും ആരക്കയോ ഉണ്ടായത് പോലെ തന്നെയും ആരക്കയോ സ്നേഹിക്കുന്നതുപോലെ,

"മോളെ നീയവനെ അവിടെ കിടത്തിയേച്ചു ഒന്ന് പോയി മേല് കഴുകിവാ എന്നിട്ട് ആ തുണിയൊക്കെ ഒന്ന് മാറ്റിയിട് .

മുറ്റത്തെ അയലില് അമ്മയുടെ മുണ്ട് ഉണ്ട്.

"മോനെ സുകു നീ ഈ വിളക്ക് ആ കുളിമുറിയിലേക്ക് ഒന്ന് വച്ച് കൊടുക്ക്‌ എന്നിട്ട് അപ്പുറത്തുനിന്നും അമ്മയുടെ തുണിയും ഇങ്ങേടുത്തോ?

"അമ്മെ ഇതൊന്നും ശരിക്കുണങ്ങീട്ടില്ല,.,അകത്തുണ്ടെല് അതെടുത്തോളാന് പറ.

എടാ അതൊക്കെ പഴയതാടാ മോനെ ,അതൊന്നും സാരമില്ലമ്മേ അവളുടെ കൈയ്യില് ഉണ്ട് നാളെ അതലക്കിട്ടു മാറ്റാലോ. സാരമില്ലമ്മേ പഴയത് മതി . അത് പറയുമ്പോള് അവളുടെ തൊണ്ട ഇടയിരുന്നു,

ഏതാനും മണിക്കൂര് മുന്പ് ഇരുളിന്റെ മറവില് വിവസ്ത്രയായിരുന്നു താന് എന്ന സത്യം സ്നേഹമയിയായ ഈ അമ്മക്കറിയില്ലല്ലോ.

" എടാ കുഞ്ഞേ നാളെ കുറച്ചു അരിയും സാധനവും വാങ്ങണം കേട്ടോ മീനും തീര്ന്നു മുള്ളന്റെ തല മാത്രമേയുള്ളൂ അത് കൂട്ടിയെങ്ങനാ ആ പെങ്കൊച്ചിനു കഞ്ഞികൊടുക്കുക അവള് എന്ത് വിചാരിക്കും.

" ഇപ്പോളത്തേക്ക് വല്ലതും ഉണ്ടോ അമ്മെ?

ഞാന് തേങ്ങാച്ചമ്മന്തി മാത്രാടാ ഉണ്ടാക്കിയത്.

ഇപ്പോള് കുറച്ചു മീന് തല ചുട്ടു മുളകും കൂട്ടി ചതച്ചു വച്ചിട്ടുണ്ട്. ആ കൊച്ചിന് ഇഷ്ടപ്പെടുമോ ആവോ? അവരതൊക്കെ കഴിക്കും,
" അമ്മെ അവരും നമ്മെപ്പോലെ കഷ്ടപ്പെട്ട് കഴിയുന്നവരാണ്,

"എങ്കിലും മറ്റൊരു വീട്ടില് വരുമ്പോള് എങ്ങനാടാ?

അവള് കുളിച്ചു വരുമ്പളെക്ക് നീയാ കുഞ്ഞിനെ ഒന്നെടുക്ക് ശരിയമ്മേ?

അവന് അകത്തു ചെല്ലുമ്പോള് മോന് നല്ല ഉറക്കമാണ് ഇപ്പോള് പരാതികളോ പരിഭങ്ങളോ ഇല്ലവന്റെ മുഖത്ത് എതാനും മണിക്കൂര് മുന്പ് ഇരുട്ടില് തണുത്തു വിറച്ചു വിശന്നു കരഞ്ഞ കുഞ്ഞിന്റെ മുഖമാണ് അവനോര്ത്തത് അവന് പതിയെ അവന്റെ അരുകില് ഇരുന്നു മുടിയിഴകളില് പതിയെ തലോടി.

സുകുവിന്റെ ചിന്തകള് അവനെ വല്ലാതെ വേദനിപ്പിച്ചു താനും സ്വപ്നം കണ്ടിരുന്നതാണ് ഒരു ജീവിതം ഇതുപോലെ ഒരു കുഞ്ഞ് ശരണ്യയുടെ കൂടെ ഓര്മ്മകള് അവനെ വല്ലാതെ നൊമ്പരപ്പെടുത്തി താന് ആത്മാര്ത്ഥമായി അവളെ സ്നേഹിച്ചു കുഞ്ഞുന്നാളില് കളി തമാശയില് മൊട്ടിട്ട പ്രണയം മുതിര്ന്നപ്പോള് വേര്പിരിയാന് വയ്യാത്തവിധം താനവളെ സ്നേഹിച്ചുപോയി,

സ്കൂളില് പഠിക്കുമ്പോള് അത് തീവ്രമായി വളര്ന്നു അവളുടെ സാമീപ്യം ഇല്ലാത്ത ദിനങ്ങള് ചിന്തിക്കാന് കൂടി ആവുമായിരുന്നില്ല തനിക്കു. രാവിലെ സ്കൂളിലേക്ക് അവളോടോപ്പമുള്ള യാത്രയും വഴിയില് കപ്പൂരാക്കയുടെ പെട്ടിക്കടയില് നിന്നും നാരങ്ങാ മുട്ടായി വാങ്ങി പങ്കിട്ടു കഴിക്കുന്നതും സ്കൂള് വരാന്തയില് അവളുടെ ഒരു നോട്ടത്തിനായി വട്ടം ചുറ്റുന്നതും ഒഴിവു ദിനങ്ങളില് അവളുടെ വീടിന്റെ മുന്പിലൂടെ പലവുരു റോന്തുചുറ്റല്..എല്ലാം അവനൊരു വേദനയുടെ ഓര്മ്മപ്പെടുത്തലായി .

അവളും അവനെ കാണാന് വെമ്പല് കൊണ്ടിരുന്നു തന്റെ സാമീപ്യം കൊതിച്ചിരുന്നു .പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോള് അവള് നഗരത്തില് കോളേജില് പോയിത്തുടങ്ങി അച്ഛന്റെ മരണശേഷം അമ്മ വളരെ കഷ്ടപ്പെട്ടാണ്‌ തങ്ങളെ വളര്ത്തിയത്‌ കോളേജില് ഒന്നും വിട്ടു പഠിപ്പിക്കാന് അമ്മക്ക് കഴിയില്ലായിരുന്നു അങ്ങനെ ഞാനും ഒരു കൂലിപ്പണിക്കാരനായി. ശരണ്യ പുതിയ ചങ്ങാത്തങ്ങളില് പെട്ടു.പലപ്പളും അവളെ കാണാന് ശ്രമിച്ചു അവള് ഒഴിഞ്ഞുമാറി. കൂലിപ്പണിക്കാരനായ തന്നെക്കാണാന് കൂടി അവള് ഇഷ്ടപ്പെടുന്നില്ല എന്ന് ബോധ്യമായപ്പോള് സ്വയംഒഴിഞ്ഞുമാറി.

പിന്നീടുള്ള ജീവിതം അമ്മയ്ക്കും കുഞ്ഞുപെങ്ങള്ക്കും മാത്രമുള്ളതായി. കഷ്ടപ്പാടിലും വേദനയിലും അമ്മക്കൊരു തുണയായി, അനിയത്തിയെ കെട്ടിച്ചയച്ചു,

അമ്മ കല്യാണത്തിനു നിര്ബന്ധിക്കുമ്പോള് ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറും മറ്റൊരു പെണ്ണിനെ സ്നേഹിക്കാന് തനിക്കാവില്ലായെന്നവന് പണ്ടേ തിരിച്ചറിഞ്ഞിട്ടാവണം.

"എടാ മോനെ വന്നു കഞ്ഞികുടിക്ക്‌, ഈ കൊച്ചിന് വയറു വിശക്കുന്നുണ്ടാവും അമ്മയുടെ വിളികേട്ടു അവന് ചിന്തയില് നിന്നുണര്ന്നു.

അടുക്കളയിലേക്കു ചെന്ന അവന് അത്ഭുതപെട്ടുപോയി അമ്മയുടെ അരുകില് സുന്ദരിയായ ഒരു യുവതി നില്ക്കുന്നു താന് സ്വപ്നം കാണുകയാണോ?

അവന് കണ്ണുകള് ഒന്ന് കൂടി അടച്ചു തുറന്നു അല്ല സത്യമാണ് അവനു വിശ്വസിക്കാന് ആയില്ല കാരണം മണിക്കൂറുകള്ക്കു മുന്പ് ഇരുട്ടിന്റെ മറവില് നിന്നും ഒച്ചയിട്ടു വന്ന സ്ത്രീയാണോ ഇത്!

"മോന് ഉറങ്ങി കഞ്ഞി കുടിച്ച് കിടന്നോളൂ നല്ല ക്ഷീണം കാണും ആദ്യമായിട്ടല്ലെ ഇങ്ങനെ കുന്നൊക്കെ കയറുന്നത്.

അവള് ദയയോടെ സുകുവിനെ നോക്കി .ഏതോ സ്വപ്ന ലോകത്ത് അവള് അകപ്പെട്ടിരുന്നു ഇത്രനാളും താനൊരു വേശ്യ ആയിരുന്നു എന്നോര്ക്കാന് അവള്ക്കു മടിതോന്നി മൂന്ന് നാല് വര്ഷമായി ഞാന് ഈ ചളിക്കുണ്ടില് വീണിട്ട്.ആ ഓര്മ്മകള് അവളെ വല്ലാതെ നൊമ്പരപ്പെടുത്തി. ഇനി മരിക്കേണ്ടിവന്നാലും ആ തൊഴിലിലേക്ക് തിരികെ പോവില്ലയെന്നവള് ദൃഡപ്രതിജ്ഞ എടുത്തു.

നൊമ്പരം പേറുന്ന മൂകമാം സന്ത്യയില് ഒരു ദൈവ ദൂതനായി വന്ന ഈ മനുഷ്യന് ആരാണ്?

നാശത്തിന്റെയും പാപത്തിന്റെയും ചളിക്കുണ്ടില് നിന്നും നീയെന്നെ കോരിയെടുത്തു സ്നേഹത്തിന്റെ കരങ്ങളാല്.

"മോളെ കുറച്ചുകൂടി കഞ്ഞി എടുക്കട്ടെ?

ആചോദ്യം അവളെ ചിന്തയില് നിന്നും ഉണര്ത്തി.

"വേണ്ടമ്മേ മതി.

" എന്നാല് മോള് എഴുന്നേറ്റു കൈ കഴുകിക്കോ അവള് വേഗം എഴുന്നേറ്റു കൈകഴുകി പാത്രങ്ങള് എടുത്തു വക്കാന് അമ്മയെ സഹായിച്ചു.എന്നാല് മോള് കിടന്നോ.
അവള് മോന്റെ അടുത്തിരുന്നു ,.,അവനെ നോക്കിയപ്പോള് അവളുടെ കണ്ണുകള് നിറഞ്ഞു തുളുമ്പി .അവള് മോന്റെ തലയില് സ്നേഹത്തോടെ തലോടി അവനെ കെട്ടിപ്പിടിച്ചു അടുത്ത് കിടന്നു. എന്നിട്ടും അവള്ക്കുറങ്ങാന് കഴിഞ്ഞില്ല,

പഴയകാലത്തിന്റെ വേദനിപ്പിക്കുന്ന ഓര്മ്മകള് അവളെ പൊതിഞ്ഞു ജീവിതത്തില് ഇന്ന് വരെ സ്നേഹമെന്നത് കിട്ടിയിട്ടില്ല .അറിവ് വച്ച നാള് മുതല് കുടിച്ച് ലക്ക് കെട്ടു വന്നു കയറുന്ന അച്ഛന് അമ്മയെ തല്ലുന്നതും.എന്നും തല്ലും ബഹളവും കണ്ടാണവള് വളര്ന്നത്‌,

അങ്ങനെ ഒരിറ്റു സ്നേഹത്തിനായി വീര്പ്പു മുട്ടി കഴിയുമ്പോളാണ് സതീഷ്‌ തന്റെ ജീവിതത്തിലേക്ക് കയറി വരുന്നത് അവള് വേദനയോടെ തന്റെ കഴിഞ്ഞ കാല ജീവിതത്തെക്കുറിച്ചോര്ത്തു.അവന് തന്നെ ഇഷ്ട മാണെന്ന് പരാജപ്പോള് സ്വര്ഗം കിട്ടിയ സന്തോഷം ആയിരുന്നു.

പ്രേമത്തിന്റെ ക്രൂര വിനോദത്തില് ആക്രുഷ്ടയാക്കി അവന് തന്നില് നിന്ന് എല്ലാം കവര്ന്നെടുക്കുമ്പളും ലവലേശം അവനെ സംശയിച്ചില്ല ജീവിത പങ്കാളിയാവാന് ഉള്ളവന് തന്റെ ശരീരം സമര്പ്പിക്കുന്നത് തന്റെ കടമയാണന്നവള് അഹങ്കരിച്ചു.

മരിച്ചാലും മറക്കില്ലെന്ന് ആവര്ത്തിച്ച് പറഞ്ഞിരുന്ന പ്രണയത്തിന്റെ ആദ്യ ദിനങ്ങള്. ഒരു ദിവസം പോലും കാണാതിരിക്കാന് കഴിഞ്ഞിരുന്നില്ല അവന്റെ കരവലയത്തില് എപ്പോളും അമര്ന്നിരിക്കാന്,

അവന്റെ മാറിന്റെ ചൂടേറ്റുറങ്ങാന് വെമ്പല് പൂണ്ട മനസ്സ് എല്ലാം പൂര്ണമായി നഷ്ടപ്പെട്ടപ്പോളാണ് തന്റെ ഉദരത്തില് ജീവന്റെ തുടിപ്പുണ്ടെന്നു തിരിച്ചറിഞ്ഞപ്പോളാണ്.

