ചിന്തകള്‍ (കവിത)



പുലരിയില്‍ കുളിര്‍ തെന്നല്‍
 അലസമായ് അണഞ്ഞപ്പോള്‍
മനസ്സിലും വിരിയുന്നു ഒരു നിറമുള്ള കവിത
സ്വപ്‌നങ്ങള്‍ മാത്രം വിരിയുമെന്‍ മനതാരില്‍
മോഹങ്ങള്‍ ഒരു കുന്നായ് വളര്‍ന്നു .
...
ബാല്യകാലത്തിന്‍റെ കൊഞ്ചുന്ന ഓര്‍മ്മകള്‍
യൌവ്വനം തേടി അകന്ന നേരം
നെഞ്ചിന്‍റെ ഉള്ളില്‍ വിരിഞ്ഞൊരാ പൂവിനെ
പതിയെ തലോടി ഉറക്കിയപ്പോള്‍ .

ഇതളിന്‍റെ കളറുകള്‍ മാറി മറിഞ്ഞതാ
വാര്‍ദ്യക്യരൂപത്തില്‍ എത്തിനോക്കി
ഓരോരോ പിണക്കങ്ങള്‍ ആരോടെന്നില്ലാതെ
മൂകമായ് എന്നുള്ളിലായ് നിറഞ്ഞു .

മുടികളില്‍ വെള്ളി വരനിറഞ്ഞു
മേനിയില്‍ ചുളിവുകള്‍ ആയ് പൊഴിഞ്ഞു
കണ്‍കളില്‍ അറിയാതെ നീര്‍പൊടിഞ്ഞു
എന്‍ മനം ആരുമറിയാതെ കരഞ്ഞു .,

നഷ്ട ദിനത്തില്‍ വെറുതെ അലഞ്ഞു
ആരോടെന്നില്ലാതെ പിറുപിറുത്തു.,
കുളിരുകള്‍ മനസ്സിനെയും പൊതിഞ്ഞു
സ്വപ്നം വെറും സ്വപ്‌നങ്ങള്‍ മാത്രമായി .,.,.,


ആസിഫ് വയനാട്

Comments

  1. Good my blog is sreeharipms.blogspot.com/

    ReplyDelete
  2. ഇതളിന്‍റെ കളറുകള്‍ മാറി മറിഞ്ഞതാ
    വാര്‍ദ്യക്യരൂപത്തില്‍ എത്തിനോക്കി
    ഓരോരോ പിണക്കങ്ങള്‍ ആരോടെന്നില്ലാതെ
    മൂകമായ് എന്നുള്ളിലായ് നിറഞ്ഞു .
    നന്നായിരിക്കുന്നു കവിത ആശംസകള്‍ ആസിഫ്‌

    ReplyDelete

Post a Comment