രോദനം ( കവിത)




വേടന്‍റെ അമ്പേററ് പിടയുമീ കിളിതന്‍റെ
മൂകമാം നൊമ്പരം ആരറിവാന്‍.
പിരിയുമാ ജീവന്‍റെ നോവിന്‍റെ നൊമ്പരം
കിളി തന്‍റെ കണ്‍കളില്‍ ഏറെ നേരം.

കൊല്ലല്ലെ  സോദരാ എന്‍ പൈതലിന്‍
പൂമുഖം ഒരു വേള കൂടി ഞാന്‍ കണ്ടിടട്ടെ
പതിയെ മോഴിഞോരാ കിളിതന്‍റെ രോദനം
ക്രൂരനാം വേടനോ കേട്ടതില്ല.

പുലര്‍കാലെ മക്കളെ പിരിയുന്ന നേരവും
അറിയില്ല തിരികെ വരുകില്ലയെന്ന്‍ ഞാന്‍
അമ്മതന്‍ വരവിനായ് കാതോര്‍ത്തിരിക്കുന്ന
പിഞ്ചു കുഞ്ഞുങ്ങളാകൂട്ടിനുള്ളില്‍.

മുറിവേറ്റ മാറില്‍ നിന്നൊഴുകുന്ന ചോരയില്‍
പിടയുമാ കിളിതന്‍റെ ശിഥിലമാം ജീവിതം.
അണയുമീ തിരിനാളം പോലയാ ജീവനും
അറിയാതെ അറിയാതലിഞ്ഞുപോയി.
                                    ,,.,.,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

മഴവില്ല് ന്യൂ ഇയര്‍ പതിപ്പില്‍ പ്രസ്തീകരിച്ച  എന്‍റെ കവിത ,.,
2012 ലെ  എന്‍റെ ഏറ്റവും വലിയ സൌഭാഗ്യങ്ങളില്‍ ഒന്ന്.....
@ ആസിഫ് വയനാട് 

Comments

  1. നല്ല കവിത...

    അറിയാതെ അറിയാതലിഞ്ഞു പോയി എന്നാക്കി മാറ്റൂ... അത് തന്നെയല്ലേ ഉദ്ദേശിച്ചത് ... ആശംസകളോടെ ...

    ReplyDelete
  2. താങ്ക്സ് പ്രവീ ,.,.വേര്‍ഡ്‌ പേജില്‍ നിന്നും കോപ്പി ചെയ്തപ്പോള്‍ ശ്രദ്ധിച്ചില്ല ,.,.,.

    ReplyDelete
  3. മഴവില്ലിലും വായിച്ചിരുന്നൂ ട്ടൊ..
    നല്ല കവിത..ആശംസകൾ...!

    ReplyDelete
  4. താങ്ക്സ് വര്‍ഷ ,..,.,ഈ വരവിനും വായനക്കും

    ReplyDelete
  5. പുലര്‍കാലെ മക്കളെ പിരിയുന്ന നേരവും
    അറിയില്ല തിരികെ വരുകില്ലയെന്ന്‍ ഞാന്‍
    അമ്മതന്‍ വരവിനായ് കാതോര്‍ത്തിരിക്കുന്ന
    പിഞ്ചു കുഞ്ഞുങ്ങളാകൂട്ടിനുള്ളില്‍.
    നല്ല കവിത.ആശംസകൾ.

    ReplyDelete
  6. താങ്ക്സ് ഷാഹിത ഇത്ത .,.,.തിരക്കിനിടയിലും ഈ വരവിനും വായനക്കും

    ReplyDelete
  7. അറിയാതെയറിയാതലിഞ്ഞുപോയി

    മനോഹരം

    ReplyDelete
  8. പിടയുന്ന പ്രാണന്‍റെ തേങ്ങലുകള്‍...

    ReplyDelete
  9. താങ്ക്സ് അജിത്തെട്ടാ & സീതെച്ചി .,.,.,.

    ReplyDelete
  10. കിളിയുടെ ശിഥിലം ജീവിതം... ആശംസകള്‍

    ReplyDelete
  11. കിളി തന്റെ വേദന ആരറിയാന്‍?
    വളരെ നന്നായി ആസിഫ്‌ ഭായ്....

    ReplyDelete
  12. താങ്ക്സ് നിദീഷ്‌ ഭായ് ,.,.,.,

    ReplyDelete
  13. നന്ദി ഇത്രയും നല്ല ഒരു കവിത സമ്മാനിച്ചതിന്...

    ReplyDelete
  14. താങ്ക്സ് രൂപ്സ് വരവിനും വായനക്കും

    ReplyDelete

Post a Comment