എത്രയും വേഗം വിവാഹം നടത്തണമെന്നവനോട് പറഞ്ഞത് അവനും എതിര്പ്പൊന്നും പറഞ്ഞില്ല.

" നീ പേടിക്കാതിരി ഞാനില്ലേ നിനക്ക് എന്ത് വന്നാലും ഞാന് നിന്നെ കൈവിടില്ല.

അവന്റെ ആശാസവാക്കുകള് അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ഒരു ദിവസം അവന് പറഞ്ഞു നമുക്ക് ദൂരെ ഒരിടത്തേക്ക് പോണം ഇവിടെ അച്ഛന് സമ്മതിക്കുന്നില്ല എനിക്ക് നിന്നെപ്പിരിഞ്ഞൊരു ജീവിതം വേണ്ട പിന്നെ മറ്റൊന്നും ആലോചിച്ചില്ല അവനോടൊപ്പം ഇറങ്ങി പുറപ്പെട്ടു .

അങ്ങനെ അവനോടൊപ്പം ബസ്സില് തോളില് തലചായ്ച്ചു മയങ്ങുമ്പോള് അവളുടെ മനസ്സില് സ്വപ്‌നങ്ങള് കൊണ്ടൊരു കൊട്ടാരവും അതില് കുറേ കുട്ടികളുമൊക്കെയായി സന്തോഷത്തോടെ കഴിയുന്നതും മാത്രമായിരുന്നു അങ്ങനെ വൈകുന്നേരം ആയപ്പോള് ഏതോ ഒരു ഗ്രാമത്തില് എത്തിപ്പെട്ടു.

അവിടെ സതീഷിന്റെ കൂട്ടുകാര് കാത്തുനിന്നിരുന്നു. അവര് തങ്ങളെ തോട്ടങ്ങള്ക്ക് നടുവില് ഉള്ള ഒരു വീട്ടിലേക്കു കൂട്ടികൊണ്ടുപോയി പിന്നീടങ്ങോട്ട്‌ സന്തോഷത്തിന്റെ ദിനങ്ങള് ആയിരുന്നു.

കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമൊക്കയായി ദിനരാത്രങ്ങള് കടന്നുപോയി പൊടുന്നനെ പ്രണയത്തിന്റെ മാധുര്യം കുറഞ്ഞു വന്നു സതീഷ്‌ മദ്യപിച്ചെത്തുന്നത് പതിവായി പലപ്പോളും സുഹൃത്തുക്കളോടോപ്പം അവന് വന്നു കയറിയപ്പോള് താനതിനെ ചോദ്യം ചെയ്തു അപ്പോളൊക്കെ ക്രൂരമായ പീഡനമായിരുന്നു.

ഒരു ദിവസം കുടിച്ച് ലക്ക് കെട്ടു വന്നു കയറിയ അവന് സുഹൃത്തുക്കളോടൊപ്പം കിടക്കാന് പറഞ്ഞു അനുസരിക്കാതിരുന്ന എന്നെ അവര് അടിച്ചവശയാക്കി തളര്ന്നു കിടന്ന എന്നെ അവര് പിച്ചി ചീന്തി താന് ഗര്ഭിണിയാണെന്നതുപോലും അവര് മറന്നു. എപ്പോളോ ബോധം തെളിഞ്ഞപ്പോള് താന് രക്തത്തില് മുങ്ങികുളിച്ച് കിടക്കുകയാണ് തൊട്ടപ്പുറത്തുനിന്നും ആരുടെയൊക്കയോ പിറുപിറുക്കല്.വലിച്ചു വല്ല ഗവണ്മെന്റ് ആശുപത്രിയിലും കൊണ്ട് പോയിട് അല്ലെങ്കില് ചത്തുപോയാല് നീ തൂങ്ങും സംഭവം കലങ്ങിപ്പോയിട്ടുണ്ട് നീ പറഞ്ഞതുപോലെ ഞങ്ങള് ചെയ്തു .തളര്ന്നുപോയ നിമിഷങ്ങള് .തന്റെ ഉള്ളിലെ ജീവന്റെ തുടിപ്പുകളാണ് രക്തകട്ടകളായി തറയില് ചിതറിക്കിടക്കുന്നത്.

എപ്പോളോ കണ്ണുതുറക്കുമ്പോള് ഏതോ ജനറല് ആശുപത്രിയിലെ തറയില് ആയിരുന്നു താന് തന്റെ ഉദരത്തിന്റെ തുടിപ്പ് എന്നെന്നെക്കുമായി നഷ്ടപ്പെട്ടിരുന്നു. ചുറ്റുപാടും പകച്ചുനോക്കി പരിചയം ഇല്ലാത്ത മുഖങ്ങള് അതിനിടയില് സതീഷിന്റെ മുഖമവള് തിരഞ്ഞു കണ്ടില്ല. അവള് ഏങ്ങിയേങ്ങിക്കരഞ്ഞു. വേദനയുടെ കുറെ ദിവസങ്ങള് തന്നെക്കാണാന് അവന് വന്നില്ല. കുട്ടിക്ക് ഇനി വീട്ടില് പോകാമെന്നു ഡോക്ടര് പറഞ്ഞപ്പോള് തരിച്ചിരുന്നു എങ്ങോട്ട് പോവും .സിസ്റ്റര് എന്നെ ഇവിടെ കൊണ്ട് വന്നവര് എവിടെ?

വഴിയില് ചോരയില് കുളിച്ചു കിടന്ന തന്നെ ഏതോ വണ്ടിക്കരാനത്രേ ഇവിടെ എത്തിച്ചത് ഒന്ന് ആര്ത്തു കരയാന് കൊതിച്ചുപോയ നിമിഷങ്ങള്,തളര്ന്നുപോയി താന് ചതിക്കപ്പെട്ടിരിക്കുന്നു തന്നെ ജീവന് തുല്യം സ്നേഹിക്കുന്നു എന്ന് പറഞ്ഞവന് തന്നെ വഴിയില് വലിച്ചെറിഞ്ഞു പോയിരിക്കുന്നു. താനിനി എങ്ങോട്ട് പോവും തളര്ന്നിരുന്നു ആശുപത്രിവരാന്തയില്. എങ്ങോട്ട് പോവും ?

ആരെയും അറിയില്ല പരിചയം ഇല്ലാത്ത നാട് ആശുപത്ര്യില് നിന്നും പുറത്തേക്കു നടക്കുമ്പോള് അവള്ക്കു യാതൊരു ലക്ഷ്യവും ഇല്ലായിരുന്നു. നേരം ഇരുട്ടിതുടങ്ങി അവള്ക്കു ഭയം തോന്നി ആളുകള് തന്നെ ശ്രദ്ധിക്കുന്നു പേടിയോടെ അവള് വെളിച്ചം കുറഞ്ഞ ഒരു കടത്തിണ്ണയില് കയറിയിരുന്നു ഭയം അവളെ കാര്ന്നുതിന്നുന്നു.

അവള് അവിടെ നിന്നും അനങ്ങിയില്ല രാത്രി കനത്തു ആളുകള് കുറഞ്ഞു നഗരം വിജനമായി. ഇരുട്ട് അവളിരിന്നിടം പൊതിഞ്ഞു കഴിഞ്ഞു പെട്ടെന്നാണ് അത് സംഭവിച്ചത് ആരോ തന്റെ വായ മൂടിയിരിക്കുന്നു ഇരുട്ടിന്റെ മറവിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുന്നു അവള് കുതറി പക്ഷെ ബലിഷ്ഠമായ കൈകള് ഒരു പ്രാവിന് കുഞ്ഞിനെ തൂക്കിയെടുക്കും പോലെ അവളെ തൂക്കിയെടുത്തു. ഇരുട്ടിന്റെ മറവില് അവളുടെ ഞരുക്കം ആരും കേട്ടില്ല ശ്വാസം കിട്ടാതെയവള് പിടഞ്ഞുകൊണ്ടിരുന്നു കാമവെറി പൂണ്ട അയാള് അവളെ കടിച്ചുകീറി .പിന്നെയും പിന്നെയും അയാള് തന്റെ ക്രീഡ അവളില് തീര്ത്ത്കൊണ്ടിരുന്നു,നഗരത്തിലെ രാത്രിയുടെ മറ്റൊരു മുഖം.

കണ്ണുകള് തുറക്കാന് ആവുന്നില്ല മേലാകെ വേദനിക്കുന്നു, വസ്ത്രങ്ങള് കീറിപ്പറിഞ്ഞിരിക്കുന്നു, ചുണ്ടുകളില് നിന്ന് ചോര വാര്ന്നോഴുകുന്നു നിരാലംബയായ സ്ത്രീക്ക് രാത്രിയുടെ സമ്മാനം അവള് പതിയെ എഴുന്നേറ്റിരുന്നു മുട്ടുകളില് മുഖം താഴ്ത്തി വിങ്ങിക്കരഞ്ഞു. നഗരം പുലരിയുടെ മുഖം വാരിയണിഞ്ഞിരിക്കുന്നു കടകമ്പോളങ്ങള് തുറക്കുന്ന ശബ്ദം അവളെ ഞെട്ടലില് നിന്നും ഉണര്ത്തി.


"രാത്രി മുഴുവന് ഇവിടെല്ലാം വൃത്തികേടാക്കും ഒന്ന് എഴുന്നേറ്റു പോയേ,.കടക്കാരന് അവളെ വഴക്ക് പറഞ്ഞു അവള് പതിയെ എഴുന്നേറ്റു,

ആളുകള് അവളെ നോക്കി ചിരിച്ചു,

" പുതിയ ഭ്രാന്തിയാണല്ലോ ഇതിനു മുന്പ് ഇവിടൊന്നും കണ്ടിട്ടില്ലല്ലോ ? ആളുകള് അടക്കം പറഞ്ഞു, കണ്ടില്ലേ രാത്രി കള്ളുകുടിച്ചു എവിടേയോ വീണതാ .,.,.അവള് ഒന്നും കേട്ടില്ല മരവിച്ച മനസ്സുമായി അവള് ആ നഗരത്തില് അലഞ്ഞു നടന്നു വിശപ്പും ദാഹവും അവളെ ഉപദ്രവിച്ചില്ല. പലരും അവള്ക്കു നാണയത്തുട്ടുകള് വച്ച് നീട്ടി അവളതു വാങ്ങിയില്ല കടത്തിണ്ണകള് അവള്ക്കു രാത്രി താവളങ്ങള് ആയി .പല രാവിലും അവളെ ക്രൂരന്മാര് കൊത്തിവലിച്ചു പതിയെപ്പതിയെ വിശപ്പിനെ അവള് തിരിച്ചറിഞ്ഞു കിട്ടുന്ന നാണയത്തുട്ടുകള് നീട്ടുമ്പോള് പലരും അവളെ ആട്ടിയോടിച്ചു .


ആട്ടിയോടിച്ചവര് പലരും രാത്രിയാവുമ്പോള് ഭക്ഷണ പൊതികളുമായി അവളുടെ ചൂട് നുകരാന് എത്തി തെരുവ് നായ്ക്കള്ക്ക് എച്ചില് കൂനയില് നിന്നും കിട്ടിയ ഒരു എല്ലിന് കഷ്ണമായി അവള് മാറി പലരും തങ്ങളുടെ മാന്യത നോട്ടുകളായി അവളുടെ അരകെട്ടില് തിരുകിവച്ചു വിശപ്പിന്റെ കാടിന്യത്തില് അവള് നോട്ടുകള് തിരിച്ചറിഞ്ഞു പകല് മാത്രമായിരുന്നു പലര്ക്കും അവളോട്‌ അറപ്പും വെറുപ്പും രാത്രിയാവുമ്പോള് അവളോട്‌ ചേര്ന്നുറങ്ങാന് അവര് ദൃതി കാട്ടി പകല് സമയങ്ങളില് സ്ത്രീകള് അവള് അടുത്ത് വരുമ്പോള് അറപ്പോടെ അകന്നുമാറി ദിവസങ്ങള് ആഴ്ചകള്ക്കും ആഴ്ചകള് മാസങ്ങള്ക്കും വഴിമാറിക്കൊടുത്തു കൊണ്ടിരുന്നു .

മാസങ്ങള്ക്ക് ശേഷം അവളുടെ വയറിന്റെ ഗതി മാറി ജീവന്റെ തുടിപ്പ് വികൃതിയോടെ അവളെ കളിയാക്കി ചിരിച്ചു പിറവി കൊള്ളുന്ന ജീവന് അറിയില്ലായിരിക്കാം താന് പിറക്കാന് പോവുന്നത് ഒരു ഭ്രാതന്തിയുടെ തെരുവിന്റെ പുത്രിയുടെ വേശ്യയുടെ ഉദരത്തില് ആണെന്ന്.

പിറന്നു വീഴുന്ന സ്ഥലം സാഹചര്യം ആണല്ലോ ലോകത്ത് ഒരു ജീവന് മാന്യതയും മ്ലെച്ചതയും നെല്കുന്നത് പ്രകൃതിയുടെ ക്രൂരമായ വിനോദം.

മാസങ്ങള് പലതു കഴിഞ്ഞു വളര്ന്നു വരുന്ന വയറും ക്രൂരതകളും അവളെ കണിശക്കാരിയാക്കി കാശ് അവള് ചോദിച്ചു വാങ്ങി ..കൊടുക്കാത്തവരെ അവള് ആട്ടിയോടിച്ചു അവളൊരു വേശ്യയായി മാറിക്കഴിഞ്ഞിരുന്നു.

