ഭ്രാന്തി ( POEM )



ചീകിയോതുക്കാത്ത മുടിയിഴ നാരുകള്‍
കാറ്റില്‍ അലസമായി പറന്നു
രാവിന്‍റെ  മൂകമാം വിജനാമാം വീചിയില്‍
അവളതാ ഏകയായ് അലഞ്ഞു.

നിശാസ്വപ്നമില്ലാതെ പരിഭവം പറയാതെ
ലക്ഷ്യങ്ങള്‍ ഇല്ലാതെയവള്‍ അലഞ്ഞു
താനൊരു  ഭ്രാന്തിയാണെന്നുള്ള  സത്യങ്ങള്‍
അറിയതെയുള്ളോരാ യാത്രയല്ലോ,

പലരുമേ രാവിന്‍റെ  കൂരിരുള്‍ മറവിലായ്
അവളുടെ മാറോട് ചെര്ന്നു റങ്ങും
ക്രൂരമാം ഭൂവിതില്‍ രാവിന്‍റെ  കുളിരതില്‍
പലരുമേ അവളുടെ മാറിടം നുകരും.

അലസമായ് അലഞ്ഞപ്പോള്‍ പാതവരമ്പിലെ
പാതവരമ്പിലെ ക്രൂരമാം കല്ലുകള്‍
നക്നപാദങ്ങളെ കീറി മുറിച്ചതോന്നും അവളറിഞ്ഞില്ല
മഴയുള്ള രാത്രിയില്‍ ഒരു പീടികത്തിണ്ണയില്‍
ഒരു കീറതുണിയില്‍ അവള്‍ കിടന്നു.

അവിടെയും രാവിന്‍റെ  ക്രൂരമാം കൈയ്യുകള്‍
ദാക്ഷിണ്യമില്ലാതെ അവളെപ്പോതിഞ്ഞു
പരിഭവം ചൊല്ലാതെ ആരോരുമില്ലാതെ
തെരുവിന്‍റെ പുത്രിയായ് അവള്‍ നടന്നു
പകലില്‍ പലരുമേ മാന്യരായ് കണ്ടിടും
രാവത്തില്‍ ക്രൂരരായ് പറന്നിറങ്ങും.

കാമത്തിന്‍ അണയാത്ത തീ ജ്വാലയായവാന്‍
ഇരുളിന്‍റെ  മറവില്‍ പതിഞ്ഞിരിക്കും
കൂരിരുള്‍ മറവില്‍ അലഞ്ഞിടുന്ന ഭ്രാന്തിയെപ്പോലും
അവന്‍ മറക്കും കാമ വെറിപൂണ്ട നാരദന്‍ കൈകളില്‍
അവളും വെറുതെ പിറുപിറുക്കും.

ASIF WAYANAD

Comments

  1. വല്ലാത്ത കവിതയാണല്ലോ

    ReplyDelete
  2. നല്ല ആശയം. ഒന്നുകൂടി കാച്ചി കുറുക്കിയിരുന്നേല്‍ മനോഹരമാകുമായിരുന്നു.

    ReplyDelete

Post a Comment