മഴച്ചാർത്തു (കവിത )

                        

മഴച്ചീളു കൊണ്ടൊരു  കവിത ഞാൻ എഴുതാം
മഴക്കോള്  മൂടുമെൻ ഹൃദയമെ
തടിക്കുന്ന  ഹൃത്തിലെ  ഉദിക്കുന്ന സ്നേഹമേ
പരക്കുന്നു മഴക്കാറു പോലെ നീ ,

മഴക്കൊളിനുള്ളിലേ  നിറച്ചാർത്തുമായി
മഴത്തുള്ളികൾ  വരവായി
പുതുമഴ നനയുന്ന സുഖമോടെ മനതാരിൽ
വിരിയുന്ന ശേലുള്ള വരികൾ .

കുളിർതെന്നൽ തഴുകുന്ന  ചെരുചാറ്റൽ മഴയിൽ  നീ
ഒരു മോഹമായി പടെർന്നെങ്കിൽ
ലോലമായ്‌ പടരുമീ  കുളിരിന്‍റെ  താളത്തിൽ
പാരിളം തെന്നലായ്  വീശിടാമോ ?

ഇലകളിൽ  വീണൊരാ  ചെറു മഴത്തുള്ളിപോൽ
മ്രുദുലമാം നിന്റെ  മിഴിയിണകൾ
കുളിര് മണ്ണിൽ  വിരിയുന്ന മഴവില്ലുപോലെ
ഒരു മാത്ര  വിരിഞ്ഞിരുന്നെങ്കിൽ .

മഞ്ഞിൻ  കണങ്ങളെ  ചുംബിച്ചുണരുന്ന
സൂര്യ കിരണമായ്  ഞാൻ  പിറന്നെങ്കിൽ
ചെറുച്ചാറ്റൽ മഴയൊന്നു  നനയുന്ന സുഖമായ്  ഞാൻ
നിന് ചാരെ അണഞ്ഞിരുന്നെങ്കിൽ .

ഒരു  മഴപ്പുള്ളിന്റെ ചിറകടി  ശബ്ദം
കാതിൽ മെല്ലെ  പതിയവെ
മഴക്കാറു മൂടുമെൻ  ശോകമെൻ  മനസ്സിൽ
ഒരു ചാറ്റൽ  മഴയായ്  നീ പൊഴിയവെ,

പടികൾ  കടന്നു ഞാൻ  മറയുന്ന  വേളയിൽ
നിറയുന്ന നിന് മിഴികളിൽ  നോവിന്റെ  നൊമ്പരം
അറിയാതെൻ  മിഴികളിൽ  ഒരു  മഴത്തുള്ളിയായ്
നീയോന്നടർന്നിരുന്നെങ്കിൽ .
ഹൃ ദയം  തുറന്നു ഞാൻ പാടുന്നു  മമ തോഴി
നീയൊരു  മഴയായിരുന്നെങ്കിൽ ,.,.,.,.

ആസിഫ്  വയനാട് ,.,.

Comments

  1. മഴക്കൊളിനുള്ളിലേ നിറച്ചാർത്തുമായി
    മഴത്തുള്ളികൾ വരവായി
    പുതുമഴ നനയുന്ന സുഖമോടെ മനതാരിൽ
    വിരിയുന്ന ശേലുള്ള വരികൾ .

    ശേലുള്ള വരികള്‍......,........
    ഒന്ന് കൂടി മിനുക്കിയാല്‍ നന്നായി തിളങ്ങും

    ReplyDelete
  2. നല്ല ഗാനം
    ഇത് പാടിക്കേള്‍ക്കാന്‍ നന്നായിരിയ്ക്കും

    ReplyDelete
  3. thanksthanks nidheesh bhai and ajith etta.,.,.,.,

    ReplyDelete

Post a Comment