അവള് മൂകമായ ഒരു ആനന്ദത്തിനു അടിമയായി .എല്ലാം നഷ്ടപ്പെടുമ്പോള് ഉണ്ടാവുന്ന വികലമായ ക്രൂരതയുടെ വിളയാട്ടം.അങ്ങനെ ക്രൂരതയുടെ പ്രതിഭലം ജീവന്റെ സ്പന്ദനമായി ഭൂമിയില് പിറവിയെടുത്തു .


അവള് ആ കുഞ്ഞിനെ സ്നേഹിച്ചില്ല കരഞ്ഞുറങ്ങുന്ന കുഞ്ഞിനേക്കാള് അവളുടെ മാറിടം നുകര്ന്നതു രാത്രിയുടെ അവളുടെ കൂട്ടുകാരായിരുന്നു.


വിശന്ന് ആര്ത്തലച്ചു കരയുന്ന കുഞ്ഞോ തളര്ന്നു കിടക്കുന്ന അവളോ രാത്രി സഞ്ചാരികള്ക്ക് ഒരു തടസ്സമായില്ല കാരണം അപ്പോളെക്കും അവള് ആ നാട്ടിലെ ഒരു അറിയപ്പെടുന്ന വേശ്യ ആയിക്കഴിഞ്ഞിരുന്നു. ചില മാന്യന്മാര് അവളെ വീടുകളില് കൊണ്ടുപോയി ആഹാരം കൊടുത്തു സ്നേഹിച്ചു പക്ഷെ ഈ ചളിക്കുണ്ടില് നിന്നും കരകയറണമെന്ന് അവളെ ആരും ഉപദേശിച്ചില്ല.

ഇതൊന്നും തന്നോടുള്ള സ്നേഹമല്ല തന്റെ ശരീരത്തിന്റെ ചൂട് പകരാനുള്ള കുറുക്കു വഴികള് ആണെന്ന് അവള്ക്കറിയാമായിരുന്നു.അവള് ആരെയും സ്നേഹിച്ചില്ല മരവിച്ച മനസ്സുമായി അവള് തെരുവിന്റെ പുത്രിയായി നടന്നു ക്രൂരത നിറഞ്ഞ രാത്രിയിലാണ് യാതൃശികമായി താന് ഇവിടെ ഈ സ്വര്ഗത്തില് എത്തിയത്, ചെറ്റക്കുടില് ആണെങ്കിലും ഇതൊരു സ്വര്ഗ്ഗമാണെന്നവള് തിരിച്ചറിഞ്ഞു.

പലരുടെയും രക്തമാണെങ്കിലും ഇവനെന്റെ വയറ്റില് പിറന്നതാണ് ഇവനെ എനിക്ക് വളര്ത്തണം സ്നേഹിക്കണം തളര്ന്നു മയങ്ങുന്ന കുഞ്ഞിനെയവള് കോരിയെടുത്തു ഉമ്മകള് കൊണ്ട് മൂടി അവനെ അവള് നെഞ്ചോട്‌ ചേര്ത്ത് പുണര്ന്നു.തന്റെ മുലക്കണ്ണ് ആ കുഞ്ഞിളം ചുണ്ടില് അവള് തിരുകിവച്ചു.ഉറക്കത്തിലും അവന്റെ ചുണ്ടുകള് അവ ഞുണഞ്ഞിറക്കി.പിറന്നു വീണ ശേഷം ആ പൈതല് ആദ്യമായി അമ്മയുടെ മുലപ്പാല് ആവോളം കുടിച്ച് അടര്ത്തിമാറ്റിയ ചുണ്ടുകള് അവള് വീണ്ടും വീണ്ടും അവനെക്കൊണ്ട് കുടിപ്പിച്ചു അവള് ഒരു യഥാര്ത്ഥ അമ്മയായി മാറുകയായിരുന്നു സ്നേഹ സാഗരം കരകവിഞ്ഞൊഴുകി മാതൃത്തത്തിന്റെ
അനന്തമില്ലാത്ത പാലാഴിയായവള് മാറി .പിന്നീടെപ്പളോ ഓര്മ്മകളുടെ വേലിയേറ്റത്തില് അവളും തളര്ന്നു മയങ്ങി.

മോളെ എന്ന വിളികേട്ടവള് പതിയെ പതിയെ മടിയോടെ മിഴികള് തുറന്നു.കൈയ്യില് ഒരു ഗ്ലാസ് ചായയുമായി അമ്മ മുന്നില് നില്ക്കുന്നു അവള്പിടഞ്ഞെണീറ്റു മോള് ഇതങ്ങു കുടിച്ചേച്ചു ഇത്തിരിക്കൂടി കെടന്നോളൂ. ആദ്യമായല്ലേ ഇങ്ങനത്തെ കുന്നൊക്കെ കയറുന്നത് അതിന്റെ ക്ഷീണം കാണും അവന് കാലത്ത് പണിക്കു പോയി നിന്നെ വിളിക്കണ്ട എന്ന്പറഞ്ഞു മോനും നല്ലഉറക്കമാണല്ലോ?


അല്ലെങ്കില് മോന് ഉണരുമ്പളെക്കും മോള് ചെന്നൊന്നു കുളിക്ക് അപ്പോള് ക്ഷീണം മാറും
പല്ല് തേക്കാന് ഉമിക്കരിയെ ഉള്ളിവിടെ ഇറയത്തെ ചട്ടിയില് ഉണ്ട് ,


അമ്മ അപ്പളേക്കും കുറച്ചു ചൂട് വെള്ളം വക്കട്ടെ മോന് ഉണരുമ്പോള് കുളിപ്പിക്കാലോ വേണ്ടമ്മേ ഞാന് ചെയ്തോളാം. ഒന്ന് പോടീ പെണ്ണെ എനിക്കും നിന്നെപ്പോലെ ഒരുത്തിയുണ്ട് അവള് വല്ലപ്പളുമേ വരത്തൊള്ള് അപ്പളാ ഇതൊക്കെ ചെയ്യുക നീ പോയി കുളിച്ചേച്ചും വാ സ്നേഹത്തോടെയുള്ള വാക്കുകള് അവളുടെ കണ്ണുകളെ ഈറനണിയിപ്പിച്ചു അവള് ഇറയത്തേക്കിറങ്ങി അവിടെ തൂക്കിയിട്ട ചട്ടിയില് നിന്നും ഉമിക്കരിയെടുത്തു പുറത്ത് ഓലകൊണ്ട് മറച്ചുകെട്ടിയ കുളിമുറിയിലേക്ക് നടന്നു .

ഒരു സ്വപ്നലോകത്തായിരുന്നു അവളപ്പോളും യാന്ത്രികമായി അവള് പല്ലുകള് തേച്ചു.തലയിലൂടെ തണുത്ത വെള്ളം ഒഴിച്ചപ്പോള് അവള് ശരിക്കും വിറച്ചുപോയി എന്തൊരു തണുപ്പ് മനസ്സും ശരീരവും ഒരേപോലെ കുളിരണിയിച്ചു കൊണ്ട് നീര് മണി മുത്തുകള് സന്തോഷത്തോടെ താഴോട്ടോഴുകി വീണ്ടും വീണ്ടുമവള് ആവേശത്തോടെ വെള്ളം ഒഴിച്ചുകൊണ്ടിരുന്നു.ശരീരത്തിന്റെ അഴുക്കിനോപ്പം മനസ്സിന്റെ അഴുക്കും കഴുകി കളയും വിധം അവള് ഒരു പുതു ജീവിതത്തിന്റെ കുളിര്മഴ നനയുകയായിരുന്നു .

ചളിക്കുണ്ടില് താഴ്ന്നു പൊയ്ക്കൊണ്ടിരുന്ന ഒരു സ്ത്രീ ജന്മം കൂടി ദൈവ ദൂതന്റെ കരസ്പര്ശനത്താല് ഉയിര്ത്തെഴുന്നേറ്റ അസുലഭ നിമിഷങ്ങള്.അകത്ത് മോന്റെ കരച്ചില് കേട്ട് അവള് വേഗം കുളി മതിയാക്കി അകത്ത് ചെല്ലുമ്പോള് അമ്മ അവനെ എടുത്തു തോളിലിട്ടു താരാട്ട് പാടുന്നു. അവള് മോനെ വാങ്ങി ആ കവിളില് ഒരുമ്മ കൊടുത്തു.വീണ്ടും വീണ്ടും ഉമ്മകള് കൊണ്ട് മൂടി അവളവനെ,മാതൃ സ്നേഹത്തിന്റെ അമൃത താണ്ഡവം,


പരിലാളനത്തിന്റെ സ്നേഹ സ്പര്ശങ്ങള്,അവള് അമ്മയോടൊപ്പം അടുക്കളയിലേക്കു നടന്നു മോളെ ഈ എണ്ണ അവന്റെ മൂര്ത്താവില് തേച്ചു കൊടുക്ക്‌ കുറച്ചു കഴിഞ്ഞു കുളിപ്പിക്കാം ചക്കരകുട്ടാ അമ്മൂമ്മ ചൂട് വെള്ളം ഇപ്പം തരാം കേട്ടോ വിറകൊന്നും കത്തില്ല മോളെ അവന് പണി ക
ഴിഞ്ഞു വരുമ്പോള് കൊണ്ട് വരുന്നതാ പാവം.

എനിക്ക് ഈ കാടും മലയുമോന്നും കേറി ഇറങ്ങാന് വയ്യാതെയായി .സീത എല്ലാം മൂളിക്കേട്ടു അവളപ്പോളും ഒരു അത്ഭുതലോകത്തായിരുന്നു ആരാണിവര് എന്തിനാണിവര് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് താന് ആരെന്നറിഞ്ഞാല് ഈ അമ്മയും തന്നെ ആട്ടിയോടിക്കില്ലേ നൂറായിരം ചിന്തകള് അവളുടെ മനസ്സിനെ വല്ലാതെ കീറിമുറിച്ചു കൊണ്ടിരുന്നു.

"എടീ കൊച്ചെ നിന്റെ വീടെവിടെയാണ് അച്ഛനുമമ്മയുമൊക്കെ ഇല്ലേ നിനക്ക്?

"അതുങ്ങടെ അടുത്തൊക്കെ പോവാറുണ്ടോ?

പെട്ടെന്നുള്ള അമ്മയുടെ ചോദ്യത്തിന് മുന്നില് അവളൊന്നു പതറി ഉണ്ടമ്മേ എല്ലാരുമുണ്ട് ഇടക്കൊക്കെ പോകാറുണ്ട്,

അവള് കള്ളം പറഞ്ഞു,

" അവന് കുടിക്കുമോടി പെണ്ണെ?

ഇല്ലമ്മേ ഓരോ നുണകള് പറയുമ്പളും അവളുടെ ഹൃദയം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.

ഇവിടെ പണി കുറവാ അതാണ്‌ ഏട്ടന് വേറൊരിടത്തെക്ക് പോയതമ്മെ,.,
അവിടെ വീട്ടില് ഞാനോററക്കായതിനാല് ഏട്ടന് പറഞ്ഞു ഇവിടെ അമ്മയുടെ അടുത്ത് നില്ക്കാം എന്ന്,

"അതേതായാലും നന്നായി മോളെ സുമയെ കെട്ടിച്ചു വിട്ടതില് പിന്നെ ഞാനിവിടെ തനിച്ചാ വല്ലപ്പളും താഴത്തെ കല്യാണിയമ്മ വന്നു ഇവിടിരിക്കും അതിനും ഈ കുന്നും മലയുമൊന്നും കേറിയിറങ്ങാന് വയ്യാതെയായി.

നീ മോനെ കുളിപ്പിക്ക് താഴത്തെ തൊടിയില് നല്ല പഴുത്ത പാള വീണു കിടപ്പുണ്ടാവും,അതില് കിടത്തി കുളിപ്പിക്കുന്നത് കുട്ടികള്ക്ക് നല്ലതാണ് നീ മോനെയിങ്ങുതാ എന്നിട്ട് തൊടീന്ന് നല്ലൊരു പാള നോക്കിയെടുക്ക്‌, അവള് തൊടിയിലേക്കിറങ്ങി അവള് തിരികെ വരുമ്പോള് അമ്മ മോനെ എണ്ണ തെപ്പിക്കുന്നു.അമ്മയുടെ കൈകളില് ഇരുന്നവന് കുണുങ്ങി കുണുങ്ങിച്ചിരിക്കുന്നു,അമ്മ മോനെ പാളയില് കിടത്തി അവന് മടികാണിച്ചു കാരണം ജനിച്ച ശേഷം സത്യത്തില് അവന് ഇങ്ങനെയൊന്നും അനുഭവിച്ചിട്ടില്ല അതിന്റെ ദുശാട്യം അവന് കാട്ടി ചിണുങ്ങിക്കരഞ്ഞു. അവള്ക്കും കുട്ടിയെ എങ്ങനെ കുളിപ്പിക്കണം എന്നൊന്നും അറിയില്ലായിരുന്നു,

" എടീ കൊച്ചെ നീ എന്താ ഈ കാട്ടണത്,കുഞ്ഞിനെ അങ്ങനെയാണോ കുളിപ്പിക്കുന്നത് നീയിങ്ങു മാറിയെ അമ്മ ദേഷ്യപ്പെട്ടു.

അവള് പതിയെ എഴുന്നേറ്റു അമ്മ മോനെ നന്നായി കുളിപ്പിച്ചു.

