വിധിവിളയാട്ടം (കഥ )


     ചീറിപ്പായുന്ന ബസ്സില്‍ മന്ദമാരുതന്‍റെ തലോടലില്‍ തളര്‍ന്നു മയങ്ങുമ്പോള്‍ അവന്‍റെ  മനസ്സില്‍ കുട്ടിക്കാലത്തിന്‍റെ വിങ്ങുന്ന നൊമ്പരങ്ങള്‍ ആയിരുന്നു.കൂട്ടുകാര്‍ അവധിക്കാലം ബന്ധുവീടുകളിലും മറ്റും ആഘോഷിക്കുമ്പോള്‍ എവിടെയും പോകാന്‍ ഇല്ലാതെ സഹോദരിയോടൊപ്പം വീടിന്‍റെ മുറ്റത്ത് ഓടിക്കളിച്ച ബാല്യം.ഒഴിവു ദിനങ്ങള്‍ കഴിഞ്ഞ്  മടങ്ങിയെത്തുമ്പോള്‍ കൂട്ടുകാര്‍ ഇട്ടു വരുന്ന പുത്തനുടുപ്പുകളെക്കാള്‍ അത് വാങ്ങിക്കൊടുത്തവരെക്കുറിച്ചായിരുന്നു അവന്‍  ചിന്തിച്ചത്.എടാ ഇതു വല്യപ്പച്ചന്‍ വാങ്ങിത്തന്നതാ,അതുകേള്‍ക്കുമ്പോള്‍ കൊതിച്ചു പോവാറുണ്ട് എനിക്കും അങ്ങനെ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നെങ്കില്‍ എന്ന്.


 ഉമ്മയോട് പലവട്ടം ചോദിച്ചിട്ടുണ്ട് നമ്മള്‍ക്ക് ബന്ധുക്കള്‍ ആരുമില്ലേ നമ്മള്‍ എന്താ അവിടെ പോകാത്തെ അവരെന്താ നമ്മളെ കാണാന്‍ വരാത്തെ?അന്നെല്ലാം ഉമ്മ ഓരോരോ കഥകള്‍ പറഞ്ഞ് ആശ്വസിപ്പിക്കും,പിന്നീട്‌ കുഞ്ഞുമനസ്സിന്‍റെ  നൊമ്പരം തിരിച്ചറിഞ്ഞിട്ടാണോ? ഉമ്മ തന്‍റെ ചോദ്യങ്ങള്‍ക്ക് അവിടെയും ഇവിടെയും  തൊടാതെ മറുപടി പറഞ്ഞു  ഉമ്മ ഒഴിഞ്ഞുമാറും. ഉമ്മയുടെ കുട്ടിക്കാലം.കളിതമാശകള്‍ വികൃതികള്‍,ഉമ്മയുടെ കഥയുടെ ഉറവിടം തേടിയുള്ള യാത്രയിലാണ് ഞാനിന്നു.ബന്ധുക്കളെത്തേടിയുള്ള ഒരു യാത്ര,ത്രിശ്ശുവംപേരൂര്‍ കാലടി അങ്കമാലി ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളില്‍ കൂടി ബസ്സ്‌ മൂകമായി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.പെരുമ്പാവൂര്‍ കഴിഞ്ഞ് ബസ്സ്‌ ഹൈറേഞ്ച് ഹൈവേയിലേക്ക് കയറി.റോഡിനിരുവശവും വലിയ വലിയ കൃസ്ത്യന്‍ പള്ളികള്‍,അതിനോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ വലിയ വലിയ കല്ലറകള്‍ മനോഹരമായി കൊത്തുപണികളില്‍ തീര്‍ത്തവയും ഉണ്ടാ  കൂട്ടത്തില്‍ പണത്തിന്‍റെ ഹുങ്ക് പലതിലും എടുത്തു കാട്ടിയിരുന്നു.അക്കൂട്ടത്തില്‍ പാവപ്പെട്ടവന്‍റെ മണ്കൂനകള്‍ എന്നെനോക്കി കൊഞ്ഞനം കുത്തിയോ?തണുപ്പ് ശരീരത്തെ വാരിപ്പുണര്‍ന്നു കഴിഞ്ഞു മേല്‍പ്പല്ലുകള്‍ കീഴ്പ്പല്ലുകളോട് ഇടക്കിടെ കിന്നാരം ചൊല്ലാന്‍ മറന്നില്ല.മീസാന്‍ കല്ലുകള്‍ നാട്ടിയ കബറിടങ്ങളും ആ റോഡിന്‍റെ വശങ്ങളില്‍ ഉണ്ടായിരുന്നു.


രാത്രി വളരെ വൈകിയാണ്  ബസ്സ്‌ കോതമംഗലത്തു എത്തിച്ചേര്‍ന്നത് പരിചയം ഇല്ലാത്ത സ്ഥലമായതിനാല്‍ പേടി മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തി, ദൂര സ്ഥങ്ങളിലെക്കുള്ള ബസ്സുകള്‍വന്നുപോയ്ക്കൊണ്ടിരുന്നു, അപ്പോളെല്ലാം ഉമ്മ കുഞ്ഞുന്നാളില്‍ പറഞ്ഞു തന്ന സ്ഥലം. അത് എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ എന്ന്  തിരയുന്നുണ്ടായിരുന്നു എന്‍റെ കണ്ണുകള്‍,.ഇല്ല ആ പേരുമാത്രം ഇല്ല,എന്തോ ഒരു നൊമ്പരം മനസ്സിനെ പിന്നെയും വരിഞ്ഞു മുറുക്കികൊണ്ടിരുന്നു.കുറെ നേരം ആ ഇരുപ്പു ഇരുന്നു.എന്ത് ചെയ്യും ആരോട് ചോദിക്കും അപ്പോളാണ് അകലെയായി ഒരു പെട്ടിക്കട കണ്ണില്‍ പെട്ടത് പതിയെ അങ്ങോട്ടുനടന്നു.അവിടെ നിന്നും ഒരു ചായ വാങ്ങി കുടിക്കുന്നതിനിടയില്‍ കടക്കാരനോട് ചോദിക്കാന്‍ മറന്നില്ല ഇക്ക ഈ മണിക്കിണര്‍ എവിടെയാണ്,?അപ്പോള്‍ അയാളില്‍നിന്നും ഒരു മറുചോദ്യമാണ് വന്നത് താന്‍ എവിടെന്നാ? അവിടെ ആരാ ഉള്ളത്?
ഞാന്‍ കോഴിക്കോട് നിന്നുമാണ് ഇവിടെ ആദ്യമായാണ്‌ വരുന്നത്. ഉമ്മയുടെ വീട് അവിടെയാണ്.  ഇവിടെനിന്ന് കുറെ ദൂരം ഉണ്ടോ അങ്ങോട്ട്?    ഇല്ല അതിവിടെ അടുത്താണ് ഇനി അങ്ങോട്ട്‌ കാലത്ത് ബസ്സുള്ളൂ. പൈസ കൊടുത്തു തിരിയുമ്പോള്‍ അശ്ലീലം കലര്‍ന്ന കമെന്റ്റ് കോയിക്കൊട്ടുന്നാണേല്‍   ഒക്കെ അറിയാം അല്ലെ ?ഇവിടെ ഇരുന്നോ നമുക്ക് എന്തേലും ഒക്കെ മുണ്ടീം പറഞ്ഞും ഇരിക്കാം,കേട്ടപ്പോള്‍ വെറുപ്പ്‌ തോന്നി അയാളോട്,ഓരോ നാടിനെ കുറിച്ച് ആളുകള്‍ വച്ചുപുലര്‍ത്തുന്ന വൃത്തികെട്ട നിരീഷണങ്ങള്‍..


വീണ്ടും ബസ്സ്‌സ്റ്റാന്‍ഡിലെ ബഞ്ചില്‍ ഇരുപ്പുറപ്പിച്ചു .രാത്രിയുടെ നിശാ സുന്ദരികള്‍ ദൂരെ ബഞ്ചില്‍ ഇരിക്കുന്നു, അവര്‍ കൈകള്‍ കൊണ്ട് തന്നെ മാടി വിളിക്കുന്നത് കണ്ടില്ല എന്ന് നടിച്ചു,അവര്‍ക്ക് തങ്ങളുടെ ഇരയുടെ പ്രായമോ വലുപ്പമോ അല്ല പ്രശ്നം.രാത്രിയില്‍ ഇതാണ് നാടിന്‍റെ അവസ്ഥ പിന്നെ സമൂഹത്തെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം . ഉറക്കം കണ്ണുകളെ വല്ലാതെ മാടിവിളിക്കുന്നു.പക്ഷെ ഉറങ്ങാന്‍ കഴിഞ്ഞില്ല,കുറച്ചു കഴിഞ്ഞപ്പോള്‍ ബഞ്ചിലെ മൂട്ടകള്‍ കിന്നാരം പറയാനായെത്തി.ഒന്ന് രണ്ടുപേര്‍ തല്ലുവാങ്ങി മടങ്ങിയപ്പോള്‍ ചിലര്‍ തന്‍റെ കാലുകളെ ഉമ്മവച്ച് വിശപ്പടക്കി,നേരം പുലരിയോടടുക്കുന്നു എന്നറിയിച്ചുകൊണ്ട്‌ പള്ളികളില്‍ നിന്ന് ബാങ്ക്  മുഴങ്ങി,പതുക്കെ എഴുന്നേറ്റു മൂലക്കായി കണ്ട കക്കൂസ് എന്ന ബോര്‍ഡിനെ ലക്ഷ്യമാക്കി നടന്നു.വാതുക്കല്‍ ഇരിക്കുന്ന ആള്‍ നല്ല ഉറക്കമാണ്,അയാളെ തോണ്ടി വിളിച്ചു, അയാള്‍ ഞെട്ടി ഉണര്‍ന്നു.ഒന്നിനോ?രണ്ടിനോ? അയാളുടെ  ചോദ്യം ചിരി ഉണര്‍ത്തിയെങ്കിലും കുളിക്കാന്‍ എന്ന് പറഞ്ഞു മൂന്ന് രൂപ ? പൈസകൊടുത്ത് അകത്തു ചെല്ലുമ്പോള്‍ മൂക്ക് പോത്താതിരിക്കാന്‍ കഴിഞ്ഞില്ല,അത്രക്കും വൃത്തിയുണ്ടായിരുന്നു അവിടെ.


