Skip to main content
സ്വപ്നം കവിത
സ്വപ്‌നങ്ങള്‍ എന്റെ് ജീവിതം തന്നെയാണ്.
ഉറക്കത്തിലല്ല, ഉണര്ന്നിരിക്കുമ്പോള്‍ കാണുന്ന
സ്വപ്നങ്ങളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
ചക്രവാളത്തിനും അപ്പുറത്തേക്ക് പറന്നു പോകുന്ന
പക്ഷിയെ പോലെ മനസിന്റെ കൂട് വിട്ടു പറക്കുന്ന സ്വപ്‌നങ്ങള്‍,
ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ കാണണം എനിക്ക്
ഒത്തിരി സ്വപ്‌നങ്ങള്‍ നിലാവത്ത് പെയ്യുന്ന മഴ പോലെ സുന്ദരമായത്
പൂവിന്റെ സ്വപ്‌നങ്ങള്‍ പോലെ ലോലമായത്
അറിയപ്പെടാത്തവര്ക്കും ആര്ത്തു കരയുന്നവര്ക്കും്
വേണ്ടി അധിനിവേശപ്പെടാത്ത വാക്കുകളും പണയപ്പെടാത്ത
ചിന്തകളും ചേര്ത്തുിവെക്കാന്‍ ഒരു ഒളിത്താവളം,
കൂടൊഴിഞ്ഞു പോയാലും ബാക്കിയിരിക്കട്ടെ
ഇത്തിരി ഗന്ധം സ്നേഹിക്കുന്നവര്ക്കും
ഓര്ക്കുന്നവര്ക്കുമായി.ഈ നിദ്രയില്‍
വലിയസ്വപ്നങ്ങള്‍ ഞാന്‍ കാണാന്‍ കൊതിച്ചോട്ടെ
ആരെയും വേദനിപ്പിക്കാത്ത സുഖമുള്ള സ്വപ്നങ്ങള്‍ .,.,
ആസിഫ് വയനാട്
ആരെയും വേദനിപ്പിക്കാത്ത സുഖമുള്ള സ്വപ്നങ്ങള്‍
ReplyDeleteസുഖമുള്ള വരികളും
താങ്ക്സ് അജിത്തെട്ടാ ,,.,
ReplyDeleteചക്രവാളത്തിനും അപ്പുറത്തേക്ക് പറന്നു പോകുന്ന
ReplyDeleteപക്ഷിയെ പോലെ മനസിന്റെ കൂട് വിട്ടു പറക്കുന്ന സ്വപ്‌നങ്ങള്‍
സുഖമുള്ള സ്വപ്നങ്ങള്‍.......
താങ്ക്സ് ഇത്ത
ReplyDeleteതാങ്ക്സ് അസിഫ് ഇക്ക
ReplyDelete