കുളിയൊക്കെ കഴിഞ്ഞപ്പോള് അവനൊരു മാലാഖ കുട്ടിയാണ് എന്നവള്ക്ക് തോന്നി പാണ്ടക്കെട്ടില് നിന്നും പഴയ ഒരു ട്രൌസര് അവനിട്ട് കൊടുത്തു അതിത്തിരി വലുപ്പം കൂടുതല് ഉണ്ടായിരുന്നു താനിന്നു വരെ ഇവനെ സ്നേഹിച്ചില്ലല്ലോ എന്ന ചിന്ത അവളെ വല്ലാതെ നൊമ്പരപ്പെടുത്തി ,.,.

അവള് മോനെയെടുത്തു മടിയില് കിടത്തി മുല കൊടുത്തു അവളുടെ കളങ്കമില്ലാത്ത സ്നേഹം അവന്റെ ചുണ്ടിലെക്കൊഴുകി സ്നേഹത്തിന്റെ മാതൃത്തത്തിന്റെ നിറകുടമായവള് കരകവിഞ്ഞൊഴുകി അവനും തന്റെ സന്തോഷം അമ്മയുടെ മുലക്കണ്ണ് കടിച്ചു വേദനിപ്പിച്ചു കൊണ്ട് തന്റെ രീതിയില് പ്രകടിപ്പിച്ചു കുഞ്ഞിളം കാലുകള് കൊണ്ടവന് അമ്മയുടെ മുഖത്ത് ചവിട്ടി കുഞ്ഞു വിരലുകള് അമ്മയുടെ മൂക്കില് താളമിട്ടു,

കണ്ണുകള്കൊണ്ടവന് കവിതകള് എഴുതി കുണുങ്ങി കുണുങ്ങി ചിരിച്ചു അവനവള് കൊതി തീരുവോളം പാലുകൊടുത്തു,.,മോനെ പതിയെ നിലത്തു കിടത്തി അവള് അമ്മയുടെ അടുത്തേക്ക് ചെന്ന് .

"മോളെ വാ എന്തെങ്കിലും കഴിക്കാം അമ്മ കുറച്ചു കാച്ചില് പുഴുങ്ങി വച്ചിട്ടുണ്ട് മോള് കഴിക്കുമല്ലോ അല്ലെ ?

കഴിക്കും അമ്മെ ..ചെറുപ്പത്തില് എന്നും വീട്ടില് കപ്പയും കാച്ചിലുമാണ് കഴിച്ചിരുന്നത്. അവള് വേദനയോടെ തന്റെ അമ്മയെക്കുറിച്ചോര്ത്തു പോയി. ചായകുടി കഴിഞ്ഞപ്പോള് അവള് തന്റെ തുണികള് എല്ലാം എടുത്തു അലക്കിയിട്ടു.ഉച്ചക്ക് സന്തോഷത്തോടെ അമ്മയോടൊപ്പം കഞ്ഞി കുടിച്ചു.സ്നേഹത്തിന്റെ ഒരു ദിനം മൂകമായി രാവിനെ പുണരാന് തിടുക്കം കൂട്ടി .ചീവീടുകള് രാവിന്റെ വരവറിയിച്ചു പക്ഷികള് ചേക്കേറാനായി കലപില കൂട്ടുന്ന ശബ്ദം,സൂര്യകിരണങ്ങള് മടിയോടെ കടലിന്റെ മടിത്തട്ടിലേക്ക് അലിഞ്ഞലിഞ്ഞില്ലാതെയായി,ഇരുട്ട് ഒരു വിരുന്നു കാരനെപ്പോലെ കയറി വരുന്നു ഒപ്പം അവളുടെ മനസും രാത്രിയിലെ കഴിഞ്ഞകാല ഓര്മ്മകളിലേക്കും ഊളിയിട്ടിറങ്ങി .

അമ്മെ പുതിയ കൂട്ടുകാരെ ഒക്കെ കിട്ടിയപ്പോള് പുറത്തെ കാത്തിരിപ്പൊക്കെ നിറുത്തിയോ? മുറ്റത്ത്‌ നിന്നും സുകുവിന്റെ ചോദ്യം കേട്ടവള്ചിന്തയില് നിന്നുണര്ന്നു.ഇല്ലട ഇതുങ്ങക്ക് നേരത്തും കാലത്തും വല്ലതും വച്ച് കൊടുക്കണ്ടെടാ.,.,ഞാന് അടുക്കളയില് ആയിരുന്നു. അമ്മ ഇറയത്തെക്കിറങ്ങിയപ്പോള് അവളും കൂടെ ഇറങ്ങി,.,


സുകുവതാ തലയില് ഒരു ചാക്കും കൈയ്യില് കുറെ കവറുകളുമായി മുറ്റത്തേക്ക് കയറി വരുന്നു അവള് വേഗം ചാക്ക് ഇറക്കാന് സഹായിച്ചു അവന്റെ കൈയ്യില് നിന്നും കവറുകള് വാങ്ങി മോളെ നീ ആ കുടത്തില് നിന്നും ഇച്ചിരി ചായ ഇങ്ങെടുത്തോ

,അവള് അകത്തുപോയി വരുമ്പോള് അമ്മ സുകുവിന്റെ തലയിലെയും കഴുത്തിലെയും വിയര്പ്പുകള് തുടച്ചു കൊടുക്കുകയായിരുന്നു.

അവള് ഗ്ലാസ് സുകുവിന് നേരെ നീട്ടി അവന് അത് സന്തോഷത്തോടെ വാങ്ങിക്കുടിച്ചു.അമ്മെ അത് കുറച്ച് ട്രെസ്സുകളാണ് അമ്മക്കും ഇവര്ക്കുമുള്ളത്.സുകു പോക്കെറ്റില് നിന്നും ഒരു പൊതിയെടുത്തു അവള്ക്ക് കൊടുത്തു.

"ഇതു മോന് കുറച്ചു മുട്ടായി ആണ്.

അത് വാങ്ങുമ്പോള് അവളുടെ കൈകള് വിറക്കുന്നതും കണ്ണുകള് നിറയുന്നതും അവന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സാരമില്ലെന്നവന് കണ്ണുകള് കൊണ്ട് ആഗ്യം കാട്ടി ആ സ്വാന്തനം അവളും തിരിച്ചറിഞ്ഞു.

" അമ്മെ ഞാനാ കുറി വിളിച്ചു ഇതാ പൈസ.

മോനെ നീയത് അവളുടെ കൈയ്യില് കൊടുക്ക്‌ ,

ഇല്ലെങ്കില് ഞാന് എവിടെയെങ്കിലും വച്ച് മറക്കും.നല്ല ആളാ മറക്കുന്നത് എന്നിട്ടാണോ ഇന്നാള് മുറുക്കാന് വാങ്ങാന് മറന്നപ്പോള് വന്ന പടിയെ ചോദിച്ച് ശുണ്ടി പിടിച്ചത് അവന് അമ്മയെ കളിയാക്കി,

"നീ ഒന്ന് പോടാ. നീയാ വിയര്പ്പോന്നടങ്ങീട്ട് കുളിക്ക് കേട്ടോ അമ്മ പ്പളെക്കും രണ്ട് മീന് പോരിക്കട്ടെ.

അമ്മ അടുക്കളയിലേക്കു ചെല്ലുമ്പോള് സീത മീന് പോരിക്കാനുള്ള തിരക്കില് ആയിരുന്നു,

"എടീ കൊച്ചെ നീയതവിടെ വക്ക് അമ്മ ചെയ്തോളാം,

"വേണ്ടമ്മേ ഞാന് ചെയ്തോളാം,

അമ്മ സന്തോഷത്തോടെ തന്റെ വെറ്റിലപ്പാത്രവും കുരണ്ടിപ്പലകയും എടുത്തു ഇറയത്തു പോയിരുന്നു സുകു കുളികഴിഞ്ഞ് അമ്മയുടെ അരുകില് ഇരുന്നു,,അമ്മയുടെ കാലെടുത്തു മടിയില് വച്ചവന് പതിയെ തിരുമ്മി കൊടുത്തു.മക്കള്ക്ക്‌ വിശക്കുന്നുണ്ടെല് നമുക്ക് കഞ്ഞി കുടിക്കാം.ആ പെങ്കൊച്ചിനു വയറു വിശക്കുന്നുണ്ടാവും.

രണ്ടാളും അകത്തേക്ക് വരുന്നത് കണ്ടപ്പോള് അവള് പതിയെ എഴുനേറ്റു ,.കൊള്ളാലോ അടുക്കള കയ്യേറി അല്ലെ. അങ്ങനാടാ ഐശ്വര്യമുള്ള പെണ്കുട്ടികള് ആ വാക്കുകള് അവളെ വളരെയേറെ നൊമ്പരപ്പെടുത്തി സീതയ്ക്ക് ഇവിടമൊക്കെ ഇഷ്ടമായോ ആയി എന്നവള് തലയാട്ടി ഇല്ല എന്ന് പറയാന് അവള്ക്കാവില്ലല്ലോ അവള് അമ്മക്കും സുകുവിനുമുള്ള കഞ്ഞി എടുത്തു.

"എടീ പെണ്ണെ നീയിനി വേറെ ആരെ കാത്തിരിക്കുവാ എടുത്തു കഴിക്കടീ കൊച്ചെ,

സീത തനിക്കു കഞ്ഞിയെടുത്തു അവരോടൊപ്പം ഭക്ഷണം കഴിക്കുമ്പോള് അവള്ക്കു എന്തല്ലാമോ കൈവശം വന്ന ഒരു പ്രതീതി ആയിരുന്നു അവള് വളരെ സന്തോഷവതിയായി കാണപ്പെട്ടു. കണ്ണിനു മുന്നില് വെഭിച്ചരിക്കുന്നത് കണ്ടിട്ട് പോലും ഒരു കണിക പോലും വെറുപ്പ്‌ കാണിക്കാത്ത ഈ മനുഷ്യന് ആരാണ്?

സമൂഹത്തില് ഇങ്ങനെയും സഹജീവികളെ സ്നേഹിക്കുന്നവര് കാണുമോ? അവള്ആശ്ശര്യപ്പെടുകയായിരുന്നു.

"എടാ കുഞ്ഞേ രണ്ടു ദിവസം മുന്പ് ഗോപാലേട്ടന് വിറകിനു പോയപ്പോള് ഇവിടെ കയറിയിരുന്നു നിനക്ക് പറ്റിയ ഒരു ആലോചന ഉണ്ടത്രേ ഞാനെന്താ പറയേണ്ടത് അവരോട്?

"അതൊന്നും ശരിയാവില്ല അമ്മെ നമുക്ക് ആദ്യമൊരു വീട് വക്കണം എന്നിട്ടൊക്കെ ആലോചിക്കാം,

" എന്നാ നീ കെട്ടണ്ടാടാ,മൂത്ത് നരച്ചു മൂക്കില് പല്ല് വന്നിട്ട് എന്നെ തെക്കോട്ട്‌ എടുത്തിട്ട് നീ കെട്ടിയാല് മതി അമ്മ ദേഷ്യപ്പെട്ടു.

"എന്റെ പാറുക്കുട്ടി അപ്പളേക്കും പിണങ്ങിയോ?

എന്നാല് നാളെതന്നെയങ്ങു കെട്ടിയേക്കാം. നീ കൊഞ്ചാതെ കാര്യം പറ മോനേ അമ്മ അവരോട് വരാം എന്ന് പറയട്ടെ,

ആ കുടുംബത്തിന്റെ കറയില്ലാത്ത സ്നേഹം കണ്ട് അവളുടെ കണ്ണുകള് നിറഞ്ഞു തുളുമ്പി എടീ കൊച്ചെ നീയിതൊന്നും കണ്ടു വിഷമിക്കണ്ട ഞങ്ങള് ഇതെന്നും ഉള്ളതാ പെണ്ണ് കെട്ടുന്ന കാര്യം പറയുമ്പോള് ഇവന് ഓരോന്നും പറഞ്ഞ് ഒഴിഞ്ഞുമാറും,

സ്കൂളില് പഠിക്കുന്ന കാലത്ത് ഏതോ ഒരു പെണ്ണിന്റെ പിന്നാലെ നടന്നു അവള് മുതിര്ന്നപ്പോള് അതിന്റെ പാട്ടിനു പോയി ഇവന് ഇപ്പോളും അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ നടക്കുകയാണ് .മനുഷ്യന്റെ അതി നിഗൂഡമായ മനസ്സില് ആത്മാര്ത്ഥ സ്നേഹത്തിന്റെ കുളിര്മഴ പെയ്യുന്ന അപൂര്വ്വം ചില നിമിഷങ്ങള്. എന്റെ പാറുക്കുട്ടിയെ ഒന്ന് മിണ്ടാതിരി നമുക്ക് ആലോചിക്കാം എന്ന് പറഞ്ഞില്ലേ? സുകു എഴുന്നേറ്റു പുറത്തേക്കിറങ്ങി .

"എടാ നാളെ പണിയുണ്ടോടാ?

" ഉണ്ടമ്മേ എന്താണ് വൈദ്യരെ ഒന്ന് കാണാന് പോകണം മേലൊക്കെ വലിയ വേദന,പിന്നെ അമ്പലത്തിലും ഒന്ന് പോണം,

ഇപ്പോള് ആവുമ്പോള് ഇവളും ഉണ്ടാവുമല്ലോ കൂട്ടിന് എന്നാല് നാളെ പോവാം അമ്മെ അത് കേട്ടപ്പോള് സീത ഒന്ന് ഞെട്ടാതിരുന്നില്ല കാരണം ആരേലും തന്നെ തിരിച്ചറിയുമോ അതായിരുന്നു അവളുടെ ഭയം, അമ്മ ഇറയത്തിരുന്നു മുറുക്കാന് ആരംഭിച്ചു കഴിഞ്ഞു സുകുവും അമ്മയുടെ അടുത്തിരുന്നു,

"പിണക്കം ഒക്കെ മാറിയോ പാറുക്കുട്ടിയെ?