ഒരു വിധത്തില്‍ കുളികഴിഞ്ഞ് വേഗം പുറത്തിറങ്ങി വീണ്ടും ബഞ്ചിനെ  ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഉമ്മയുടെ വീട്ടുകാര്‍ അത് മാത്രമായിരുന്നു മനസ്സു നിറയെ. കുറെ  കഴിഞ്ഞപ്പോള്‍ കൂടിക്കൂടി വരുന്നു നഗരം തിരക്കിന്‍റെ മടിത്തട്ടിലേക്ക് പതിയെപ്പതിയെ  ഇഴഞ്ഞു നീങ്ങി . ആളുകള്‍ ആരെയും ശ്രദ്ധിക്കുന്നില്ല ഇത്ര വലിയൊരു നഗരത്തില്‍ ആദ്യ മായിട്ടായിരുന്നു അതിന്‍റെ അത്ഭുതവും ഭയവും എന്നെ വാരിപ്പുണര്‍ന്നിരുന്നു.അടുത്തുവന്നിരുന്ന പ്രായം ചെന്ന ഒരാളോട് തനിക്കു പോവേണ്ട സ്ഥലം പറഞ്ഞു.അതിവിടെ അടുത്താ മോനെ ബസ്സു കിട്ടുംഏതായാലും ഒരു ചായ കുടിക്കാം,അടുത്ത സ്ടാളില്‍ നിന്നും ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ബസ്സ്സ്റ്റാന്റിലെ  മൈക്കിലൂടെ വിളിച്ചുപറയുന്നു,നെല്ലിമറ്റം,പൈമറ്റം വഴി മണിക്കിണറിനുള്ള ബസ്സ്‌ സ്റ്റാന്ഡില്‍ പാര്‍ക്കുചെയ്തിരിക്കുന്നു.ഓടുകയായിരുന്നു അതിനടുത്തേക്ക് ആവേശത്തോടെ,ചാടിക്കയറിയിരുന്നു.


ഒരു മണിക്കിണര്‍ ഉത്സാഹത്തോടെ കണ്ടക്ടറോട് പറഞ്ഞുവെങ്കിലും ഹൃദയം വേഗത്തില്‍ ഇടിക്കാന്‍ തുടങ്ങി,താന്‍ അവിടെ ചെല്ലുമ്പോള്‍ ഉമ്മയുടെ വീട്ടുകാര്‍ അവിടെ കാണുമോ ?തന്നെയവര്‍ തിരിച്ചറിയുമോ? വല്ലുപ്പയും വല്യമ്മയും തന്നെ കണ്ടു പൊട്ടിക്കരയുമോ? നൂറായിരം ചോദ്യങ്ങള്‍ മനസ്സില്‍ ചടലനൃത്തംആടുകയായിരുന്നു.ഹൈറേഞ്ചു ഹൈവേയിലൂടെ ബസ്സ്‌ ചീറിപ്പായുന്നതിനിടയില്‍ തന്‍റെ കണ്ണുകള്‍ ആവേശത്തോടെ നാടിന്‍റെ പ്രകൃതിഭംഗി നുകരുകയായിരുന്നു.നെല്ലിമറ്റം കഴിഞ്ഞു,ബസ്സ്‌ ഒരു ചെറിയ റൊട്ടിലൂടെ മുന്നോട്ട് ഇഴഞ്ഞു നീങ്ങി,ചുറ്റും റബ്ബര്‍ തോട്ടങ്ങള്‍,തെങ്ങും തോപ്പുകള്‍,അതാ പൈമറ്റം,എല്ലാവരും തന്നെ അവിടെ ഇറങ്ങി ക്കഴിഞ്ഞു ബസ്സില്‍ നാലോ അഞ്ചോ ആളുകള്‍ മാത്രം.ഇനിയും കുറെ ദൂരമുണ്ടോ? ഇല്ല അടുത്ത വളവില്‍ ആണ് കണ്ടക്ടറുടെ മറുപടി കേട്ടപ്പോള്‍ കാലില്‍നിന്നും ഒരു മിന്നല്‍പ്പിണര്‍ ശിരസ്സിലേക്ക് പടരുന്നതുപോലെ തോന്നി ഹൃദയന്‍ വേഗത്തില്‍ ഇടിക്കുന്നു.എന്തോ ഒരു തരം വെപ്രാളം.അതാ മണിക്കിണര്‍ ചെറിയ രണ്ടുമൂന്നു കടകള്‍ മാത്രം.ആരോടാണ് ഒന്ന് ചോദിക്കുക,കൂട്ടത്തില്‍ ഇറങ്ങിയ ഒരാളോട് ചോദിച്ചു ഈ പുതുശ്ശേരിക്കുടി അന്ത്രുവിന്‍റെ വീട് അറിയുമോ? നീ എവിടെന്നാ അവിടെ ആരെക്കാണാനാ? അന്ത്രുപ്പ മരിച്ചുപോയല്ലോ .മോന്‍ മൊയ്തീനും പെണ്‍കുട്ടികളും ആ പുഴയുടെ അടുത്താണ്  നേരെ പോയാല്‍ മതി ,അത് കേട്ടപ്പോള്‍ ചങ്ക് പൊട്ടിത്തകരുന്നതുപോലെ തോന്നി കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.അയാള്‍ പറഞ്ഞ വഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍,മനസ്സും ശരീരവും തളര്‍ന്നുപോകുന്നപോലെ തോന്നി.ഓരോ ചിന്തകള്‍ക്കിടയില്‍ നടന്നെത്തിയത്‌ ഒരു പുഴയുടെ വക്കിലാണ്,ചുറ്റും കണ്ണോടിച്ചു മൂന്നു വീടുകള്‍ ഉണ്ടവിടെ, ഏതാവും അവരുടെ വീട്.രണ്ടും കല്‍പ്പിച്ച് നടുവിലായിക്കണ്ട വീട്ടിലേക്കു നടന്നു.


വീടിന്‍റെ കോലായില്‍ കറുത്തു മെലിഞ്ഞ  ഒരു മനുഷ്യന്‍ ഇരിക്കുന്നുണ്ടായിരുന്നു.തൊട്ടടുത്തായി മൂന്നു നാല് കുട്ടികള്‍,തന്നെ കണ്ട പാടെ അവര്‍ അകത്തേക്കുപോയി,ചെറിയ ഒരു വെപ്രാളത്തോടെ പതുക്കെ ചോദിച്ചു ഈ പുതുശ്ശേരിക്കുടി അന്ത്രു ഉപ്പയുടെ വീട്.താനെവിടുന്നാ ഇതു തന്നെയാണത്.അയാള്‍ അത്ഭുതത്തോടെ തന്നെ നോക്കി.ഒന്ന് പൊട്ടിക്കരയാന്‍ കൊതിച്ചുപോയി ഞാന്‍.ഒന്നും പറയാന്‍ കിട്ടുന്നില്ല.ഇയാള്‍ എവിടുന്നാ എന്തിനാ കരയുന്നത്? ഞാന്‍ ഞാന്‍ വാക്കുകള്‍ മുറിയുന്നു തോണ്ടയിടറുന്നു.ഞാന്‍ ഫാത്തുമ്മയുടെ മോനാണ്.അതുകേട്ടയാള്‍  ഞെട്ടലോടെ ചാടി എഴുന്നേറ്റു,എന്ത് ഫാത്തുവിന്‍റെ മോനോ? നേരാണോ നീയീ പറയുന്നത് . എന്‍റെ റബ്ബെ അവള്‍ ജീവിച്ചിരിക്കുന്നു എന്നോ അല്‍ഹംദുലില്ല എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു  ആ പാവം മനുഷ്യന്‍ അവളെവിടെ നിന്‍റെ ഉമ്മ ? ഞങ്ങള്‍ കരുതിയത്‌ അവള്‍ മരിച്ചുപോയി എന്നാണ്. എടീ സൈനബെ  അന്‍റെ നാത്തൂന്‍ ജീവിച്ചിരിക്കുന്നു എന്ന്.എന്‍റെ റബ്ബേ സത്യമാണോ ഞാനീ കേള്‍ക്കണത്,അതാ ഒരു സ്തീ വെപ്രാളത്തോടെ പുറത്തേക്ക് ഇറങ്ങി വരുന്നു,ജീവിതത്തില്‍ ഒരു പുതു ജന്മം കിട്ടിയ സന്തോഷം ആയിരുന്നു  മനസ്സിലപ്പോള്‍...


