ഏകാന്ത യാത്ര (കവിത )



ഇളകി മറിയുന്ന സാഗരത്തില്‍ 
പോയി മറയുന്ന തിരകളും 
മധുരമൂറന്ന കവിതയില്‍ 
ഒഴുകി അണയുന്ന ശ്രുതികളും,.,.

പകലുറങ്ങുന്ന വേളയില്‍ 
മനസ്സിലുണരുമൊരു സ്വപ്നവും 
അറിയാതെ അറിയാതെ തുഴയുന്നുഞാന്‍
ഈ ജീവിത സാഗര വീഥിയില്‍ .,

അനന്തമില്ലാത്ത ജലപ്പരപ്പില്‍
ഒരു തോണിയില്‍ തുഴയുന്നു ഞാന്‍
കരയെവിടെ അറിയില്ല എനിക്കറിയില്ല
വീണ്ടും വീണ്ടും ലക്ഷ്യമില്ലാതെ
ഞാന്‍ തുഴയുന്നു , മൂകമായി .,.,

ഒരു പാതിരാ മണല്‍ കാറ്റില്‍
ഏകനായി ഞാന്‍ ,ഒരു കരക്കായി
തുഴയുന്നു വീണ്ടും വീണ്ടും .,.എത്തുമെന്ന
പ്രതീക്ഷയോടെ .,.ഏകനായി .,.,

ആസിഫ് വയനാട്

Comments

  1. പ്രതീക്ഷ മാത്രമാശ്രയം

    ReplyDelete
  2. കര പറ്റുവാൻ പ്രതീക്ഷയൊട് യത്രയ്ക്കിരങ്ങിയോർ

    ReplyDelete
  3. തീരമണയാത്ത നൗകകള്‍......
    കടല്‍ത്തിരകളില്‍ ലക്ഷ്യമില്ലാതെ അലയുന്ന നൗക - ഇത് എന്റെയും ജീവിതമാണല്ലോ......

    ReplyDelete
  4. ഇതു നാമോരുത്തരുടെയും ജീവിതമാണ് ലക്ഷ്യമില്ലാതെ തുഴയാന്‍ വിധിക്കപ്പെട്ടവര്‍ .,.,താങ്ക്സ് പ്രദീപ്‌ സര്‍

    ReplyDelete

Post a Comment