" എനിക്ക് പിണക്കം ഒന്നുമില്ലെടാ എല്ലാരും പേരക്കുട്ടികളെ കളിപ്പിക്കുമ്പോള് എനിക്കും കാണില്ലേ ആഗ്രഹം അതോണ്ട് പറഞ്ഞതാ അമ്മക്ക് നീ മാത്രമല്ലേയുള്ളൂ.

പെണ്കുട്ടികളെ കെട്ടിച്ചു വിട്ടാല് പിന്നെ അമ്മമാര് ഒറ്റക്കാ അതോണ്ടാ അവര് ആണ് കുട്ടികളെ കല്യാണത്തിന് നിര്ബന്ധിക്കുന്നത്,അമ്മയുടെ കണ്ണടയുന്നതിന് മുന്പ് നിനക്കും ഒരു കൂട്ട് വേണ്ടേ മോനെ ?

"അമ്മ വിഷമിക്കണ്ട നമുക്ക് ആലോചിക്കാം.അവന് അമ്മയെ സമാധാനിപ്പിച്ചു.

" മോളെ സീതേ നീ കെടന്നോ.

ഇല്ലമ്മേ അവള് പുറത്തേക്കു വന്നപ്പോള് സുകുവിന്റെ കണ്ണുകള് അറിയാതെ അവളെ പൊതിഞ്ഞു.ഇവള് എത്ര സുന്ദരിയാണ് ഈ മണിക്യമാണോ ഇത്രനാളും ആ ചളിക്കുണ്ടില് കിടന്നത്.

അവനു സങ്കടം തോന്നി. ഇനി ഇവളെ കൈവിടരുത് കാരണം ഇവള് ആകെ മാറിയിരിക്കുന്നു ഇന്നലെ കണ്ടപ്പോള് ഏതോ ഒരു ഭ്രാന്തിയാണെന്ന് കരുതി ഇപ്പോള് ഒരു മാലാഖപോലെ സുന്ദരിയാണവള്,ഇനിയും ഒരിക്കലും ഇവള് ആ ചളിക്കുണ്ടിലേക്ക് ഇറങ്ങരുത് ,എത്ര നാള് ഇവളെ ഇങ്ങനെ നിറുത്താന് ആവും കുറച്ചു നാള് പറഞ്ഞ നുണയില് പിടിച്ചുനില്ക്കാം പക്ഷെ പിന്നെ എന്ത് ചെയ്യും അവനു യാതൊരു ഇതും പിടിയും കിട്ടിയില്ല.ഈശ്വരന് എന്തെങ്കിലുമൊരു വഴി കാട്ടിതരാതിരിക്കില്ല.



അമ്മെ നാളെ വെയില് മൂക്കുന്നതിനു മുന്പ് പോയിവരാം. അതാടാ നല്ലത്. എന്നാല് മോള് പോയി ഉറങ്ങിക്കോ.

രാത്രിയുടെ ക്രൂര മുഖങ്ങള് മാത്രം കണ്ടിരുന്ന സീതയ്ക്ക് മനസ്സില് സ്നേഹത്തിന്റെ കുളിര്മഴ പെയ്ത ദിവസം, രാത്രി എത്ര സുന്ദരമാണെന്നും സ്നേഹം ഇതുപോലെ അനശ്വരമാണെന്നുംഅവള് തിരിച്ചറിയുകയായിരുന്നു. ഇതുവരെ രാത്രിയുടെ ക്രൂര ഹസ്തങ്ങളില് എരിഞ്ഞമരാനും നഷ്ടസ്വപ്നങ്ങളെ മാത്രമോര്ത്തു കരയാനും മാത്രമായിരുന്നു തന്റെ വിധി,എന്നാല് ഇന്നു താന് എത്രയോ ഭാഗ്യവതിയാണ്,തനിക്കും ആരക്കയോ ഉള്ളതുപോലെ തന്നെയും ആരക്കയോ സ്നേഹിക്കുന്നതുപോലെ, അവള് മോന്റെയടുത്തു ചെന്നിരുന്നു അവനെയെടുത്ത് മടിയില് കിടത്തി അവന്റെ കുഞ്ഞിളം കൈകളില് അവള് മുത്തങ്ങള് നെല്കി. എത്ര സമയം അവള് ആ ഇരുപ്പു ഇരുന്നു എന്നറിയില്ല,രാത്രിയുടെ തണുപ്പ് അവളറിഞ്ഞില്ല ചീത്ത സ്വപ്നങ്ങള് അവള് കണ്ടില്ല സ്നേഹ സുന്ദരമായ നിദ്ര അവളറിയാതെ അവളുടെ കണ്ണുകളെ വാരിപ്പുണര്ന്നു .

"മോളെ എഴുന്നേല്ക്ക് നമുക്ക് പോവണ്ടെ?

അമ്മയുടെ വിളി അവളെ ഉറക്കത്തില് നിന്നും തട്ടിയുണര്ത്തി,മോനെ ഉണര്ത്തിയെടുക്കാന് അവള് നന്നേ പാടുപെട്ടു, അവന്റെ കുഞ്ഞിളം കാലുകളില് അവള് ഉമ്മകള് കൊണ്ട് ഇക്കിളിപ്പെടുത്തിയപ്പോള് അവന് മടിയോടെ ചിണുങ്ങിക്കൊണ്ടു മിഴികള് തുറന്നു,മോനെയെടുത്തു അവള് അടുക്കളയിലേക്കു ചെന്നു ,


"എടീ നീ മോനെയിങ്ങുതാ അമ്മ സ്നേഹത്തോടെ മോനുനേരെ കൈകള് നീട്ടി,അമ്മൂമ്മയുടെ ചക്കരകുട്ടന് ഇങ്ങുവായോ!

"മോളെ നീ പോയി കുളിച്ചേച്ചും വാ,

അവള് വേഗം ഇറയത്തു നിന്നും ഉമിക്കരിയെടുത്തു കുളിമുറിയിലേക്ക് നടന്നു. കുളികഴിഞ്ഞിറങ്ങിയ അവള് കണ്ടത് ഇറയത്തിരുന്നു മോനെ കളിപ്പിക്കുന്ന സുകുവിനെയാണ്,

"സീതേ മോനെക്കൂടെ കുളിപ്പിച്ചോ,

മോന് എന്നിട്ട് ആ ഡ്രസ്സ്‌ ഇട്ടു കൊടുക്ക്‌ വലുപ്പം കൂടുതല് ഉണ്ടേല് നമുക്കിന്നു മാറ്റിയെടുക്കാം.അവള് മോന് നേരെ കൈകള് കാട്ടി അവന് വരാന് മടികാണിച്ചു.


അപ്പളേക്കും അമ്മ ചൂട് വെള്ളവുമായി അങ്ങോട്ട്‌ വന്നു.എടീ കൊച്ചെ നീ പോയി മാറ്റിക്കോ അമ്മ കുളിപ്പിച്ചോളാമിവനെ. വേണ്ടമ്മേ ഞാന് കുളിപ്പിക്കാം,

"നീ ഒന്ന് പോയി തുണി മാറ്റടി പെണ്ണെ,


അവള് അകത്തുപോയി ഡ്രെസ്സു മാറി പുറത്തേക്കു വന്നു. മോനുള്ള ഡ്രെസ്സുമായി പുറത്തേക്കു വന്ന അവളെകണ്ട് സുകു അമ്പരന്നുപോയി. ഒരു അപ്സരസ്സ് മുന്നില് നില്ക്കുന്നു, അവനു തന്റെ കണ്ണുകളെ വിശ്വസിക്കാന് ആയില്ല .തന്റെ കണ്ണുകളെ നിയന്ത്രിക്കാന് അവന് നന്നേ പാടുപെട്ടു തന്നില് നിന്നും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയ പ്രണയം എന്ന വികാരം തന്നെ വീണ്ടും ഇക്കിളിപ്പെടുത്തിയോ? അവന് ശരിക്കും സംശയിച്ചു മനുഷ്യനെ പ്രണയം എന്ന വികാരത്തിലേക്ക് തള്ളിവിടുന്നത് സാഹചര്യമാണ്‌ എന്നവന് തോന്നി.മനുഷ്യന്റെ ശരീരമല്ല മനസ്സാണ് ചീത്തയാവുന്നത്,അറിഞ്ഞുകൊണ്ട് ഒരു പെണ്ണും ചീത്തയാവില്ല തന്നെപ്പോലുള്ളവര് ആണിവരെ തെറ്റിലേക്ക് നയിക്കുന്നത്.

"നീയവിടെ എന്ത് കുന്തം നോക്കി നില്ക്കുവാടാ ?

നീയിതുവരെ പെങ്കോച്ചുങ്ങളെ കണ്ടിട്ടില്ലേ?

സുകു ചമ്മലോടെ കുളിമുറിയെ ലക്ഷ്യമാക്കി നടന്നു .മോളെ നീയിവനെ മാറ്റികൊടുക്ക്.അവള് മോനെ വാങ്ങി കുപ്പായം ഇട്ടുകൊടുത്തു. കുളികഴിഞ്ഞിറങ്ങിയ സുകുവിന് മാറ്റാന് അവള് ഡ്രെസ്സുകള് കസേരയില് കൊണ്ട് വച്ചിരുന്നു. അമ്മെ ഇതെങ്ങനാ തേച്ചത് അതിനിവിടെ തേപ്പു പെട്ടി ഒന്നും ഇല്ലല്ലോ ?

അതൊന്നു എനിക്കറിയില്ല. നീ സീതയോട് ചോദിക്ക്,ഞാനത് സ്റ്റീല് പ്ലേറ്റില് കുറച്ചു കനലിട്ടു തേച്ചതാ,സുകു അതിശയിച്ചുപോയി ,.അവന് വേഗം ഡ്രെസ്സ് മാറി. അമ്മെ എന്നാല് പോകാം ,അമ്മ വീടിന്റെ ഓലകൊണ്ടുള്ള വാതില് എടുത്തു ചാരിവച്ചു.സുകു മോനെയുമെടുത്തു മുന്നില് നടന്നു .

അടിവാരത്ത് എത്തിയപ്പോള് പല കണ്ണുകളും സീതയെ പൊതിയുന്നത് സുകു ഉള്ക്കിടിലത്തോടെ കാണുന്നുണ്ടായിരുന്നു,ആരെങ്കിലും ഇവളെ തിരിച്ചറിഞ്ഞാല്, എല്ലാം ഈ നിമിഷം കൊണ്ട് തീരും . സീതയും വളരെ ഭയപ്പെടുന്നു എന്നവന് മനസ്സിലായി.എന്നാല് ആര് സീതയെ തിരിച്ചറിഞ്ഞില്ല കാരണം പകലില് എല്ലാരും മാന്യരാണല്ലോ,

സ്ത്രീയുടെ സൗന്ദര്യം കണ്ണുകളിലൂടെ കൊത്തിവലിക്കാനാണ് എല്ലാവര്ക്കും ഇഷ്ടം രാത്രിയുടെ മറവില് ആണ് നിരാലംഭയായ സ്ത്രീക്ക് പലതും നഷ്ടമാവുന്നത്. പകലില് മാന്യതയുടെ മുഖം മൂടിയണിഞ്ഞ പലരും രാത്രിയുടെ യാമങ്ങളില് ഇരയെത്തേടി പറന്നിറങ്ങുന്നു.അവരുടെ കൈകളില് പലരും എരിഞ്ഞടങ്ങുന്നു വെഭിചാരം എന്ന ചളിക്കുണ്ടിലേക്കു പലരും വലിച്ചിഴക്കപ്പെടുന്നു.

ആരാ സുകുവേ ഇത് തന്റെ ഭാര്യയാണോ? ഞങ്ങളോടോന്നും കല്യാണം പറഞ്ഞില്ല കേട്ടോ !

അച്ഛന്റെ പഴയൊരു സുഹൃത്തിന്റെ ചോദ്യത്തിന് മുന്നില് അവന് ശരിക്കും പകച്ചുപോയി. ശങ്കരേട്ടാ ഇതു ഞങ്ങടെ ഒരു ബന്ധുവും മോനുമാ എന്റെ കല്യാണം കഴിഞ്ഞില്ല.അങ്ങനെയാണോ ഞാന് കരുതി നിന്റെ ഭാര്യേം കുട്ടീം ആണെന്ന്.സുകു ചമ്മലോടെ സീതയെ നോക്കി അവളും ആകെ പതറിപ്പോയിരുന്നു.അവള് ദയനീയമായി അമ്മയെയും സുകുവിനെയും നോക്കി.

അമ്മ അവളെയും കൂട്ടി അടുത്ത കടയില് കയറിയപ്പോള് സുകു മോനെയെടുത്തുകൊണ്ട് കളിപ്പാട്ടങ്ങള് വില്ക്കുന്ന കടയില് കയറി അവനു കിലുക്കിയും മറ്റും വാങ്ങികൊടുത്തു മോന് അത് സുകുവിന്റെ തലയില് ഇട്ടു തട്ടി തന്റെ സന്തോഷം പ്രകടിപ്പിച്ചു.എടാ മോനെ നീയൊരു നൂറ്റി അറുപത് രൂപയിങ്ങെടുക്ക്,വേണ്ടമ്മേ എന്റെ കൈയ്യില് ഉണ്ട്.അതെടുക്കണ്ട സുകു വേഗം പൈസ കൊടുത്തു.അവന്റെ വാക്കുകളിലെ ഗൌരവം സീത തിരിച്ചറിഞ്ഞു .കടയില് നിന്നും പുറത്തിറങ്ങുമ്പോള് സുകു സീതയെ പാളിനോക്കി തന്റെ വാക്കുകള് അവളെ വേദനിപ്പിച്ചുവോ?