എടാ ശാനുവേ നീ അപ്പുറത്തുപോയി ഉമ്മയോട്  വിവരങ്ങള്‍   പറ അതുകേട്ട പാടെ കൂട്ടത്തില്‍ മുതിര്‍ന്ന കുട്ടി അപ്പുറത്തെ വീട്ടിലേക്കു ഓടി മറഞ്ഞു.അത് നിന്‍റെ തള്ളയുടെ മൂത്തതിന്‍റെ വീടാ കദീജയുടെ.    കുറച്ചുകഴിഞ്ഞപ്പോള്‍ അപ്പുറത്തുനിന്നും വരുന്ന പ്രായം ചെന്ന സ്ത്രീയെ കണ്ടപ്പോള്‍ അമ്പരന്നുപോയി ഉമ്മ തന്നെ ഒരു മാറ്റവും ഇല്ല ആ നടപ്പും മുഖവും,പ്രായം വല്യമ്മക്ക് ചെറിയ ഒരു ചരിവ് നെല്‍കിയിരിക്കുന്നു എനിക്ക് രണ്ടാളെയും മാറിപ്പോകാതിരിക്കാനായി. എന്നെ കണ്ടയുടന്‍ എന്‍റെ കൊച്ചു വന്നിട്ടുണ്ടോടാ എന്ന ചോദ്യത്തോടെ പൊട്ടിക്കരഞ്ഞുപോയി ആ പാവം.ഇല്ല വന്നിട്ടില്ല എന്ന് പറയുമ്പോള്‍ ഞാനും കരഞ്ഞുപോയിരുന്നു, എന്റടുത്തു വന്നിരുന്നു വിറയാര്‍ന്ന കൈകള്‍ കൊണ്ട് എന്‍റെ വിരലുകള്‍ അവര്‍ ചേര്‍ത്തമര്‍ത്തി,സന്തോഷത്തിന്‍റെ പ്രണയ സുന്ദരമായ നിമിഷങ്ങള്‍.നഷ്ടമായ കുഞ്ഞാടിനെ തിരികെ ലഭിച്ച ഇടയന്‍റെ മനസ്സായിരുന്നു എനിക്കപ്പോള്‍,എനിക്കും കുടുംബക്കാര്‍ ഉണ്ട് എന്ന സത്യം എന്നെ ഒരുപാട് സന്തോഷിപ്പിച്ചു.മോനെ മുറുക്കാന്‍ ഒക്കെ തീര്‍ന്നു അന്‍റെ കൈയ്യില്‍ പൈസയുണ്ടോ? വല്യമ്മയുടെ വാക്കുകള്‍ എന്നെ അമ്പരപ്പിച്ചു .ഉമ്മയെക്കുറിച്ചു കൂടുതലൊന്നും അവര്‍ ചോദിച്ചില്ല,മനുഷ്യ മനസ്സുകള്‍ അങ്ങനെയാണ് അവര്‍ക്ക് കഴിഞ്ഞ കാലത്തിന്‍റെ നൊമ്പരങ്ങളെക്കാള്‍ അന്നന്നത്തെ ആവശ്യങ്ങാണ് വലുത് പ്രായം മനുഷ്യനില്‍ ചേര്‍ത്തു വക്കുന്ന നഹ്നമായ വികൃതികള്‍ .


പിന്നീടുള്ള ദിവസങ്ങള്‍ സന്തോഷത്തിന്‍റെ തേന്‍ മഴ നനയുന്നവയായിരുന്നു.ഉമ്മയുടെ കുട്ടിക്കാലവും അവരുടെ പ്രണയവും ഒളിച്ചോട്ടവും എല്ലാം ഒരു സ്വപ്നം പോലെ ഞാന്‍ കാണുകയായിരുന്നു.അറിയുകയായിരുന്നു.ഒരു ദിവസം മൂത്തുമ്മ ആ കഥ പറഞ്ഞു ഒരു കുടുംബത്തിന്‍റെ അഭിമാനവും സ്നേഹവും ഒക്കെ നഷ്ടപ്പെടുത്താന്‍ ഉണ്ടായ കഥ.സ്നേഹിച്ചു വളര്‍ത്തിയ മാതാപിതാക്കളെ ഇട്ടെറിഞ്ഞോടിപ്പോയ ഒരു പതിനഞ്ചു വയസ്സുകരിപ്പെണ്ണി കഥ.ഇതൊരു പുതിയ അറിവായിരുന്നു തനിക്ക്. എന്‍റെ കൂടെ തോട്ടത്തില്‍ പണിക്കു വന്നതായിരുന്നു നിന്‍റെ ഉമ്മ ,അവിടെ ഞങ്ങടെ തോട്ടത്തില്‍ പണിയെടുത്തിരുന്ന ആളാ നിന്‍റെ  തന്ത ,അവര് തമ്മില്‍ അടുത്തതോന്നും ഞങ്ങള്‍ അറിഞ്ഞില്ല മക്കളെ .നൊമ്പരത്തോടെ ആ സംഭവം മുന്നില്‍ തെളിയുകയായിരുന്നു മൂത്തുമ്മയുടെ മനസ്സില്‍. .


റബ്ബര്‍ മരങ്ങളില്‍ ഉളിക്കത്തി ആഴ്ന്നിറങ്ങുമ്പളും കുഞ്ഞൂഞ്ഞിന്‍റെ മിഴികള്‍ ആരെയോ തിരയുകയായിരുന്നു.മരങ്ങള്‍ ഓരോന്നായി അവന്‍റെ ഉളിക്കത്തിയുടെ തലോടല്‍ ഏറ്റ് പിന്നോട്ട് പോയ്കൊണ്ടിരുന്നു,മുറിപ്പാടില്‍ നിന്നും ജലധാരപോലെ ഷീരനിരകള്‍ ചിരട്ടയെ ലക്ഷ്യമാക്കി കുതിക്കുന്നുണ്ടായിരുന്നു.താഴെ കദീജയുടെ ബ്ലോക്കിലേക്ക് ഒരിക്കല്‍ കൂടി എത്തിനോക്കി. അവള്‍ എത്തിയിട്ടില്ല എന്ത് പറ്റി അവള്‍ക്ക്? ഒരു ചോദ്യമായി മനസ്സിനെ മുറിപ്പെടുത്തുന്നു,.എത്ര നിയന്ത്രിച്ചിട്ടും മനസ്സ് പിടിച്ചുനിര്‍ത്താന്‍ ആവുന്നില്ല,അവസാനം അറിയാതെ അവന്‍റെ തൊണ്ടയില്‍ നിന്നും അറിയാതെ പുറത്തേക്കൊഴുകി,.,.,കദീജാ ഇന്നെന്തുപറ്റി ഒറ്റക്കെയുള്ളോ വലം കൈ വന്നില്ലേ?അവള്‍ക്കു നല്ല സുഖമില്ല കുഞ്ഞൂഞ്ഞേ ചിലപ്പോള്‍ പാല്‍ എടുക്കാറാവുമ്പളെക്കും അവളിങ്ങേത്തും. ആ മറുപടിയില്‍ മനസ്സൊന്നു ശാന്തമായി,.കൈകള്‍ യാന്ത്രിമായി കത്തിപിടിയില്‍ അമര്‍ന്നുകൊണ്ടിരുന്നു.എന്നിട്ടും അറിയാതെ അവന്‍ താഴേക്ക്‌ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു.


