കുളിര്‍കാററ് കവിത


പുലര്‍കാലേ സൂര്യന്‍ താഴുകി  ഉണര്‍ത്തുമെന്‍ 
മിഴികളില്‍ നനവിന്‍റെ ഒരു ചെറു സ്പന്ദനം 
വിടരുമെന്‍ ഹൃത്തിലും ജന്മ നാടിന്‍റെ സൌന്ദര്യം 
ഒരു കൊച്ചു വിങ്ങലായ് ഓരോ ദിനത്തിലും .

നക്ന പാദങ്ങള്‍ തൊടിയില്‍ തഴുകുമ്പോള്‍ 
നുകരുന്നു നയനങ്ങള്‍ ഗ്രാമീണ സൗന്ദര്യം 
എന്‍ കൊച്ചു നാടിന്‍റെ വശ്യ സൗന്ദര്യത്തില്‍
അറിയാതലിഞ്ഞു ഞാന്‍ പതിയെ നടക്കവെ,

തുളസ്സിക്കതിര്‍ മണം ചൂടുന്ന കാറ്റിന്‍റെ
ലോലമാം കൈകളില്‍ അറിയാതലിഞ്ഞു ഞാന്‍ 
ഒരിളം തെന്നെലെന്‍ ചൊടിയില്‍ 
പതിയെ തലോടി കടന്നു പോയ്‌ .,.,.,

പാലപ്പൂ മണമുള്ള കാറ്റിന്‍റെ ചൊടിയിലും 
കണ്ടു ഞാന്‍ നാണത്തിന്‍ ചേലുള്ള കവിതകള്‍ ,.,.
അറിയാതെ പുണരുവാന്‍ കൈകള്‍ ഞാന്‍ നീട്ടവെ
നമ്രശിരസ്കയായ് പതിയെ അകന്നവള്‍,.,.,.,
------------------------------------

@ ആസിഫ് വയനാട് 

Comments

  1. പാലപ്പൂ മണമുള്ള കാറ്റിന്‍റെ ചൊടിയിലും
    കണ്ടു ഞാന്‍ നാണത്തിന്‍ ചേലുള്ള കവിതകള്‍ ,.,.
    അറിയാതെ പുണരുവാന്‍ കൈകള്‍ ഞാന്‍ നീട്ടവെ
    നമ്രശിരസ്കയായ് പതിയെ അകന്നവള്‍,.,.,.,


    നന്നായിരിക്കുന്നു വരികള്‍ അതങ്ങിനെ അല്ലെ കാറ്റിനെ പുണരുവാന്‍ നോക്കിയാല്‍ അതവിടെ നില്‍ക്കുമോ? വല്ലാതെ ഗ്രിഹാതുരത്തും നല്‍കുന്നു എല്ലവരികളും ..ആശംസകള്‍ നേരുന്നു

    ReplyDelete
  2. താങ്ക്സ് ഷാഹിത ഇത്ത വെറുതെയിരിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് അങ്ങനെ തന്നെ പകര്‍ത്തുന്നു അത്രയേയുള്ളൂ ,,.,.

    ReplyDelete
  3. നന്നായിരിക്കുന്നു.... :)

    ReplyDelete
  4. താങ്ക്സ് നൌഷു.,.,.,.

    ReplyDelete
  5. കൊള്ളാം ..നന്നായിട്ടുണ്ട് വരികള്‍
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  6. താങ്ക്സ് അസ്രുസ് ,.,.,,.,.,

    ReplyDelete

Post a Comment