അവര് നടന്നു ശിവക്ഷേത്രത്തിന് മുന്നില് എത്തിയപ്പോള് സുകു പറഞ്ഞു തന്റെ കൈയ്യില് ചില്ലറയുണ്ടെങ്കില് ഇങ്ങെടുത്തോ?നിങ്ങള് തൊഴുതു വരുമ്പളെക്കും ഞാന് വഴിപാടു കഴിക്കാം. മനസ്സു തുറന്ന് ഒന്ന് തോഴുതോ. അവന്റെ വാക്കുകളിലെ അര്ഥം അവള് തിരിച്ചറിഞ്ഞു.ഇനി തന്റെ ഉള്ളിലും പുറത്തും അഴുക്കിന്റെ ഒരംശം പോലും ഉണ്ടാവരുത് എന്നാണാ വാക്കുകളില്.അവള് സന്തോഷത്തോടെ തന്റെ കൈയ്യിലുള്ള പൈസ മുഴുവന് അവനു കൊടുത്തു.

അമ്മയുടെ കൂടെ ശ്രീകോവിലിനു മുന്നില് നിറകണ്ണുകളോടെ തൊഴുതു നില്ക്കുമ്പോള് അവളുടെ ഉള്ളില് നിന്നും അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ പാപ ഭാരങ്ങളും ഉരുകി ഒലിച്ചുപോവുകയായിരുന്നു.ഒരു പുതു ജന്മം പിറവി കൊള്ളുകയായിരുന്നു.ഇല്ല ദുഃഖങ്ങളും ആ തിരുനടയില് അവള് ഇറക്കി വച്ചു. അടിവാരത്ത് നിന്നും മലകയറുമ്പോള് സീത രാവിലെ കണ്ടതിനേക്കാള് വളരെ സന്തോഷ വാതിയാണെന്നത് സുകുവിനെ വളരെ സന്തോഷിപ്പിച്ചു.
ചിപ്പില്ത്തോട്‌ എന്ന കൊച്ചു ഗ്രാമത്തില് അവള് സന്തോഷത്തോടെ കഴിഞ്ഞു .

ദിവസങ്ങള് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു,സീത ആ വീട്ടിലെ ഒരംഗമായി മാറിക്കഴിഞ്ഞു.സീതയുടെ മനസ്സില് സുകു ഒരു ആരാധ്യപുരുഷനായി മാറിക്കഴിഞ്ഞിരുന്നു.അവളുടെ വശ്യമായ സൌദര്യം സുകുവിനെയും വല്ലാതെ ആകര്ഷിച്ചു.പരസ്പരം അടുത്തിടപെടുമ്പോള് ഉള്ള അകലം പാലിക്കാന് അവര്ക്ക് നന്നേ പാട് പെടേണ്ടി വന്നു.പാര്വതിയമ്മയും അവരുടെ ഭാവ മാറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഇവര് തമ്മില് വല്ല ബന്ധവും ഉണ്ടോ /ആതോ തന്റെ വെറും തോന്നലാണോ ?


ഒരു ദിവസം അവര് അവളോട്‌ ചോദിച്ചു അല്ല പെണ്ണെ നിന്റെ കെട്ട്യോന് ഇതു വരെ വന്നില്ലല്ലോ / അവന് നിന്നേം മോനേം മറന്നോടീ/ സീതയുടെ കണ്ണുകള് നിറഞ്ഞു തുളുമ്പി.അത് കണ്ടപ്പോള് അവര്ക്ക് സംശയം ഇരട്ടിച്ചു,ഏതോ പന്തി കേട് ഉണ്ടെന്നവര്ക്ക് ബോധ്യമായി,ഈശ്വരാ തന്റെ മോന്റെ ഭാഗത്തു നിന്ന് വല്ല അരുതാഴ്കയും സംഭവിച്ചതാണോ?സ്നേഹമയിയായ ആ അമ്മ ചിന്തിച്ചത് അങ്ങനെയാണ് അങ്ങനെ ആവരുതെയെന്നവര് ഉള്ളുരുകി പ്രാര്ഥിച്ചു.
മോളെ എന്തുപറ്റി അമ്മയോട് പറ നീയെന്തിനാ കരയുന്നെ? നീ കരയല്ലേ അവസാനം അവള് തന്റെ ജീവിത കഥ അമ്മയോട് പറഞ്ഞു. തന്റെ പ്രണയവും ഒളിച്ചോട്ടവും പിന്നീട് സതീഷ്‌ തന്നെയുപേഷിച്ചു പോയതും അവസാനം താന് സുകു പണിയെടുക്കുന്ന സ്ഥലത്ത് എത്തിപ്പെട്ടു എന്നവള് മാറ്റിപ്പറഞ്ഞു.സ്നേഹ മയിയായ അമ്മയോട് താനൊരു വേശ്യയായിരുന്നു എന്ന് പറയാന് അവള്ക്കു ധൈര്യം ഇല്ലായിരുന്നു.

അവളുടെ കഥ കേട്ട് ആ പാവം അമ്മ തരിച്ചിരുന്നു.ഇതു പറയണം എന്നവര്ക്ക് അറിയില്ലായിരുന്നു.അവര് അവളെ തന്റെ അരുകിലേക്ക്‌ ചേര്ത്ത്ഇരുത്തി നെറുകയില് ചുംബിച്ചു.മോള് വിഷമിക്കണ്ട. നീയെനിക്ക് എന്റെ മോളെപ്പോലെയാണ്.,നിനക്ക് എത്ര കാലം വെണ മെങ്കിലും ഇവിടെ കഴിയാം.കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നമായി കണ്ടാല് മതി. നമ്മള് സ്തീകള് എല്ലാം സഹിക്കാനും ക്ഷമിക്കാനും വിധിക്കപ്പെട്ടവര് ആണ്. ഈതായാലും സുകുവിന് നിന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ടുവരാന് തോന്നിയത് നന്നായി. കഴിഞ്ഞതൊക്കെ കഴിഞ്ഞു നീയീ കുഞ്ഞിനെ
ഓര്ത്തു ജീവിക്കണം,അവനാണ് ഇനി നിന്റെ എല്ലാം അവനെ സ്നേഹത്തോടെ വളര്ത്തണം സ്നേഹമയിയായ അമ്മ അവളെ ഉപദേശിച്ചു .

സുകു പണി കഴിഞ്ഞു വന്നപ്പോള് അമ്മ ഇറയത്തിരുന്നു മുറുക്കുന്നു. അവരെവിടെ അമ്മെ അവള് അകത്ത് ചോറും കറിയും ഉണ്ടാക്കുകയാണ്.മോളെ ഇത്തിരി ചായ ഇങ്ങെടുത്തോ അമ്മ വിളിച്ചു പറഞ്ഞു.അവന് ചായ വാങ്ങികുടിച്ചു എന്നിട്ട് കുളിക്കാനായി കുളിമുറിയിലേക്ക് കയറി.കുളികഴിഞ്ഞുവന്നപ്പോള് അമ്മ അവനെ അടുത്തിരുത്തി,അവന്റെ ചെവിയില് പിടിച്ചു കൊണ്ട് പറഞ്ഞു നീയെന്നോട്‌ കള്ളം പറയാനും തുടങ്ങി അല്ലേടാ? അമ്മയുടെ വാക്കുകള് അവനെ വെവലാതിപ്പെടുത്തി.എന്താ അമ്മെ ഞാന് കള്ളം പറഞ്ഞത്,എടാ സീത എന്നോട് എല്ലാ കഥകളും പറഞ്ഞു നീ ചെയ്തത് നല്ല ഒരു പുണ്യ പ്രവര്ത്തി ആണ് അത് എന്നോട് പറഞ്ഞു എന്ന് കരുതി ഞാന് നിന്നെ വഴക്ക് പറയുമോ? ഞാനും ഒരു പെണ്ണല്ലേടാ, അതല്ല അമ്മെ ഒറ്റയടിക്ക് പറഞ്ഞാല് അമ്മ ദേഷ്യപ്പെടുമോ എന്ന് കരുതിയാ കാരണം അവള്ക്കു പോവാന് ഒരിടമില്ല.അതോണ്ടാ .
പിന്നെ അവളെ ഇങ്ങനെ കുറെ നാള് എവിടെ നിറുത്താന് ആവില്ല കാരണം അവള് ചെറുപ്പമാണ് നീയാണെങ്കില് കല്യാണവും കഴിച്ചിട്ടില്ല ആളുകള്ക്ക് പറഞ്ഞു ചിരിക്കാന് മറ്റൊന്നും വേണ്ടി വരില്ല,അവളുടെ കഥ കേട്ടപ്പോള് ഏതോ ഒരു വിഷമം.അത് കൊണ്ട് അമ്മ പറയുന്നത് മോന് അനുസരിക്കണം നീ അവളെ കെട്ടണം.ഒന്ന് കേട്ടിച്ചതോ ഒരു കുട്ടി ഉള്ളതോ അല്ല ഒരു സ്ത്രീയുടെ യോഗ്യത സ്നേഹിക്കുന്ന ഒരു മനസ്സാണ് ,പിന്നെ നിനക്ക് കഥകള് ഒക്കെ റിയുകയും ചെയ്യാം ,എന്താ നിന്റെ അഭിപ്രായം? അകത്തുനിന്നു ഇതു കേട്ട സീത ഞെട്ടി.തന്റെ ഇവിടത്തെ അത്താണിയും നഷ്ടപ്പെടുകയാണോ അവള് ഭയപ്പെട്ടു.അമ്മ ഇപ്പോള് ഇങ്ങനെയൊക്കെ പറയുന്നത് പിന്നീടൊരു വിഷമം ഉണ്ടാകാതിരിക്കാനാണ്.സുകുവിന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു കാരണം താന് ഇവളെ കൈവിട്ടാല് അവള് വീണ്ടും ആ ചളിക്കുണ്ടിലേക്കു വലിച്ചെയപ്പെടും.ഇല്ല സത്യങ്ങളും അറിയുന്ന എനിക്ക് അവളെ ഭാര്യയായി സ്നേഹിക്കാന് കഴിയുമോ?അവള്ക്കും തന്നെ സത്യത്തില് സ്നേഹിക്കാന് ആവുമോ? ഒരായിരം ചോദ്യങ്ങള് അവന്റെ തലയില് പെരുത്ത്‌ കയറി,അമ്മെ ഞാന് എന്താ ചെയ്യുക,അവളെ സഹായിച്ചിട്ടു അവളോട്‌ ഇങ്ങനെ ഓര് കാര്യം പറഞ്ഞാല് അവള് എന്ത് കരുതും.എല്ലാം അറിഞ്ഞു കൊണ്ട് ഒരു പെണ്ണിനെ സഹായിക്കുന്നത് ഈശ്വരാനുഗ്രഹം ആണ്. അമ്മ പറഞ്ഞൂന്നേയുള്ളൂ ഇനിയൊക്കെ മോന്റെ ഇഷ്ടം.അവനു എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു ചെകുത്താനും കടലിനും ഇടയില് പെട്ട അവസ്ഥ എന്ത് ചെയ്യും?

പിന്നെ മോന്റെ കാര്യം ഓര്ത്തു നീ വിഷമിക്കണ്ട എന്റെ കണ്ണടയും വരെ ഞാന് നോക്കിക്കോളാം അവനെ അവന് അമ്മയുടെ മടിയില് തലചായ്ച്ചു കിടന്നു.അനുസണയുള്ള ഒരു കുട്ടിയെപ്പോലെ.പിന്നെ എടി പിടീന്നൊന്നും തീരുമാനം എടുക്കണ്ട നല്ലോണം ആലോചിച്ചു മതി.എടീ കൊച്ചെ കഞ്ഞി എടുത്തു വക്ക്.സീത കഞ്ഞി വിളമ്പി ,എടീ കൊച്ചെ അമ്മ ഒരു കാര്യം തീരുമാനിച്ചു.ഇനി നീ ഇങ്ങോട്ടും പോവുന്നില്ല എന്റെ മോളായി ഇവിടെ കഴിയും നിനക്കതിനു സമ്മതമാണോ എന്നറിഞ്ഞാല് മതി .സീത ആകെ തളര്ന്നുപോയിരുന്നു കാരണം സുകു ഒരിക്കലും സമ്മതിക്കും എന്ന് അവള്ക്കു വിശ്വാസം ഇല്ലായിരുന്നു.അവള് ദയനീയമായി സുകുവിനെ നോക്കി.അവളുടെ കണ്ണുകള് നിറഞ്ഞു തുളുമ്പിയിരുന്നു.