കുഞ്ഞാത്തെ എന്തെടുക്കുവാ കഴിഞ്ഞില്ലേ? ഞാനില്ലേല്‍ ഇങ്ങനെ മരത്തിനെ പ്രണയിച്ചു നടക്കും എന്‍റെ കുഞ്ഞാത്ത ആ കിളിമൊഴി കേട്ട് താഴേക്കു നോക്കുമ്പോള്‍ ഒരു പച്ചപ്പനം കിളി താഴെ കയ്യാലകള്‍ ഓരോന്നായി ഓടിക്കയറി വരുന്ന തന്‍റെ മനസ്സിലെ ഹുറി  ഫാത്തിമ്മ, മനസ്സ് ഹൈറേഞ്ച് മലനിരയുടെ ശിരോധമനികളെ പൊതിഞ്ഞിരുന്ന കോടമഞ്ഞിന്‍ കണങ്ങള്‍പോലെ പതിയെ പതിയെ ഉരുകാന്‍ തുടങ്ങി,അച്ചായോ കഴിഞ്ഞില്ലേ? അവളുടെ കുസൃതി ചോദ്യം കേട്ട് താഴോട്ടു തിരിഞ്ഞു, കുറച്ചുകൂടിയുണ്ട്,ഈ പശുക്കളെ കൊണ്ട് തോറ്റു കദീജ ചില്ലുണ്ടോ നിന്‍റെ കൂടയില്‍? ഉണ്ടെങ്കില്‍ ഒന്നിങ്ങു കൊടുത്തുവിട്ടെ.,അവളെ അടുത്തേക്ക്‌ വിളിക്കാനായി ഒരു കള്ളം പറഞ്ഞു.ഞാനിപ്പം വന്നത് നന്നായി അല്ലെങ്കില്‍ അച്ചായന്‍ ഇപ്പോള്‍ കെണിഞ്ഞെനെ, എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് കയ്യാലകള്‍ ഒന്നൊന്നായി ഓടിക്കയറി വരുന്ന കൊച്ചു സുന്ദരി ഇന്നെങ്കിലും അവളോട്‌ മനസ്സില്‍ ഉള്ളത് തുറന്നു പറയണം,.ആ മറിയാമ്മച്ചിയെക്കൂടി കാലത്ത് ഇങ്ങു കൊണ്ടന്നാല്‍ രണ്ട് പഞ്ചാര വര്‍ത്താനോം പറഞ്ഞു വെട്ടിക്കൂടെ അച്ചായോ? അതും പറഞ്ഞ് അവള്‍ ചില്ലുനീട്ടി,എന്നിട്ടു വേണം കിട്ടുന്ന കാശ് വല്ല ഡോക്ടര്‍മാരും അരിവാങ്ങാന്‍ അല്ലെ പെണ്ണെ നീ കാലത്ത് ഇങ്ങ് പോരെ നമുക്ക് വല്ല കൊച്ചു വര്‍ത്താനോം പറഞ്ഞുകൊണ്ട് ഇങ്ങനെ നടക്കാന്നെ, അച്ചായോ വേണ്ടേ,അതിനു വേറെ ആളെ നോക്കണം,ഞാന്‍ മറിയാമ്മച്ചിയോടു പറയാം? വേണോ? പെണ്ണെ ചതിക്കല്ലേനീയവിടെ എന്ത് കൊഞ്ചി കൊണ്ട് നില്‍ക്കുവാ പെണ്ണെ വേഗം ഇങ്ങുവന്നെ കദീജയുടെ താഴെ നിന്നുള്ള വിളി,ഇതാ വന്നെ .,അവള്‍ താഴേക്കോടി പതിയെ പോ പെണ്ണെ ആ കല്ലൊക്കെ ഇളക്കി മറിക്കാതെ.,ഓ ഇളകിയാല്‍ വേണേല്‍ പിശുക്കന്‍ കുഞ്ഞവത കെട്ടിക്കോളും,അതും പറഞ്ഞവള്‍ താഴേക്കോടി .ഇന്നും അവളോട്‌ പറയാന്‍ കഴിഞ്ഞില്ല.



രാത്രിയില്‍ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കം വരുന്നില്ല കുഞ്ഞൂച്ചായ എന്ത് പറ്റി വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിച്ചു വല്ല വല്ലായ്കയും ഉണ്ടോ  മറിയാമ്മയുടെ ചോദ്യം കേട്ടില്ല എന്ന് നടിച്ചു,അവളുടെ പുഞ്ചിരിക്കുന്ന മുഖമാണ് മനസ്സ് നിറയെ,തന്‍റെ ഇഷ്ടം അവളോട്‌ പറയാന്‍ കഴിയാത്തവിങ്ങലും,ചിന്തകള്‍ക്കിടയില്‍ എപ്പളോ ഉറങ്ങി.എന്ത് കിടപ്പാ ഇത് ഇന്ന് വെട്ടാന്‍ പോവുന്നില്ലേ? വയ്യങ്കില്‍ പോണ്ട ഇന്നു ഞാന്‍ കദീജയോടു പറയാം അച്ചായന്‍റെ ബ്ലോക്കുകൂടി വെട്ടാന്‍,ഈ ചായ അങ്ങ് കുടിച്ചും മേച്ചു നന്നായി ഉറങ്ങിക്കോ? ഞാന്‍ അവളോട്‌ പറഞ്ഞുംമ്മെച്ചു വരാം അതും പറഞ്ഞവള്‍ പുറത്തേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ ചാടിയെഴുന്നേറ്റു,.നീയാ കത്തിയോന്നു തേച്ചു വക്ക്‌ എനിക്ക് അസുഖം ഒന്നുമില്ല,ഉറക്കച്ചടവോടെ പുറത്തെ കക്കൂസിനെ ലക്ഷ്യമാക്കി നടന്നു,പ്രാഥമിക കര്‍മങ്ങള്‍ ഒക്കെ ചട പടാന്ന് തീര്‍ത്ത്‌ വന്നപ്പളെക്കും മറിയാമ്മ ചായയും ദോശയും എടുത്തുവച്ചിരുന്നു.നിനക്ക് കുറച്ചു നേരത്തെ വിളിച്ചൂടാരുന്നോ? വെറുതെ അവളോട്‌ ദേഷ്യപ്പെട്ടു, ഇത് പുകില് ഇപ്പോള്‍ എനിക്കായോ കുഴപ്പം,അതും പറഞ്ഞു മറിയാമ്മ കൂടയും ഉളികത്തിയും എടുത്തുകൊടുത്തു.ഈ ടര്‍ക്കി കൂടി എടുത്തോ അച്ചായാ നല്ല മഞ്ഞുണ്ട്,നീര്‍ വീഴ്ച്ച  പിടിക്കും.,ഓ അവളുടെ ഒരു സ്നേഹം മനസ്സില്‍ അവളെ രണ്ടു തെറിപറഞ്ഞു കുഞ്ഞൂഞ്ഞ്  തോട്ടത്തിലേക്ക് വേഗം നടന്നു,



അച്ചായോ ഇന്നലെ പോയില്ലാരുന്നോ? താഴെ നിന്ന് അവളുടെ കളിയാക്കല്‍ കേട്ട് അങ്ങോട്ട്‌ നോക്കി കദീജയും ഫാത്തുവും കയറി വരുന്നു,.ഇന്നിത്തിരി പണിയുണ്ട് വീട്ടില്‍ വാഴക്ക്‌ മണ്ണിടാന്‍ ആ ഗോപാലന്‍ കൂടി വരാം എന്നേറ്റിട്ടുണ്ട് വെറുതെ ഒരു നുണ പറഞ്ഞു...താഴെനിന്നും ഒരു പ്രത്യക സുഖമുള്ള ഇളം തെന്നല്‍ തന്നെ തഴുകാന്‍ പതിയെ കയറി വരുന്നത് ഒരു ഉന്മാദത്തോടെ അറിയുകയായിരുന്നു അവന്‍,അവളുടെ സാമീപ്യം സിരകളെ ചൂടുപിടിപ്പിക്കുന്നു.ഇന്നെങ്കിലും അവളോട്‌ തുറന്നു പറയണം എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നു,എന്താവും അവളുടെ പ്രതികരണം ?അവള്‍ ആരോടേലും പറയുമോ ?തന്നെയവള്‍ക്കും ഇഷ്ടമാവുമോ  വല്ല പ്രശ്നവും ആവുമോ? കുറെയേറെ ചോദ്യങ്ങള്‍ മനസ്സില്‍ കിടന്നു ഇളകിമറിയുകയാണ്‌,ഏതായാലും ഇന്നവളോട് പറയണം മനസ്സില്‍ ഉറപ്പിച്ചു.



കദീജ വെട്ടി കഴിയുമ്പോള്‍ നീ ചായ കൊണ്ട് വന്നിട്ടുണ്ടെങ്കില്‍ ഒരു ഗ്ലാസ്സ്‌ എനിക്കും വേണം നല്ല തല വേദന അവളെ അടുത്തു വിളിക്കാന്‍ ഒരു നുണ വിളിച്ചു പറഞ്ഞു.ഒരു പത്തു മരം കൂടി ഉണ്ടച്ചായാ അത് കഴിഞ്ഞു മതിയോ അല്ലേല്‍ ഇപ്പോള്‍ വേണോ?വേണ്ട വെട്ടു കഴിഞ്ഞു മതി,എടീ നീ കുറച്ചു ചായ ഊറ്റി അങ്ങ് കൊണ്ട് കൊട് ചിലപ്പോള്‍ വയ്യാഞ്ഞിട്ടാവും അങ്ങനെ പതിവില്ലല്ലോ ചോദിക്കുന്നത്,എന്തുപറ്റി കുഞ്ഞച്ചായോ മറിയാമ്മച്ചി രാത്രി തലക്കിട്ട്  മേട്ടം തന്നോ അവളുടെ കളിയാക്കല്‍ കേട്ടു തിരിയുമ്പോള്‍ ഒരു ചെറു കുശ്രുതി ചിരിയോടെ അവളതാ പിന്നില്‍.എടീ നിന്നെയൊന്നു അടുത്തുകിട്ടാന്‍ വേണ്ടി നുണ പറഞ്ഞതല്ലേ നിന്നോടെനിക്കൊരു കാര്യം പറയാനുണ്ട് എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ് ഞാന്‍ നിന്നെ കെട്ടട്ടെ നിനക്കെന്നെ ഇഷ്ടമാണോ? ഒറ്റ ശ്വാസത്തില്‍ ഒരു വിധം  പറഞ്ഞു.അയ്യേ  നാണം കൊണ്ട് അവളുടെ കവിള്‍ തടങ്ങള്‍ ചുവന്നു തുടുക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ ഒരായിരം പുതു മഴനനയുന്ന ഒരു സുഖം.ഞാന്‍ പോകുവാ അതും പറഞ്ഞവള്‍ താഴേക്കോടി,ഇടക്കൊന്നു തിരിഞ്ഞു നോക്കി രണ്ടു കൈകളും ചെവികളില്‍ പിടിച്ചു കൊണ്ട് അവനെ നോക്കി കൊഞ്ഞാനം കുത്താനും അവള്‍ മറന്നില്ല.



