അമ്മ


             

അമ്മയാണഖില സത്യമെന്നറിയണം
അമ്മതന്‍ പാദാഥി പൂജ നീ ചെയ്യണം
മാതൃ സ്നേഹത്തിന്‍റെ പാലാഴി ആകുവാന്‍
കഴിയില്ല മറ്റൊന്നിനും ഇ ഭൂവില്‍ .

അമ്മ തന്‍ കണ്‍കളില്‍  നീര്‍ പോടീഞീടുവാന്‍
ചെയ്യല്ലെ യാതൊന്നു മെന്നു നീ ഓര്‍ക്കണം
ഈ പ്രപഞ്ചത്തിന്‍റെ  സ്നേഹമാണവരെന്നു
ഓരോ ദിനത്തിലും ഓര്‍ക്കുക സോദരാ.

നോന്തുപെറ്റമ്മയെ നുള്ളിനോവിക്കുവാന്‍
കാട്ടല്ലേ ക്രൂരത നിന്‍ ജീവിതത്തിലും
വിശ്വ യുഗത്തിന്‍റെ സ്നേഹമായമ്മതന്‍
ചുണ്ടിലെ പുഞ്ചിരി മായാതിരിക്കട്ടെ .

പ്രിയതമ വാക്കുകള്‍ കേട്ടു നീയോരിക്കലും
നിന്‍ അമ്മയെ വെറുക്കാന്‍ തുനിഞ്ഞിടല്ലെ
അമ്മ തന്‍ കാലടി കീഴിലാ സ്വര്‍ഗ്ഗമെന്നറിയണം
ലോകത്തില്‍ അജ്ഞരാം മക്കളെ .

അമ്മതന്‍ കണ്‍കളില്‍ നിന്നൊരു തുള്ളികണ്ണുനീര്‍
ഭൂമി ദേവിതന്‍ മാറിടത്തില്‍ വീണാല്‍
സര്‍വ്വം നശിച്ചിടും ഭൂലോകമെന്നുമേ
അറിയണം സോദരാ ഓരോ ദിനത്തിലും.

നൊന്തു പെറ്റമ്മതന്‍ നെഞ്ചു പിളര്‍ക്കുവാന്‍
കാട്ടുമീ ക്രൂരത മാറ്റണം സോദരാ
നിന്‍റെ  സുഖത്തിനായ് ഉണുമുറക്കങ്ങള്‍
ഇല്ലാതെ നോക്കിയോരമ്മയെ വെറുക്കല്ലോരിക്കലും.


ആസിഫ് വയനാട്

Comments

  1. അമ്മയാണ് പരമമായ സത്യമെന്നറിയുന്നു ഞാന്‍ ...‍

    നല്ല കവിത ഭായ്...

    ഞാന്‍ ഇപ്പോള്‍ ഫേസ് ബുക്കില്‍ ഒരു ക്വോട്ട് പോസ്റ്റ്‌ ചെയ്തെ ഉള്ളു. അമ്മയെ പറ്റി ...ഇപ്പോള്‍ രോഗാതുരയായ അമ്മയെ ഞാന്‍ ഒന്ന് കൂടി ഓര്‍ത്തു..നന്ദി..

    ReplyDelete
  2. മാനവ രാശിയുടെ ചുണ്ടിലെ ഏറ്റവും മധുരതരമായ പദമാകുന്നു അമ്മ,

    കൊള്ളാം, ആശംസകള്

    ReplyDelete
  3. അമ്മയെ അവരുടെ സ്നേഹത്തെ വര്‍ണ്ണിക്കുവാന്‍ പദങ്ങള്‍ ഏറെയാണ്.,.,അതിനോടുപമിക്കാന്‍ മറ്റൊരു പദമില്ലതാനും,.,.,താങ്ക്സ് ഓള്‍ ,.,.

    ReplyDelete
  4. അമ്മയെ കുറിച്ച് പോസ്റ്റിലെഴുത്യോണ്ട് തെറ്റുകൾ ഞാനില്ലാ ന്ന് പറയില്ല.
    വളരെയധികം തെറ്റുകളുണ്ട്.
    അമ്ര്യെ കാണിക്കണ്ടാ ട്ടോ.
    ആശംസകൾ.

    ReplyDelete
  5. അമ്മതന്നെ നന്മ
    നല്ല അര്‍ത്ഥമുള്ള കവിത

    ReplyDelete
  6. നന്ദി മനീഷ് & അജിത്തെട്ടാ ,,,.,.അമ്മയാണല്ലോ സര്‍വ്വവും ,.,.,

    ReplyDelete
  7. അമ്മേ.......... :)
    അമ്മേ.......... :)
    അമ്മേ.......... :)

    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  8. Pls ...change your comment location :
    settings >>>post and comment >>comment location >>Embedded >>save settings

    ReplyDelete
  9. അസ്രുസ് അതൊന്നു സെറ്റു ചെയ്തു തരൂ എനിക്കതിന്റെ എ ബി സി ഡി അറിയില്ല

    ReplyDelete
  10. അമ്മയെക്കുറിച്ചുള്ള കവിത ഏറെ ഇഷ്ടമായി...

    ReplyDelete
  11. താങ്ക്സ് മുഹമ്മദ്‌ ഇക്കാ

    ReplyDelete
  12. അമ്മ തന്‍ കണ്‍കളില്‍ നീര്‍ പോടീഞീടുവാന്‍
    ചെയ്യല്ലെ യാതൊന്നു മെന്നു നീ ഓര്‍ക്കണം ..

    എത്ര പറഞ്ഞാലും തീരാത്തതായി ഈ ലോകത്ത് അമ്മയെകുറിച് മാത്രമായിരിക്കും ,,, കവിത നന്നായി ഇഷ്ട്ടപ്പെട്ടു

    ReplyDelete
  13. സന്തോഷ മുണ്ട് അമ്മയുടെ സ്നേഹതീരത്തു വന്നതിനും വായനക്കും ,.,.,.

    ReplyDelete
  14. കവിത കൊള്ളാം . ചില വാക്കുകള്‍ ചേര്‍ത്ത് എഴുതിയാല്‍ വായനസുഖം ഉണ്ടാവും . ഈണത്തില്‍ ചൊല്ലാന്‍ ആകും.

    ReplyDelete
  15. താങ്ക്സ് ആമി തീര്‍ച്ചയായും ഇനി മുതല്‍ ശ്രദ്ധിക്കും ,..,.,,.,.

    ReplyDelete

Post a Comment