അമ്മ

                                           






ഞാന്‍ ആദ്യമായ് കണ്ട പൂവെളിച്ച മാനെനമ്മ
ചെറുനിലവിളിയെന്‍ കണ്ടത്തില്‍ നിന്നുതിര്‍ന്ന നാള്‍
ആദ്യമായ് നറു ചുംബനം നെല്കിയവള്‍ എന്‍ അമ്മ
പെറ്റ് നോവിന്റെ കാടിന്യത്തിലും
മൃതുവായി പുഞ്ചിരിച്ചു എന്‍ അമ്മ.

ആദ്യമായ് എന്‍ ചുണ്ടുകളില്‍ സ്നേഹത്തിന്‍
നറു മണം ച്ചുരത്തിയെന്നമ്മ
പുഞ്ചിരി നെല്കി വാത്സല്യത്താല്‍ ചെര്‍ത്തണച്ചന്നമ്മ
വിശന്നു കരഞോരെന്ന അമൃതൂട്ടി
താരാട്ട് പാടി ഉറക്കിയെന്‍ അമ്മ .


ഇഞ്ചി പറമ്പിലെ പൊള്ളുന്ന വെയിലിലും
കിട്ടുന്ന ഭക്ഷണം മുണ്ടിറെ കോന്തലയില്‍
കെട്ടി കാതിരുന്നെമ്മ ആ സ്നേഹ വായ്പ്പോട്
എന്ന് ഞാനെന്‍ കടപ്പാടുകള്‍ ചെയ്തു തീര്‍ത്തിടും .


അകലെ വിദൂരതയില്‍ നിന്റ കാലൊച്ച
കേള്‍ക്കാനും നിന്റെ മൃത്സ്വരത്തിനായ്
കാതോര്‍ത്തിരിക്കുന്ന ഒരു മാതൃ ഹൃദയം
മറക്കരുതോരിക്കലും ,,


വിസ്മരിച്ചുകൂടാ നിന്‍ പൊക്കിള്‍ക്കൊടി സ്നേഹ ബന്തത്തെ
മറക്കരുതോരിക്കലും നിന്‍ പെറ്റമ്മയെ
നിറക്കരുതൊരിക്കലും ആ കണ്ണുകള്‍
നിന്‍ ക്രൂരതയാല്‍ ഈ വിണ്ണിലും.





ആസിഫ് വയനാട്











Comments

  1. അമ്മ ഒരു സങ്കൽപ്പമല്ല..
    അവരെ സംരക്ഷിക്കേണ്ടിരിക്കുന്നൂ..

    സുപ്രഭാതം...!

    ReplyDelete
  2. തീര്‍ച്ചയായും അമ്മയെന്ന സ്നേഹം അത് വെറും സങ്കല്‍പ്പമല്ല.,.,.നന്ദി വര്‍ഷ

    ReplyDelete

Post a Comment