എന്നുമുള്ള കണ്ടു മുട്ടലുകള്‍ തമാശകള്‍ അവരെ ഉറ്റ മിത്രങ്ങളാക്കി വേര്‍പിരിയാന്‍ ആവാത്ത വിധം അടുപ്പിച്ചു താന്‍ വിവാഹിതന്‍ ആണ് തനിക്കൊരു കുടുംബം ഉണ്ട് എല്ലാം അവന്‍ മറക്കുകയായിരുന്നു പ്രായത്തിന്‍റെ പക്യുതക്കുറവില്‍ അവളും ഒരു പ്രണയിനിയായി മാറിയത് അവളും അറിഞ്ഞില്ല.കുളിരണിഞ്ഞ ഒരു പ്രഭാതത്തില്‍ മണിക്കിണര്‍ ഗ്രാമം ഉണര്‍ന്നത് വലിയൊരു ഞെട്ടിക്കുന്ന വാര്‍ത്തയുമായാണ്,പുതുശ്ശേരിക്കുടി അന്ത്രുവിന്‍റെ മകള്‍ പരീക്കണ്ണി മാമ്പള്ളിക്കുടിയില്‍ കുഞ്ഞൂഞ്ഞിന്‍റെ കൂടെ ഒളിച്ചോടി.,നാട് ഇളകി മറിഞ്ഞു ,.ജനം രണ്ടു വിഭാഗം ആയി നാല്പാടും അവരെത്തപ്പിയിറങ്ങി.തന്‍റെ ഓമന പുത്രനെ മാറോട് ചേര്‍ത്തു പൊട്ടികരഞ്ഞു മറിയാമ്മ.തന്‍റെ ജീവന്‍റെ ജീവനായ അച്ചായന്‍ തന്നോട് എന്തിനീ ക്രൂരതചെയ്തു.ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് അവള്‍ എണ്ണിപ്പറഞ്ഞു കരഞ്ഞു,എന്നാലും ആ പെണ്ണിന്‍റെ ഒരു ദൈര്യം നോക്കണെ പെണ്ണും കെട്ടി ഒരു കുട്ടിയും ഉള്ള ഒരുത്തന്‍റെ കൂടെ അവള്‍. നാട് ഒന്നടങ്കം അവളെ ശപിച്ചു വെറുത്തു.



ഒരു സ്വപ്നത്തില്‍ എന്നപോലെ കേട്ടിരിക്കുമ്പോള്‍ തകര്‍ന്നുപോയിരുന്നു  മനസ്സ് മുഴുവന്‍.അറിയാതെ ഞാന്‍ വെറുത്തുപോയി എന്‍റെ ഉമ്മയെ.ഇങ്ങനെയാണ് തന്‍റെ ഉമ്മ തന്‍റെ കുട്ടിക്കാലം ആരോരുമില്ലാതെയാക്കിയത്.എന്ത് പറയാനാ മോനെ പത്താംക്ലാസ് കഴിഞ്ഞിരുന്നപ്പോള്‍ വെറുതെ വീട്ടില്‍ ഇരുത്തണ്ടല്ലോ എന്ന് കരുതി കൂട്ടത്തില്‍ കൊണ്ട് പോയതാണ് അവളെ ഇങ്ങനൊരു കടും കൈ ചെയ്യുമെന്ന് കരുതിയില്ല . ആ മറിയാമ്മച്ചേടത്തി കഷ്ടപ്പെട്ടതിനു ഒരു കയ്യും കണക്കും ഇല്ല മൂത്തുമ്മ തുടര്‍ന്ന് കൊണ്ടിരുന്നു.



  ആഴ്ചകളും മാസങ്ങളും ഓരോന്നായി കടന്നു പോയി അവരെ കുറിച്ച് ഒരു വിവരോം ഇല്ല അങ്ങനെയിരിക്കെയാണു മറിയാമ്മ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത് തന്‍റെ ഉദരത്തില്‍ ഒരു ജീവന്‍റെ കുമിള വീണ്ടും കുരുത്തിരിക്കുന്നു,അവള്‍ തകര്‍ന്നുപോയി.എന്തിനു ദൈവം തന്നോട് ഈ ക്രൂരത വീണ്ടും വീണ്ടും കാട്ടുന്നു അവള്‍ അറിയാതെ തന്‍റെ ഉദരത്തില്‍ വളരുന്ന ജീവനെ ശപിച്ചു.വിവരമറിഞ്ഞപ്പോള്‍ എല്ലാവരും വീണ്ടും കുറ്റപ്പെടുത്തല്‍ തുടങ്ങി കൊന്നുകള അതിനെ പിഴച്ചവന്‍ പാവം ഒരു പെണ്ണിനെ നശിപ്പിച്ചു അവനും അവളും ഒരിക്കലും ഗുണം പിടിക്കില്ല.ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുവീണു,.മാസങ്ങള്‍ മുടക്കമില്ലാതെ കടന്നുപോയ്ക്കൊണ്ടിരുന്നു ,.നിറവയറുമായി പാടത്തും പറമ്പിലുമായി അവള്‍ കഷടപ്പെട്ടു തന്‍റെ മക്കള്‍ക്ക്‌ വേണ്ടി ആളുകളുടെ പരിഹാസവും ചീത്തവിളിയും ശരീരം പോലെ അവളുടെ മനസ്സിനെയും തളര്‍ത്തിയിരുന്നു,



ഒരു പെണ്ണ് മനസ്സും ശരീരവും തളര്‍ന്നു കഴിയുമ്പളും ഒരു വശത്ത്‌ ജനങ്ങള്‍ പറഞ്ഞു ചിരിക്കുകയായിരുന്നു അമ്മ വേലിചാടിയാല്‍ മോള് മതിലുചാടും,അതെന്താ അയമു അങ്ങനെ പറഞ്ഞെ ബീരാന് ഒരു സംശയം അത് വലിയ കഥയാടോ ഈ അന്ത്രുക്കായുടെ ഭാര്യ ആയിഷു കോട്ടയത്തെ ഒരു വലിയ ക്രിസ്ത്യന്‍ തറവാട്ടിലെയാടോ,.,അവിടെന്നു ഓളെ മൂപ്പലാന്‍ അടിച്ചോണ്ടുവന്നതാ.,.പിന്നെ മോള് പാരമ്പര്യം കാക്കാണ്ടിരിക്കുമോ,.,എല്ലാവരും കൂട്ടത്തോടെ ചിരിച്ചു ,.ഇങ്ങള് പറയ്യ്അയമുക്ക .,എല്ലാവരും അയമുക്കയെ ചൂടുപിടിപ്പിച്ചു,മൂപ്പലാന്‍ മുവാറ്റു പുഴയില് മണല്‍ വാരാന്‍ പോയിന് അപ്പോള്‍ കണ്ടതാത്രേ പിന്നെ മോഞ്ഞത്തിയെ മൂപ്പല് വളച്ചു അവിടത്തെ പണിതീര്‍ന്നപ്പോള്‍ മൂപ്പത്തിയെ മൂപ്പലാന്‍ ഇങ്ങോട്ട് പൊക്കി.ഓല് ഇവടൊക്കെ തെരഞ്ഞു വന്നീനി .,ഞമ്മടെ ചങ്ങായി ആയതോണ്ട് ആരും കാട്ടികൊടുത്തില്ല  ഓനെ ഓലിവിടെ തെരഞ്ഞു നടക്കുമ്പം ഓളെ ഓന്‍ ഒരു പരമ്പില്‍ കെട്ടി ഇറയത്തു തൂക്കിഇട്ടിരുന്നു.,,.തെരഞ്ഞു വന്നവര്‍ ആ പറമ്പില്‍ പിടിച്ചോണ്ടാ പെരമുയുവനും തെരഞ്ഞത്‌ അതല്ലേ അതിന്‍റെ രസം,പിന്നേം ഓക്കട തള്ള കിടപ്പായപ്പോള്‍ ഓല് വീണ്ടും വന്നു ഒന്ന് കണ്ടാല്‍ മതി ഞങ്ങള്‍ക്ക് എന്നും പറഞ്ഞു,പഷേങ്കില് ഓള് പോയില്ല ആ ശാപം കിട്ടാണ്ട്‌ നില്‍ക്കുവോ ഓള്‍ക്ക്.,.പടച്ചോന്‍ ഇങ്ങനെ പെറ്റ തള്ളേനേം തന്തേനേം തീ തീറ്റിക്കുമ്പം,വെറുതെ നോക്കി ഇരിക്കും  എന്ന് ഇങ്ങള് കരുതുണ്ടോ ?ജനം ശ്വാസം അടക്കിപ്പിടിച്ചു കേള്‍ക്കുകയായിരുന്നു പുതിയ കഥ .ആ സംഭവത്തോടെ വല്യപ്പ കിടപ്പിലായി മോനെ നാണക്കേടും മോള്‍ വരുത്തിവച്ച പേരുദോഷവും  ആ പാവം മനുഷ്യനെ മരണത്തിന്‍റെ  കരങ്ങള്‍ വരെ കൊണ്ടെത്തിച്ചു.