മോനെ നീ നാളെ സുമയേയും അളിയനെയും വിളിച്ച് വിവരങ്ങള് പറയണം അവരുടെ അഭിപ്രായം കൂടി അറിയാലോ,അവരൊരിക്കലും എതിര് പറയില്ല.എന്നാലും നമ്മള് ചോദിക്കണം.പിന്നെ ഇത്രടം വരെ ഒന്ന് വരാനും പറയണം മോനെ കണ്ടിട്ടും കുറെ നാളായില്ലേ. അവര്ക്കും കൂടി സമ്മതാച്ചാല് ഇത്രയും വേഗം ഇതങ്ങു നടത്തണം.സീതയുടെയും സുകുവിന്റെയും കണ്ണുകള് തമ്മിലിടഞ്ഞു. അവിടെ ഒരു സ്നേഹ മഴക്കുള്ള കാര്മേഘം ഉരുണ്ടു കൂടുന്നുണ്ടായിരുന്നു.സീതയുടെ മനസ്സ് നൊന്തെങ്കിലും അവളും വളരെ സന്തോഷവതിയായി കാണപ്പെട്ടു.തനിക്കു ഒരിക്കല് നഷ്ടപ്പെട്ടു എന്ന് കരുതിയ പലതും ഈശ്വരന് ഒന്നൊന്നായി നെല്കുകയാണെന്നവള്ക്ക് തോന്നി അന്നവള്ക്ക് ഉറങ്ങാന് കഴിഞ്ഞില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു. മോനെ തന്റെ നെഞ്ചോട്‌ ചേര്ത്ത് അവളുറങ്ങി.ഓലമറക്കുള്ളിലൂടെ സൂര്യകിരണങ്ങള് കണ്ണില് പതിഞ്ഞപ്പോള് അവള് പതിയെ,മടിയോടെ കണ്ണുകള് തുറന്നു.അവള് മുടി മാടി കെട്ടി വച്ചുകൊണ്ട് അടുക്കളയിലേക് ചെന്നു. ങ്ങ മോള് എഴുന്നേറ്റോ ഈ ചായ ഒന്നവന് കൊടുക്ക്‌ ചായ ഗ്ലാസ്സുമായി കോലായില് ചെല്ലുമ്പോള് തൂണും ചാരി ചിന്തിച്ചിരിക്കുന്ന സുകുവിനെ അവള് നോക്കി.ഏട്ടാ ചായ സുകു പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി.ഇയാള് പഴയതൊന്നും ഓര്ത്ത് മനസ്സു വിഷമിപ്പിക്കണ്ട.കാരണം അമ്മ പറഞ്ഞപ്പോള് എനിക്കും അത് നല്ലതാണെന്ന് തോന്നി.അവള്ക്കൊന്നും പറയാന് ഇല്ലായിരുന്നു. കാരണം അവളും അറിയാതെ കൊതിച്ചുപോയി ഒരു ജീവിതം, കഴിഞ്ഞ കാലമൊന്നും അവള്ക്കു ഓര്ക്കാനായില്ല.

പതിവുപോലെ സുകു അന്നും പണിക്കുപോയി, രാത്രിയായിട്ടും അവനെ കാണാഞ്ഞ് അമ്മ വേവലാതിപ്പെട്ടു. അവന് ഒരിക്കലും ഇത്രയും താമസിക്കാറില്ലല്ലോ ഇനി അവന് സുമയുടെ അടുത്തെങ്ങാനും പോയോ ആവോ ?താഴെനിന്നു വര്ത്തമാനം കേട്ട് അമ്മയും സീതയും മുറ്റത്തേക്കിറങ്ങി,ആരോ വരുന്നുണ്ടല്ലോ? അവര് താഴേക്ക് നോക്കി നിന്നു കുറച്ചു കഴിഞ്ഞപ്പോള്,അളിയന്റെയും പെങ്ങളുടെയും കൂടെ സുകു കയറി വന്നു. അമ്മെ സുമ അമ്മയെ കെട്ടിപ്പിടിച്ചു.ഇയാളാണോ? എന്റെ ഏട്ടന്റെ മനസ്സിളക്കിയ സുന്ദരി സുമ സീതയെ കളിയാക്കി അമ്മൂമ്മയുടെ ചക്കരമോന് ഉറങ്ങിയല്ലോ അവര് പേരക്കുട്ടിയെ വാങ്ങി അകത്തേക്ക് നടന്നു.എന്താടാ മോനെ വിശേഷങ്ങള് നിനക്ക് ഇടക്കൊകെ ഇവിടം വരെ ഒന്ന് വന്നൂടെ?അമ്മ മരുമോനോട് പരിഭവം പറഞ്ഞു. തിരക്കാണമ്മേ. അതുകൊണ്ടാ മോന് കയറി ഇരിക്ക്.അവര് അകത്തേക്ക് കയറി. ഏട്ടന്റെ സെലക്ഷന് കൊള്ളാം കേട്ടോ സുമ പതുക്കെ സുകുവിനോട് പറഞ്ഞു. ഒന്ന് പോടീ അവന് അവളുടെ ചെവിയില് പിടിച്ചു.

ആ കുടുംബത്തിന്റെ സ്നേഹം ഒരിക്കലും തനിക്കു നഷ്ടപ്പെടരുതെയെന്നവള് ഉള്ളുരുകി പ്രാര്ഥിച്ചു,അവര് കുറെ നേരം സംസാരിച്ചിരുന്നു എല്ലാരും ചേര്ന്ന് ഭക്ഷണം കഴിച്ചു. മോള് പോയി കെടന്നോ അമ്മ സീതയോട് പറഞ്ഞു അവള് അകത്തേക്ക് പോയി. അമ്മ സുമയോടും മരുമകനോടും വിവരങ്ങള് പറഞ്ഞു.അവര്ക്കും എതിര്പ്പൊന്നും ഇല്ലായിരുന്നു.കാരണം അവള് അത്രക്കും സുന്ദരിയായിരുന്നു. കഴിഞ്ഞകാല കഥകള് ആര്ക്കും അറിയുകയും ഇല്ലല്ലോ .അറിയുന്ന സുകു അത് അംഗീകരിക്കാന് തയ്യാറുമായിരുന്നു. അന്നവര് വളരെ താമസിച്ചാണ് കിടന്നത്.

സന്തോഷത്തിന്റെ ഒരു സ്നേഹ പുലരികൂടി.സുകുവിനും എന്തെന്നില്ലാത്ത ഒരാവേശം ആയിരുന്നു മനസ്സില്,പ്രതീക്ഷിക്കാത്ത കാര്യങ്ങള് ആണ് ജീവിതത്തില് നടക്കുന്നത്. മക്കളെ ഡ്രെസ്സൊക്കെ എടുക്കണ്ടേ അത്യാവശ്യം കുറച്ചുപേരോട് പറയുകയും വേണം, മോനെ അമ്മയുടെ കൈയ്യില് കുറച്ചു പൈസയുണ്ട് കുറ്റിയില് ഇട്ടു വച്ചതാണ്,അതിങ്ങേടുത്തോ അച്ഛന് ഉള്ള കാലം തൊട്ട് സോരുക്കൂട്ടി വച്ചതാ.കണ്ടോ കണ്ടോ പുന്നാരമോന്റെ കാര്യം വന്നപ്പോള് അമ്മയുടെ പണപ്പെട്ടി തുറക്കുന്നത് സുമ കളിയാക്കി പോടീ പെണ്ണെ.ഇനിയും അത് വച്ചിട്ട് എന്ത് ചെയ്യാനാ.ആ കറയില്ലാത്ത സ്നേഹം കണ്ട് സീത വളരെ സന്തോഷപെട്ടു.ഉച്ച കഴിഞ്ഞപ്പോള് സുമ പോകാന് ഇറങ്ങി അമ്മെ നാളെ ഏട്ടന് പണിയുണ്ട് ഇനി കല്യാണത്തിന് വരാം,അവര് യാത്ര പറഞ്ഞിറങ്ങി,എല്ലാരും പോയിക്കഴിഞ്ഞപ്പോള് സീതയും മോനും സുകുവും അമ്മയും മാത്രമായി.മക്കളെ നമുക്ക് കുറച്ചു വിറകുണ്ടാക്കണം. നാളെ ആ ഗോപാലേട്ടനെ കൊണ്ട് ഉണ്ടാക്കിക്കാം അമ്മെ.എടാ നീ ആ സോസൈറ്റി കുറി കൂടി വിളിക്ക്.അമ്മയുടെ പെന്ഷന് കാശും കാണും കുറച്ചു.

പിന്നീടുള്ള ദിവസങ്ങള്.സുകുവിന് തിരക്ക്പിടിച്ചതായിരുന്നു.എല്ലാത്തിനും അവന് തന്നെ ഓടി നടന്നു.ഒരു കുട്ടിയുള്ള പെണ്ണിനെയാണ് അവന് കെട്ടുന്നത് എന്നറിഞ്ഞപ്പോള് പലരും നെറ്റി ചുളിച്ചു.എന്തെങ്കിലും ചുറ്റിക്കളി കാണും പലരും സ്വകാര്യം പറഞ്ഞു. അങ്ങനെ ആ സ്നേഹത്തിന്റെ സഹനത്തിന്റെ ദിനം വന്നെത്തി.കല്യാണ തിരക്കുകള് ഒക്കെ കഴിഞ്ഞ് എല്ലാരും പോയി .കിടക്കാന് അവിടെ സ്ഥലം ഇല്ലാത്തതിനാല് സുമയും അളിയനും പോകാനിറങ്ങി.മക്കളെ രണ്ടു ദിവസം കഴിഞ്ഞു പോയാല് മതിയെന്ന് പറയാന് നമുക്കൊരു വീടില്ലല്ലോ അമ്മ പരിഭവപ്പെട്ട് കരഞ്ഞു. സുമ അമ്മയെ ആശ്വസിപ്പിച്ചു സാരമില്ലമ്മേ, എല്ലാം നേരെയാവും.സുമ സീതയുടെ കൈകളില് അമര്ത്തി പ്പിടിച്ചു. കെട്ടിപ്പിടിച്ചു.അവര് യാത്രപറഞ്ഞിറങ്ങി. സായന്തനം വീണ്ടും ഒരു ത്രസിപ്പിക്കുന്ന കുളിരോടെ കിന്നാരം ചൊല്ലിയെത്തി. അമ്മ മോനെ നേരത്തെ തന്നെ തന്റെ മുറിയിലേക്ക് എടുത്തു കൊണ്ടുപോയിരുന്നു.സീത അമ്മയുടെ കാലില് തൊട്ട് അനുഗ്രഹം വാങ്ങി. സ്നേഹം ഒരു മനുഷ്യനെ എങ്ങനെ മാറ്റിയെടുക്കുന്നു എന്ന് സുകു എന്ന ചെറുപ്പക്കാരന് ലോകത്തിനു മാതൃകയായി.കോലായില് തൂക്കിയിട്ട റാന്തല് വിളക്കില് തിരി എരിഞ്ഞു കത്തുമ്പോള് സുകുവിന്റെ മുറിയില് ഒരു പുതു ജീവിതത്തിന്റെ സ്വപ്ന ദീപം ആളിപ്പടരുകയായിരുന്നു.പരിഭവങ്ങള് ഇല്ലാതെ പരാതികള് ഇല്ലാതെ ഒരു ജീവിതത്തിന്റെ തുടക്കം. ക്രൂരമായ ലോകത്ത് സ്നേഹം ഒരു ദൈവ ദൂതനായി പറന്നിറങ്ങിയ ചെറ്റക്കുടിലില് സന്തോഷത്തിന്റെ തീ നാളങ്ങള് ആളിപ്പടര്ന്നു.



ആസിഫ് വയനാട്

(ഈ കഥയിലെ കഥാ പാത്രങ്ങള് സാങ്കല്പ്പികം മാത്രമാണ്)

Comments

  1. കഥയില്‍ അക്ഷരത്തെറ്റുകള്‍ നിറയെ ഉണ്ട് .പലയിടത്തും കുത്തും കോമയും ഒന്നും കാണാനില്ല .അടുത്ത പോസ്റ്റ്‌ ചെയ്യുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കുമല്ലോ.കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു .

    ReplyDelete
  2. കഥാകാരന്റെ നന്മ നിറഞ്ഞ മനസ്സിന്റെ പ്രതിഫലനമാണ് കഥയില്‍ നിഴലിക്കുന്നത്. ഏതു തിന്മയിലും നന്മയുടെ അംശമുണ്ടാകും. ചാരം മൂടിക്കിടക്കുന്ന നന്മയുടെ അംശത്തെ ഊതി ജ്വലിപ്പിക്കുവാന്‍ സ്‌നേഹമുള്ള മനസ്സുകള്‍ക്കേ സാധിക്കൂ. ഈ സന്ദേശം കഥയില്‍ നിറഞ്ഞുനില്‍ക്കുന്നു. അതിന് അഭിനന്ദനങ്ങള്‍...
    എന്നാല്‍ കഥാഗതിയില്‍ ഉദ്വേഗം ജനിപ്പിക്കുന്ന ഘടകങ്ങളൊന്നുമില്ലെന്നത് പോരായ്മയാണ്. കൊച്ചു കുട്ടികള്‍ക്കു പോലും വായനയുടെ തുടക്കത്തില്‍ കഥാന്ത്യം പ്രതീക്ഷിക്കാനാവും. അല്പം ആലോചിച്ചാല്‍ ശക്തമായ ഒരു ക്ലൈമാക്‌സ് സൃഷ്ടിക്കാനാവുമായിരുന്നു. കഥ അല്പം നീണ്ടു പോയല്ലോ. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. കൂടുതല്‍ വായനയിലൂടെ രചനാശൈലി വികസിപ്പിക്കൂ. ആസിഫ് എന്റെ നല്ല സ്‌നേഹിതനാണ്. എങ്കിലും ഇവിടെ ഇതുവരെ സന്ദര്‍ശിക്കാന്‍ സാധിക്കാതെ പോയത് ക്ഷമിക്കൂ... കൂടെ ചേരുന്നു. ആശംസകള്‍...

