യാത്ര കവിത


 അനന്തമാകാശത്തിന്‍ കീഴിലായ്‌
നാമിന്നു അലയുന്നു എന്തിനു വേണ്ടിയെന്നറിയില്ല
 എന്തിനാല്‍ അലയുന്നു എന്നുമീ
ശോകമാം ഭൂവിന്‍റെ മാറില്‍ .
തിരയുന്നു നാമെന്നും ഭൂവിന്‍റെ
മാറിലായ് അറിയാത്ത എന്തിനോ വേണ്ടി
അറിയില്ല എന്തിനോ തിരയുന്നു
നാമിന്നു അറിയാത്തതെന്തിനോ വേണ്ടി .
നോവുന്ന ഹൃദയവും പേറി നീ
അലയുന്നു അറിയാത്തതെന്തിനോ വേണ്ടി
രാവിന്‍റെ മൂകമാം നോവുകള്‍ തേടി നീ
അലയുന്നു വീചികള്‍ തോറും .
അറിയാതെ പിടയുന്ന മനസുമായ്
നീയിന്നു അലയുന്നതെന്തിനു വേണ്ടി
അറിയില്ല എന്തിനു അലയുന്നു എന്നുമീ
ശോകമാം ഭൂവിന്‍റെ മാറില്‍ .
തിരയുന്നു അറിവിന്‍റെ നനവുള്ള നോവുകള്‍
പുണരുവാന്‍ കഴിയുമോ ഇനിയുള്ള കാലം.
----------------------------------------------
@ ആസിഫ് വയനാട്

Comments

  1. അറിയാത്തതെന്തോ തിരയുന്ന കവിത കൊള്ളാം കേട്ടോ

    ReplyDelete
  2. താങ്ക്സ് അജിത്തെട്ടാ .,.,.,.

    ReplyDelete

Post a Comment