.,ജനം കഥ പറഞ്ഞുരസിക്കുമ്പോള്‍ കുഞ്ഞൂഞ്ഞും ഫാത്തുമ്മയും മലബ്ബാറിലെ ഒരു എസ്റ്റെറ്റു പാടി മുറിയില്‍ മധുവിധു ആഘോക്ഷിക്കുന്ന തിരക്കിലായിരുന്നു.മറിയാമ്മ പോത്താനിക്കാട് ഗവണ്മെന്റ് ഹോസ്പിറ്റലില്‍ പ്രസവ വെദനകൊണ്ട് പുളയുകയും.ആ നൊമ്പരങ്ങള്‍ക്കിടയില്‍ അവള്‍ ഒരു ആണ്‍ കുഞ്ഞിനുകൂടി ജന്മം നെല്‍കി,.വീണ്ടും ഭൂവിന്‍റെ മാറിടത്തിലേക്ക്‌ ഒരു അനാഥ പൈതല്‍കൂടി പിറവികൊണ്ടു.,അപ്പന്‍റെ മുഖം കാട്ടികൊടുത്തു ഇതാണ് നിന്‍റെ അപ്പച്ചന്‍ എന്ന് പറയാന്‍ അവളന്ന് ആദ്യമായി കൊതിച്ചുപോയി,തന്നെയും മക്കളെയും ഇട്ടെറിഞ്ഞു പോയ ആ മനുഷ്യന്‍ തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന് വീണ്ടും കൊതിച്ചുപോയി അവള്‍.അവളുടെ ആഗ്രഹങ്ങള്‍ വിധിയുടെ മാറാപ്പിനുള്ളില്‍ അങ്ങനെ പൊടിപിടിച്ചു കിടന്നു,എന്‍റെ ഉമ്മയുടെ ജീവിതത്തില്‍ ഇത്രയും ക്രൂരമായ ഒരു കഥയുണ്ടായിരുന്നോ?മനസ്സ് തളര്‍ന്നുപോയി.തന്‍റെ കൂട്ടിക്കാലത്ത് ഇവിടെയും പോകാതെ ചെറിയൊരു പാടിമുറിയില്‍ ഞങ്ങളെ ഒറ്റപ്പെടുത്തിയ ഉമ്മ ഇത്രയും ക്രൂരയാണോ?



കുഞ്ഞുംന്നാളില്‍ ഉമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ടു വളരെയേറെ വിഷമിച്ചിട്ടുണ്ട്. വിധി വിളയാട്ടങ്ങളില്‍ ജീവിതം നഷ്ടമാവുന്ന ആക്കുന്ന കുറെ മനുഷ്യജന്മങ്ങള്‍ എത്രക്രൂരമാണീ മനുഷ്യ മനസ്സ് .അകലെ വിധിഅടര്‍ത്തിയെടുത്ത ജീവിതങ്ങള്‍കൊണ്ട് ആഘോഷിക്കുമ്പോള്‍ ഫാത്തുമ്മയുടെ ഉദരത്തിലും ഒരു ജീവന്‍റെ നാളം  മുളപൊട്ടുന്നുണ്ടായിരുന്നു,,മറ്റൊരാളുടെ നെഞ്ച് പിളര്‍ന്നു താന്‍ തട്ടിയെടുത്ത ജീവിതം അവള്‍ നുകരുകയായിരുന്നു.കുഞ്ഞൂഞ്ഞിനോപ്പം അവളും റബ്ബര്‍ മരങ്ങളെ തലോടാന്‍ പഠിക്കുകയായിരുന്നു, പഴയതൊന്നും അവള്‍ ഓര്‍ത്തില്ല ആരുടെ നൊമ്പരങ്ങലോ മനസ്സിന്‍റെ മുറിവുകളോ അവളെ വേദനിപ്പിച്ചില്ല.,മാസങ്ങള്‍ക്ക് ശേഷം അവളൊരു പെണ്‍കുഞ്ഞിനു ജന്മം നെല്‍കി,.അവര്‍ രണ്ടുപേരും തങ്ങളുടെ തങ്കകുടത്തിനെ മാറോടടക്കി കഴിയുമ്പോള്‍ അകലെ ഹൈറേഞ്ച് മലകളുടെ താഴ്വാരം ഒരു പാവം പെണ്ണിന്‍റെ സ്വപ്നങ്ങളെ തല്ലികെടുത്തുകയായിരുന്നു,വയലിലും ഇഞ്ചി പറമ്പിലും തന്‍റെ പോന്നു മക്കളെ തുണിയില്‍ പൊതിഞ്ഞുകെട്ടി അരുകില്‍ കിടത്തി പണിയെടുക്കുന്ന ഒരു പാവം സ്ത്രീയായി മറിയാമ്മ ,.പിന്നെ അവള്‍ക്കുള്ള ഒരു സമാധാനം ദൈവം തമ്പുരാന്‍ എനിക്ക് രണ്ടു ആണ്‍ മക്കളെയാണല്ലോ  തന്നത് എന്നായിരുന്നു.തന്‍റെ പോന്നുമാക്കള്‍ക്ക് വേണ്ടി അവള്‍ പണിയെടുത്തു പട്ടിണികിടന്നു പരിഹാസങ്ങള്‍ സഹിച്ചു .എന്നെങ്കിലും ദൈവം തമ്പുരാന്‍ തങ്ങളെയും സന്തോഷിപ്പിക്കും എന്ന മോഹവും പേറി അവള്‍ ജീവിച്ചു തന്‍റെ പോന്നു മക്കള്‍ക്ക് വേണ്ടി ,.പലരും അവളെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചു ,.,.അവള്‍ ചെവികൊണ്ടില്ല എന്‍റെ മക്കളാണ് എനിക്ക് വലുത് അവരെ ഞാന്‍ പിരിയില്ല മരണം വരെ ,.,.,അവള്‍ തറപ്പിച്ചു പറഞ്ഞു.



അങ്ങനെ കാലത്തിന്‍റെ ഭ്രമണപദത്തില്‍ വര്‍ഷങ്ങള്‍ മറഞ്ഞുകൊണ്ടിരുന്നു ഫാത്തിമ്മ വീണ്ടും ഗര്‍ഭിണിയായി .അവള്‍ക്കൊരു മോന്‍ പിറന്നു.അതോടെ കഞ്ഞൂഞ്ഞിന്‍റെ സ്വഭാവത്തിലും ചില മാറ്റങ്ങള്‍ വന്നു തുടങ്ങി ചീട്ടുകളി കള്ളുകുടി തുടങ്ങിയ ദുശീലങ്ങളും പടികയറിവന്നു,അവരുടെ ഇടയില്‍ അത് വിള്ളലുകള്‍ തീര്‍ത്തു,ഇടക്കിടെ അത് പാടി മുറിയില്‍ അപസ്വരങ്ങള്‍ ആയി ദേഹോപദ്രവം തുടങ്ങിയ കലാപരിപാടികള്‍ നിത്യ സംഭവം ആയി പരിണമിച്ചു,,.കുഞ്ഞൂഞ്ഞ് പുതിയ മേച്ചില്‍പുറങ്ങള്‍ തേടി പോയ്കൊണ്ടിരുന്നു ഒരാളുടെ സന്തോഷം തട്ടിപ്പറിച്ചെടുക്കുമ്പോള്‍ ഉള്ള വേദന ആദ്യമായി ഫാത്തിമ്മയും അറിയാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.അപ്പോളേക്കും അതില്‍ നിന്നും ഓടി അകലാന്‍ കഴിയാത്ത വിധം വിധി അവളെ അതിനോട് വരിഞ്ഞു കെട്ടിയിരുന്നു.ആദ്യമായി അവള്‍ മറിയയെ ഓര്‍ത്തു  ആവേദന അറിഞ്ഞു.വിധിയെ പഴിച്ചവള്‍ കരഞ്ഞു.തന്‍റെ ഉപ്പയെ ഉമ്മയെ സഹോദരങ്ങളെ അവള്‍മനസ്സിന്‍റെ തൊട്ടിലില്‍ ഇട്ടവള്‍ താരാട്ട് പാടി.
 തളരരുത് തന്‍റെ ജീവിതം നശിച്ചു തന്‍റെ മക്കള്‍ അവളും പണിക്കിറങ്ങി കുഞ്ഞൂഞ്ഞിന്‍റെ  കൊള്ളരുതായ്മകള്‍ കണ്ടില്ല എന്ന് നടിച്ചു.,ഇടക്കിടെ കുടിച്ചു ലെക്കുകെട്ടു വന്നു കയറുന്ന കുഞ്ഞൂഞ്ഞിന് അവള്‍ വെറും കിടക്കപ്പായ മാത്രമായി,.അതിനിടയില്‍ എസ്റ്റ്റ്റെറ്റില്‍സമരം തുടങ്ങി പഞ്ഞവും പട്ടിണിയും അവള്‍ അടുത്തുള്ള പറമ്പുകളില്‍ പണിക്കുപോയി ,..,വീടുകളില്‍ അടുക്കളപ്പണിയെടുത്തു,ഒരു എളിയില്‍ മകനെ ഇരുത്തി അവള്‍ കിണറ്റില്‍നിന്നും വെള്ളം കോരി.