    ReplyDelete
  3. വളരെയേറെ സന്തോഷം തോന്നുന്നു സിയഫ് ഇക്ക അക്ഷരതെറ്റുകള്‍ പരമാവധി ഞാന്‍ ശരിയാക്കിയിട്ടുണ്ട് ,താങ്ക്സ് ഈ വരവിനും ആശംസക്കും

    ReplyDelete
  4. താങ്ക്സ് ബെഞ്ചി ഭായ് കഥയെഴുതാന്‍ ഒരു വിഭല ശ്രമം നടത്തി നോക്കിയതാണ് അവസാനം മറ്റൊരു തരത്തില്‍ ആണ് കരുതിയത്‌ പക്ഷെ അത് കഥയെ വീണ്ടും നീട്ടിക്കൊണ്ടു പോവും എന്നൊരു തോന്നല്‍,വായനക്കാര്‍ക്ക് അത് ഇഷ്ടമാവില്ല എന്ന് കരുതി ഇങ്ങനെ അവസാനിപ്പിച്ചതാണ് ,ഇതു തന്നെ കുറച്ചു നീളം കൂടുതല്‍ ഉണ്ട് .,.,ഈ വരവിനും ആശംസക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി ഇനിയും ഈ കൊച്ചു ബ്ലോഗ്ഗില്‍ വരും എന്ന പ്രതീക്ഷയോടെ

    ReplyDelete
  5. കഥ വായിച്ചു ആസിഫ്, നന്മയുള്ള മനസ്സുണ്ട് കഥയിൽ. കഥ കുറച്ചൂടെ ഒതുക്കി പറയാൻ ശ്രമിക്കുമല്ലോ.

    ഇനിയും ധാരാളം എഴുതുക. സസ്നേഹം

    ReplyDelete
  6. കഥ വായിച്ചു കൊള്ളാം നന്നായി എഴുതി നന്മയുള്ള ഒരു പ്രമേയം ഇന്നത്തെ കാലത്ത് ഒരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു കഥ ആശംസകള്‍ ആസിഫ്

    ReplyDelete
  7. മുകളിൽ പറഞ്ഞ അഭിപ്രായങ്ങൾ ന്റേതു കൂടിയാണു ട്ടൊ..ആശംസകൾ

    ReplyDelete
  8. വളരെ സന്തോഷമുണ്ട് അക്ബര്‍ ഇക്ക ഈ വരവിനും ആശംസക്കും കുറച്ചു നീളം കൂടി എന്നറിയാം .,.,.,,ഒഴുതാന്‍ ഒരു ശ്രമം മാത്രമാണ് താങ്ക്സ്

    ReplyDelete
  9. തിരക്കുകള്‍ക്കിടയില്‍ ഈ കൊച്ചു ബ്ലോഗ്ഗിലേക്കുള്ള വരവിനും വായനക്കും ആദ്യമായി നന്ദി പറയുന്നു.സംഭവിക്കാന്‍ ഇടയില്ലാത്ത കാര്യങ്ങള്‍ പ്രമേയം ആക്കുമ്പോള്‍ ആണ് കഥക്കൊരു ആത്മാവ് ഉണ്ടാകുകയെന്ന് തോന്നി അതെത്രമാത്രം വിജയിച്ചുവെന്ന് എനിക്കറിയില്ല,താങ്ക്സ് ഇനിയും വരേണ്ടി വരും വിടില്ല ഞാന്‍ ,.,..,ഹിഹി,.,.,.

    ReplyDelete
  10. അഷ്‌റഫ്‌ ഭായ് - ഞാൻ തുറന്ന അഭിപ്രായം പറയാം .

    ഈ കഥ ഒരു പാട് ചുരുക്കി എഴുതണം ... ആവശ്യമില്ലാത്തെ കുറെ കാര്യങ്ങൾ ആവര്ത്തിച്ചു കൊണ്ടിരിക്കുന്നു ... അത് മാറ്റി ചെറുകഥ എന്നാ ഫ്രെയിമിലേക്ക് മാറ്റണം അല്ലെങ്കിൽ ആരും വായിക്കില്ല . ( ഞാൻ അത്ര ഉഷാർ ഒന്നുമല്ല .. എനാലും )
    സംഭാഷണങ്ങൾ വേറെ , വിവരണങ്ങൾ വേറെ എന്നാ രീതിയിൽ പുന ക്രമീകരണം നടത്തണം . വള്ളി പുള്ളി വിടാതെയുള്ള വിശദീകരണം നൽകുമ്പോൾ വായനക്കാരന് അലസമായി വായിക്കുക എന്നെ ചെയ്യാനുള്ളൂ ..
    നല്ല വിഷയം
    നന്മയുള്ള മനസ്സ് ... നിങ്ങളുടെ നന്മ ഇതിൽ കാണുന്നു .. അതിനു സല്യൂട്ട് .
    ചില സന്ദർഭങ്ങൾ ചെറിയ ചെറിയ ഫ്രെയിമുകൾ എന്നാ നിലയില കൊണ്ട് വന്നാല ഒരു പാട് മുന്നോട്ടു പോകാൻ കഴിയും .
    അങ്ങനെ ഘടന മാറ്റി വായന സുഗമമാക്കുന്നതിന് ശ്രമിക്കുമെന്ന് കരുതുന്നു ..

    ആശംസകൾ .. സ്നേഹം .

    ReplyDelete
  11. ഓണ്‍ലൈന്‍ വായന ഇത്ര നീട്ടിയാല്‍ അത് വായനക്കാരെ കുറയ്ക്കും.... ഇത്ര അധികം വായിക്കാനുള്ള മാനസിക ക്ഷമത ആരും കാണിച്ചെക്കില്ല.... ഒരു നീണ്ടകഥ എന്ന വിഭാഗത്തില്‍ പെടുത്തി മൂന്നു ഭാഗങ്ങളായി പോസ്റ്റ്‌ ചെയ്യുന്നതായിരുന്നു നല്ലത്.... കഥ നീട്ടുകയും നീളുന്നല്ലോ എന്ന വ്യാകുലതയില്‍ എഴുതുകയും ചെയ്തപ്പോള്‍ എവിടൊക്കെയോ ഒഴുക്ക് നഷ്ടപ്പെടുകയും ചെയ്തു.... കാച്ചി കുറുക്കി എഴുതാന്‍ പരിശ്രമിക്കുക..... ഭാവുകങ്ങള്‍....

    ReplyDelete
  12. വളരെ സന്തോഷമുണ്ട് ശിഹാബ് ഈ വരവിനും അഭിപ്രായത്തിനും,ഇങ്ങനെ തുറന്നുള്ള അഭിപ്രായത്തിലൂടെ ആണ് നമ്മുടെ തെറ്റുകള്‍ പോരായ്മകള്‍ ശരിയാക്കി മുന്നോട്ടു പോകാന്‍ കഴിയൂ എന്ന വിശ്വാസക്കാരനാണ് ഞാന്‍,ഇനിയുള്ള എന്‍റെ ശ്രമങ്ങള്‍ ഈ തെറ്റുകള്‍ ഒന്നും ഇല്ലാത്ത.,.,ശ്രമിക്കാം അതെ ഞാന്‍ പറയൂ .,.,എന്നാലും ഈ വരവിന് താങ്ക്സ്

    ReplyDelete
  13. താങ്ക്സ് നീര്‍ വിളകന്‍ ഭായ് കുറച്ചു നീളക്കൂടുതല്‍ആയി .,.,എഴുതിയ കടലാസ്സു നോക്കിയാല്‍ തൊണ്ണൂറു പേജു വരും അത് ചുരുക്കി ചുരുക്കി ഈ പരുവത്തില്‍ ആക്കി ,.,.വളരെ നന്ദിയുണ്ട് ഈ വരവിനും വായനക്കും .,.,

    ReplyDelete
  14. മിസ്റ്റർ ആസിഫ് വയനാട് , കഥ വായിച്ചു കൊള്ളാം നന്നായി എഴുതി നന്മയുള്ള ഒരു പ്രമേയം ഇന്നത്തെ കാലത്ത് സംഭവിക്കാന്‍ സാധ്യത ഇല്ലാത്തതും ഉള്ളതുമായ ഒരു കഥ സ്നേഹപൂർവ്വം ,.,ആശംസകള്‍ ആസിഫ് .

    ReplyDelete
  15. saadhaarana njaan valiya krithikal vaayikkaarilla, ithu muzhuvanum vaayichu...
    nannaayittundu....

    Nallavar ee lokathil iniyum undennnu parayunna kadha....

    ReplyDelete
    Replies
    1. താങ്ക്സ് സന്തോഷ്‌ ഭായ് സമയം പോലെ ഇനിയും വരുക

      Delete
  16. കഥയല്പം സമയമെടുത്തിട്ടണെങ്കിലും വായിച്ചു.
    എല്ലാവരും വായിക്കാൻ മിനക്കെടണമെന്നില്ല, കാരണം നീളകൂടുതൽ തന്നെ..
    ഓൺലൈനിൽ വായിക്കുമ്പോ ചെറുതാണു നല്ലതെന്ന അഭിപ്രായക്കരനാണു ഞാൻ..
    ആശംസകൾ..

    ReplyDelete
    Replies
    1. താങ്ക്സ് നവാസ് ഭായ് ഇനി ഈ നീളക്കൂടുതല്‍ ശ്രദ്ധിക്കും ,.,.,

      Delete
  17. നീളം വല്ലാതെ കൂടി പോയതുപോലെ ചുരുക്കി എഴുതുന്നത്‌ വായനക്ക് സുഖം നല്‍കും എന്ന പക്ഷമാണ് എനിക്ക്‌ .നല്ല കഥ ആശംസകള്‍ .

    ReplyDelete
    Replies
    1. ഇങ്ങനെ തുറന്നുള്ള അഭിപ്രായമാണ് എന്‍റെ മുന്നോട്ടുള്ള പ്രയാണത്തിനു ഊര്‍ജ്ജം താങ്ക്സ് രസ്ല സഹീര്‍ ,,അടുത്ത കഥയില്‍ ഈ പോരായ്മകള്‍ ശ്രദ്ധിക്കും താങ്ക്സ്

      Delete
  18. എല്ലാ നല്ലവരായ സുഹുര്‍ത്തുക്കളോടും ഒരു സന്തോഷ വാര്‍ത്ത കൂടി അറിയിക്കുന്നു എന്‍റെ ഈ കൊച്ചു കഥ അച്ചടി മഷി പുരളുന്നു ഉടന്‍തന്നെ ഒരു പ്രമുഖ മാഗസിന്‍ ഇതു പ്രസ്തീകരിക്കുന്നു.എല്ലാവരുടെയും സ്നേഹവും സഹകരണവും പ്രാര്‍ഥനകളും പ്രതീഷിക്കുന്നു.,.

    ReplyDelete
  19. ആദ്യമാണ് ഇങ്ങോട്ട് ..
    മുകളിൽ പലരും സൂചിപ്പിച്ച പോലെ , എഴുത്തിന്റെ നീളം അല്പ്പം കുറയ്ക്കാമായിരുന്നില്ലേ എന്ന് തോന്നി :)
    എല്ലാ ആശംസകളും ..!

    ReplyDelete
    Replies
    1. വളരെ നന്ദി ഈ വരവിനും വായനക്കും അഭിപ്രായത്തിനും തീര്‍ച്ചയായും അടുത്തപോസ്റ്റ് ഈ പോരായ്മകള്‍ എല്ലാം നികത്തി .,.,.,മനോഹരമാക്കാം എന്ന പ്രതീഷയോടെ.,.,.,.,

      Delete
  20. ഒരു കഥ ആസ്വദിക്കപ്പെടാന്‍ ഒരുപാട് നാടകീയ മുഹൂര്‍ത്തങ്ങലൊന്നും ആവശ്യമില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വായനക്കാര്‍ക്ക് പൂരിപ്പിക്കുവാനായി എഴുത്തുകാരന്‍ പലതും ബാക്കി വെക്കുകയും വേണം. എഴുതിക്കഴിഞ്ഞ കഥ പല ആവര്‍ത്തി വായിച്ചും തിരുത്തിയും, അനാവശ്യമായത് ഒഴിവാക്കിയും, നൂറ്റൊന്നാവര്‍ത്തിക്കുന്ന ക്ഷീരബലപോലെ അതിനെ ആറ്റിക്കുറുക്കി എടുക്കുകയും വേണം. അക്ഷരങ്ങളുടെ ചെറിയ പാകപ്പിഴപോലും സംവേദനത്തിന് തടസ്സമാവും എന്നതുകൊണ്ട്, അതും പരമാവധി തിരുത്തി മിനുക്കി എടുക്കേണ്ടതുണ്ട്....- നല്ല കഥകള്‍ എങ്ങിനെ ആയിരിക്കണം എന്നതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമില്ല. എന്നാലും, എന്റെ ചില തോന്നലുകള്‍ കുറിച്ചു എന്നുമാത്രം......

    ഇവിടെയുള്ള അക്ഷരക്കൂട്ടുകള്‍ നന്മയുടെ മഹത്വം വിളിച്ചറിയിക്കുന്നു.....

    ReplyDelete
  21. ജീവിതത്തില്‍ വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങളാണ് ഇതു പ്രദീപ്‌ മാഷിനെപ്പോലെ ഒരാള്‍ എന്‍റെ കൊച്ചു ബ്ലോഗ്ഗില്‍ വന്ന് എന്‍റെ ഒരു എഴുത്തു വായിക്കുക വിലയേറിയ അഭിപ്രായം പറയുക എന്നത് .,വളരെ നന്ദിയുണ്ട് ഈ വരവിനും വായനക്കും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും ഉള്‍കൊള്ളാന്‍ കഴിഞ്ഞു എന്നാണെന്റെ എളിയ വിശ്വാസം ..,,.ഇനിയുള്ള എഴുത്തുകള്‍ ഞാന്‍ ആ കാര്യങ്ങള്‍ എന്നാല്‍ കഴിയും വിധം ശ്രദ്ധിക്കും തീര്‍ച്ച .,.,.,താങ്ക്സ്

    ReplyDelete

Post a Comment