കഷ്ടപ്പാടും ദുരിതവും ,..,നാളുകള്‍ ഇഴഞ്ഞു നീങ്ങുന്നതിന്‍റെ  ഇടക്ക് കുഞ്ഞൂഞ്ഞിന് ചീട്ടുകളിച്ചു കുറച്ചു പണം കിട്ടി അവന്‍ കുറച്ചു സ്ഥലം വാങ്ങി,അവള്‍ സന്തോഷിച്ചു ഇനിയെങ്കിലും ഇയാള്‍ നന്നാവും എന്ന് കരുതി,.കുഞ്ഞൂഞ്ഞിന്‍റെ സ്വഭാവത്തിലും ചെറിയമാറ്റങ്ങള്‍ വന്നു തുടങ്ങി ,.അവന്‍ കുടിക്കുമെങ്കിലും വഴക്കുകള്‍ കുറഞ്ഞു വീണ്ടും ഫാത്തിമ്മയെ സ്നേഹിക്കാന്‍ തുടങ്ങി മക്കള്‍ വളര്‍ന്നു വരുന്നു എന്ന തോന്നല്‍ ആവാം അവനെ മാറ്റി ചിന്തിപ്പിച്ചത്,.അവര്‍ ഒരു കൊച്ചു വീട് വച്ചു  കുഞ്ഞൂഞ്ഞും പുറത്തു പണിക്കുപോയിത്തുടങ്ങി.,.,വീണ്ടും സന്തോഷം അവരുടെ ജീവിതത്തിലേക്ക് നടന്നെത്തി .,വീണ്ടും സ്നേഹത്തിന്‍റെ  ഒരു പുതു മഴ ആ കൊച്ചു കൂരയില്‍ വിരുന്നിനെത്തി.



 .കാലം കടന്നുപോയ്ക്കൊണ്ടിരുന്നു,.കുട്ടികള്‍ വലുതായി അവര്‍ സ്കൂളില്‍ പോയിത്തുടങ്ങി ..,.,നല്ല മിടുക്കരായ കുട്ടികള്‍ അവര്‍ വളരെ വളര്‍ന്നിരിക്കുന്നു.അവരെ അവര്‍ മതത്തിന്‍റെ മതില്‍കെട്ടില്‍ തന്നെയാണ് വളര്‍ത്തിയത് ഒരാളെ ഉമ്മയുടെ മോനായും ഒരാളെ പപ്പയുടെ മോളായും.ലോകത്തിന്‍റെ ഗതിക്കൊപ്പം അവരും വളര്‍ന്നു , കുഞ്ഞൂഞ്ഞിന്‍റെ  മുടിയിഴകളില്‍ അവിടെവിടെ വെള്ളിവരകള്‍ കണ്ടു തുടങ്ങി  സുന്ദരിയായ ഫാത്തിമ്മയും കണ്ണുകള്‍ കുഴികളാക്കി,.,കാലത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട്‌ പതിയെ ഒഴുകികൊണ്ടിരുന്നു,.കാലങ്ങള്‍ അതിന്‍റെ ഭ്രമണ പഥത്തില്‍ മാറ്റമില്ലാതെ ചാലിച്ചുകൊണ്ടിക്കുമ്പോള്‍ പെട്ടന്നൊരു ദിവസം അത് സംഭവിച്ചത്  ഒരു ദിവസം സ്കൂളില്‍ പോയ മകള്‍ തിരിച്ചു വന്നില്ല .,ഫാത്തിമ്മ അലമുറയിട്ടു കുഞ്ഞൂഞ്ഞ് ഓടിനടന്നു അപ്പോളാണ് അറിയുന്നത് മോള്‍ ഒരു ഹിന്ദു പയ്യന്‍റെ  കൂടെ രജിസ്റ്റര്‍ ഓഫീസില്‍ കണ്ടു എന്ന് ,.,.കുഞ്ഞൂഞ്ഞു ഒരു ഭ്രാന്തനെപ്പോലെ ഓടി അവന്‍റെ വീട്ടിലേക്കു.,.അവിടെ ചെന്ന് കൊലവിളിനടത്തുമ്പോളാണ് .,മകളും അവനും വരുന്നത് ,.,.എടീ കുഞ്ഞൂഞ്ഞ് അവളുടെ കരണത്ത് ആഞ്ഞടിച്ചു ,അവള്‍ കാര്യമറിയാതെ തരിച്ചു നിന്നു .,അവന്‍റെ കോളറിനു കുത്തിപ്പിടിച്ചു  അയാള്‍ അലറി വിളിച്ചു കൊല്ലും നിന്നെഞാന്‍ .അച്ചായാ ഒന്നടങ്ങ്‌ കാര്യം അറിഞ്ഞിട്ടു ബഹളം വക്ക്,..,നീയൊന്നും പറയണ്ട ,,.കൊല്ലും നിന്നെഞാന്‍ നീ എന്‍റെ മോളെ രജിസ്റ്റര്‍ ചെയ്യും അല്ലെ ?,.,.


അപ്പച്ചാ ഒന്നടങ്ങ്‌ ഞങ്ങള്‍ പോയത് എമ്പ്ലോയിമെന്റ്റ് എക്സ്ചെഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാനാ അല്ലാതെ കല്യാണം കഴിക്കാന്‍ അല്ല ,.,.കുഞ്ഞൂഞ്ഞ് വിശ്വാസം വരാതെ അവരെ തുറിച്ചു നോക്കി ,..,.,അവള്‍ രസീപ്റ്റ് കാണിച്ചു കൊടുത്തു.,,.കുഞ്ഞുഞ്ഞ് തലയും താഴ്ത്തി വീട്ടിലേക്കു നടന്നു പുറകെ മകളും ,.,.,.അപ്പന്‍ നാണം കെടുത്തി കളഞ്ഞല്ലോ ?പിന്നെ നീ പോയി രജിസ്റ്റര്‍ ചെയ്തു എന്നറിഞ്ഞപ്പോള്‍ .,,.കുഞ്ഞുഞ്ഞ്‌ ദയനീയമായി അവളെ നോക്കി ഇളിഭ്യനായി ചിരിച്ചു .,.,.വീട്ടില്‍ എത്തുമ്പോള്‍ ഇനി അമ്മച്ചിയുടെ വക എന്ത് പുകിലാണോ ഉണ്ടാവുക അവള്‍ സ്വയം പറഞ്ഞു .,,.പ്രതീക്ഷ തെറ്റിയില്ല അവളുടെ തലവെട്ടം കണ്ടപ്പോളെ ഫാത്തിമ്മ അലറി വിളിച്ചു ഒരുമ്പട്ടോളെ  ചതിച്ചല്ലോടീ,..,കുഞ്ഞൂഞ്ഞ് അവളെ വട്ടം പിടിച്ചു .,.,,.നീയോന്നടങ്ങ്‌ അവള് എന്തോ പേപ്പറ് രജിസ്റ്റര്‍ ചെയ്യാന്‍ പോയതാ ,.,ഒറ്റക്കായതോണ്ട് അവനേം കൂട്ടി അത്രയേ ഉള്ളൂ ,..,അങ്ങനെയാണോ എനിക്കറിയത്തില്ലേ ഇവള് എന്‍റെ മോളാ അങ്ങനെയൊന്നും ചെയ്യില്ല അതും പറഞ്ഞു ഫാത്തുമ്മ മകളെ കെട്ടിപ്പിടിച്ചു.


ദിനരാത്രങ്ങള്‍  അങ്ങനെ മാറിയും  മറിഞ്ഞും,.,.ഇണക്കങ്ങളും പിണക്കങ്ങളുമോക്കെയായി അങ്ങനെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു,അങ്ങനെയിരിക്കെ ഒരു ദിവസം അതാവരുന്നു നമ്മുടെ രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടിനുപോയ ചെക്കന്‍റെ അച്ഛന്‍ നാണുമൂപ്പര് നമുക്കിതങ്ങു നടത്തിയാലോ കുഞ്ഞൂഞ്ഞേ എന്തുവാ താനീ പറയണത് എനിക്കൊന്നും മനസ്സിലായില്ല കുഞ്ഞൂഞ്ഞ് നെറ്റിചുളിച്ചു.ഞാന്‍ നമ്മുടെ പിള്ളേരുടെ കാര്യമാ പറയുന്നേ ആളുകള്‍ അതുമിതുമൊക്കെ പറഞ്ഞതല്ലെ ഇനിയവള്‍ക്ക് നല്ലൊരു ആലോചന വരുമോ ?നാണു വേവലാതിപ്പെടണ്ട.,,ഇത് നടക്കില്ല അവള് പഠിക്കുകയാണ്,ഇതിനാനെങ്കില്‍ നാണു ഇനി ഇരിക്കണം എന്നില്ലഒറ്റയടിക്ക് മുഖത്തുനോക്കി പറഞ്ഞിട്ട് കുഞ്ഞൂഞ്ഞ് അകത്തേക്ക് പോയി ,..,നാണു വിഷമത്തോടെ പുറത്തേക്കും കുട്ടികള്‍ വല്ല കടും കൈയും ചെയ്‌താല്‍ എന്‍റെ മെക്കിട്ടു കേറരുത് പോണതിന്‍റെ ഇടക്ക് നാണു വിളിച്ചു പറഞ്ഞു.,


പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ രണ്ടുപേരെയും ചേര്‍ത്തു പലരോടും പലതും പറഞ്ഞുനടക്കുന്ന പണിയായി നാണുവിനു ,.,.കാറ്റത്തു പൊടിമണ്ണ്‍ വാരിയിട്ടാല്‍ അതെ അവസ്ഥ നാടുനീളെ ഇതെ വര്‍ത്തമാനം,.,.സത്യത്തില്‍ അവര് തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല,.പക്ഷെ നാട്ടുകാര്‍ അത് ഒന്ന് കൊഴുപ്പിച്ചു ഹോട്ടല്‍.,കടപ്പുറം തീയറ്റര്‍ അങ്ങനെ നീണ്ടു അത് പരദൂഷണത്തിന്‍റെ ഉച്ചകോടി തന്നെയവിടെ നടന്നു ,ഒടുവില്‍ നാണക്കെട് സഹിക്കാതെ അവര്‍ ആരുമറിയാതെ  രജിസ്റ്റര്‍ മാര്യേജ് ചെയ്തു,.കുഞ്ഞൂഞ്ഞും ഫാത്തിമ്മയും തകര്‍ന്നുപോയി .,.,സ്നേഹത്തോടെ വളര്‍ത്തിയ മകള്‍ തങ്ങളെ ചതിച്ചിരിക്കുന്നു .,അവര്‍ അവളെ ശപിച്ചു,.വെറുത്തു എനിക്കങ്ങനെ ഒരു മോളില്ല.,ഉറക്കത്തിലും അയാള്‍ പിറുപിറുത്തുകൊണ്ടിരുന്നു.ദൈവം ഒരിക്കല്‍ കൂടി വിധിയെകൊണ്ട് പാരമ്പര്യം എന്ന  വാക്കിനെ തേച്ചു മിനുക്കി ,..,,.എന്നിട്ടും വിധി അടങ്ങാന്‍ തയ്യാറായിരുന്നില്ല.


പിന്നീട് കുഞ്ഞൂഞ്ഞിന് എല്ലാ പ്രതീഷകളും മകനില്‍ ആയിരുന്നു.അവനെ എല്ലാ സ്നേഹവും കൊടുത്തയാള്‍ വളര്‍ത്തി .പെട്ടന്നൊരു ദിവസം മോനെ കാണാതെ അയാള്‍ തളര്‍ന്നു കിടന്നു.അവന്‍ എവിടെപ്പോയി അറിയില്ല അയാള്‍ ഒരു ഭ്രാന്തനെപ്പോലെ അവനെ തേടി നടന്നു ,ഫാത്തിമ്മ ഒരേ കിടപ്പു തന്നെ.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വഴിയരുകിലെ  ഒരു പാറമടയില്‍നിന്നും അവന്‍റെ പുസ്തകങ്ങള്‍ അവര്‍ക്ക് കിട്ടി.നാട്ടില്‍ അതൊരു പാട്ടായി,കുഞ്ഞൂച്ചായോ ഒരു കംപ്ലൈന്റ്റ്‌ കൊടുക്ക്‌ അവനു   എന്ത് പറ്റിയെന്നറിയില്ലല്ലോ ? പോലീസുകാര്‍ കുറെ തിരയുന്നു എന്ന് വരുത്തി കാണ്മാനില്ല എന്ന പട്ടികയില്‍ പെടുത്തി തങ്ങളുടെ കടമ നിര്‍വ്വഹിച്ചു .അവന്‍ തന്‍റെ രക്ത ബന്ധം തിരഞ്ഞു പോയതാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ലല്ലോ  ,.,.,കുഞ്ഞൂഞ്ഞ് ഒരു ഭ്രാന്തന്‍ ആയിമാറി .,.,ഊണും ഉറക്കവും നഷ്ടപ്പെട്ടു മനസ്സമാധാനം എന്നൊരു വാക്ക് എന്നെന്നേക്കുമായി അവരോടു വിടപറഞ്ഞു ,.,എല്ലാം ഫാത്തുമ്മയുടെ തെറ്റാണ്എന്നയാള്‍  സ്വയം സമാധാനിച്ചു.,.,ഒരു ദിവസം നേരം വെളുത്തു നോക്കുമ്പോള്‍ കുഞ്ഞൂഞ്ഞ് മുറിയില്‍ ഇല്ല വെട്ടാന്‍ പോയിക്കാണും തന്നോടുള്ള ദേഷ്യത്തിന് പറയാതെ എണീറ്റ്‌ പോയിരിക്കും അവള്‍ സമാധാനിച്ചു.


ഉച്ചകഴിഞ്ഞിട്ടും കാണാതായപ്പോള്‍ അവള്‍ക്കു പേടിതോന്നി ഇനി വല്ല കടും കൈയും ചെയ്യുമോ ആകെ തളര്‍ന്നിട്ടുണ്ട് അങ്ങനെയൊന്നും തോന്നിക്കല്ലേ അവള്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു,..,രാത്രിയിലും കുഞ്ഞൂഞ്ഞ് വന്നില്ല ആളുകള്‍ കുറെ അനേഷിച്ചു ഒരു വിവരവും ഇല്ല എന്ത് പറ്റിയെന്നു ആര്‍ക്കുമറിയില്ല.ഫാത്തുമ്മ  തളര്‍ന്നു കിടന്നു.വിധി അവളോട്‌ ഇനിയും ക്രൂരത കാട്ടുമോ ?ദിവസങ്ങള്‍ ആഴ്ചകളായി അത് മാസങ്ങള്‍ക്ക് വഴിമാറി .,.,അങ്ങനെ ഒരു സന്ധ്യക്ക് കുഞ്ഞൂഞ്ഞ് തിരിച്ചു വന്നു .,നിങ്ങള്‍ ഇവിടെ പോയതാ മനുഷ്യാ എന്നെ ഒറ്റക്കാക്കി ഫത്തുമ്മ  അലമുറയിട്ടു കരഞ്ഞു,.ഞാന്‍ ഒന്ന് നാട്ടില്‍ പോയതാ എന്‍റെ മറിയയുടെ അടുത്തു നമ്മള്‍ അവളോട്‌ ചെയ്ത ക്രൂരതക്ക് ദൈവം നമ്മളെ ശിക്ഷിച്ചു  ഞാന്‍ പോവുകയാണ് അവളുടെ അടുത്തേക്ക്‌.എനിക്ക് എന്‍റെ മക്കളെ നഷ്ടപ്പെട്ടു.എല്ലാറ്റിനും കാരണം നീയാണ് നീ മാത്രം .


കുഞ്ഞുഞ്ഞ് തന്‍റെ വസ്ത്രങ്ങള്‍ എല്ലാമെടുത്തു പുറത്തേക്ക് നടന്നു .,.,ഏതോ  ഒരു മായാ വലയത്തില്‍ അകപ്പെട്ടു നിന്ന ഫാത്തുമ്മ  ഒന്നും കണ്ടില്ല കേട്ടില്ല ഒരു ശിലപോലെയവള്‍ അനങ്ങാതെ നിന്നു മണിക്കൂറുകള്‍ ,.,.പിന്നെയെപ്പളോ ഞെട്ടലില്‍ നിന്നും മുക്തയയപ്പോള്‍ അവള്‍ക്കു ചുറ്റും കനത്ത ഇരുട്ടായിരുന്നു .,.,.എല്ലാവരും അവളെ ഉപേക്ഷിച്ചു പൊയ്ക്കഴിഞ്ഞിരുന്നു ,..,അറിവില്ലായ്മയില്‍ ചെയ്തൊരു തെറ്റിന് .,.,ദൈവവും വിധിയും അവളെ ഒറ്റപ്പെടുത്തി .,.,ഞെട്ടറ്റ ഇല കടക്കലും.,.,.ഇലകൊഴിഞ്ഞ ശിഖരം ഉണങ്ങി ഉണങ്ങി ,.,.,ആര്‍ക്കും വേണ്ടാതെ ,.,.,ഏകയായി മൂകയായി .,.,.,.,കാലത്തിന്‍റെ വികൃതികള്‍,.,.,.,പെയ്തോഴിയാത്ത.,.,ഒരു മഴയായ്.

                 ശുഭം  

ആസിഫ് വയനാട്
,
.,.,.സന്ദേശം ,.,.,.
(മറ്റൊരാളുടെ ജീവിതം തട്ടിയെടുക്കുമ്പോള്‍ നമ്മളും തിരിച്ചറിയണം വിധി നമ്മളെയും അതെ അവസ്ഥയില്‍ എത്തിക്കുമെന്ന്) 


Comments

  1. അകെകൂടെ ഒരു ജക പൊക ആണല്ലോ..
    ഏതൊക്കെയോ ചേരാന്‍ ഉള്ളതുപോലെ.. കുറച്ചു ചേര്‍ന്നാലും കൂടുതല്‍ ചേര്‍ന്നാലും അവിയല്‍ നന്നാവും എന്ന് പറഞ്ഞത് പോലെ നന്നായി..

    ReplyDelete
  2. താങ്ക്സ് ശ്രീജിത്ത്‌ ഭായ് എഴുതാന്‍ ഒരു ശ്രമം മാത്രം ,,നന്ദിയുണ്ട് ഈ വരവിനും അഭിപ്രായത്തിനും .,.,.ഇടക്കൊക്കെ ഇവിടെ വന്നുനോക്കാന്‍ മറക്കണ്ട .,.,.,.

    ReplyDelete
  3. ഈ കഥയൊന്നും വന്നത് അറിഞ്ഞില്ലല്ലോ
    ഇന്നാണ് വായിയ്ക്കുന്നത്

    ReplyDelete
  4. താങ്ക്സ് അജിത്തേട്ടാ വെറുതെ ഇരിക്കുമ്പോള്‍ ഓരോന്ന് കുത്തിക്കുറിക്കും

    ReplyDelete

Post a Comment